സര്‍വകലാശാലകള്‍ സംബന്ധിച്ചു ഗവര്‍ണര്‍ എടുത്ത തീരുമാനങ്ങള്‍ക്കാണ് കോടതിയില്‍ നിന്നു തിരിച്ചടി ലഭിച്ചു കൊണ്ടിരിക്കുന്നത്. ഗവര്‍ണറുടെ നിലപാട് കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സംഭവിച്ച വീഴ്ചയും തിരിച്ചടിക്കു കാരണമാകുന്നതായി ആക്ഷേപമുണ്ട്

പിണറായി സര്‍ക്കാര്‍ കണക്ക് കൂട്ടിയ സ്ഥാനത്തേയ്ക്കാണ് സര്‍വ്വകലാശാല വിഷയങ്ങള്‍ എത്തി നില്ക്കുന്നത്. ഇന്നലെയുണ്ടായ കോടതി വധിയും ഗവര്‍ണര്‍ക്കെതിരായിരുന്നു. ശ്കതമായ നിയമോപദേശം കിട്ടിയിട്ടാണ് ഗവര്‍ണര്‍ സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ കേസിന് പോയതെന്നതാണ് ശ്ര്‌ദ്ധേയം. കേന്ദ്രത്തിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം നിയമിച്ചവരാണ് ഗവര്‍ണറുടെ നിയമോപദേശ പട്ടികയിലുള്ളത്.
ഹൈക്കോടതിയില്‍ നിന്നു തുടര്‍ച്ചയായി മൂന്നാം തവണയും തിരിച്ചടി ലഭിച്ച സാഹചര്യത്തില്‍, ഇന്നു തിരിച്ചെത്തിയ ശേഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമ വിദഗ്ധരുമായി ചര്‍ച്ച നടത്താന്‍ ഒരുങ്ങുകയാണ്.. കേരള സര്‍വകലാശാലാ സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച കേസില്‍ അപ്പീല്‍ പോകണമോ എന്ന് ഇതിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും തീരുമാനിക്കുക.
സര്‍വകലാശാലകള്‍ സംബന്ധിച്ചു ഗവര്‍ണര്‍ എടുത്ത തീരുമാനങ്ങള്‍ക്കാണ് കോടതിയില്‍ നിന്നു തിരിച്ചടി ലഭിച്ചു കൊണ്ടിരിക്കുന്നത്. ഗവര്‍ണറുടെ നിലപാട് കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സംഭവിച്ച വീഴ്ചയും തിരിച്ചടിക്കു കാരണമാകുന്നതായി ആക്ഷേപമുണ്ട്. അതേസമയം, യുജിസി ചട്ടം ലംഘിച്ചു നിയമിച്ച വിസിമാരുടെ നിയമനം അസാധുവാകാതിരിക്കാന്‍ കാരണം കാണിക്കണമെന്നു സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ നോട്ടിസ് നല്‍കിയിട്ട് 5 മാസം ആയെങ്കിലും തുടര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഈ കേസില്‍ അന്തിമവിധി നീണ്ടു പോകുന്നു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ബംഗാളില്‍ വിസിമാരെ പിരിച്ചു വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
സാങ്കേതിക സര്‍വകലാശാലയില്‍ സര്‍ക്കാര്‍ നിര്‍ദേശം തള്ളി ഡോ.സിസ തോമസിനു ഗവര്‍ണര്‍ വിസിയുടെ ചുമതല നല്‍കിയത് ഹൈക്കോടതി അംഗീകരിച്ചെങ്കിലും സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്നു വിസിയെ നിയമിക്കണമെന്ന നിര്‍ദേശം കൂടി നല്‍കി. സിസയെ പുറത്താക്കിയില്ല എന്നതു മാത്രമാണ് ഗവര്‍ണര്‍ക്ക് ലഭിച്ച ആശ്വാസം. എ്ന്നാല്‍ സിസ തോമസിനെതിരെ സര്‍ക്കാര്‍ അച്ചടക്ക നടപടിയ്ക്ക് നീങ്ങുകയാണെന്നതും ശ്രദ്ധേയാണ്.
കെടിയുവില്‍ വിസിയെ നിയന്ത്രിക്കാന്‍ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സും സിന്‍ഡിക്കറ്റും ചേര്‍ന്ന് ഉപസമിതി രൂപീകരിച്ചത് ഗവര്‍ണര്‍ മരവിപ്പിച്ചതു കോടതി റദ്ദാക്കിയിരുന്നു. കേരള സര്‍വകലാശാലയില്‍ 15 സെനറ്റ് അംഗങ്ങളുടെ നാമനിര്‍ദേശം ഗവര്‍ണര്‍ പിന്‍വലിച്ചതു റദ്ദാക്കിയ വിധിയാണ് ഏറ്റവും ഒടുവില്‍ ലഭിച്ച തിരിച്ചടി. ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്തവര്‍ അദ്ദേഹത്തിന് എതിരെയുള്ള പ്രമേയത്തെ പിന്തുണച്ചു എന്ന കാരണം പറഞ്ഞാണ് പിന്‍വലിച്ചത്. സെനറ്റ് പ്രതിനിധിയെ ഉള്‍പ്പെടുത്താതെ ഗവര്‍ണര്‍ സേര്‍ച് കമ്മിറ്റി രൂപീകരിച്ചതു കോടതി റദ്ദാക്കിയതും തിരിച്ചടിയാണ്.
ഇതേ രീതിയില്‍ 2011ല്‍ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത 5 സെനറ്റ് അംഗങ്ങളെയും ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത 3 പേരെയും പിന്‍വലിച്ചിരുന്നു. 2012ല്‍ മറ്റൊരു അംഗത്തെയും പിന്‍വലിക്കുകയുണ്ടായി. അവര്‍ കേസിനു പോയെങ്കിലും അന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഗവര്‍ണറുടെ നടപടി ശരി വയ്ക്കുകയായിരുന്നു.
സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഹൈക്കോടതിയില്‍നിന്ന് ഗവര്‍ണര്‍ക്കേല്‍ക്കുന്ന രണ്ടാമത്തെ തിരിച്ചടിയാണിത്. സാങ്കേതിക സര്‍വകലാശാല വിഷയത്തില്‍ ചാന്‍സലറുടെ തീരുമാനങ്ങള്‍ തെറ്റാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഡോ. സിസാ തോമസിനെ സാങ്കേതിക സര്‍വകലാശാലയുടെ താത്കാലിക വി.സി.യായി നിയമിച്ചതും സിന്‍ഡിക്കേറ്റ് തീരുമാനങ്ങള്‍ സസ്‌പെന്‍ഡ് ചെയ്തതും ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് പിന്നാലെയാണ് കേരളയിലെ ഉത്തരവും വന്നിരിക്കുന്നത്.
പുതിയ വി.സി. നിയമനത്തിനായി സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് സെനറ്റ് അംഗങ്ങളുടെ പുറത്താക്കലിലേക്ക് നയിച്ചത്. നാമനിര്‍ദേശം ചെയ്ത 15 സെനറ്റ് അംഗങ്ങളെ പ്രീതി നഷ്ടമായെന്നപേരില്‍ ചാന്‍സലര്‍ പുറത്താക്കുകയായിരുന്നു. പ്രീതി നഷ്ടമായതിന്റെപേരില്‍ സെനറ്റ് അംഗങ്ങളെ പുറത്താക്കിയ നടപടി നിയമപരമായി നിലനില്‍ക്കില്ലെന്ന് കോടതി വിലയിരുത്തി.
ചാന്‍സലറുടെയും യു.ജി.സി.യുടെ പ്രതിനിധികളെമാത്രം ഉള്‍പ്പെടുത്തി സെര്‍ച്ച് കമ്മിറ്റി രൂപവത്കരിച്ചത് നിയമപരമല്ല. സെനറ്റ് അംഗങ്ങള്‍ക്ക് കാലയളവ് നിശ്ചയിച്ചിട്ടുണ്ട്. പ്രീതി നഷ്ടമായതിന്റെപേരില്‍ അതു പിന്‍വലിക്കാനാകില്ല. നാമനിര്‍ദേശം ചെയ്യപ്പെടുന്നവര്‍ നാമനിര്‍ദേശം ചെയ്തയാളുടെ വക്താവോ പ്രതിനിധിയോ അല്ല.
നാമനിര്‍ദേശംചെയ്ത സെനറ്റ് അംഗങ്ങളെ ചാന്‍സലര്‍ പിന്‍വലിച്ചത് നിയമവിരുദ്ധപ്രവൃത്തിയുടെ പേരിലല്ല, മുന്‍വിധിയുടെ പേരിലാണ്. സാഹചര്യങ്ങളോ വസ്തുതകളോ പരിഗണിക്കാതെയുള്ള യുക്തിരഹിതമായ പ്രവൃത്തിയാണത്. ഏകപക്ഷീയമായ നടപടിയാണ് ഉണ്ടായതെന്ന് ഇതിലൂടെ വ്യക്തമാണ്. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങളുടെ ചുമതലയെക്കുറിച്ചും ചാന്‍സലര്‍ക്ക് ധാരണയുണ്ടായിരുന്നില്ലെന്നും കോടതി വിലയിരുത്തി.
സെനറ്റ് പ്രതിനിധിയായി ഡോ. വി.കെ. രാമചന്ദ്രനെ ആദ്യം തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ ഇദ്ദേഹം പിന്‍മാറി. പിന്നാലെ ചാന്‍സലര്‍ രണ്ടംഗങ്ങളെ ഉള്‍പ്പെടുത്തി സെര്‍ച്ച് കമ്മിറ്റിക്ക് രൂപംനല്‍കിയത് അദ്ഭുതപ്പെടുത്തിയെന്നും കോടതി അഭിപ്രായപ്പെട്ടു. സര്‍വ്വകലാശാല വിഷയത്തില്‍ കൈപൊള്ളി നിന്ന സര്‍ക്കാരിന് കി്ട്ടിയ രണ്ടാമത്തെ ആശ്വാസത്തെ വലിയ രാഷ്ട്രീയ ആയുധമാക്കാനാണ് സിപിഎമ്മും തിരുമാനിച്ചിരിക്കുന്നത്. കാരണം പ്രിയ വര്‍ഗ്ഗീസിന്റ നിയമനം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ വളരെ വലിയ പഴിയാണ് സിപിഎം കേട്ടത്. ഘടകകക്ഷികളില്‍ നിന്നു പോലും ക്രൂരമായ വിമര്‍ശനം സിപിഎം ഏറ്റുവാങ്ങിയിരുന്നു.
സിസ തോമസ് കേസിലും, കേരള സര്‍വ്വകലാശാല കേസിലും ഗവര്‍ണര്‍ക്ക് തോല് വിയുണ്ടായത് രാജ്ഭവന്‍ നിയമ വിഭാഗത്തിന്റെ അശ്രദ്ധയായി കണക്കാക്കുന്നു. ഗവര്‍ണര്‍ നിയമവിദഗ്ദ്ധരുമായി നടത്തുന്ന കൂടി ക്കാഴ്ചയ്ക്ക് ശേഷം മാത്രമേ മറ്റ് വിവരങ്ങള്‍ അറിയാന്‍ കഴിയുകയുള്ളൂ. പിണറായി സര്‍ക്കാരിനെതിരെ നിയമപരമായ പോരാട്ടത്തിനും അപ്പുറം വ്യക്തപരമായ പോരാട്ടത്തിലേയ്ക്ക് കടന്ന സര്‍വ്വകലാശാല വിഷയത്തില്‍ ഇനിയുണ്ടാകുന്ന ഏത് നടപടിയും ഇരുപക്ഷത്തിനും ഒരു പോലെ ബാധിക്കുന്നതാണ്. ഗവര്‍ണര്‍ക്ക് ബിജെപി ശക്തമായ പിന്‍തുണ നല്കിയിരുന്നു. എന്നാല്‍ അടിക്കടി ഗവര്‍ണറുടെ വാദങ്ങള്‍ കോടതിയില്‍ തോല്ക്കുന്നതിന്റെ കാരണം ബിജെപി കേന്ദ്രങ്ങള്‍്ക്കും വ്യ്ക്തമല്ല. യുജിസി ചട്ടങ്ങളില്‍ പ്രാവിണ്യമുള്ളവരെയാണ് ഗവര്‍ണറുടെ നിയമോപദേശകരായി നല്കിയിട്ടുള്ളത്.
സര്‍വ്വകലാശാലകളില്‍ കമ്മ്യൂണിസ്റ്റ് വലക്കരണമെന്ന് ബിജെപിയും അതല്ല കാവി വല്‍ക്കരണമാണെന്ന് സിപിഎമ്മും പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പിണറായി സര്‍ക്കാരിന് അനുകൂലമായി കോടതി വിധികളെന്നതും ശ്രദ്ധേയമാണ്. എന്തായാലും സര്‍വ്വകലാശാല വിഷയത്തില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് തുടരുമെന്ന പ്രതീതി തന്നെയാണ് നിലനില്ക്കുന്നത്.
https://www.facebook.com/Malayalivartha