ഇന്ധനത്തിന് രണ്ടു രൂപ സെസ് മുതല്‍ കെട്ടിട നികുതിക്കും മദ്യത്തിനും വരെ കൂട്ട നികുതി വര്‍ദ്ധന വരുത്തുന്ന ബഡ്ജറ്റ് നിര്‍ദ്ദേശങ്ങളടങ്ങുന്ന ധനകാര്യബില്ലുകള്‍ നിയമസഭ ചര്‍ച്ച കൂടാതെ പാസാക്കി... ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍

ഇന്ധനത്തിന് രണ്ടു രൂപ സെസ് മുതല്‍ കെട്ടിട നികുതിക്കും മദ്യത്തിനുംവരെ കൂട്ട നികുതി വര്‍ദ്ധന വരുത്തുന്ന ബഡ്ജറ്റ് നിര്‍ദ്ദേശങ്ങളടങ്ങുന്ന ധനകാര്യബില്ലുകള്‍ നിയമസഭ ചര്‍ച്ച കൂടാതെ പാസാക്കി. ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തിലാകും. ഇതോടെ വില വര്‍ദ്ധനയില്‍ പൊറുതി മുട്ടുന്ന സാധാരണക്കാര്‍ക്ക് കനത്ത ആഘാതമാകും.
ഭൂമിയുടെ ന്യായവില 20 ശതമാനമായി വര്‍ദ്ധിപ്പിച്ചതിനൊപ്പം സ്റ്റാമ്പ് ഡ്യൂട്ടി എട്ട് ശതമാനമായി ഏകീകരിച്ചതോടെ ഭൂമിയുടെ രജിസ്‌ട്രേഷന്‍ നിരക്ക് കുത്തനെ ഉയരുകയും ചെയ്യും.
കെട്ടിട നികുതിക്ക് 5% വാര്‍ഷിക വര്‍ദ്ധനയും ഭൂമിയുടെ ന്യായവില അനുസരിച്ചുള്ള വര്‍ദ്ധനവുണ്ടാകും. ഭൂമിയുടെ ന്യായവില കൂടി ഉള്‍പ്പെടുത്തുന്നതോടെ നഗരപ്രദേശങ്ങളിലെ കെട്ടിട നികുതിയില്‍ വന്‍വര്‍ദ്ധനയുണ്ടാകും. ന്യായവില പരിഷ്‌കരിക്കുമ്പോഴെല്ലാം കെട്ടിട നികുതിയും വര്‍ദ്ധിക്കും.
ഉടമ സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന 60 ചതുരശ്ര മീറ്ററില്‍ കുറവുള്ള കെട്ടിടങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കി. കെട്ടിട നികുതിയിലോ തദ്ദേശസ്ഥാപനങ്ങളുടെ ഫീസിലോ വീഴ്ച വരുത്തിയാല്‍ പ്രതിമാസ പിഴ ഒരു ശതമാനത്തില്‍ നിന്ന് രണ്ടാകും.
മദ്യത്തിന് 20 രൂപാവരെ വര്‍ദ്ധന. ഒരു ലക്ഷം രൂപ വരെയുള്ള ബൈക്കുകള്‍ക്ക് 11%വും രണ്ടു ലക്ഷം വരെയുള്ളവയ്ക്ക് 13ഉം 20 ലക്ഷം രൂപ വിലയുള്ള കാറിന് 21 ശതമാനവുമാണ് വാഹന നികുതി. റോഡ് സുരക്ഷാഫീസ് ബൈക്കിന് 50 രൂപ. കാറിന് 100, ഇടത്തരം വാഹനങ്ങള്‍ക്ക് 150, ഹെവി വാഹനങ്ങള്‍ക്ക് 250 രൂപ.
https://www.facebook.com/Malayalivartha


























