Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

വയനാട് കള്ളാടി തുരങ്കപ്പാതയിലുണ്ടായ അപകടത്തിന്റെ ഉത്തരവാദിത്തം.. റിയാസിന് ഇമേജും സാമ്പത്തികലാഭവും ഉണ്ടാക്കികൊടുക്കാനാണ് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ശ്രമിച്ചത്...

20 JULY 2026 02:58 PM IST
മലയാളി വാര്‍ത്ത

വയനാട് കള്ളാടി തുരങ്കപ്പാതയിലുണ്ടായ അപകടത്തിന്റെ ഉത്തരവാദിത്തം മുൻ മുഖ്യമാത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനും  മുൻ ചീഫ് സെക്രട്ടറി എ ജയതിലകിനുമാണെന്ന സൂചനയാണ് ഹൈക്കോടതിയിൽ അമിക്കസ് ക്യൂരി സമർപ്പിച്ച റിപ്പേർട്ടിലുള്ളത്. ജീവന് ഭീഷണിയുണ്ടാക്കുന്ന കുറ്റകൃത്യം നടത്തിയെന്ന കുറ്റം ഉത്തരവാദപ്പെട്ടവർക്കെതിരെ നിലനിൽക്കുമെന്നാണ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. റിയാസിന് ഇമേജും സാമ്പത്തികലാഭവും ഉണ്ടാക്കികൊടുക്കാനാണ് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ശ്രമിച്ചത്. തുരങ്കപ്പാതയിൽ ദുരന്ത സാധ്യതയുണ്ടോ എന്ന് പരിശോധിക്കാൻ നിർവഹണ  ഏജൻസിയായ കൊങ്കൺ റയിൽവേ വയനാട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് നൽകിയ കത്തിൽ അതിന്റെ ആവശ്യമില്ലെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മറ്റി തീരുമാനിക്കുകയായിരുന്നു.

 

ചീഫ് സെക്രട്ടറി എ ജയതിലകാണ് അജണ്ട കൊണ്ടുവന്നത്. പദധതിയുടെ ദൂരന്ത  സാധ്യതകളും  പരിസ്ഥിതി ആഘാത പഠനവും സംബന്ധിച്ച് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനമാണ് അന്തിമമെന്നും ദുരന്ത നിവാരണ അതോറിറ്റിക്ക് നിയമപരമായി  ഒന്നും ചെയ്യാനില്ലെന്നും തീരുമാനിക്കുകയായിരുന്നു. കൊങ്കൺ റയിൽവേയുടെ കത്ത് പരിഗണിക്കാൻ പോലും പാടില്ലായിരുന്നു എന്ന നിരീക്ഷണവും  ഉണ്ടായി. ഈ തീരുമാനം നിയമവിരുദ്ധമാണെന്ന് അമിക്കസ് ക്യൂരി ഹൈക്കോടതിയെ അറിയിച്ചു. തുരങ്കപ്പാതയുടെ നിർമ്മാണം നടപ്പാക്കി കമ്മീഷൻ അടിക്കുക എന്ന ലക്ഷ്യമാണ് പിണറായി സർക്കാരിനുണ്ടായിരുന്നത്.2025 സെപ്റ്റംബർ 31ന് ആണ് തുരങ്കപ്പാത നിർമാണ ഉദ്ഘാടനം നടത്തിയത്. കഴിഞ്ഞ മാർച്ച് 6ന് ആണ് തുരങ്ക നിർമാണത്തിനായി ആദ്യ സ്ഫോടനം നടത്തിയത്. നിലവിൽ 3 ഷിഫ്റ്റുകളായി ഇൗ ഭാഗത്തു നിർമാണം പുരോഗമിക്കുന്നത്.

 

വലതുവശത്തെ തുരങ്കം ഏറെദൂരം മുന്നോട്ടുപോയി കഴിഞ്ഞായിരിക്കും രണ്ടാമത്തെ തുരങ്കത്തിന്റെ നിർമാണം കാര്യമായി നടത്തുക. തുരങ്കത്തിൽ നിന്ന് എടുക്കുന്ന കല്ലുകൾ അവിടെ തന്നെയുള്ള ക്രഷർ യൂണിറ്റ് ഉപയോഗിച്ച് പൊടിച്ചും ചെറുകഷണങ്ങളാക്കിയും നിർമാണത്തിനു തന്നെ ഉപയോഗിക്കുകയാണ്. വയനാട് കള്ളാടിയിൽ ഏഴുപേരുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചിൽ ദുരന്തന്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കെതിരെ രൂക്ഷപരാമർശനമാണ്  അമിക്കസ് ക്യൂറി റിപ്പോർട്ടിലുള്ളത്. പാലത്തിന് സമീപം കൂട്ടിയിട്ട മണ്ണ് അപകടസാധ്യതയുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി, അത് നീക്കം ചെയ്യാൻ ജില്ല ദുരന്തനിവാരണ അതോറിറ്റി അഞ്ചുതവണ ആവശ്യപ്പെട്ടിട്ടും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തയാറായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

പലതവണ മുന്നറിയിപ്പ് നൽകിയിട്ടുംരേഖാമൂലം ആവശ്യപ്പെട്ടിട്ടും സംസ്ഥാന അതോറിറ്റി ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറിയതിനാൽ നിയമപരമായ വീഴ്ചയാണുണ്ടായത്.ഒരേ സ്ഥലത്ത് കൂട്ടിയിട്ട ഒരുലക്ഷം ക്യുബിക് മീറ്റർ മാലിന്യമടങ്ങിയ മനുഷ്യനിർമിത മൺകൂനയാണ് തകർന്നു വീണത്. പദ്ധതിയുടെ ദുരന്തസാധ്യത കൈകാര്യം ചെയ്യുന്നതിൽ വേണ്ടത്ര ശ്രദ്ധയോ നിയന്ത്രണമോ ഉണ്ടായിരുന്നില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. മനുഷ്യനിർമിത ദുരന്തമാണുണ്ടായതെന്നാണ് മന്ത്രിമാരടക്കം ആദ്യം അഭിപ്രായപ്പെട്ടത്.ദുരന്തസാധ്യത തുറന്നുകാട്ടിയിട്ടും പരിസ്ഥിതി അനുമതിയുണ്ടെന്ന കാരണം പറഞ്ഞ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (കെ.എസ്.ഡി.എം.എ) വിഷയത്തിൽ ഇടപെടാതെ ഫയൽ മടക്കുകയായിരുന്നു. ദുരന്തസാധ്യതയുള്ള ഏത് നിർമാണവും പരിശോധിക്കാൻ കെ.എസ്.ഡി.എം.എക്ക് അധികാരമുണ്ടെന്നിരിക്കെയാണിത്. അപകട മുന്നറിയിപ്പുണ്ടായിട്ടും മണ്‍കൂന മാറ്റാതിരുന്നത് കുറ്റകൃത്യമാണ്.

 

അതിനാൽ, ജീവന് ഭീഷണിയുണ്ടാക്കുന്ന കുറ്റകൃത്യം നടത്തിയെന്ന കുറ്റം ഉത്തരവാദപ്പെട്ടവർക്കെതിരെ നിലനിൽക്കും. ഇക്കാര്യത്തില്‍ പൊലീസ് വിശദ അന്വേഷണം നടത്തണം. വിഷയത്തിൽ ഇടപെടേണ്ടെന്ന് ജൂൺ മൂന്നിന് കെ.എസ്.ഡി.എം.എ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റിയെടുത്ത തീരുമാനം ദുരന്തനിവാരണ നിയമത്തിന് വിരുദ്ധമാണ്. ഈ തീരുമാനം പിൻവലിക്കാൻ ഉത്തരവിടണമെന്ന് ഹൈകോടതിയോട് അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു.വയനാട് മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് കോടതി സ്വമേധയാ സ്വീകരിച്ച ഹരജിയിലാണ് കള്ളാടി വിഷയം കോടതി പരിഗണിച്ചത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതി നിർദേശിച്ചപ്രകാരം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുന്നതടക്കം കാര്യങ്ങൾ നടപ്പാക്കിയതായി സർക്കാർ അറിയിച്ചു. അമിക്കസ്ക്യൂറി റിപ്പോർട്ടിലടക്കം മറുപടി നൽകാൻ നിർദേശിച്ച ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ,

 

ജസ്റ്റിസ് എ.കെ. പ്രീത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജി വീണ്ടും അടുത്ത വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.സംസ്ഥാന സർക്കാർ, പൊതുമരാമത്ത് വകുപ്പ്, ദുരന്ത നിവാരണ അതോറിറ്റി തുടങ്ങിയവർ ഉത്തരവാദിത്തത്തിൽ നിന്ന് മാറി നിൽക്കരുതെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടില്‍‌ അമിക്കസ് ക്യൂറി പറയുന്നു. ദുരന്തത്തിൽ പരിസ്ഥിതി അനുമതി വ്യവസ്ഥകളുടെ ലംഘനം ഉണ്ടായിട്ടുണ്ടെന്നും നിർദേശങ്ങൾ പാലിക്കാതിരുന്ന ഉദ്യോഗസ്ഥർക്കും കമ്പനികൾക്കുമെതിരെ ക്രിമിനൽ നടപടികളും ദുരന്ത നിവാരണ നിയമപ്രകാരമുള്ള ശിക്ഷാ നടപടികളും സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ദുരന്തത്തിനു കാരണം കരാർ കമ്പനിക്ക് സംഭവിച്ച വീഴ്ചയാണെന്ന് ആരോപിച്ചുകൊണ്ടുള്ള റിപ്പോർട്ട് നേരത്തെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ സർക്കാരും ഇക്കാര്യത്തിൽ പ്രതിയായി.

 

ഈ മാസം ഏഴിന് വയനാട് ജില്ലയിലെ അനാക്കാംപൊയിൽ-കള്ളാടി-മേപ്പാടി ഇരട്ടക്കുഴൽ തുരങ്കപ്പാത പദ്ധതി പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിൽ ദുരന്തത്തിൽ എട്ടു പേർ മരിക്കുകയും ഒട്ടേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തു. 2024 ജൂലൈയിൽ വലിയ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ-ചൂരൽമല പ്രദേശങ്ങൾക്ക് തൊട്ടടുത്താണ് ഈ തുരങ്ക കവാടം സ്ഥിതി ചെയ്യുന്നതെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇവിടെ പരിസ്ഥിതി അനുമതി വ്യവസ്ഥകളുടെ ലംഘനം ഉണ്ടായിട്ടുണ്ട്. തുരങ്ക നിർമാണത്തിനായി ഖനനം ചെയ്തെടുക്കുന്ന മണ്ണും പാറയുമെല്ലാം നിർദിഷ്ട സ്ഥലങ്ങളിൽ മാത്രമേ നിക്ഷേപിക്കാവൂ എന്ന പരിസ്ഥിതി അനുമതിയിലെ വ്യവസ്ഥകൾ പൂർണമായും ലംഘിക്കപ്പെട്ടെന്ന് റിപ്പോർട്ട് പറയുന്നു. ഏകദേശം ഒരു ലക്ഷം ക്യൂബിക് മീറ്റർ മണ്ണ് മീനാക്ഷി പാലത്തിനു സമീപമുള്ള തുരങ്ക കവാടത്തിനടുത്ത് വലിയ കുന്നുകൂട്ടി ഇട്ടിരിക്കുകയായിരുന്നു.

ഇത് ദുരന്തസാധ്യത വർധിപ്പിക്കുന്നു എന്ന് കാണിച്ച് വയനാട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി 5 തവണ കത്തുകൾ നൽകിയിട്ടും അധികൃതരോ കോൺട്രാക്ടറോ ഇത് മാറ്റിയില്ലെന്നും റിപ്പോർട്ടിലുണ്ട്.പരിസ്ഥിതി അനുമതിയിലെ വ്യവസ്ഥകൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള പ്രാഥമികവും പ്രധാനപ്പെട്ടതുമായ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനും പ്രത്യേകിച്ച് പൊതുമരാമത്ത് വകുപ്പിനുമാണെന്ന് റിപ്പോർട്ടിലുണ്ട്. തുരങ്കത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ മുഴുവനായും കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിനു കൈമാറി എന്ന കാരണത്താൽ, പരിസ്ഥിതി അനുമതിയിലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ നിന്നും ഒഴിഞ്ഞുമാറാൻ സംസ്ഥാന സർക്കാരിനോ പൊതുമരാമത്ത് വകുപ്പിനോ സാധിക്കില്ല എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

 

അതോടൊപ്പം, പരിസ്ഥിതി അനുമതിയുള്ള പദ്ധതികളിൽ തങ്ങൾക്ക് നിയമപരമായ അധികാരമില്ലെന്നും അതിനാൽ ഇടപെടാൻ കഴിയില്ലെന്നുമുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിലപാടിനേയും റിപ്പോർട്ട് വിമർശിക്കുന്നുണ്ട്.2005ലെ ദുരന്ത നിവാരണ നിയമപ്രകാരം ദുരന്തസാധ്യതകൾ വിലയിരുത്താനും തടയാനും ദുരന്ത നിവാരണ അതോറിറ്റിക്ക് നിയമപരമായ അധികാരമുണ്ടെന്നും അമികസ് ക്യൂറി വ്യക്തമാക്കുന്നു. ദുരന്ത നിവാരണത്തിനും അതിന്റെ ആഘാതം കുറയ്ക്കുന്നതിനുമുള്ള നിയമപരമായ ഉത്തരവാദിത്തമുള്ള സ്റ്റാറ്റ്യൂട്ടറി അതോറിറ്റിയായ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് തങ്ങളുടെ ചുമതലകളിൽ നിന്ന് ഒഴിഞ്ഞുമാറാൻ സാധിക്കില്ല. പരിസ്ഥിതി അനുമതി ലഭിച്ചിട്ടുണ്ട് എന്ന പേരിൽ കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിന്റെ ആവശ്യാനുസൃതം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ദുരന്ത നിവാരണത്തെക്കുറിച്ചുള്ള

 

അനുമതിക്കായി നൽകിയ അപേക്ഷ നിരസിക്കാൻ സംസ്ഥാന അതോറിറ്റിക്ക് അധികാരമില്ല. അതുകൊണ്ട് തന്നെ, തീരുമാനം എടുക്കാൻ വിസമ്മതിച്ച സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ തീരുമാനം പൂർണ്ണമായും നിയമവിരുദ്ധമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഭാവിയിൽ അതീവ ഗുരുതരമായ പ്രത്യാഘാതങ്ങൾക്കും നാശനഷ്ടങ്ങൾക്കും വഴിതെളിക്കുന്നതാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നടപടിയെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.പരിസ്ഥിതി അനുമതിയിലെ വ്യവസ്ഥ പ്രകാരം തൊഴിലാളികളുടെ സുരക്ഷയ്ക്കായി മുകളിൽ നിന്നോ വശങ്ങളിൽ നിന്നോ മണ്ണും പാറയും ഇടിഞ്ഞുവീഴാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കേണ്ടതായിരുന്നു. മരിച്ചവരിൽ അവിടത്തെ സെക്യൂരിറ്റി ജീവനക്കാരും മൺകൂന പരിശോധിക്കാൻ പോയ ജീവനക്കാരും ഉൾപ്പെടുന്നു.

 

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ചയുണ്ടായോ എന്ന് സാങ്കേതിക അന്വേഷണത്തിലൂടെ കണ്ടെത്തണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നു. പദ്ധതിക്ക് നിർബന്ധമായും ഉണ്ടായിരിക്കേണ്ട ‘കോൺട്രാക്ടേഴ്സ് ഓൾ റിസ്ക്സ്’ ഇൻഷ്വറൻസ് പോളിസി ഹാജരാക്കാൻ നിർദേശിക്കണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരുക്കേറ്റവർക്കും പൊതുമുതൽ നശിച്ചതിനും (മീനാക്ഷി പാലം തകർന്നത് ഉൾപ്പെടെ) നഷ്ടപരിഹാരം ഉറപ്പാക്കാൻ ഇൻഷ്വറൻസ് കമ്പനിയെ സമയബന്ധിതമായി വിവരമറിയിക്കണം. ദുരന്തം പ്രകൃതിദത്തമാണെന്ന് സ്ഥാപിക്കാൻ കമ്പനി ശ്രമിച്ചാൽ ഇൻഷ്വറൻസ് തുക ലഭിക്കില്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.മാത്രമല്ല, പദ്ധതിയുടെ നിർമാണക്കരാർ എടുത്ത ‘ദിലീപ് ബിൽഡ്കോൺ ലിമിറ്റഡ്’ എന്ന കമ്പനിയുടെ പശ്ചാത്തലവും റിപ്പോർട്ട് പരിശോധിക്കുന്നുണ്ട്.

 

2021ൽ ആന്ധ്രാ പ്രദേശിലെ അനകപ്പള്ളിയിൽ ഫ്ലൈഓവർ തകർന്ന് രണ്ട് പേർ മരിച്ച സംഭവത്തിലും 2026ൽ ബംഗളൂരുവിലെ തുരങ്കപാത നിർമ്മാണത്തിനുള്ള ടെണ്ടറിൽ നിന്ന് അയോഗ്യരാക്കപ്പെട്ടതിലും ഈ കമ്പനി ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരങ്ങൾ മുൻകാല പരിശോധനകളുടെ ഭാഗമായി വ്യക്തമാകുന്നുവെന്ന് റിപ്പോർട്ടിലുണ്ട്.സ്വതന്ത്ര വിദഗ്ധ സമിതിയുടെ സാങ്കേതിക സുരക്ഷാ ഓഡിറ്റ് പൂർത്തിയാകുന്നത് വരെ തുരങ്ക നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുക, ബാക്കിയുള്ള മൺകൂന അടിയന്തരമായി സുരക്ഷിതമാക്കി നിശ്ചിത സ്ഥലത്തേക്ക് മാറ്റുക, അപകടസാധ്യതയുള്ള മേഖലയിലെ താമസക്കാരെ മാറ്റിപ്പാർപ്പിച്ച് ഇരകൾക്ക് അടിയന്തര ധനസഹായം നൽകുക, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ തെറ്റായ തീരുമാനം തിരുത്തി പുതിയ സർക്കുലർ ഇറക്കുക,

 

നിർദേശങ്ങൾ പാലിക്കാതിരുന്ന ഉദ്യോഗസ്ഥർക്കും കമ്പനികൾക്കുമെതിരെ ക്രിമിനൽ നടപടികളും ദുരന്ത നിവാരണ നിയമപ്രകാരമുള്ള ശിക്ഷാ നടപടികളും സ്വീകരിക്കുക തുടങ്ങിയ ശുപാർശകളും അമിക്കസ് ക്യൂറി മുന്നോട്ടുവയ്ക്കുന്നുണ്ട്. അതു കൊണ്ടു  തന്നെ ഹൈക്കോടതിയുടെ കരങ്ങളിൽ നിന്നും സർക്കാരിന് ഊരി പോകാനാവില്ല.കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന തുരങ്കപാതയ്ക്ക് 2134.50 കോടി രൂപയുടെ കിഫ്ബി ധനാനുമതി ലഭിച്ചിരുന്നു..  കോഴിക്കോടുനിന്ന് വയനാട്ടിലേക്കുള്ള യാത്രാദൈര്‍ഘ്യം കുറയ്ക്കാനും വയനാടിനെ പുറംലോകവുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കാനും ഉദ്ദേശിച്ചുകൊണ്ടുള്ള ഈ തുരങ്കപാത യാഥാര്‍ഥ്യത്തിലേക്ക് നടന്നടുക്കുമ്പോള്‍ ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രതീക്ഷകള്‍ കുന്നോളമാണ്. അതോടൊപ്പം പദ്ധതി നടപ്പാക്കരുതെന്ന ആവശ്യവുമായി പരിസ്ഥിതിവാദികളും സജീവമായി രംഗത്തുണ്ടായിരുന്നു..

ആനക്കാംപൊയില്‍-കള്ളാടി- മേപ്പാടി റോഡിന് വേണ്ടി മുപ്പത് വര്‍ഷം മുമ്പ് തുടങ്ങിയ ശ്രമങ്ങള്‍ എവിടെയുമെത്തിയിരുന്നില്ല. ചുരത്തിലെ ബദല്‍ പാതകള്‍ക്കായുള്ള ശ്രമങ്ങളെല്ലാം പദ്ധതികളായും സ്വപ്‌നങ്ങളായും തന്നെ തുടര്‍ന്നതോടെയാണ് ടണല്‍ റോഡ് എന്ന ആശയം ഉയര്‍ന്നുവന്നത്. പിന്നീട് ഇത് എത്രത്തോളം പ്രായോഗികമാവും എന്ന അന്വേഷണങ്ങളായി. കോഴിക്കോട് ജില്ലയില്‍ മറിപ്പുഴവരെയും വയനാട് ഭാഗത്ത് കള്ളാടി തൊള്ളായിരം എസ്സേറ്റ് വരെയും നേരത്തേത്തന്നെ റോഡ് പൂര്‍ത്തിയാക്കിയിരുന്നു. മറിപ്പുഴ മുതല്‍ തുരങ്കം തുടങ്ങുന്ന സ്വര്‍ഗംകുന്ന് വരെ പഴയ റോഡുണ്ട്. എന്നാല്‍, മറിപ്പുഴയില്‍ ഇരുവഴിഞ്ഞിപ്പുഴക്ക് കുറുകെ പാലം നിര്‍മിക്കേണ്ടതുണ്ട്. തുരങ്കപാത യാഥാര്‍ഥ്യമായാല്‍ കോഴിക്കോട് ജില്ലയിലെ ആനക്കാം പൊയിലില്‍നിന്ന് 16 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മേപ്പാടിയിലെത്താനാകും. കേവലമൊരു പാത എന്നതിനപ്പുറം കോഴിക്കോട്,

 

വയനാട്, മലപ്പുറം ജില്ലകളുടെ വികസനത്തിനും ടൂറിസം പദ്ധതികള്‍ക്കും പദ്ധതി ഏറെ നിര്‍ണായകമാവുമെന്നാണ് കരുതപ്പെടുന്നത്. മൂന്ന് ജില്ലക്കിടയിലെ യാത്രയും ചരക്കുനീക്കവും ഏറെ എളുപ്പത്തിലാക്കുന്നതാണ് തുരങ്കപാത. മലപ്പുറത്തുനിന്നും കോഴിക്കോട്ടുനിന്നും കര്‍ണാടകയിലേക്കുള്ള ദൂരവും ഗണ്യമായി കുറയും. തുരങ്കവുമായി ബന്ധിപ്പിക്കുന്ന അനുബന്ധറോഡുകളുടെ നവീകരണങ്ങള്‍ ഇപ്പോള്‍ നടന്നുവരുകയാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ തുരങ്കപാതയുടെ നിര്‍മ്മാണം സര്‍ക്കാര്‍ ഏല്‍പ്പിച്ചിരിക്കുന്നത് കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനെ തന്നെയാണ്. വനഭൂമി നഷ്ടപ്പെടുത്താതെയും ഒരു മരംപോലും മുറിക്കാതെയും തുരങ്കപാത യാഥാര്‍ഥ്യമാക്കാനാകുമെന്ന് മുന്‍സര്‍ക്കാരിന്റെ കാലത്ത് പ്രാഥമികപഠനം നടത്തിയ ടണലിങ് സര്‍വേ ഏജന്‍സിയായ റൂബി സോഫ്റ്റ് കണ്ടെത്തിയിരുന്നു.

 

പിണറായി സര്‍ക്കാര്‍ ആദ്യബജറ്റില്‍ത്തന്നെ 20 കോടി പ്രാഥമിക നടപടികള്‍ക്ക് അനുവദിച്ചു. പാതയുടെ വിശദ പദ്ധതിരേഖ തയ്യാറാക്കലും നിര്‍മാണവും രണ്ടുവര്‍ഷംമുമ്പാണ് സര്‍ക്കാര്‍ കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേനെ ഏല്‍പ്പിച്ചത്. അവര്‍ പാതയുടെ അലൈന്‍മെന്റ് തയ്യാറാക്കി. ആറ് മാസത്തിലേറെ കാലം കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ അധികൃതര്‍ ആനക്കാംപൊയിലിലും കളളാടിയിലും ക്യാംപ് ചെയ്ത് നടത്തിയ പരിശോധനകള്‍ക്കും പഠനങ്ങള്‍ക്കുമൊടുവിലാണ് ഈ പദ്ധതിയുടെ വിശദമായ പദ്ധതിരേഖ തയ്യാറാക്കിയത്. ഇത് പൊതുമരാമത്ത് വകുപ്പ് അംഗീകരിച്ചതോടെയാണ് ഭരണാനുമതി ലഭിച്ചത്.പൊതുമരാമത്ത് മന്ത്രിയായിരുന്ന മുഹമ്മദ് റിയാസിന്റെ സ്വപ്നമായിരുന്നു തുരങ്കപാത. കോടികളുടെ അഴിമതിയാണ് പാതാ നിർമ്മാണത്തിലൂടെ ലക്ഷ്യമിട്ടത്.മൂന്നാം പിണറായി സർക്കാർ അധികാരത്തിൽ വരില്ലെന്ന് മനസിലാക്കി വളരെ പെട്ടെന്ന് നിർമ്മാണം ആരംഭിക്കുകയായിരുന്നു.കൊങ്കൺ റയിൽവേ ആവശ്യപ്പെട്ട പരിസ്ഥിതി  പഠനം നടത്തിയിരുന്നെങ്കിൽ ഒരു കാരണവശാലും പാതാ നിർമ്മാണം നടക്കുകയില്ലായിരുന്നു. അപ്പോൾ 8 പേരുടെ മരണത്തിന് ഉത്തരവാദി കഴിഞ്ഞ സർക്കാർ തന്നെയാണ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (30 minutes ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (43 minutes ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (47 minutes ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (1 hour ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (1 hour ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (2 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (2 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (2 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (2 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (3 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (3 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (4 hours ago)

Malayali Vartha Recommends