സൂര്യഗായത്രി കൊലക്കേസ് സംഭവസ്ഥലത്ത് പോലീസിന് കീഴടങ്ങാന്‍ കാത്ത് നിന്നെന്ന് പ്രതി... പ്രതിയെ കോടതി നേരിട്ട് ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയ അവസരത്തിലായിരുന്നു പ്രതിയുടെ മൊഴി

സൂര്യഗായത്രി കൊല്ലപ്പെട്ട സ്ഥലത്ത് പോലീസിന് കീഴടങ്ങാന്‍ താന്‍ കാത്ത് നിന്നതായി കോടതിയില്‍ സമ്മതിച്ച് പ്രതി. പ്രതിയെ കോടതി നേരിട്ട് ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയ അവസരത്തിലായിരുന്നു പ്രതിയുടെ മൊഴി.
തിരുവനന്തപുരം ആറാം അഢീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് കേസിലെ പ്രതിയായ പേയാട് ചിറക്കോണം വാറുവിളാകം സ്വദേശി അരുണിനോട് വിചാരണ വേളയില്‍ കോടതി മുമ്പാകെ വന്ന പ്രതിയെ കുറ്റപ്പെടുത്തുന്ന സാക്ഷിമൊഴികളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ നേരിട്ട് ചോദിച്ചത്.
സൂര്യഗായത്രിയുമായി പ്രണയത്തിലായിരുന്ന താന്‍ അവര്‍ക്ക് സ്വര്‍ണ്ണവും പണവും മൊബൈലും നല്‍കി. തന്നെ വിവാഹം കഴിക്കാതെ മറ്റൊരാളെ വിവാഹം ചെയ്തപ്പോള്‍ നല്‍കിയ സ്വര്‍ണ്ണവും പണവും തിരികെ ചോദിക്കാന്‍ എത്തിയ തന്നെ സൂര്യഗായത്രി തെറി പറഞ്ഞു. ദേഷ്യം കൊണ്ട് താന്‍ അടിച്ചപ്പോള്‍ സൂര്യഗായത്രി തന്നെ കത്തി കൊണ്ട് കുത്തിയെന്നും ആ കത്തി താന്‍ പിടിച്ച് വാങ്ങി തറയില്‍ എറിഞ്ഞ ശേഷം പുറത്തേയ്ക്ക് പോയി. ഇക്കാര്യം താന്‍ തന്നെ പോലീസിനെ വിളിച്ച് അറിയിച്ചു.
പോലീസ് വരുമ്പോള്‍ കീഴടങ്ങാനായി താന്‍ കാത്ത് നിന്നതായും അരുണ്‍ കോടതിയെ അറിയിച്ചു. സൂര്യഗായത്രി കൊല്ലപ്പെട്ട വിവരം താന്‍ അറിഞ്ഞിട്ടില്ലെന്നും സൂര്യഗായത്രിയുടെ അമ്മ വത്സലയെ തനിക്ക് മുന്‍ പരിചയം ഉണ്ടെന്നും പ്രതി മൊഴി നല്‍കി.
പോലീസ് കോടതിയില്‍ ഹാജരാക്കിയ മൊബൈലും വാഹനവും തന്റേതാണെങ്കിലും വസ്ത്രങ്ങള്‍ തന്റേതല്ലെന്നാണ് പ്രതിയുടെ വാദം. സംഭവത്തിന് ശേഷം ഒളിച്ചിരുന്ന തന്നെ സുഭാഷ്, വിഷ്ണു എന്നിവര്‍ മറ്റൊരു വീടിന്റെ ടെറസില്‍ നിന്നാണ് പിടിച്ച് കൊണ്ട് വന്നതെന്ന് പ്രതി കോടതിയില്‍ സമ്മതിച്ചു.
പോലീസ് ശാസ്ത്രീയ പരിശോധനക്ക് നല്‍കിയത് തന്റെ തന്നെ രക്ത സാമ്പിളും മുടിയുമാണെന്ന് പ്രതി കോടതിയില്‍ സമ്മതിച്ചു. പ്രോസിക്യൂഷന്‍ വാദത്തിനായി കോടതി കേസ് ബുധനാഴ്ച പരിഗണിക്കും.
https://www.facebook.com/Malayalivartha


























