വൈദ്യുതി വിതരണരംഗത്ത് ജീവനക്കാർ അപകടത്തിൽപ്പെടുന്ന സാഹചര്യത്തിൽ സുരക്ഷമാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് സർക്കുലറുമായി കെ.എസ്.ഇ.ബി

വൈദ്യുതി വിതരണരംഗത്ത് ജീവനക്കാർ അപകടത്തിൽപ്പെടുന്ന സാഹചര്യത്തിൽ സുരക്ഷമാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് സർക്കുലർ ഇറക്കി കെ.എസ്.ഇ.ബി.
ഈ വർഷം 4 സ്ഥിരം ജീവനക്കാർക്കും 10 കരാർ ജീവനക്കാർക്കും അപകടങ്ങളിൽ ജീവൻ നഷ്ടമായി. 81 അപകടങ്ങളിൽ ജീവനക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. 33 അപകടങ്ങൾ ഷോക്കേറ്റായിരുന്നു. പോസ്റ്റിൽ നിന്ന് വീണ് 24 അപകടങ്ങളുമുണ്ടായി. ഓഫീസിൽ അറിയിക്കാതെയും അനുമതിയില്ലാതെയും അറ്റക്കുറ്റപ്പണികൾ നടത്തുന്നത് ഒഴിവാക്കുകയും വേണം. വീഴ്ചകൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha


























