Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി


സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ


ഭൂമി ഇടപാടുകളിൽ വൻ വിജയം: ചൊവ്വാഴ്ചയിലെ ഭാഗ്യരാശികൾ!


ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും


കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....

ജീവന്‍ രക്ഷിക്കുന്ന ഡോക്ടറെ നിര്‍ദ്ദാഷിണ്യം കുത്തിക്കീറിയ അക്രമിയെ കീഴടക്കിയെങ്കിലും ഒരു കുടുംബത്തിന്റെ പ്രതീക്ഷയും സ്വപ്‌നവുമാണ് കീത്തിക്കീറി കളഞ്ഞത്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഹൃദയമിടിപ്പിന്റെ ആഴമളക്കുന്ന ഉപകരണവും കഴുത്തില്‍ തൂക്കി തന്റെ സ്വപ്‌നങ്ങളിലൂടെ ചിറക് വിരിച്ച് പറക്കാന്‍ തയ്യാറായി രോഗികള്‍ക്കൊപ്പം ജീവിതം നയിക്കാന്‍ തീരുമാനിച്ച ആ പെണ്‍കൊടിയെ കുത്തി വീഴ്ത്തിയതിന് പിന്നിലും സര്‍ക്കാരിന്റെ തികഞ്ഞ അനാസ്ഥ തന്നെയാണ്.

11 MAY 2023 02:31 PM IST
മലയാളി വാര്‍ത്ത

More Stories...

വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരണം.... ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്ത്

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...

പത്തനംതിട്ട അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....

സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ

പ്രസവത്തിനായി ഇന്നലെ ആശുപത്രിയിലേക്കു പോകുമ്പോഴാണ് ഡോ. നീരജ അനു ജയിംസ് ഡോ. വന്ദനയുടെ ദുരന്തവാര്‍ത്ത കേട്ടത്. കഴിഞ്ഞ മാര്‍ച്ച് 29 ന് ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ നീരജ അക്രമാസക്തനായ രോഗിയില്‍ നിന്നു കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. 8 മാസം ഗര്‍ഭിണിയായിരിക്കെയാണ് ആക്രണമുണ്ടായത്.  ഇതര സംസ്ഥാനക്കാരനായ രോഗി കിടക്കയില്‍ കിടന്ന് ആഞ്ഞുതൊഴിച്ചതു നീരജയുടെ നിറവയറിലേക്കാണ്. പെട്ടെന്ന് ഇടയില്‍ ചാടിവീണ സുരക്ഷാ ജീവനക്കാരന്‍ കെ.കെ.സുരേന്ദ്രന്‍  ആ ചവിട്ടേറ്റു വാങ്ങിയില്ലായിരുന്നെങ്കില്‍ സ്ഥിതി വഴളാകുമായിരുന്നു. റിട്ടയേര്‍ഡ് സി എസ് എഫ് ഉദ്യോഗസ്ഥനായിരുന്നതു കൊണ്ട് അക്രമിയെ പെട്ടെന്ന് തളയ്ക്കാനായി. എന്നാലിപ്പോള്‍ ആശുപത്രിയില്‍ സ്വാകാര്യ ഏജന്‍സികള്‍ വഴി നിയമിക്കുന്ന സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്ക് കായിക ക്ഷമതയോ കായിക പരിശീലനമോ ഇല്ലായെന്നതാണ് ഞെട്ടിക്കുന്ന വവിരം.
 
 രാത്രി പത്തര സമയത്ത് അപസ്മാര ലക്ഷണമുള്ള ഒരാളുമായി 5 ഇതര സംസ്ഥാന തൊഴിലാളികള്‍ ഓട്ടോയില്‍ എത്തി. അത്യാഹിത വിഭാഗത്തില്‍ ഉണ്ടായിരുന്ന ഡോ. നീരജ അടിയന്തര ശുശ്രൂഷ നല്‍കി. വിദഗ്ധ ചികിത്സയ്ക്ക് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോകണമെന്നും നിര്‍ദേശിച്ചു. ഇക്കാര്യം ഹിന്ദിയില്‍ വിശദീകരിക്കാന്‍ എന്നെ പരിശോധനാ മുറിയിലേക്കു വിളിപ്പിച്ചു. ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു കൊടുത്തു. അപ്പോഴേക്കും രോഗിയും സംഘവും ബഹളം തുടങ്ങി. കിടക്കയില്‍ കിടന്നിരുന്ന രോഗി അക്രമാസക്തനായി. അസഭ്യം പറഞ്ഞു കൊണ്ട് അയാള്‍ ഡോക്ടറെ തൊഴിക്കാന്‍ ആഞ്ഞു. പെട്ടെന്നു ഞാന്‍ ഡോക്ടറെ പിടിച്ചു മാറ്റി. ഇതിനിടെ അയാള്‍ രണ്ടാമതും ചവിട്ടി. അതു കൊണ്ടത് എന്റെ കാലിലാണ്. അപ്പോഴേക്കും ആശുപത്രി ജീവനക്കാര്‍ ഓടിയെത്തിയതോടെയാണ് അന്ന് ദുരന്തത്തില്‍ നിന്നും ഡോക്ടര്‍ രക്ഷപ്പെട്ടത്. എന്നാല്‍ വന്ദന ദാസിന് രക്ഷയുടെ കരങ്ങളൊന്നും എവിടെ നിന്നും എത്തിയിരുന്നില്ല.

കേരളം ഇന്നലെ ചര്‍ച്ച ചെയതതു മുഴുവന്‍ യുവ വനിത ഡോക്ടറുടെ ദാരുണ മാരണത്തിന്റെ ഭീകരതയെ കുറിച്ചായിരുന്നു. ്. ജീവന്‍ രക്ഷിക്കുന്ന ഡോക്ടറെ നിര്‍ദ്ദാഷിണ്യം കുത്തിക്കീറിയ അക്രമിയെ കീഴടക്കിയെങ്കിലും ഒരു കുടുംബത്തിന്റെ പ്രതീക്ഷയും സ്വപ്‌നവുമാണ് കീത്തിക്കീറി കളഞ്ഞത്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഹൃദയമിടിപ്പിന്റെ ആഴമളക്കുന്ന ഉപകരണവും കഴുത്തില്‍ തൂക്കി തന്റെ സ്വപ്‌നങ്ങളിലൂടെ ചിറക് വിരിച്ച് പറക്കാന്‍ തയ്യാറായി രോഗികള്‍ക്കൊപ്പം ജീവിതം നയിക്കാന്‍ തീരുമാനിച്ച ആ പെണ്‍കൊടിയെ കുത്തി വീഴ്ത്തിയതിന് പിന്നിലും സര്‍ക്കാരിന്റെ തികഞ്ഞ അനാസ്ഥ തന്നെയാണ്.

 കഴിഞ്ഞയാഴ്ച ഫോര്‍ട്ട് ആശുപത്രിയില്‍ പോലീസ് എത്തിച്ച പ്രതി കാണിച്ചു കൂട്ടിയ അക്രമങ്ങള്‍ ലൈവായി കേരളം കണ്ടതാണ്. ആശുപത്രി അടിച്ചു തകര്‍ക്കുന്ന തരത്തില്‍ പ്രതിയും അയ്യാളുടെ സഹോദരനും നടത്തിയ അക്രമങ്ങള്‍ക്ക് ശേഷവും ആരോഗ്യ മന്ത്രി  ആശുപത്രി സംരക്ഷണ നിയമം പരിഷ്‌ക്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കേരളം ഇപ്പോള്‍ അറിഞ്ഞു കൊ്ണ്ട് ചോദിക്കുകയാണ് ഇവിടെ ഒരു ഭരണമുണ്ടോ. മന്ത്രമാര്‍ക്ക് എന്തെങ്കിലും ജോലിയുണ്ടോ. ഇവിടെ നടക്കുന്ന സംഭവങ്ങള്‍ അറിയാത്ത മന്ത്രിമാര്‍ ഇനിയും തുടരുന്നുണ്ടെങ്കില്‍ കേരളം വലിയ ദുരന്തങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വരുമെന്നതാണ് വാസ്തവം. എല്ലാറ്റിനും മൗനാമായിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇനിയും അധികാരത്തില്‍ കടുച്ചു തൂങ്ങുന്നത് കേരളത്തിന് അപമാനമാണെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഇങ്ങോട്ടു മാത്രം പറയുന്നതു കേട്ടാല്‍ മതിയെന്നു പറയുന്ന മുഖ്യന് നല്കയിരിക്കുന്ന പേര് ആകാശവാണിയെന്നാണ്.

ചില ഡോക്ടര്‍മാര്‍ക്ക് തല്ലു കൊള്ളേണ്ട ആവശ്യമുണ്ടെന്ന് കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ നിയമസഭയില്‍ പറഞ്ഞത് അറംപറ്റിയ പോലെ കൊട്ടാരക്കരയില്‍ തന്നെ അതു സംഭവിച്ചു എന്നതും യാദൃശ്ഛികമാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നതിന് ശേഷം മുപ്പതിലധികം ആശുപത്രി അക്രമങ്ങളുണ്ടായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഓരോ അക്രമം കഴിയുമ്പോഴും തെരുവിലിറങ്ങുന്ന ഡോക്ടര്‍മാരോടും ഐഎംഎയോടും സര്‍ക്കാര്‍ പലവിധ മോഹന വാഗ്ദാനങ്ങളും നല്കി ജോലിക്ക് കയറ്റുക പതിവായിരുന്നു. അവസാനം ഫോര്‍ട്ട് ആശുപത്രിയിലുണ്ടായ ലഹളയിലും ഇതു തന്നെയാണ് ആരോഗ്യ മന്ത്രി ചെയ്തത്. എന്നിട്ടും ആശുപത്രി സംരക്ഷണത്തിന് യാതൊരു നടപടിയുമെടുത്തിട്ടില്ലെന്നതിന്റെ രക്തസാക്ഷിയായി ഡോ.വന്ദനദാസ് മാറിയിരിക്കുന്നു.

 ഡോക്ടര്‍മാര്‍ക്കു നേരേയുള്ള ആക്രമണങ്ങള്‍ കൂടിവരികയാണെന്നും അവരുടെ ജീവന്‍ ആശങ്കയുടെ നിഴലിലാണെന്നും ഐഎംഎ അടക്കമുള്ള സംഘടനകള്‍ മുന്നറിയപ്പു നല്‍കിയിരുന്നതാണ്. ഇപ്പോഴിതാ ഒരു വനിതാഡോക്ടറുടെ ജീവന്‍തന്നെ നഷ്ടമായിരിക്കുന്നു. ആരോഗ്യ മന്ത്രിമാരുമായും മുഖ്യമന്ത്രി പിണറായി വിജയനുമായും കെ എം എ വര്‍ഷങ്ങളായി ചര്‍ച്ചകള്‍ നടത്തുകയാണ്. കരട് ബില്ലിന് രൂപം നല്കിയെങ്കിലും ആരോഗ്യ വകുപ്പ് യാതെരു നടപടിയുമെടുത്തിട്ടില്ല. അതിന്റെ ബാക്കി പത്രമാണ് വന്ദന ദാസ് എന്ന ഇരുപത്തുമൂന്നുകാരിയുടെ കൊലപാതകം. താനൂര്‍ ബോട്ട് ദുരന്തം പോലെ ഇതും ഭരണകൂട സ്‌പോണ്‍സേര്‍ഡ് കൊലപാതകം തന്നെയാണ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകകപ്പ്‌ ഫുട്‌ബോൾ സെമി പോരാട്ടങ്ങൾക്ക്‌ ഇന്ന് തുടക്കം... ഫ്രാൻസും സ്‌പെയ്‌നും ഏറ്റുമുട്ടും  (11 minutes ago)

വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരണം.... ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്ത്  (28 minutes ago)

ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും...  (41 minutes ago)

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി  (1 hour ago)

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...  (1 hour ago)

പത്തനംതിട്ട അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....  (1 hour ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (2 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ  (2 hours ago)

അപകട മുന്നറിയിപ്പ്; ഈ രാശിക്കാർ അതീവ ജാഗ്രത പാലിക്കുക!  (2 hours ago)

തൊഴിൽ, വാഹനം, ദാമ്പത്യം: അറിയാം നിങ്ങളുടെ സമ്പൂർണ്ണ നക്ഷത്രഫലം!  (2 hours ago)

ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും  (2 hours ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....  (3 hours ago)

സ്‌കോളര്‍ഷിപ് പിന്‍വലിക്കാനെത്തിയ ഏഴാം ക്ലാസുകാരിയുടെ അക്കൗണ്ടില്‍ കോടികള്‍  (9 hours ago)

ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ കരണത്തടിച്ച് യുവതി  (9 hours ago)

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു  (10 hours ago)

Malayali Vartha Recommends