Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ശക്തം..ഇറാന്റെ ആണവനിലയത്തിൽ പൊട്ടിത്തെറി..അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഗുരുതരമായ തകരാറുകള്‍.. മണിക്കൂറുകളോളമാണ് പവര്‍ കട്ടുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്..

20 JULY 2026 04:00 PM IST
മലയാളി വാര്‍ത്ത

യുദ്ധമുഖത്ത് നിന്ന് വരുന്ന വാർത്തകൾ ലോകത്തെ മുഴുവൻ വിറപ്പിക്കുകയാണ് . അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ശക്തം. ഇരുഭാഗത്തും വലിയ നാശനഷ്ടം സംഭവിക്കുന്നു. ഇറാനില്‍ ജൂലൈ മാസത്തില്‍ മാത്രം 50ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു. യുദ്ധത്തില്‍ കൊല്ലപ്പെടുന്ന അമേരിക്കന്‍ സൈനികരുടെ എണ്ണം 16 ആയി. പുലര്‍ച്ചെ കുവൈത്തിലെ യുഎസ് സൈന്യത്തിന്റെ ആയുധപുരയിലും ശക്തമായ ആക്രമണം നടത്തി ഇറാന്‍.നിര്‍മാണത്തിലിരുന്ന ആണവകേന്ദ്രം യുഎസ് ആക്രമിച്ചെന്ന് ഇറാന്‍. ഖുസെസ്താന്‍ പ്രവിശ്യയിലെ ഡാര്‍കോവിന്‍ ആണവനിലയമാണ് ആക്രമിച്ചത്.

പ്രാദേശിക മാധ്യമങ്ങളാണ് ആക്രമണവിവരം അറിയിച്ചത്. ആക്രമണത്തെ ഇറാന്‍ ആണവോര്‍ജ്ജ ഏജന്‍സി അപലപിച്ചു. പ്രാദേശിക സമയം 3.39 ഓടെയാണ് ആക്രമണമുണ്ടായത്. 2022ലാണ് പ്ലാന്റിന്റെ നിര്‍മാണം തുടങ്ങിയത്.ആണവനിലയത്തിന് നേരെ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെ ഇറാന്‍ ശക്തമായ ഭാഷയില്‍ അപലപിച്ചു. സിവിലിയന്‍ ആവശ്യങ്ങള്‍ക്കായി നിര്‍മ്മിക്കുന്ന പ്ലാന്റിന് നേരെയുള്ള ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് ടെഹ്റാന്‍ കുറ്റപ്പെടുത്തി. തുടര്‍ച്ചയായ യു.എസ്. - ഇസ്രായേല്‍ ആക്രമണങ്ങളെത്തുടര്‍ന്ന് ഇറാന്റെ ആഭ്യന്തര ഊര്‍ജ്ജ മേഖല പൂര്‍ണ്ണമായും പ്രതിസന്ധിയിലായതായാണ് റിപ്പോര്‍ട്ടുകള്‍.

എണ്ണ ശുദ്ധീകരണ ശാലകള്‍ക്കും പവര്‍ ഗ്രിഡുകള്‍ക്കും നേരെ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വ്യോമാക്രമണങ്ങള്‍ മൂലം ഇറാനിലെ പല പ്രമുഖ നഗരങ്ങളും കടുത്ത അന്ധകാരത്തിലാണ്.അതിനിടെ ഇറാന്റെ ഏറ്റവും പ്രധാനപ്പെട്ട ബൂഷെര്‍ ആണവവൈദ്യുതി നിലയത്തിന് നേരെ നടന്ന വ്യോമാക്രമണത്തില്‍ കനത്ത നാശനഷ്ടമുണ്ടായതായി വ്യക്തമാക്കുന്ന ഉപഗ്രഹചിത്രങ്ങള്‍ പുറത്തുവന്നു. പ്ലാന്റിന്റെ പ്രധാന കെട്ടിടങ്ങള്‍ക്കും അനുബന്ധ അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഗുരുതരമായ തകരാറുകള്‍ സംഭവിച്ചതായി സ്വകാര്യ ഉപഗ്രഹ ഏജന്‍സികള്‍ പുറത്തുവിട്ട ചിത്രങ്ങള്‍ വിശകലനം ചെയ്തുകൊണ്ട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

റിയാക്ടര്‍ കോംപ്ലക്‌സിന് തൊട്ടടുത്തുള്ള രണ്ട് പ്രധാന കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ് ചിത്രങ്ങളിലുള്ളത്. എന്നാല്‍ ആക്രമണത്തില്‍ ആണവ വികിരണങ്ങള്‍ ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല. ആക്രമണത്തെത്തുടര്‍ന്ന് ഇറാന്റെ ആഭ്യന്തര ഊര്‍ജ്ജ മേഖലയിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. രാജ്യത്തെ പല പ്രമുഖ നഗരങ്ങളിലും മണിക്കൂറുകളോളമാണ് പവര്‍ കട്ടുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആണവനിലയത്തിന് നേരെയുണ്ടായ പ്രഹരത്തിന് കടുത്ത ഭാഷയില്‍ തിരിച്ചടിക്കുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് മുന്നറിയിപ്പ് നല്‍കിയതോടെ മിഡില്‍ ഈസ്റ്റ് കൂടുതല്‍ കലുഷിതമായിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (18 minutes ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (31 minutes ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (35 minutes ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (1 hour ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (1 hour ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (1 hour ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (1 hour ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (2 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (2 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (2 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (2 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (3 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (3 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (3 hours ago)

Malayali Vartha Recommends