Widgets Magazine
21
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഖിൽ ജോയന്റെ മരണം നാടിനെയാകെ സങ്കടക്കടലിലാക്കി... നാട്ടിൽ വന്ന് പോയിട്ട് വെറും രണ്ടുമാസം മാത്രം...


ഇംഗ്ലണ്ട് ടീമിന്റെ ഇതിഹാസതാരവും പരിശീലകനും രണ്ടുതവണ ബാലൺ ദ്യോർ ജേതാവുമായ കെവിൻ കീഗൻ അന്തരിച്ചു...


വെമ്പായത്ത് ബാറിൽ നടന്ന സംഘർഷത്തിനിടെ അക്രമി പെട്രോൾ ഒഴിച്ച് തീകൊളുത്തിയയാൾ ചികിത്സയിലിരി​ക്കെ മരണത്തിന് കീഴടങ്ങി


ദുബൈയിൽ കൊടുങ്ങല്ലൂർ എറിയാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...


ലാൽസലാം.... സിപിഐ എം സ്ഥാപക നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ്‌ അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം ഇന്ന്... ആലപ്പുഴ പുന്നപ്രയിലെ വലിയ ചുടുകാട്ടിൽ വിഎസിന്റെ സ്മരണാർത്ഥം നിർമ്മിച്ച സ്തൂപത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ രാവിലെ പുഷ്പാർച്ചന നടക്കും

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകൾ ആയിരം കടന്നു..കണക്കുകൾ പുറത്ത് വിടാതെ ആരോഗ്യ വകുപ്പ്...കേന്ദ്ര സർക്കാരിന്റെ കൊവിഡ് പോർട്ടലിലേക്ക് മാത്രം വിവരങ്ങൾ നൽകിയാൽ മതിയെന്ന നിർദ്ദേശവും..ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ വിവരങ്ങളും പരസ്യപ്പെടുത്തുന്നില്ല...

08 APRIL 2023 02:11 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല

അഖിൽ ജോയന്റെ മരണം നാടിനെയാകെ സങ്കടക്കടലിലാക്കി... നാട്ടിൽ വന്ന് പോയിട്ട് വെറും രണ്ടുമാസം മാത്രം...

തർക്കത്തിനൊടുവിൽ.... മുവാറ്റുപുഴയിൽ മരണാനന്തരച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഭക്ഷണം വാങ്ങി നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിന് കുത്തേറ്റു...

വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്ത് ഇന്ന് മുതൽ ഓൺലൈൻ ടാക്സി, കാർ ഡ്രൈവർമാർ അനിശ്ചിതകാല സമരത്തിന്...

ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്ന വാഹനങ്ങളേയും വ്യക്തികളേയും കണ്ടെത്താന്‍ ജില്ലതോറും പൊലീസിന്റെ സ്‌ക്വാഡ് രൂപീകരിക്കണമെന്ന ഉത്തരവുമായി ഹൈക്കോടതി

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകൾ ആയിരം കടന്നിരിക്കെ,കണക്കുകൾ പുറത്ത് വിടാതെ ആരോഗ്യ വകുപ്പ്. ഇതിൽ നിന്നും പണി പാളിയോ എന്നുള്ള സംശയമാണ് ഉടലെടുക്കുന്നത്..ജനങ്ങളോട് ജാഗ്രത പാലിക്കണം എന്നല്ലാതെ..എന്തുകൊണ്ട് എത്ര ആളുകൾക്ക് കോവിഡ് ബാധിച്ചു എന്നുള്ളതിനെ കുറിച്ച ഒരു വിവരങ്ങളും സർക്കാർ ജനങ്ങളുമായി പങ്കുവയ്ക്കാത്ത എന്താണെന്നുള്ള സംശയമാണ് ഉയരുന്നത്...അതോ വീണ്ടും കോവിഡ് കേസുകൾ; ഉയർന്നതോടെ ആരോഗ്യ വകുപ്പിന് കാര്യങ്ങൾ പിഴച്ചോ എന്നുള്ള സംശയവും ജനങളുടെ ഭാഗത്തു നിന്നും ഉയരുന്നുണ്ട്...നിലവിൽ കേന്ദ്ര സർക്കാരിന്റെ കൊവിഡ് പോർട്ടലിലേക്ക് മാത്രം വിവരങ്ങൾ നൽകിയാൽ മതിയെന്ന നിർദ്ദേശമാണ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്നത്.ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ വിവരങ്ങളും പരസ്യപ്പെടുത്തുന്നില്ല. കേന്ദ്ര സർക്കാർ കേരളത്തിന്റെ സ്ഥിതി ഗൗരവമായി കണ്ട് മാർഗനിർദ്ദേശങ്ങൾ ഉൾപ്പെടെ ദിനം പ്രതി നൽകുമ്പോഴാണിത്.

 

കൊവിഡ് കേസുകൾ കുറഞ്ഞതോടെ ,ആരോഗ്യ വകുപ്പ് പ്രതിദിന കേസുകൾ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിച്ചിരുന്നു. എന്നാൽ ,ആരോഗ്യ ഡയറക്ടറേറ്റിന്റെ വെബ്സൈറ്റിൽ ദിവസവും വൈകിട്ട് അപ്ഡേറ്റ് ചെയ്യുന്ന പകർച്ചവ്യാധികളുടെ സ്ഥിതി വിവര കണക്കുകളുടെ കൂട്ടത്തിൽ കൊവിഡും ഉൾപ്പെടുത്തിയിരുന്നു. മാർച്ച് 22ന് പുറത്തുവന്ന കണക്കിൽ മരണ സംഖ്യയിൽ വലിയ വർദ്ധനവുണ്ടായി.ഇത് പുറത്തു വന്നതോടെ, പട്ടിക തയ്യാറാക്കുന്നതിലെ ക്ലറിക്കൽ പിഴവാണെന്നും തിരുത്തുമെന്നും മന്ത്രി വീണാ ജോർജ് മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാൽ അന്നു മുതൽ പകർച്ചവ്യാധികളുടെ പട്ടികയിൽ നിന്ന് കൊവിഡിനെ ഒഴിവാക്കി.വ്യാഴാഴ്ച 1193 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തതെന്ന് കേന്ദ്ര കൊവിഡ് പോർട്ടലിലുണ്ട്. 9422 പേരാണ് നിലവിൽ കൊവിഡ് രോഗികളായുള്ളത്. ഇതിൽ എത്രപേർ‌ ആശുപത്രികളിലുണ്ടെന്നത് വ്യക്തമല്ല. മെഡിക്കൽ കോളേജ് ആശുപത്രികളിൽ ഉൾപ്പെടെ കിടത്തി ചികിത്സ ആവശ്യമായ രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ട്. കഴിഞ്ഞ മാസം അവസാനം വരെ ശരാശരി 12 രോഗികളാണ് ഒരു സമയം ചികിത്സയിലുണ്ടായിരുന്നതെങ്കിൽ ,ഇപ്പോൾ 25 ആയി ഉയർന്നിട്ടുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.

രോഗികളുടെ എണ്ണത്തിന് അനുസരിച്ച് കൂടുതൽ വാർഡുകൾ കൊവിഡ് രോഗികൾക്കായി തുറക്കുകയാണ്..അതെ സമയം കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളിൽ ഇന്ന് അവലോകനയോഗം ചേരും. ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിന്റെ നിർദ്ദേശ പ്രകാരമാണ് ഇത്. ആശുപത്രികളിലെ സൗകര്യം, വാക്സിനേഷൻ തോത്, മറ്റ് പ്രതിരോധ മാർഗങ്ങൾ എല്ലാം വിലയിരുത്തും. അതേസമയം, ദില്ലിയിലും മഹാരാഷ്ട്രയിലും കേരളത്തിലും പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും കൂടി. മഹാരാഷ്ട്രയിൽ കേസുകൾ 900 കടന്നു. ദില്ലിയിൽ ഒരു ദിവസം രോഗം സ്ഥിരീകരിച്ചത് 733 പേർക്കാണ്.കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളോട് പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനാണ് ആരോഗ്യ മന്ത്രാലയം നല്‍കുന്ന നിര്‍ദ്ദേശം. കൊവിഡ് പ്രതിദിന കണക്ക് തുടർച്ചയായി ഉയരാൻ തുടങ്ങിയതോടെയാണ് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവിയ സംസ്ഥാനങ്ങളുടെ യോഗം വിളിച്ചു ചേർത്തത്.

 

സംസ്ഥാനങ്ങളിൽ കൊവിഡ് അവലോകന യോഗം വിളിച്ചു ചേർക്കാനും ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ നിർദേശിച്ചു. തിങ്കൾ, ചൊവ്വ ദിനങ്ങളിൽ സംസ്ഥാനങ്ങളിൽ മോക്ഡ്രിൽ നടത്തണമെന്നും യോഗത്തിൽ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. മോക് ഡ്രിൽ നടക്കുന്ന ആശുപത്രി സന്ദർശിക്കാനും ആരോഗ്യമന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഇതിന് പുറമെ കൊവിഡ് പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും, കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും കേന്ദ്രം ആവശ്യപ്പെട്ടു. 6050 പേർക്കാണ് രാജ്യത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ പതിമൂന്ന് ശതമാനം വർധനയാണിത്. കഴിഞ്ഞ ഓഗസ്റ്റിന് ശേഷം ഇപ്പോഴാണ് പ്രതിദിന കേസുകൾ ഇത്തരത്തിൽ തുടർച്ചയായി വർധിക്കുന്നത്. കേരളമുൾപ്പടെ മൂന്നിടങ്ങളിൽ രോഗവ്യാപനം കൂടുതലാണ്. കൊവിഡ് കേസുകളുടെ എണ്ണം കൂടിയതോടെ സിക്കിമിൽ മാസ്ക് നിർബന്ധമാക്കി. മഹാരാഷ്ട്ര, തമിഴ്നാട് ഉൾപ്പടെ ചില സംസ്ഥാനങ്ങളിൽ ആശുപത്രികളിൽ മാസ്ക് നേരത്തെ നിർബന്ധമാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുദ്ധസാഹചര്യങ്ങള്‍ കൂടുതല്‍ രൂക്ഷമായി... ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 90 ഡോളറിന് മുകളിലെത്തി...  (29 minutes ago)

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല  (39 minutes ago)

അഖിൽ ജോയന്റെ മരണം നാടിനെയാകെ സങ്കടക്കടലിലാക്കി... നാട്ടിൽ വന്ന് പോയിട്ട് വെറും രണ്ടുമാസം മാത്രം...  (49 minutes ago)

തർക്കത്തിനൊടുവിൽ.... മുവാറ്റുപുഴയിൽ മരണാനന്തരച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഭക്ഷണം വാങ്ങി നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിന് കുത്തേറ്റു...  (1 hour ago)

ഇംഗ്ലണ്ട് ടീമിന്റെ ഇതിഹാസതാരവും പരിശീലകനും രണ്ടുതവണ ബാലൺ ദ്യോർ ജേതാവുമായ കെവിൻ കീഗൻ അന്തരിച്ചു...  (1 hour ago)

വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്ത് ഇന്ന് മുതൽ ഓൺലൈൻ ടാക്സി, കാർ ഡ്രൈവർമാർ അനിശ്ചിതകാല സമരത്തിന്...  (1 hour ago)

ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്ന വാഹനങ്ങളേയും വ്യക്തികളേയും കണ്ടെത്താന്‍ ജില്ലതോറും പൊലീസിന്റെ സ്‌ക്വാഡ് രൂപീകരിക്കണമെന്ന ഉത്തരവുമായി ഹൈക്കോടതി  (1 hour ago)

സിക്കിമിൽ തുരങ്ക നിർമ്മാണ സൈറ്റിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് വാതക ചോർച്ചയുണ്ടായ സംഭവം... ഏഴ് പേരുടെ മൃതദേഹം കണ്ടെടുത്തു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം  (1 hour ago)

വൈദ്യുതി വിതരണരംഗത്ത് ജീവനക്കാർ അപകടത്തിൽപ്പെടുന്ന സാഹചര്യത്തിൽ സുരക്ഷമാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് സർക്കുലറുമായി കെ.എസ്.ഇ.ബി  (2 hours ago)

കോഴിക്കോട് യുവാവ് മരിച്ച സംഭവം... ബന്ധു കസ്റ്റഡിയിൽ  (2 hours ago)

വയനാട്ടിൽ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു....  (2 hours ago)

  ഇന്ത്യയിൽ ആദ്യമായി ഡെങ്കിപ്പനി പ്രതിരോധ വാക്സിന് അംഗീകാരം നൽകി...  (3 hours ago)

പണം, റിയൽ എസ്റ്റേറ്റ്, ആരോഗ്യം: (ജൂലൈ 21 സമ്പൂർണ്ണ രാശിഫലം)  (3 hours ago)

വെമ്പായത്ത് ബാറിൽ നടന്ന സംഘർഷത്തിനിടെ അക്രമി പെട്രോൾ ഒഴിച്ച് തീകൊളുത്തിയയാൾ ചികിത്സയിലിരി​ക്കെ മരണത്തിന് കീഴടങ്ങി  (3 hours ago)

ദുബൈയിൽ കൊടുങ്ങല്ലൂർ എറിയാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...  (3 hours ago)

Malayali Vartha Recommends