ലാൽസലാം.... സിപിഐ എം സ്ഥാപക നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം ഇന്ന്... ആലപ്പുഴ പുന്നപ്രയിലെ വലിയ ചുടുകാട്ടിൽ വിഎസിന്റെ സ്മരണാർത്ഥം നിർമ്മിച്ച സ്തൂപത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ രാവിലെ പുഷ്പാർച്ചന നടക്കും

സിപിഐ എം സ്ഥാപക നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികദിനമായ ഇന്ന് നാടാകെ വിപുലമായ പരിപാടികളോടെയാണ് ചരമവാർഷികം സിപിഎം ഇന്ന് ആചരിക്കുന്നത്.
ആലപ്പുഴ പുന്നപ്രയിലെ വലിയ ചുടുകാട്ടിൽ വിഎസിന്റെ സ്മരണാർത്ഥം നിർമ്മിച്ച സ്തൂപത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ രാവിലെ പുഷ്പാർച്ചന നടക്കും. വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന പൊതുസമ്മേളനവും റാലിയും പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
പുന്നപ്രയിലെ വിഎസിന്റെ കുടുംബവീടായ വേലിക്കകത്ത് വീട്ടിൽ വിഎസിന്റെ അർത്ഥ കായ പ്രതിമയും സ്ഥാപിക്കും. സിപിഐ എം ഓഫീസുകളിൽ രക്തപതാക ഉയർത്തും. പൊതു ഇടങ്ങളിൽ അനുസ്‌മരണ യോഗങ്ങൾ ചേരും. പാർട്ടി ഓഫീസുകൾ കൊടി, തോരണങ്ങൾ കൊണ്ട് അലങ്കരിക്കും. ആലപ്പുഴ ജില്ലയിൽ ഏരിയാകേന്ദ്രങ്ങളിൽ റാലി നടത്തും.
"
https://www.facebook.com/Malayalivartha


























