കെ.സുധാകരന്റെ വിമര്‍ശനത്തിന് മറുപടി നല്‍കി വി.മുരളീധരന്‍

ബിജെപിയില്‍ ചേര്‍ന്ന എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണി കുഴിയാനയാണെന്ന കെ.സുധാകരന്റെ വിമര്‍ശനത്തിനെതിരെ കേന്ദ്രമന്ത്രി വി.മുരളീധരന്‍. കെ.സുധാകരന്‍ ആരെയാണ് കുഴിയാനയെന്ന് വിളിച്ചത്?അനില്‍ ആന്റണിയെയാണെങ്കില്‍ എ.കെ. ആന്റണിയും കുഴിയാനയല്ലേ? എ.കെ.ആന്റണി ആദര്‍ശ ധീരനായ നേതാവാണ്. കെ.സുധാകരന്റെ സൈബര്‍ സംഘമാണ് എ.കെ.ആന്റണിയെ ആക്രമിക്കുന്നത്. ഇനിയും നേതാക്കള്‍ ബിജെപിയിലേയ്ക്ക് വരുമെന്നും വി മുരളീധരന്‍ പറഞ്ഞു.
എലത്തൂര്‍ ട്രെയിന്‍ ആക്രമണ കേസില്‍ കേരള പൊലീസിനെതിരെയും മുരളീധരന്‍ രൂക്ഷവിമര്‍ശനം നടത്തി. പ്രതി കേരളം വിട്ട് പോയത് സംസ്ഥാന പൊലീസിന്റെ കാര്യക്ഷമമായ നടപടികള്‍ ഉണ്ടാവാത്തതിനാലാണ്. സംഭവത്തില്‍ ഇപ്പോഴും ദുരൂഹതകള്‍ തുടരുകയാണ്. വിവിധ അന്വേഷണ ഏജന്‍സികളുടെ അന്വേഷണം പുരോഗമിക്കുന്നുണ്ട്. കേന്ദ്ര ഏജന്‍സികള്‍ പ്രാഥമിക അന്വേഷണം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























