Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി


സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ


ഭൂമി ഇടപാടുകളിൽ വൻ വിജയം: ചൊവ്വാഴ്ചയിലെ ഭാഗ്യരാശികൾ!


ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും


കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....

ശമ്പളം കിട്ടിയാൽ ഒരാഴ്ച ലീവെടുത്ത് കൂട്ടുകാരുമായി മദ്യപിച്ച് കൂത്താടും: വാഹനങ്ങളോട് വല്ലാത്ത ഭ്രമം: മദ്യലഹരിയിൽ വാഹനമോടിച്ച് അപകടങ്ങളുണ്ടാക്കലും പതിവ്: ഭാര്യയെ കൊടുവാളുമായി വെട്ടാനോടിച്ചത് കണ്ട് നാട്ടുകാർ ഞെട്ടി: ഡോക്ടർ വന്ദനയെ കൊലപ്പെടുത്തിയ എയ്ഡഡ് സ്കൂൾ അദ്ധ്യാപകനെ കുറിച്ച് പുറത്ത് വരുന്നത് ഇങ്ങനെ...

11 MAY 2023 01:10 PM IST
മലയാളി വാര്‍ത്ത

More Stories...

വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരണം.... ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്ത്

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...

പത്തനംതിട്ട അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....

സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വന്ദനയെ കൊലപ്പെടുത്തിയ എയ്ഡഡ് സ്കൂൾ അദ്ധ്യാപകനായ സന്ദീപിന്റെ ജീവിതത്തെക്കുറിച്ച് പുറത്ത് വരുന്നത് നടുക്കുന്ന റിപ്പോർട്ടുകൾ. വെളിയം കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ അദ്ധ്യാപക ദമ്പതികളായ ഗോപിനാഥൻ പിള്ളയുടെയും സരസമ്മയുടെയും രണ്ട് മക്കളിൽ ഇളയ ആളായിരുന്നു പ്രതി സന്ദീപ്. ജ്യേഷ്ഠൻ ജി. സജിത് കുമാർ ഹയർ സെക്കൻഡറി അദ്ധ്യാപകനാണ്. സന്ദീപും കുട്ടിക്കാലം മുതൽ പഠനത്തിൽ മിടുക്കനായിരുന്നു. തലവൂരിൽ ടി.ടി.സിക്ക് ഒന്നിച്ച് പഠിച്ച കൊട്ടിയം മൈലക്കാട് സ്വദേശിനിയായ സംഗീത ജീവിത സഖിയായി. അദ്ധ്യാപകനായ സന്ദീപ് ശമ്പളം കിട്ടിയാൽ ഒരാഴ്ച ലീവിലായിരിക്കും.

ഈ ദിവസങ്ങളിൽ കൂട്ടുകാരുമായി ചേർന്ന് മദ്യപിച്ച് കൂത്താടി​ പ്രശ്നങ്ങളുണ്ടാക്കുന്നത് നാട്ടുകാർക്ക് സ്ഥിരം തലവേദനയായിരുന്നു. വാഹനങ്ങളോട് വല്ലാത്ത ഭ്രമമായിരുന്ന ഇയാൾ ഇടയ്ക്കിടെ സെക്കൻഡ് ഹാൻഡ് കാറുകൾ മാറ്റിവാങ്ങുമായിരുന്നു. മദ്യലഹരിയിൽ വാഹനമോടിച്ച് അപകടങ്ങളുണ്ടാക്കലും പതിവായിരുന്നു. സന്ദീപിന്റെ കാറിന്റെയും ബൈക്കിന്റെയും പല ഭാഗങ്ങളും ഇടിച്ചും ഉരഞ്ഞും ചളുങ്ങിയ നിലയിലാണ്. മദ്യപിച്ചുള്ള പ്രശ്നങ്ങൾ പതിവായതോടെ വർഷങ്ങൾക്ക് മുമ്പ് ബന്ധുക്കൾ സന്ദീപിനെ ഡീ അഡിക്ഷൻ സെന്ററിൽ വീട്ടുകാർ എത്തിച്ചിരുന്നു. ചികിത്സ പാതിവഴിയിൽ ഉപേക്ഷിച്ച് മുങ്ങിയ സന്ദീപ് വീണ്ടും മദ്യപാനത്തിന് അടിമപ്പെട്ടു.

പുറമെ ആരുമായും കലഹമില്ലെങ്കിലും മദ്യപിച്ചെത്തി വീട്ടിൽ അക്രമം പതിവായിരുന്നു. നാലുവർഷം മുമ്പൊരു രാത്രിയിൽ സന്ദീപ് കൊടുവാളുമായി സംഗീതയെ വെട്ടാൻ ഓടിച്ചു. അന്ന് രണ്ട് ആൺമക്കളുമായി സംഗീത സ്വന്തം വീട്ടിലേക്ക് പോയി. പിന്നീട് കരുനാഗപ്പള്ളിയിൽ സംഗീത സ്വകാര്യ വിദ്യാലയത്തിൽ അദ്ധ്യാപികയുമായി.

ഉമ്മന്നൂർ വിലങ്ങറ യു.പി സ്കൂളി​ലെ അദ്ധ്യാപകനായിരുന്നു സന്ദീപ്. ഇവിടെ കുട്ടികൾ കുറഞ്ഞതോടെ ജോലി നഷ്ടമായി. പ്രൊട്ടക്ഷൻ അദ്ധ്യാപകരുടെ ലിസ്റ്റിൽ ഉൾപ്പെട്ട സന്ദീപിനെ പല സ്കൂളുകളിലും താത്ക്കാലികമായി നിയമിച്ചു.

2021 ഡിസംബറിൽ നെടുമ്പന യു.പി.എസിൽ താത്ക്കാലികമായെത്തി. കൊവിഡായതിനാൽ ഓൺലൈൻ ക്ലാസ് നടക്കുന്ന സമയമായിരുന്നു. തനിക്ക് ഓൺലൈനായി പഠിപ്പിക്കാൻ അറിയില്ലെന്ന് പറഞ്ഞ് സന്ദീപ് അദ്ധ്യാപനത്തിൽ നിന്ന് മാറിനിന്നു.

കഴിഞ്ഞ അദ്ധ്യയന വർഷം സ്കൂളുകൾ തുറന്ന ശേഷമുള്ള ആദ്യദിനങ്ങളിൽ സന്ദീപ് മദ്യപിച്ചാണ് എത്തിയത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ഹെഡ്മാസ്റ്റർ വിലക്കിയതോടെ മാന്യനായാണ് എത്തിയിരുന്നതെന്നും അദ്ധ്യാപകർ പറയുന്നു. കുട്ടികളെ കലോത്സവത്തിന് തയ്യാറാക്കുന്നതിലൊക്കെ മുന്നിലുണ്ടായിരുന്നു. കഴിഞ്ഞ മാർച്ചിൽ പ്രൊട്ടക്ഷൻ നിയമനത്തിന്റെ കാലാവധി അവസാനിച്ച് മടങ്ങി. പിന്നീട് എങ്ങും നിയമനമായിട്ടില്ല. മദ്യപിച്ചു ലക്കുകെട്ടു കിടക്കുമ്പോള്‍ കൂട്ടുകാരോ ബന്ധുക്കളോ വീട്ടിലെത്തിക്കുകയായിരുന്നു പതിവ്.

നാല് ദിവസം മുമ്പ് അമ്മയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതോടെ വീട്ടിലിരുന്ന് സന്ദീപ് കൂടുതൽ മദ്യപി​ച്ചു. അതോടെ, മാനസികനില തെറ്റിയപോലെയായിരുന്നു പ്രവർത്തനങ്ങൾ. അയൽക്കാരനായ അമ്പലംകുന്ന് നെട്ടയം ഗവ. എൽ.പി സ്കൂളിലെ പ്രഥമാദ്ധ്യാപകൻ സി.ബി. ശ്രീകുമാറിന്റെ വീടിന്റെ മണ്ണെടുത്ത ഭാഗത്തെ പത്തടി താഴ്ചയിലേക്ക് ചാടിയിറങ്ങിയപ്പോഴാണ് കാലിന് പരിക്കേറ്റത്.

 

സന്ദീപിനെ ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ ഒപ്പംപോയ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം ബിനുവിനും കുത്തേറ്റിരുന്നു. പുലര്‍ച്ചെ ബിനു എത്തുമ്പോൾ ഒരു വടിയും പിടിച്ചുനിന്നു പൊലീസിനു ഫോണ്‍ ചെയ്യുകയായിരുന്നു സന്ദീപ്. അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും പിന്തിരിഞ്ഞില്ല. ഒലിക്കുന്നുണ്ടായിരുന്നു. അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ ചെവിക്കൊണ്ടില്ല. പിന്നീടാണു പൊലീസ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. ചൊവ്വാഴ്ച ഉച്ചമുതല്‍ സന്ദീപ് ചെറുകരക്കോണം പരബ്രഹ്‌മ ക്ഷേത്രത്തിനടുത്തുള്ള ഇയാളുടെ വീടിനു സമീപത്തെ റോഡില്‍നിന്നു ബഹളം വയ്ക്കുന്നുണ്ടായിരുന്നു.

 

രാത്രി 10നു ഞാനും അയല്‍ക്കാരായ രാജേന്ദ്രന്‍ പിള്ളയും അഭിലാഷും സ്ഥലത്തെത്തി സന്ദീപിനെ വീട്ടിലേക്കു പറഞ്ഞു വിട്ടു. ഇന്നലെ പുലര്‍ച്ചെ 3.30നു സമീപത്തെ, പടിഞ്ഞാറ്റതില്‍ ഗോപാലപിള്ളയുടെ വീടിന്റെ അടുക്കള വാതിലില്‍ എത്തിയ സന്ദീപ് ബഹളം വച്ചു. വിവരം അറിഞ്ഞു എത്തിയപ്പോഴേക്കും പോലീസ് എത്തി ആരോ കൊല്ലാന്‍ വരുന്നു എന്നായിരുന്നു സന്ദീപ് പൊലീസിനോടു പറഞ്ഞത്. പിന്നീട് കാലിലെ മുറിവ് കെട്ടാൻ പോലീസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകകപ്പ്‌ ഫുട്‌ബോൾ സെമി പോരാട്ടങ്ങൾക്ക്‌ ഇന്ന് തുടക്കം... ഫ്രാൻസും സ്‌പെയ്‌നും ഏറ്റുമുട്ടും  (12 minutes ago)

വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരണം.... ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്ത്  (29 minutes ago)

ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും...  (42 minutes ago)

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി  (1 hour ago)

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...  (1 hour ago)

പത്തനംതിട്ട അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....  (1 hour ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (2 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ  (2 hours ago)

അപകട മുന്നറിയിപ്പ്; ഈ രാശിക്കാർ അതീവ ജാഗ്രത പാലിക്കുക!  (2 hours ago)

തൊഴിൽ, വാഹനം, ദാമ്പത്യം: അറിയാം നിങ്ങളുടെ സമ്പൂർണ്ണ നക്ഷത്രഫലം!  (2 hours ago)

ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും  (3 hours ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....  (3 hours ago)

സ്‌കോളര്‍ഷിപ് പിന്‍വലിക്കാനെത്തിയ ഏഴാം ക്ലാസുകാരിയുടെ അക്കൗണ്ടില്‍ കോടികള്‍  (9 hours ago)

ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ കരണത്തടിച്ച് യുവതി  (9 hours ago)

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു  (10 hours ago)

Malayali Vartha Recommends