Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

കമ്മ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിക്കുമെന്ന സുപ്രധാന പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍..ബാനറുകളും കൊടികളും കെട്ടി ഭക്ഷണ വിതരണം നടത്തരുതെന്ന് മന്ത്രി..

19 JULY 2026 12:57 PM IST
മലയാളി വാര്‍ത്ത

More Stories...

രാജി വച്ച ശ്രീലേഖ മാഡം ബി ജെ പി സമരത്തിന്; പോലീസിനെതിരെ ആഞ്ഞടിച്ച് മുൻ DGP ; പോലീസ് സുഗതനെതിരെ കാപ്പ ചുമത്തിയതിന് വിമർശനം

സുഗതനെ കുടുക്കിയ ചെന്നിത്തല പോലീസേ നാണമില്ലേ...!!!! നിയമസഭയിലേക്ക് ഇരച്ചിറങ്ങി സുഗതനും കുടുംബവും ബിജെപിയും ; നഗരസഭാ ഭരണം അട്ടിമറിക്കാനുള്ള എൽഡിഎഫ്-യുഡിഎഫ് നീക്കങ്ങൾക്കെതിരെയും നിയമസഭാ ധർണ്ണ നടത്തി ബിജെപി

പിണറായി വിജയനെ FIRന്ന് രക്ഷിക്കാൻ 4 ദിവസം വി ഡി സതീശന്റെ നാടകം...!!! ആരോപിച്ച് ബിജെപി എം എൽ എ വി മുരളീധരൻ

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്ന് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാർ എം.എൽ.എ

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആഞ്ഞടിച്ച് ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്

പൊതിച്ചോർ വിഷയം ആളിക്കത്തുന്നു. ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തില്‍ സുതാര്യതയും അച്ചടക്കവും ഉറപ്പാക്കാന്‍ കമ്മ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിക്കുമെന്ന സുപ്രധാന പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍. ബാനറുകളും കൊടികളും കെട്ടി ആശുപത്രി പരിസരങ്ങളെ മത്സരവേദികളാക്കി മാറ്റിക്കൊണ്ട് ഇനി ഭക്ഷണം വിതരണം ചെയ്യാന്‍ അനുവദിക്കില്ലെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ കര്‍ശനമായി വ്യക്തമാക്കി. രാഷ്ട്രീയമോ സംഘടനാപരമോ ആയ അടയാളങ്ങള്‍ ഒഴിവാക്കി, കമ്മ്യൂണിറ്റി കിച്ചന്‍ എന്ന ഏകീകൃത സംവിധാനത്തിലൂടെയായിരിക്കും ഇനി സൗജന്യമായി ഭക്ഷണം നല്‍കുക.

ഈ പുതിയ പദ്ധതിയുടെ ആദ്യഘട്ടം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വെച്ചുതന്നെയായിരുന്നു മന്ത്രിയുടെ ഈ പ്രഖ്യാപനം.ആശുപത്രികളിലെ പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ എം.എല്‍.എ ജി. സുധാകരന്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ത്തിയ കടുത്ത വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ ഈ അടിയന്തര ഇടപെടല്‍.സോഷ്യൽ മീഡിയയിൽ വന്ന ഒരു കമന്റ്..20 വർഷങ്ങൾക്കു മുന്നേ കോഴിക്കോട് മെഡിക്കൽ കോളേജിൽ പെങ്ങളുടെ പ്രസവസമയത്തു ഞാൻ പോയപ്പോൾ അവിടുന്ന് ഉച്ചയ്ക്ക് സേവാഭാരതിയുടെ കുത്തരി കഞ്ഞിയും,

 

വൈകുന്നേരം കെഎംസിസി യുടെ ചപ്പാത്തിയും കറിയും, മാതാ അമൃതാനന്ദ മയിയുടെ ചാരിറ്റി സംഘടനകൾ, ക്രിസ്ത്യൻ സംഘടനകളുടെ ഭക്ഷണം ഒക്കെ വാങ്ങി കഴിച്ചിട്ടുണ്ട്. ഒരു കൊടിയോ ബാനറോ ഇല്ലാതെ തന്നെ അത് ഏതു സംഘടനകൾ, ആളുകൾ ആണ് നൽകുന്നതെന്നു എല്ലാവർക്കും അറിയാമായിരുന്നു. കൊടുക്കുന്നവൻ പറയാതെയോ.. വാങ്ങുന്നവൻ ചോദിക്കാതെയോ തന്നെ...പക്ഷെ അതിനൊക്കെ ഒരു മാറ്റം വന്നത് ഈ DYFI പൊതിച്ചോർ നൽകി തുടങ്ങിയതിനു ശേഷം ആണ്.. ഒരു രൂപ ചെലവ് ചെയ്യാതെ കണ്ട കോൺഗ്രെസ്സിന്റെയും, ലീഗിന്റെയും, ബിജെപി ക്കാരന്റെയും വീട്ടിൽ പോയി പൊതി ചോർ വാങ്ങി കൊണ്ട് വന്നു,

 

എങ്ങനെയെങ്കിലും പിൻ വാതിൽ നിയമനത്തിലൂടെ ഒരു ജോലിയിൽ കേറി പറ്റണം എന്ന ഒറ്റ വിചാരം കൊണ്ടു സിപിഎം. പാർട്ടിയിൽ പ്രവർത്തിക്കുന്ന അന്തം കമ്മികളെ കൊണ്ട് സ്വന്തം പാർട്ടി കൊടിയും കുത്തി , ബാനറും കെട്ടി ചോറ് കൊടുത്തു തുടങ്ങിയത് മുതലാണ്....ചോറ് ഉണ്ടാക്കി നൽകാൻ സമയകുറവ് ഉള്ളവർ ഒരു അഞ്ചു പൊതി ചോറിന്റെ പൈസ നൽകുകയും ചെയ്യുന്ന വഴി, വണ്ടി കൂലി പെട്രോൾ പൈസയും തടയും,ഒരു രൂപ ചെലവില്ലാതെ സേവനം... കേരളത്തിലെ മറ്റ് മെഡിക്കല്‍ കോളേജുകളില്‍ ഇല്ലാത്ത വിധം ആലപ്പുഴ മെഡിക്കല്‍ കോളേജ് കോമ്പൗണ്ടില്‍ മാത്രം പ്രത്യേക ഷെഡ് കെട്ടി ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യുന്ന സംവിധാനം നിരുത്സാഹപ്പെടുത്തണമെന്ന് ജി. സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

ഭക്ഷണ വിതരണത്തിന്റെ പേരില്‍ പല സംഘടനകളും വ്യാപകമായി പണം പിരിക്കുന്നുണ്ടെന്നും,ഈ പിരിക്കുന്ന പണത്തിന്റെ കൃത്യമായ കണക്കുകള്‍ ആശുപത്രി വികസന സമിതിക്ക് നല്‍കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.പൂര്‍ണ്ണമായും സുതാര്യതയോടെയും ആശുപത്രിക്ക് മേന്മയുണ്ടാകുന്ന രീതിയിലും ഭക്ഷണവിതരണം ക്രമപ്പെടുത്തേണ്ടതുണ്ട്. മുന്‍കാലങ്ങളില്‍ ഇടതുപക്ഷ യുവജന സംഘടനകള്‍ വീടുകളില്‍ നിന്ന് ശേഖരിച്ച പൊതിച്ചോറുകളാണ് വിതരണം ചെയ്തിരുന്നതെങ്കില്‍, ഇപ്പോള്‍ പണം പിരിച്ച് ഷെഡ് കെട്ടി പാചകം ചെയ്യുന്നത് ശരിയായ രീതിയല്ലെന്നും സുധാകരന്‍ വിമര്‍ശിച്ചിരുന്നു. ഈ പ്രസ്താവന വലിയ ചര്‍ച്ചയായതോടെ അദ്ദേഹം പിന്നീട് നിലപാട് ഒന്നു മയപ്പെടുത്തിയെങ്കിലും,

 

ആശുപത്രി കോമ്പൗണ്ടിലെ രാഷ്ട്രീയ സ്വഭാവമുള്ള ഭക്ഷണ വിതരണത്തിനെതിരെ കടുത്ത ആക്ഷേപം നിലനിന്നിരുന്നു.ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്ന് തന്നെ കമ്മ്യൂണിറ്റി കിച്ചന്‍ പദ്ധതി ആരംഭിക്കുമെന്ന മന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് വലിയ രാഷ്ട്രീയ വ്യാഖ്യാനങ്ങളാണ് നിലവിലുള്ളത്. ആശുപത്രികളില്‍ വര്‍ഷങ്ങളായി ഡി.വൈ.എഫ്.ഐ നടത്തിവരുന്ന പൊതിച്ചോറ് വിതരണത്തിന് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തുന്നതും അതിന്റെ രാഷ്ട്രീയ മേല്‍ക്കോയ്മ ഇല്ലാതാക്കുന്നതുമായ ഒരു നീക്കമായാണ് ഈ പ്രഖ്യാപനം വിലയിരുത്തപ്പെടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (6 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (6 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (7 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (10 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (10 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (10 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (11 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (11 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (11 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (11 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (11 hours ago)

Malayali Vartha Recommends