Widgets Magazine
21
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഖിൽ ജോയന്റെ മരണം നാടിനെയാകെ സങ്കടക്കടലിലാക്കി... നാട്ടിൽ വന്ന് പോയിട്ട് വെറും രണ്ടുമാസം മാത്രം...


ഇംഗ്ലണ്ട് ടീമിന്റെ ഇതിഹാസതാരവും പരിശീലകനും രണ്ടുതവണ ബാലൺ ദ്യോർ ജേതാവുമായ കെവിൻ കീഗൻ അന്തരിച്ചു...


വെമ്പായത്ത് ബാറിൽ നടന്ന സംഘർഷത്തിനിടെ അക്രമി പെട്രോൾ ഒഴിച്ച് തീകൊളുത്തിയയാൾ ചികിത്സയിലിരി​ക്കെ മരണത്തിന് കീഴടങ്ങി


ദുബൈയിൽ കൊടുങ്ങല്ലൂർ എറിയാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...


ലാൽസലാം.... സിപിഐ എം സ്ഥാപക നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ്‌ അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം ഇന്ന്... ആലപ്പുഴ പുന്നപ്രയിലെ വലിയ ചുടുകാട്ടിൽ വിഎസിന്റെ സ്മരണാർത്ഥം നിർമ്മിച്ച സ്തൂപത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ രാവിലെ പുഷ്പാർച്ചന നടക്കും

വരും മണിക്കൂറിൽ, സംസ്ഥാനത്ത് ഇടിമിന്നലും, ശക്തമായ മഴയും.. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യത... മത്സ്യത്തൊഴിലാളികളും തീരപ്രദേശത്തുള്ളവരും ജാഗ്രത പാലിക്കണം...തിരുവനന്തപുരം, കൊല്ലം, മലപ്പുറം എന്നി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും സാധ്യത...

08 APRIL 2023 01:33 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല

അഖിൽ ജോയന്റെ മരണം നാടിനെയാകെ സങ്കടക്കടലിലാക്കി... നാട്ടിൽ വന്ന് പോയിട്ട് വെറും രണ്ടുമാസം മാത്രം...

തർക്കത്തിനൊടുവിൽ.... മുവാറ്റുപുഴയിൽ മരണാനന്തരച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഭക്ഷണം വാങ്ങി നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിന് കുത്തേറ്റു...

വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്ത് ഇന്ന് മുതൽ ഓൺലൈൻ ടാക്സി, കാർ ഡ്രൈവർമാർ അനിശ്ചിതകാല സമരത്തിന്...

ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്ന വാഹനങ്ങളേയും വ്യക്തികളേയും കണ്ടെത്താന്‍ ജില്ലതോറും പൊലീസിന്റെ സ്‌ക്വാഡ് രൂപീകരിക്കണമെന്ന ഉത്തരവുമായി ഹൈക്കോടതി

സംസ്ഥാനത്ത് വരുന്ന നാല് ദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 30 മുതൽ 40 കി.മീ വരെ വേഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരപ്രദേശത്തുള്ളവരും ജാഗ്രത പാലിക്കണം.തിരുവനന്തപുരം, കൊല്ലം, മലപ്പുറം എന്നി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യന്‍റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്.

 

ആയതിനാൽ പൊതുജനങ്ങൾ മുൻ കരുതലുകൾ എടുക്കണം..1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
2. മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കുക.അതെ സമയം ചൂട് വർധിക്കുന്നതിന് ആനുപാതികമായി മാർച്ച് മാസത്തിൽ വേനൽമഴയിലും റെക്കോർഡ് എന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ പഠനം. 1901 മുതൽ 2023 വരെയുള്ള കാലയളവിൽ ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച ഏഴാമത്തെ മാർച്ച് മാസമാണ് കടന്നുപോയതെന്നാണ് ഐഎംഡി പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത്. ഈ കാലയളവിൽ 32.1 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. 2008 മാർച്ചിലാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയത്– 122 മില്ലീമീറ്റർ.

1944 (69 എംഎം), 1915 (46 എംഎം), 1984 (43 എംഎം), 2006 (40 എംഎം) 1967 (37 എംഎം) എന്നീ വർഷങ്ങളാണ് 2003 നേക്കാൾ മാർച്ച്മാസ മഴയുടെ കണക്കിൽ മുൻപിലുള്ളത്.അതേ സമയം പരമാവധി താപനിലയിൽ വർധന രേഖപ്പെടുത്തിയ 22–ാമത്തെ വർഷമാണിതെന്നും ഐഎംഡി വിശദീകരിച്ചു. മാർച്ച് മാസത്തിലെ ശരാശരി താപനില 33.08 ൽ നിന്ന് 33.29 ആയി ഉയർന്നു. 0.21 ഡിഗ്രി സെൽഷ്യസിന്റെ ശരാശരി വർധന.സംസ്ഥാനത്ത് അടുത്ത നാലഞ്ച് ദിവസത്തേക്ക് കഠിനമായ ചൂടും ഉച്ച കഴിഞ്ഞോ വൈകുന്നേരമോ മഴയും ലഭിക്കും.അതേസമയം, മിന്നലിന് എതിരെ ജാഗ്രത പുലർത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകി. മിന്നലിന്റെ സൂചന ലഭിക്കുമ്പോൾ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണമെന്ന് അതോറിറ്റി നിർദേശിച്ചു.

 

രാജ്യത്ത് ഈ മാർച്ച് മാസത്തിൽ ഇടിമിന്നലിൽ മാത്രം 57 പേർ മരിച്ചതായി ഐഎംഡി പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. മാർച്ച് 6 നും 20 നും ഇടയിലുള്ള രണ്ടാഴ്ചകാലത്തിനിടയിലാണ് ഈ മരണമത്രയും.ചൂട് കൂടുന്നതിന് അനുസരിച്ച് രൂപപ്പെടുന്ന ഇടിമേഘങ്ങളിൽ നിന്നാണു മിന്നൽ പുറപ്പെടുന്നത്. ചൂടിന് അനുസരിച്ചു മിന്നലിന്റെ എണ്ണവും തീവ്രതയും വർധിക്കും. മധ്യപ്രദേശിലാണ് ഏറ്റവുമധികം മരണം രേഖപ്പെടുത്തിയത്–20 പേ‍ർ.ഛത്തീസ്ഗഡിൽ 12 മരണം. കേരളത്തിൽ മാർച്ച് 29 ന് 2 മരണം. തീവ്ര പ്രകൃതി ദുരന്തങ്ങളിൽ മാർച്ച് മാസം രാജ്യത്ത് 68 പേരാണ് ആകെ മരിച്ചത്. 550 കന്നുകാലികൾക്കും ജീവൻ നഷ്ടപ്പെട്ടു.മാർച്ച് മാസത്തിൽ കേരളത്തിലെ 4 സ്ഥലങ്ങളിൽ തീവ്രമഴ ലഭിച്ചു. ഇതിൽ രണ്ടെണ്ണം പത്തനംതിട്ട ജില്ലയിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുദ്ധസാഹചര്യങ്ങള്‍ കൂടുതല്‍ രൂക്ഷമായി... ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 90 ഡോളറിന് മുകളിലെത്തി...  (27 minutes ago)

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല  (37 minutes ago)

അഖിൽ ജോയന്റെ മരണം നാടിനെയാകെ സങ്കടക്കടലിലാക്കി... നാട്ടിൽ വന്ന് പോയിട്ട് വെറും രണ്ടുമാസം മാത്രം...  (47 minutes ago)

തർക്കത്തിനൊടുവിൽ.... മുവാറ്റുപുഴയിൽ മരണാനന്തരച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഭക്ഷണം വാങ്ങി നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിന് കുത്തേറ്റു...  (1 hour ago)

ഇംഗ്ലണ്ട് ടീമിന്റെ ഇതിഹാസതാരവും പരിശീലകനും രണ്ടുതവണ ബാലൺ ദ്യോർ ജേതാവുമായ കെവിൻ കീഗൻ അന്തരിച്ചു...  (1 hour ago)

വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്ത് ഇന്ന് മുതൽ ഓൺലൈൻ ടാക്സി, കാർ ഡ്രൈവർമാർ അനിശ്ചിതകാല സമരത്തിന്...  (1 hour ago)

ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്ന വാഹനങ്ങളേയും വ്യക്തികളേയും കണ്ടെത്താന്‍ ജില്ലതോറും പൊലീസിന്റെ സ്‌ക്വാഡ് രൂപീകരിക്കണമെന്ന ഉത്തരവുമായി ഹൈക്കോടതി  (1 hour ago)

സിക്കിമിൽ തുരങ്ക നിർമ്മാണ സൈറ്റിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് വാതക ചോർച്ചയുണ്ടായ സംഭവം... ഏഴ് പേരുടെ മൃതദേഹം കണ്ടെടുത്തു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം  (1 hour ago)

വൈദ്യുതി വിതരണരംഗത്ത് ജീവനക്കാർ അപകടത്തിൽപ്പെടുന്ന സാഹചര്യത്തിൽ സുരക്ഷമാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് സർക്കുലറുമായി കെ.എസ്.ഇ.ബി  (2 hours ago)

കോഴിക്കോട് യുവാവ് മരിച്ച സംഭവം... ബന്ധു കസ്റ്റഡിയിൽ  (2 hours ago)

വയനാട്ടിൽ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു....  (2 hours ago)

  ഇന്ത്യയിൽ ആദ്യമായി ഡെങ്കിപ്പനി പ്രതിരോധ വാക്സിന് അംഗീകാരം നൽകി...  (3 hours ago)

പണം, റിയൽ എസ്റ്റേറ്റ്, ആരോഗ്യം: (ജൂലൈ 21 സമ്പൂർണ്ണ രാശിഫലം)  (3 hours ago)

വെമ്പായത്ത് ബാറിൽ നടന്ന സംഘർഷത്തിനിടെ അക്രമി പെട്രോൾ ഒഴിച്ച് തീകൊളുത്തിയയാൾ ചികിത്സയിലിരി​ക്കെ മരണത്തിന് കീഴടങ്ങി  (3 hours ago)

ദുബൈയിൽ കൊടുങ്ങല്ലൂർ എറിയാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...  (3 hours ago)

Malayali Vartha Recommends