Widgets Magazine
21
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഖിൽ ജോയന്റെ മരണം നാടിനെയാകെ സങ്കടക്കടലിലാക്കി... നാട്ടിൽ വന്ന് പോയിട്ട് വെറും രണ്ടുമാസം മാത്രം...


ഇംഗ്ലണ്ട് ടീമിന്റെ ഇതിഹാസതാരവും പരിശീലകനും രണ്ടുതവണ ബാലൺ ദ്യോർ ജേതാവുമായ കെവിൻ കീഗൻ അന്തരിച്ചു...


വെമ്പായത്ത് ബാറിൽ നടന്ന സംഘർഷത്തിനിടെ അക്രമി പെട്രോൾ ഒഴിച്ച് തീകൊളുത്തിയയാൾ ചികിത്സയിലിരി​ക്കെ മരണത്തിന് കീഴടങ്ങി


ദുബൈയിൽ കൊടുങ്ങല്ലൂർ എറിയാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...


ലാൽസലാം.... സിപിഐ എം സ്ഥാപക നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ്‌ അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം ഇന്ന്... ആലപ്പുഴ പുന്നപ്രയിലെ വലിയ ചുടുകാട്ടിൽ വിഎസിന്റെ സ്മരണാർത്ഥം നിർമ്മിച്ച സ്തൂപത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ രാവിലെ പുഷ്പാർച്ചന നടക്കും

ഹോട്ടല്‍മുറിയില്‍ 54-കാരന്റെ മൃതദേഹം...കൂടെ ഉണ്ടായിരുന്ന യുവതി പിടിയിൽ..ഹോട്ടല്‍മുറിയില്‍ 54-കാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ഡല്‍ഹി പോലീസ്... ഗാസിയാബാദ് ഇന്ദിരാപുരം സ്വദേശിയും വ്യാപാരിയുമായ ദീപക് സേഥിയുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്..

08 APRIL 2023 01:54 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല

അഖിൽ ജോയന്റെ മരണം നാടിനെയാകെ സങ്കടക്കടലിലാക്കി... നാട്ടിൽ വന്ന് പോയിട്ട് വെറും രണ്ടുമാസം മാത്രം...

തർക്കത്തിനൊടുവിൽ.... മുവാറ്റുപുഴയിൽ മരണാനന്തരച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഭക്ഷണം വാങ്ങി നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിന് കുത്തേറ്റു...

വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്ത് ഇന്ന് മുതൽ ഓൺലൈൻ ടാക്സി, കാർ ഡ്രൈവർമാർ അനിശ്ചിതകാല സമരത്തിന്...

ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്ന വാഹനങ്ങളേയും വ്യക്തികളേയും കണ്ടെത്താന്‍ ജില്ലതോറും പൊലീസിന്റെ സ്‌ക്വാഡ് രൂപീകരിക്കണമെന്ന ഉത്തരവുമായി ഹൈക്കോടതി

ഹോട്ടല്‍മുറിയില്‍ 54-കാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ഡല്‍ഹി പോലീസ്. ഗാസിയാബാദ് ഇന്ദിരാപുരം സ്വദേശിയും വ്യാപാരിയുമായ ദീപക് സേഥിയുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവത്തില്‍ ഹരിയാണ പാനിപത്ത് സ്വദേശിയായ ഉഷ(29)യെ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ യുവതി ഹണിട്രാപ്പ് സംഘത്തിന്റെ ഭാഗമാണെന്നും ഒട്ടേറെപേരെ ഹണിട്രാപ്പില്‍ കുടുക്കി കൊള്ളയടിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

 

 

 

 

മാര്‍ച്ച് 31-ാം തീയതിയാണ് ദീപക് സേഥിയെ സഫ്ദര്‍ജങ് എന്‍ക്ലേവിലെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. വായില്‍നിന്ന് നുരയും പതയുംവന്നനിലയിലായിരുന്നു മൃതദേഹം. 30-ാം തീയതി രാത്രിയാണ് ദീപക് സേഥി ഹോട്ടലില്‍ മുറിയെടുത്തത്. ഒപ്പം ഒരു യുവതിയും ഉണ്ടായിരുന്നു. എന്നാല്‍ അര്‍ധരാത്രിയോടെ യുവതി ഹോട്ടലില്‍നിന്ന് മടങ്ങി. പിറ്റേദിവസം ഹോട്ടല്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

 

 

സംഭവത്തില്‍ അടിമുടി ദുരൂഹതയുള്ളതിനാല്‍ പോലീസ് വിശദമായ അന്വേഷമാണ് നടത്തിയത്. ആദ്യഘട്ടത്തില്‍ അമിതമായ അളവില്‍ മയക്കുമരുന്ന് ഉള്ളില്‍ച്ചെന്നാകാം ദീപക് സേഥി മരിച്ചതെന്നായിരുന്നു പോലീസിന്റെ നിഗമനം. ഇതിനിടെ, ഹോട്ടലിലെത്തിയ യുവതിയെ കണ്ടെത്താനായി വ്യാപകമായ തിരച്ചിലും നടത്തിയിരുന്നു. തുടര്‍ന്ന് യുവതി ഹോട്ടലില്‍ നല്‍കിയ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

 

 

 

 

 

വ്യാപാരികള്‍ അടക്കമുള്ളവരെ ഹണിട്രാപ്പില്‍ കുടുക്കി ഇവരുടെ പണവും കൈവശമുള്ള വിലപ്പിടിപ്പുള്ള വസ്തുക്കളും കവരുന്നതാണ് ഉഷയുടെ പതിവുരീതിയെന്നാണ് പോലീസ് പറയുന്നത്. അഞ്ജലി, നിക്കി, നികിത തുടങ്ങിയ പേരുകളിലാണ് യുവതി മറ്റുള്ളവരുമായി അടുപ്പം സ്ഥാപിക്കുന്നത്. തുടര്‍ന്ന് ഇവരെക്കൊണ്ട് ഏതെങ്കിലും ഹോട്ടലില്‍ മുറിയെടുപ്പിക്കും. ഇതിനുപിന്നാലെ മയക്കുമരുന്ന് നല്‍കിയശേഷം ഇവരെ കൊള്ളയടിച്ച് മുറിയില്‍നിന്ന് രക്ഷപ്പെടുകയാണ് യുവതി ചെയ്തിരുന്നതെന്നും പോലീസ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുദ്ധസാഹചര്യങ്ങള്‍ കൂടുതല്‍ രൂക്ഷമായി... ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 90 ഡോളറിന് മുകളിലെത്തി...  (28 minutes ago)

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല  (38 minutes ago)

അഖിൽ ജോയന്റെ മരണം നാടിനെയാകെ സങ്കടക്കടലിലാക്കി... നാട്ടിൽ വന്ന് പോയിട്ട് വെറും രണ്ടുമാസം മാത്രം...  (48 minutes ago)

തർക്കത്തിനൊടുവിൽ.... മുവാറ്റുപുഴയിൽ മരണാനന്തരച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഭക്ഷണം വാങ്ങി നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിന് കുത്തേറ്റു...  (1 hour ago)

ഇംഗ്ലണ്ട് ടീമിന്റെ ഇതിഹാസതാരവും പരിശീലകനും രണ്ടുതവണ ബാലൺ ദ്യോർ ജേതാവുമായ കെവിൻ കീഗൻ അന്തരിച്ചു...  (1 hour ago)

വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്ത് ഇന്ന് മുതൽ ഓൺലൈൻ ടാക്സി, കാർ ഡ്രൈവർമാർ അനിശ്ചിതകാല സമരത്തിന്...  (1 hour ago)

ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്ന വാഹനങ്ങളേയും വ്യക്തികളേയും കണ്ടെത്താന്‍ ജില്ലതോറും പൊലീസിന്റെ സ്‌ക്വാഡ് രൂപീകരിക്കണമെന്ന ഉത്തരവുമായി ഹൈക്കോടതി  (1 hour ago)

സിക്കിമിൽ തുരങ്ക നിർമ്മാണ സൈറ്റിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് വാതക ചോർച്ചയുണ്ടായ സംഭവം... ഏഴ് പേരുടെ മൃതദേഹം കണ്ടെടുത്തു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം  (1 hour ago)

വൈദ്യുതി വിതരണരംഗത്ത് ജീവനക്കാർ അപകടത്തിൽപ്പെടുന്ന സാഹചര്യത്തിൽ സുരക്ഷമാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് സർക്കുലറുമായി കെ.എസ്.ഇ.ബി  (2 hours ago)

കോഴിക്കോട് യുവാവ് മരിച്ച സംഭവം... ബന്ധു കസ്റ്റഡിയിൽ  (2 hours ago)

വയനാട്ടിൽ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു....  (2 hours ago)

  ഇന്ത്യയിൽ ആദ്യമായി ഡെങ്കിപ്പനി പ്രതിരോധ വാക്സിന് അംഗീകാരം നൽകി...  (3 hours ago)

പണം, റിയൽ എസ്റ്റേറ്റ്, ആരോഗ്യം: (ജൂലൈ 21 സമ്പൂർണ്ണ രാശിഫലം)  (3 hours ago)

വെമ്പായത്ത് ബാറിൽ നടന്ന സംഘർഷത്തിനിടെ അക്രമി പെട്രോൾ ഒഴിച്ച് തീകൊളുത്തിയയാൾ ചികിത്സയിലിരി​ക്കെ മരണത്തിന് കീഴടങ്ങി  (3 hours ago)

ദുബൈയിൽ കൊടുങ്ങല്ലൂർ എറിയാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...  (3 hours ago)

Malayali Vartha Recommends