റീല്‍ ഇട്ടത് മാത്രമേ ഓര്‍മയുള്ളൂ... വിമര്‍ശകര്‍ക്കെതിരെ അന്ന രാജന്റെ കടുത്ത മറുപടി

സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച റീല്‍ വീഡിയോയുടെ പേരില്‍ കടുത്ത സൈബര്‍ ആക്രമണം നേരിട്ടതിനെ തുടര്‍ന്ന് വിമര്‍ശകര്‍ക്കെതിരെ ശക്തമായ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി അന്ന രേഷ്മ രാജന്‍. 'ആകാംക്ഷയില്‍ ഒരു റീല്‍ ഇട്ടത് മാത്രമേ ഓര്‍മയുള്ളൂ. ചീത്ത കമന്റ്‌സ് ഇട്ട എല്ലാവരുടെയും അമ്മയ്ക്കും അപ്പനും സുഖമാണെന്ന് കരുതുന്നു. നന്ദി എല്ലാവര്‍ക്കും.' കടുത്ത അര്‍ജന്റീന ഫുട്‌ബോള്‍ ആരാധികയായ അന്ന, അര്‍ജന്റീന ടീമിന്റെ ജഴ്‌സി ധരിച്ചുള്ള ഒരു റീല്‍ വീഡിയോ നേരത്തെ പങ്കുവെച്ചിരുന്നു. അതിനൊപ്പം സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനത്തിലുള്ള ഒരു ഗ്ലാമര്‍ റീലും പോസ്റ്റ് ചെയ്തിരുന്നു.
ഈ രണ്ട് വീഡിയോകള്‍ക്കും പിന്നാലെ നിരവധി നെഗറ്റീവ് കമന്റുകളാണ് വന്നത്. വിമര്‍ശനങ്ങള്‍ രൂക്ഷമായതോടെ ഒടുവില്‍ അന്ന തന്റെ പോസ്റ്റുകളിലെ കമന്റ് വിഭാഗം തന്നെ ഓഫ് ചെയ്യുകയായിരുന്നു. ഇപ്പോള്‍ അന്നയുടെ പുതിയ പ്രതികരണവും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. നിരവധി ആരാധകര്‍ അന്നയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയപ്പോള്‍, ചിലര്‍ വിമര്‍ശനവും തുടരുകയാണ്.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് അന്ന രാജന്‍ സിനിമയിലേക്ക് എത്തിയത്. ആ ചിത്രത്തിലെ 'ലിച്ചി' എന്ന കഥാപാത്രത്തിലൂടെയാണ് മലയാളികള്‍ അന്നയെ കൂടുതല്‍ അടുത്തറിഞ്ഞത്.
സിനിമയിലേക്ക് എത്തുന്നതിന് മുമ്പ് നഴ്‌സായി ജോലി ചെയ്തിരുന്ന അന്ന പിന്നീട് വെളിപാടിന്റെ പുസ്തകം, മധുരരാജ, അയ്യപ്പനും കോശിയും ഉള്‍പ്പെടെ നിരവധി ശ്രദ്ധേയ ചിത്രങ്ങളില്‍ അഭിനയിച്ചു. ഇപ്പോള്‍ രജനികാന്ത് നായകനാകുന്ന ജയിലര്‍ 2 ആണ് അന്നയുടെ പുതിയ പ്രോജക്ട്. അന്നയുടെ തമിഴ് സിനിമാ അരങ്ങേറ്റം കൂടിയായ ഈ ചിത്രം വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha


























