Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

ഒറ്റമുറി വീടിനുള്ളില്‍ ബിജു എന്ന യുവാവ് ക്രൂരമായി കൊല്ലപ്പെട്ട സംഭവം..പ്രതികളെ പിടിക്കാനാവാതെ പോലീസ്..ശരീരത്തില്‍ ആകെ 45 മുറിവുകളുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.. സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു...

20 JULY 2026 04:08 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് പാളയത്ത് ഒറ്റമുറി വീടിനുള്ളില്‍ ബിജു എന്ന യുവാവ് ക്രൂരമായി കൊല്ലപ്പെട്ട സംഭവം പുറംലോകം അറിയുന്നത് . ഒരു നാടിനെ മുഴുവൻ നടുക്കിയിരിക്കുകയാണ് ബിജുവിന്റെ മരണം . ബിജുവിന്റെ ശരീരത്തില്‍ ആകെ 45 മുറിവുകളുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക കണ്ടെത്തല്‍. പ്രതികള്‍ ബിജുവിനോട് എത്രത്തോളം ക്രൂരമായാണ് പെരുമാറിയതെന്ന് ഈ മുറിവുകള്‍ വ്യക്തമാക്കുന്നു. കഴുത്തിന്റെ മുന്‍ഭാഗത്തും പിന്‍ഭാഗത്തുമായി മാത്രം 18 കുത്തുകളേറ്റിട്ടുണ്ട്. ബിജുവിന്റെ മരണം ഉറപ്പാക്കാന്‍ പ്രതികള്‍ പദ്ധതി തയ്യാറാക്കിയാണ് ആക്രമണം നടത്തിയതെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ബിജുവിന്റെ ശരീരത്തിലേറ്റ മുറിവുകളുടെ സ്വഭാവം പരിശോധിച്ച അന്വേഷണസംഘം, കൊലപാതകത്തിനായി സാധാരണ അടുക്കളകളില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള കത്തി (കിച്ചണ്‍ നൈഫ്) ആയിരിക്കാം ഉപയോഗിച്ചതെന്ന നിഗമനത്തിലാണ്. വീടിനുള്ളില്‍ നടന്ന മല്‍പ്പിടുത്തത്തിനിടയിലാണ് ഇത്രയധികം കുത്തുകള്‍ ഏറ്റതെന്നാണ് കരുതുന്നത്. പ്രതികള്‍ കൃത്യമായ ആസൂത്രണത്തോടെയാണോ എത്തിയത് എന്ന കാര്യം പോലീസ് പരിശോധിച്ചുവരികയാണ്.പാളയം പച്ചക്കറി മാർക്കറ്റിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.

 

അതെ സമയം പുറത്തു വരുന്ന വിശദാംശങ്ങൾ അനുസരിച്ച് കൃത്യമായി പ്രതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കിയതാണെന്ന് തെളിയുകയാണ് .പ്രതികളെക്കുറിച്ച് ചില സുചനകൾ ലഭിച്ചിട്ടുണ്ടെന്നും സിറ്റി പൊലീസ് കമ്മീഷണർ എ.പി ഷൗക്കത്തലി വ്യക്തമാക്കിയിട്ടുണ്ട് .ലഹരി സംഘങ്ങള്‍ക്കെതിരെ പോലീസ് നടത്തുന്ന 'ഓപ്പറേഷന്‍ തൂഫാന്‍' പദ്ധതിയുടെ ഭാഗമായി വിവരം നല്‍കിയതിലുള്ള പകയാണ് കൊലപാതകത്തിന് പിന്നിലെന്ന കുടുംബത്തിന്റെ ആരോപണം നാടിനെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

 

ലഹരി മാഫിയയുടെ കടുത്ത പ്രതികാരമാണ് കൊലപാതകമെന്ന സംശയം ബലപ്പെടുത്തുന്നതാണ് ബിജുവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.പൊതുജന പങ്കാളിത്തത്തോടെ ലഹരിസംഘങ്ങളെ പിടികൂടാന്‍ പോലീസ് ആവിഷ്‌കരിച്ച 'ഓപ്പറേഷന്‍ തൂഫാന്‍' പദ്ധതിയുടെ ഭാഗമായി ബിജു പോലീസിന് രഹസ്യവിവരങ്ങള്‍ നല്‍കിയിരുന്നുവെന്ന് കുടുംബം വെളിപ്പെടുത്തുന്നു. ബിജുവിന്റെ വീടിനോട് ചേര്‍ന്നുള്ള ഗ്രൗണ്ടില്‍ രാത്രികാലങ്ങളില്‍ പരസ്യ മദ്യപാനത്തിനും ലഹരി ഇടപാടുകള്‍ക്കുമായി എത്തുന്ന സംഘത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ബിജു പോലീസിന് കൈമാറിയത്.പോലീസിന് വിവരം നല്‍കിയതിന് പിന്നാലെ പ്രദേശത്തെ

ലഹരിസംഘങ്ങള്‍ക്ക് ബിജുവിനോട് കടുത്ത ശത്രുതയുണ്ടായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. ഇതേത്തുടര്‍ന്നുണ്ടായ മുന്‍വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അമ്മയും ബന്ധുക്കളും ഉറച്ചുവിശ്വസിക്കുന്നത്. ബിജു നല്‍കിയ വിവരങ്ങള്‍ ലഹരിസംഘങ്ങളിലേക്ക് ചോര്‍ന്നുപോയിട്ടുണ്ടോഎന്ന കാര്യത്തിലും നാട്ടുകാര്‍ക്കിടയില്‍ വലിയ സംശയങ്ങള്‍ ഉയരുന്നുണ്ട്. അങ്ങനെ സംഭവിച്ചിട്ടുണ്ടെകിലും തീർച്ചയായും അത് ഗുരുതരമായ തെറ്റ് തന്നെയാണ് . നാടിനെ രക്ഷിക്കാൻ ചെറുപ്പക്കാരെ ലഹരിയിൽ നിന്ന് രക്ഷിക്കാൻ പൊലീസിന് വിവരം നൽകിയ ചെറുപ്പക്കാരനെ കുറിച്ച് പ്രതികൾക്ക് ചോർത്തിയതും പോലീസ് തന്നെയാണോ എന്നുള്ള ഗുരുതരമായ സംശയമാണ് ഉയരുന്നത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹണിമൂണിനിടെ ആര്‍ത്തവമുണ്ടായതിന്റെ പേരില്‍ ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി യുവതി  (5 hours ago)

ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് അറസ്റ്റില്‍  (5 hours ago)

സംഘര്‍ഷത്തില്‍ ഇടപെട്ടാല്‍ സൈനിക നടപടി; ഒമാനെതിരെ ഭീഷണിയുമായി ട്രംപ്  (6 hours ago)

ഇനി മുതല്‍ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം ; ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപദി മുര്‍മു  (6 hours ago)

പ്രവാസികൾക്ക് പദവികൾ നഷ്ടമാകും സൗദിയിൽ വമ്പൻ നീക്കം..!24 നഴ്‌സുമാര്‍ ഇഞ്ചിനിച്ചായി മരിച്ചു..അതിന് മുൻപേ ആ നീക്കം  (6 hours ago)

പതിനെട്ടുകാരിയെ വെട്ടി കൊന്ന പ്രതിയെ കൊലപാതകി ആണെന്ന് അറിയാതെ പോലീസ് തൂക്കി കസ്റ്റഡിയിൽ മോങ്ങലും നിലവിളിയും  (6 hours ago)

തിരുവനന്തപുരത്ത് VVR നേരിട്ടിറങ്ങി...! മേയറെ കണ്ട് ബംഗാളികൾ ഓടി ..! ബുൾഡോസർ ഇറക്കി തൂക്കി  (6 hours ago)

വീട്ടില്‍ 65കാരന്റെ കൈയും കാലും കെട്ടിയിട്ട് മൃതദേഹം കണ്ട് ഞെട്ടി കൊച്ചുമകൾ 6 പവൻ കാണാനില്ല..കള്ളൻ തൂക്കി  (6 hours ago)

തിരുവനന്തപുരം ഐരാണിമുട്ടത്ത് മെഡിക്കല്‍ കോളജിലെ കുടിവെള്ള ടാങ്കില്‍ ചത്ത നായ ചൂഞ്ഞളിഞ്ഞ് കുടിവെള്ളം...!  (6 hours ago)

60 ദിവസത്തെ കാലാവധി ഇന്ന് തീരുന്നു US പടയാളികളുടെ തലയെടുക്കാൻ ഇറാനിയൻ വനിതകളെ ഇറക്കി IRGC ഇറാനെ മുച്ചൂടും മുടിക്കുമെന്ന് US !! ഗ്രാൻഡ് മൊസാലയിൽ പെണ്ണുങ്ങളിറങ്ങി  (6 hours ago)

അവകാശികളില്ലാത്ത 791 വാഹനങ്ങള്‍ ലേലം ചെയ്യുന്നു  (7 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാത്തതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി  (8 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒ പി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി  (8 hours ago)

ഗായകന്‍ അഫ്‌സലിന്റെ മകള്‍ വിവാഹിതയായി  (10 hours ago)

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (10 hours ago)

Malayali Vartha Recommends