ശ്വേതയിലെ പകയുടെ തുടക്കം അമ്മ സംഘടനയില്‍വച്ചല്ലെന്ന് തുറന്നടിച്ച് നടി മായ വിശ്വനാഥ്

മോഹന്‍ലാല്‍ അവതാരകനായി എത്തിയ റിയാലിറ്റി ഷോയായ ബിഗ് ബോസില്‍ ശ്വേതാ മേനോനും അന്‍സിബ ഹസനും ഒരുമിച്ച് പങ്കെടുത്ത കാലം മുതല്‍ തുടങ്ങിയതാണ് അന്‍സിബയോടുള്ള ശ്വേതയുടെ പകയെന്ന് മായ വിശ്വനാഥ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
മൂര്‍ഖനോ അണലിക്കോ പോലും ശ്വേതയുടെ അത്രയും പക കാണില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. ബിഗ് ബോസ് വേദിയില്‍ മോഹന്‍ലാല്‍ എത്തിയപ്പോള്‍ അന്‍സിബ അദ്ദേഹത്തിന്റെ കാല്‍ തൊട്ട് വണങ്ങിയിരുന്നു. എന്നാല്‍ തൊട്ടടുത്തുണ്ടായിരുന്ന ശ്വേതയുടെ കാല്‍ തൊട്ട് വണങ്ങാന്‍ അന്‍സിബ കൂട്ടാക്കിയില്ല. ഇതാണ് ശ്വേതയ്ക്ക് അന്‍സിബയോടുള്ള പകയുടെ തുടക്കമെന്ന് മായ പറഞ്ഞു.
ശ്വേതയുടെ സ്ഥാനത്ത് കവിയൂര്‍ പൊന്നമ്മയോ ലളിതാമ്മയോ ആയിരുന്നെങ്കില്‍ അന്‍സിബ തീര്‍ച്ചയായും കാല്‍ തൊട്ട് വണങ്ങുമായിരുന്നെന്നും എന്നാല്‍ ശ്വേതയുടെ കാല്‍ തൊട്ട് തൊഴേണ്ട യാതൊരു ആവശ്യവുമില്ലെന്നും മായ വ്യക്തമാക്കി. പിടിച്ച് വാങ്ങുന്ന ബഹുമാനമല്ല നമുക്ക് വേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബിഗ് ബോസ് ഷോയ്ക്ക് ഉള്ളില്‍ വച്ചും അന്‍സിബ പറയുന്ന ന്യായങ്ങളെ എതിര്‍ത്ത് മറ്റ് അപരിചിതരെയാണ് ശ്വേത പിന്തുണച്ചിരുന്നതെന്നും അവര്‍ ആരോപിച്ചു. ശ്വേത ആരെയാണോ കൂടെ ചേര്‍ത്ത് നിര്‍ത്തുന്നത് അവര്‍ക്കെല്ലാം പിന്നീട് പണി കൊടുക്കാറുണ്ടെന്നും അമ്മയിലെ എല്ലാവര്‍ക്കും ഇത്തരത്തില്‍ പണി കിട്ടിയിട്ടുണ്ടെന്നും മായ വിശ്വനാഥ് അഭിമുഖത്തില്‍ തുറന്നടിച്ചു.
https://www.facebook.com/Malayalivartha


























