Widgets Magazine
21
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഖിൽ ജോയന്റെ മരണം നാടിനെയാകെ സങ്കടക്കടലിലാക്കി... നാട്ടിൽ വന്ന് പോയിട്ട് വെറും രണ്ടുമാസം മാത്രം...


ഇംഗ്ലണ്ട് ടീമിന്റെ ഇതിഹാസതാരവും പരിശീലകനും രണ്ടുതവണ ബാലൺ ദ്യോർ ജേതാവുമായ കെവിൻ കീഗൻ അന്തരിച്ചു...


വെമ്പായത്ത് ബാറിൽ നടന്ന സംഘർഷത്തിനിടെ അക്രമി പെട്രോൾ ഒഴിച്ച് തീകൊളുത്തിയയാൾ ചികിത്സയിലിരി​ക്കെ മരണത്തിന് കീഴടങ്ങി


ദുബൈയിൽ കൊടുങ്ങല്ലൂർ എറിയാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...


ലാൽസലാം.... സിപിഐ എം സ്ഥാപക നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ്‌ അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം ഇന്ന്... ആലപ്പുഴ പുന്നപ്രയിലെ വലിയ ചുടുകാട്ടിൽ വിഎസിന്റെ സ്മരണാർത്ഥം നിർമ്മിച്ച സ്തൂപത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ രാവിലെ പുഷ്പാർച്ചന നടക്കും

അനിൽ ആന്റണിയും ബിജെപിയും സി പി എമ്മിന്റെയും ഉറക്കം കളയുന്നു..കെ സുരേന്ദ്രന്റെ പരാമർശത്തെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി... അധികം വെെകില്ല, കേരളത്തിൽ ബിജെപിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കും..സൂക്ഷിച്ചാൽ ദുഃഖിക്കണ്ടെന്ന് ജനം...

08 APRIL 2023 01:38 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല

അഖിൽ ജോയന്റെ മരണം നാടിനെയാകെ സങ്കടക്കടലിലാക്കി... നാട്ടിൽ വന്ന് പോയിട്ട് വെറും രണ്ടുമാസം മാത്രം...

തർക്കത്തിനൊടുവിൽ.... മുവാറ്റുപുഴയിൽ മരണാനന്തരച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഭക്ഷണം വാങ്ങി നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിന് കുത്തേറ്റു...

വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്ത് ഇന്ന് മുതൽ ഓൺലൈൻ ടാക്സി, കാർ ഡ്രൈവർമാർ അനിശ്ചിതകാല സമരത്തിന്...

ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്ന വാഹനങ്ങളേയും വ്യക്തികളേയും കണ്ടെത്താന്‍ ജില്ലതോറും പൊലീസിന്റെ സ്‌ക്വാഡ് രൂപീകരിക്കണമെന്ന ഉത്തരവുമായി ഹൈക്കോടതി

അനിൽ ആന്റണിയും ബിജെപിയും കോൺഗ്രെസ്സുമാണ് ഇപ്പോഴത്തെ ഇവിടുത്തെ ചർച്ച വിഷയം , കമ്മ്യൂണിസ്റ്റുക്കാർ പോലും ഇപ്പോൾ തങ്ങളെ ബാധിക്കുന്ന വിഷയങ്ങളെല്ലാം ഒരു സൈഡിലേക്ക് മാറ്റി വച്ചിട്ട്..ഇതാണിപ്പോൾ ചർച്ച വിഷയമാക്കുന്നത്...പല മന്ത്രിമാരും നേതാക്കളും ഇപ്പോഴത്തെ വിഷയങ്ങളിൽ പ്രതികരിച്ചു കൊണ്ട് രംഗത്ത് വരുന്നുണ്ട്..അതിൽ കേരളത്തിൽ ബിജെപിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കുമെന്ന സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ പരാമർശത്തെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി. ഫലിതബിന്ദുക്കളിലെ ഇന്നത്തെ വാചകം എന്നുപറഞ്ഞാണ് ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. '' അധികം വെെകില്ല, കേരളത്തിൽ ബിജെപിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കും'' - ശിവൻകുട്ടി കുറിച്ചു.അധികം വൈകാതെ കേരളത്തിൽ ബിജെപിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കുമെന്നായിരുന്നു സുരേന്ദ്രന്റെ പരാമർശം.

 

വരും ദിവസങ്ങളിൽ കേരളത്തിലെ കൂടുതൽ കോൺഗ്രസ്, സിപിഎം നേതാക്കൾ ബിജെപിയിൽ ചേരുമെന്നും സുരേന്ദ്രൻ പറഞ്ഞു. എ കെ ആന്റണിയുടെ മകൻ ബിജെപിയിൽ ചേർന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു സംസ്ഥാന അദ്ധ്യക്ഷന്റെ പ്രതികരണം.ഇന്നലെയാണ് പാർട്ടി ആസ്ഥാനത്തെത്തി അനില്‍ ആന്റണി ബിജെപിയിൽ ചേർന്നത്. അനിൽ വലിയ മാറ്റത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്നും കേരളത്തിലെ സാധാരണക്കാരുടെ മനസാണ് അനിലിലൂടെ പുറത്തുവന്നതെന്നും കഴിഞ്ഞദിവസം സുരേന്ദ്രൻ പറഞ്ഞിരുന്നു.ക്രൈസ്തവർ ഉൾപ്പടെയുള്ള കൂടുതൽപ്പേരെ പാർട്ടിയോട് അടുപ്പിക്കുന്നതിന്റെ ഭാഗമായി അനിലിന് ലോക്‌സഭാ സ്ഥാനാർത്ഥിത്വം നൽകുമെന്ന് റിപ്പോർട്ടുണ്ട്.ഇനി കേരളവും തങ്ങള്‍ പിടിച്ചെടുക്കുമെന്ന് ഈയിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിച്ചത്. ഇടതുപക്ഷവും ഐക്യ ജനാധിപത്യ മുന്നണിയും നിറഞ്ഞുനില്‍ക്കുന്ന കേരളത്തില്‍ ബി.ജെ.പി. വളരണമെങ്കില്‍ രണ്ടിലൊരു മുന്നണി ക്ഷയിക്കണം. രണ്ടാം തവണയും തുടര്‍ച്ചയായി ഭരണം കിട്ടാതെ പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസിനെ തകര്‍ക്കുകയാണ് എളുപ്പമെന്ന് ബി.ജെ.പി. നേതൃത്വം മനസ്സിലാക്കിയിരിക്കുന്നു.

 

അല്ലെങ്കില്‍ തന്നെ കോണ്‍ഗ്രസ് മുക്തഭാരതമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിട്ടുള്ള പാര്‍ട്ടിയാണല്ലോ ബി.ജെ.പി.ന്യൂനപക്ഷ വോട്ടുകൾ കേരളത്തിലെ വിജയപരാജയങ്ങൾക്കു നിർണായകമാണ് എന്നിരിക്കെയാണ് ബിജെപി അതിൽ കൈവയ്ക്കുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മുന്നിൽ നിർത്തിയുള്ളകളി മുസ്‌ലിം ന്യൂനപക്ഷത്തെ ആകർഷിക്കാനാണെന്നു സിപിഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തിയിരുന്നു. ക്രൈസ്തവ വോട്ടുകൾ ആകർഷിക്കാനുള്ള ശ്രമങ്ങളിൽ രണ്ടു മുന്നണികളും നേരത്തേതന്നെ ജാഗരൂകരുമാണ്.അതുകൊണ്ട് തന്നെ സുരേന്ദ്രന്റെ വാക്കുകളെ ശിവൻകുട്ടി പുച്ഛിച്ചു തള്ളാൻ വരട്ടെ..ചിലപ്പോൾ സുരേന്ദ്രനെ ഇവിടുത്തെ കമ്മ്യൂണിസ്റ്റുകാർക്ക് വെറും കോമഡി കഥാപാത്രമായിരിക്കും..ആയിരിക്കാം എന്നല്ല..ആണ്..പറയുന്ന പല കാര്യങ്ങളിലും പുച്ഛമനോഭാവവുമാണ്..

പക്ഷെ രാജ്യം ഭരിക്കുന്ന നരേന്ദ്ര മോദി അങ്ങനെ അല്ല..അദ്ദേഹത്തിന്റെ മാസ്റ്റർ ബ്രയിനിനു അമിത് ഷായെയും നിസാരക്കാരായി ഇവിടുത്തെ കമ്മ്യൂണിസ്റ് മന്ത്രിമാരും നേതാക്കളും കാണണ്ട..ഇനി കേരളവും തങ്ങള്‍ പിടിച്ചെടുക്കുമെന്ന് ഈയിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിച്ചത് വെറുതെയൊന്നുമല്ല ..വ്യക്തവും കൃത്യവുമായി പ്ലാൻ ഉണ്ട്..അതിപ്പോൾ തടയാൻ ആരേം കൊണ്ടും സാധിച്ചെന്നും വരില്ല..ഒരു പക്ഷെ നിങ്ങളൊക്കെ ഇങ്ങനെ ചാടി കയറി പ്രതികരിക്കുന്നതിന് പിന്നിൽ ഒരു ഭയം ഒളിഞ്ഞിരിപ്പുണ്ട്...അത് പുറത്തു കാണിക്കാതെ ഇരിക്കാനുള്ള തന്ത്രങ്ങൾ മാത്രമാണ് ഇതെന്ന് മനസിലാക്കാൻ വളരെ നിസാരമാണ്..കേരളത്തിൽ ജയിക്കാൻ ന്യൂനപക്ഷ വോട്ടുകൾകൂടി വേണം എന്നതിനാൽ അതു സമാഹരിക്കാനുള്ള അണിയറ നീക്കങ്ങൾ കൊണ്ടുപിടിച്ചു നടക്കുന്നുണ്ട്. ന്യൂനപക്ഷത്തിനു പാർട്ടി വേദികളിൽ പ്രാതിനിധ്യം നൽകിയേ തീരൂവെന്ന കാര്യം ആദ്യം ആർഎസ്എസിനെയും വിശ്വ ഹിന്ദു പരിഷത്തിനെയുമാണു ബോധ്യപ്പെടുത്തേണ്ടത് എന്നതിനാൽ അതും ചെയ്തു. രണ്ടു വർഷമായി നടക്കുന്ന ഇത്തരം നീക്കങ്ങളുടെ പ്രതിഫലനങ്ങളിൽ ഒന്നു മാത്രമായാണ് അനിലിന്റെ വരവിനെ ബിജെപി കേന്ദ്രങ്ങൾ വിശേഷിപ്പിക്കുന്നത്. മൂന്നു മാസത്തിനുള്ളിൽ മറ്റു ചിലതു കൂടി പ്രതീക്ഷിക്കാമെന്നും അവർ പ്രവചിക്കുന്നു. വയനാട്ടിൽ ഉപതിരഞ്ഞെടുപ്പു വന്നാൽ അനിലിനെ സ്ഥാനാർഥിയായി പരിഗണിക്കുമെന്നു വരെ അഭ്യൂഹങ്ങളുണ്ട്.അതുകൊണ്ട് ഇവിടെ ഭരിക്കുന്ന നേതാക്കളോട് ഒന്നേ പറയാനുള്ളു..സൂക്ഷിച്ചാൽ ദുഃഖിക്കണ്ട..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുദ്ധസാഹചര്യങ്ങള്‍ കൂടുതല്‍ രൂക്ഷമായി... ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 90 ഡോളറിന് മുകളിലെത്തി...  (29 minutes ago)

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല  (39 minutes ago)

അഖിൽ ജോയന്റെ മരണം നാടിനെയാകെ സങ്കടക്കടലിലാക്കി... നാട്ടിൽ വന്ന് പോയിട്ട് വെറും രണ്ടുമാസം മാത്രം...  (49 minutes ago)

തർക്കത്തിനൊടുവിൽ.... മുവാറ്റുപുഴയിൽ മരണാനന്തരച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഭക്ഷണം വാങ്ങി നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിന് കുത്തേറ്റു...  (1 hour ago)

ഇംഗ്ലണ്ട് ടീമിന്റെ ഇതിഹാസതാരവും പരിശീലകനും രണ്ടുതവണ ബാലൺ ദ്യോർ ജേതാവുമായ കെവിൻ കീഗൻ അന്തരിച്ചു...  (1 hour ago)

വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്ത് ഇന്ന് മുതൽ ഓൺലൈൻ ടാക്സി, കാർ ഡ്രൈവർമാർ അനിശ്ചിതകാല സമരത്തിന്...  (1 hour ago)

ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്ന വാഹനങ്ങളേയും വ്യക്തികളേയും കണ്ടെത്താന്‍ ജില്ലതോറും പൊലീസിന്റെ സ്‌ക്വാഡ് രൂപീകരിക്കണമെന്ന ഉത്തരവുമായി ഹൈക്കോടതി  (1 hour ago)

സിക്കിമിൽ തുരങ്ക നിർമ്മാണ സൈറ്റിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് വാതക ചോർച്ചയുണ്ടായ സംഭവം... ഏഴ് പേരുടെ മൃതദേഹം കണ്ടെടുത്തു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം  (1 hour ago)

വൈദ്യുതി വിതരണരംഗത്ത് ജീവനക്കാർ അപകടത്തിൽപ്പെടുന്ന സാഹചര്യത്തിൽ സുരക്ഷമാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് സർക്കുലറുമായി കെ.എസ്.ഇ.ബി  (2 hours ago)

കോഴിക്കോട് യുവാവ് മരിച്ച സംഭവം... ബന്ധു കസ്റ്റഡിയിൽ  (2 hours ago)

വയനാട്ടിൽ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു....  (2 hours ago)

  ഇന്ത്യയിൽ ആദ്യമായി ഡെങ്കിപ്പനി പ്രതിരോധ വാക്സിന് അംഗീകാരം നൽകി...  (3 hours ago)

പണം, റിയൽ എസ്റ്റേറ്റ്, ആരോഗ്യം: (ജൂലൈ 21 സമ്പൂർണ്ണ രാശിഫലം)  (3 hours ago)

വെമ്പായത്ത് ബാറിൽ നടന്ന സംഘർഷത്തിനിടെ അക്രമി പെട്രോൾ ഒഴിച്ച് തീകൊളുത്തിയയാൾ ചികിത്സയിലിരി​ക്കെ മരണത്തിന് കീഴടങ്ങി  (3 hours ago)

ദുബൈയിൽ കൊടുങ്ങല്ലൂർ എറിയാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...  (3 hours ago)

Malayali Vartha Recommends