Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി


സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ


ഭൂമി ഇടപാടുകളിൽ വൻ വിജയം: ചൊവ്വാഴ്ചയിലെ ഭാഗ്യരാശികൾ!


ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും


കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....

ബ്രഹ്‌മപുരത്തെ തീയും പുകയും ഉണ്ടായതല്ല, ഉണ്ടാക്കിയതാണെന്ന് അന്ന് പൊതുസമൂഹവും പ്രതിപക്ഷവും ആവര്‍ത്തിച്ച് പറഞ്ഞിട്ടും സര്‍ക്കാരോ പോലീസോ അനങ്ങിയില്ല. എന്നാലിപ്പോള്‍ സംഭവ സ്ഥലത്തു നിന്നും കണ്ടെടുത്ത പെട്രോള്‍ അടങ്ങിയ കുപ്പി അന്വേഷണത്തിന്റെ ഗതി തന്നെ മാറ്റിയിരിക്കുകയാണ്.

11 MAY 2023 04:13 PM IST
മലയാളി വാര്‍ത്ത

More Stories...

വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരണം.... ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്ത്

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...

പത്തനംതിട്ട അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....

സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ

കൊച്ചി നഗരത്തെ മാലിന്യപ്പുകയില്‍ മുക്കി കൊന്നു കൊണ്ടിരിക്കുന്ന ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിന് തീ പിടിച്ചതല്ല, തീ കത്തിച്ചതാണെന്ന നിഗമനത്തിലേയ്ക്ക് ഒടുവില്‍ പോലീസും എത്തിയിരിക്കുന്നു. ബ്രഹ്‌മപുരത്തെ തീയും പുകയും ഉണ്ടായതല്ല, ഉണ്ടാക്കിയതാണെന്ന് അന്ന് പൊതുസമൂഹവും പ്രതിപക്ഷവും ആവര്‍ത്തിച്ച് പറഞ്ഞിട്ടും സര്‍ക്കാരോ പോലീസോ അനങ്ങിയില്ല. എന്നാലിപ്പോള്‍ സംഭവ സ്ഥലത്തു നിന്നും കണ്ടെടുത്ത പെട്രോള്‍ അടങ്ങിയ കുപ്പി അന്വേഷണത്തിന്റെ ഗതി തന്നെ മാറ്റിയിരിക്കുകയാണ്.

മാലിന്യം കുന്നുകൂടി കിടക്കുന്ന സെക്ടര്‍ സെവനില്‍ നിന്നാണ് പകുതിയോളം പെട്രോള്‍ നിറച്ച കുപ്പി കണ്ടെത്തിയത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിലൊന്നും കണ്ടെത്താന്‍ കഴിയാത്ത നിര്‍ണ്ണായക തെളിവാണ് രണ്ടാഴ്ച മുന്‍പ് പോലീസിന് ലഭിച്ചത്. മറ്റെന്തെങ്കിലും ആവശ്യത്തിന് പെട്രോള്‍ വാങ്ങിയ ശേഷം കുപ്പി ഉപേക്ഷിച്ചതാണോയെന്ന തരത്തിലും അന്വേഷണം നടക്കുന്നുണ്ട്. എങ്കില്‍ കുപ്പിയില്‍ പെട്രോള്‍ അധികം വെച്ചതെന്തിനെന്ന ചോദ്യം പോലീസിനെ കുഴക്കുന്നുണ്ട്. ഒരു ലിറ്റര്‍ കൊള്ളുന്ന പെട്രോള്‍ കുപ്പി പോലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തുന്നുണട്. സെക്ടര്‍ ഏഴിലും അടുത്ത സെക്ടറുകളിലും ജോലി ചെയ്തിരുന്നവരെ കണ്ടെത്തി പോലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്.

അഗ്നിബാധ അട്ടിമറിയല്ലെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പെട്രോള്‍ അടങ്ങിയ കുപ്പി ലഭിച്ചിരിക്കുന്നത്. അഗ്നിബാധയ്ക്കു ശേഷം മറ്റെന്തെങ്കിലും ആവശ്യത്തിന് പെട്രോള്‍ വാങ്ങിയതായി പ്ലാന്റിലെ ജീവനക്കാരോ ഫയര്‍ഫോഴ്‌സോ മൊഴി നല്കിയിട്ടുമില്ല. പെട്രോള്‍ വാങ്ങിച്ച ശേഷം ഉപേക്ഷിച്ച കുപ്പി മാലിന്യത്തോടൊപ്പം എത്തിയതാണെന്ന വാദം തള്ളിയാണ് അന്വേഷണ സംഘം മുന്നോട്ടു പോകുന്നത്.
അതേസമയം , ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ നിയോഗിച്ചിരുന്ന ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളെ സര്‍ക്കാര്‍ പിന്‍വലിച്ചു. മഴ പെയ്തതും, പ്ലാന്റ് ചതുപ്പിന് സമാനമായതും കാരണം സ്വാഭാവികമായി അഗ്നിയുണ്ടാകാനുള്ള സാധ്യത അന്വേഷണ സംഘം തള്ളിയിരിക്കുകയാണ്. മഴ കടുത്തതു കൊണ്ട് ഇനി തീ പടരില്ലെന്ന സാഹചര്യം മുന്‍നിറുത്തിയാണ് ഫയര്‍ ഫോഴ്‌സിനെ പിന്‍വലിച്ചതെന്ന് പറയപ്പെടുന്നു.എന്നാല്‍ ഫയര്‍ ഫോഴ്‌സിന്റെ ഡിഫന്‍സ് വോളന്റിയര്‍മാര്‍ പ്ലാന്റില്‍ തുടരുന്നുണ്ട്. വാച്ച് ടവ്വറും വയര്‍ലെസ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

പ്ലാന്റില്‍ തീപ്പിടിക്കുമ്പോള്‍ ആറ് സിസടിവി ക്യാമറകള്‍ പ്രവര്‍ത്തന രഹിതമായിരുന്നു. പ്രവര്‍ത്തനക്ഷമമായിരുന്ന ക്യാമറകള്‍ പരിശോധിച്ചെങ്കിലും വലിയ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. മാലിന്യം നീക്കാന്‍ കരാടെത്ത സോന്‍ണ്ട കമ്പനിയുടെ പ്രതിനിധികളേയും ജീവനക്കാരേയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നെങ്കിലും വിലപ്പെട്ട വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. മാലിന്യം നീക്കാനുള്ള കലാവധി കഴിഞ്ഞിട്ടും ഒരുകുട്ട മാലിന്യം പോലും നീക്കാന്‍ തയ്യാറാകാത്ത കമ്പനി പ്ലാന്റിന് തീയിട്ടു എന്ന ആരോപണത്തില്‍ നിന്നും പ്രതിപക്ഷം പിന്നോട്ടു പോയിട്ടില്ല. അന്വേഷണം പ്രഹനമാണെന്ന ആരോപണമാണ് അവര്‍ ഇപ്പോള്‍ ഉന്നയിക്കുന്നത്. എന്തായാലും അഗ്നി കത്തിയതല്ല, കത്തിച്ചതാകാമെന്ന നിഗമനത്തില്‍ അന്വേഷണ സംഘത്തെ എത്തിച്ചതും പ്രതിപക്ഷത്തിന്റെ ഇടപെടല്‍ കാരണമാണെന്ന് മനസിലാക്കാം.

സോണ്‍ട കമ്പനി പ്രതിനിധികളുമായി മുഖ്യമന്ത്രി വിദേശത്ത് ചര്‍ച്ച നടത്തിയതും കമ്പനിയ്ക്ക് കരാര്‍ നല്കിയതും  ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നതാണ്. കരാര്‍ നേടിയ കമ്പനി കോര്‍പ്പറേഷനില്‍ നിന്ന് പണം കൈപറ്റിയെങ്കിലും മാലിന്യ നീക്കത്തിന് യാതൊരു നടപടിയും എടുത്തിട്ടില്ലായിരുന്നു. ബ്രഹ്‌മപുരത്ത് തീ കത്തിയപ്പോഴാണ് കോര്‍പ്പറേഷന്‍ പോലും മാനലിന്യ നീക്കം നടക്കുന്നില്ലെന്നറിയുന്നത്. സോണ്‍ട ആവശ്യപ്പെട്ടത്ര മാലിന്യം നല്കിയില്ലെങ്കില്‍ കമ്പനിയക്ക് തദ്ദേശ സ്ഥാപനങ്ങള്‍ അങ്ങോട്ട് പണം കൊടുക്കണമെന്ന വിചിത്ര കരാറും വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കമ്പനി വ്യജമാണെന്നും യാതാരും മുന്‍പരിചയമില്ലെന്നും പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചെങ്കിലും മന്ത്രി എം.ബി.രാജേഷ് കമ്പനിയ്ക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്കിയതും വിവാദമായിരുന്നു.

മുന്‍ചീഫ് സെക്രട്ടറി ടോം ജോസ് നടത്തിയെന്നു പറയുന്ന ചര്‍ച്ചയില്‍ സോണ്‍ടയ്ക്ക് കരാര്‍ ലഭിക്കുന്നതിനാവശ്യമായ തരത്തിലാണ് നിബന്ധനകളുണ്ടാക്കിയതെന്ന് വ്യക്തം. മറ്റൊരു കമ്പനിയും കരാറേറ്റെടുക്കാന്‍ വരരുതെന്നും ലക്ഷ്യമുണ്ടായിരുന്നു. നിബന്ധനകള്‍ അനുസരിച്ച് രണ്ട് കമ്പനികള്‍ കരാറേറ്റെടുക്കാന്‍ മുന്നോട്ട് വന്നെങ്കിലും വിദേശ രാജ്യത്തെ പ്രവര്‍ത്തന പരിചയം വേണമെന്ന വ്യവസ്ഥ കൂടി ഉള്‍പ്പെടുത്തുകയായിരുന്നു. സോണ്‍ടയ്ക്ക് വിദേശ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടായിരുന്നു. ആ സര്‍ട്ടിഫിക്കറ്റ് തന്നെ വ്യാജമായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

കോര്‍പ്പറേഷന്‍ നേരിട്ട് നടത്തേണ്ട മാലിന്യ സംസ്‌കരണം സര്‍ക്കാര്‍ ദുരന്ത നിവാരണ വകുപ്പില്‍ ഉള്‍പ്പെടുത്തി കെ.എസ്.ഐ.ഡി.സി വഴിയാണ് ടെന്‍ഡര്‍ ചെയ്തത്. കോടികള്‍ മറിയുന്ന കരാറായതിനാല്‍ കോര്‍പ്പറേഷന്‍ വെറും നോ്ക്കുക്കുത്തിയായി നിന്നു കൊടുക്കുകയാണ് ചെയ്തത്. കൊല്ലം.കണ്ണൂര്‍ കോര്‍പ്പറേഷനുകള്‍ ഉള്‍പ്പടെ സോണ്‍ടയുടെ തട്ടിപ്പ് തിരിച്ചറിഞ്ഞാണ് അവരെ ഒഴിവാക്കിയത്. എന്നാല്‍ സോണ്‍ടയ്ക്ക് കരാര്‍ നല്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നിന്നും അവര്‍ക്ക് വലി സമ്മര്‍ദ്ദം ഉണ്ടായതിന്റെ രേഖകളും പുറത്തു വന്നിരുന്നു. മാലിന്യ പ്ലാന്റില്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയതാകാമെന്ന കണ്ടെത്തലിലേയ്ക്കാണ് അന്വേഷണം എത്തിനില്ക്കുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകകപ്പ്‌ ഫുട്‌ബോൾ സെമി പോരാട്ടങ്ങൾക്ക്‌ ഇന്ന് തുടക്കം... ഫ്രാൻസും സ്‌പെയ്‌നും ഏറ്റുമുട്ടും  (11 minutes ago)

വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരണം.... ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്ത്  (28 minutes ago)

ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും...  (41 minutes ago)

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി  (1 hour ago)

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...  (1 hour ago)

പത്തനംതിട്ട അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....  (1 hour ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (2 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ  (2 hours ago)

അപകട മുന്നറിയിപ്പ്; ഈ രാശിക്കാർ അതീവ ജാഗ്രത പാലിക്കുക!  (2 hours ago)

തൊഴിൽ, വാഹനം, ദാമ്പത്യം: അറിയാം നിങ്ങളുടെ സമ്പൂർണ്ണ നക്ഷത്രഫലം!  (2 hours ago)

ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും  (2 hours ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....  (3 hours ago)

സ്‌കോളര്‍ഷിപ് പിന്‍വലിക്കാനെത്തിയ ഏഴാം ക്ലാസുകാരിയുടെ അക്കൗണ്ടില്‍ കോടികള്‍  (9 hours ago)

ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ കരണത്തടിച്ച് യുവതി  (9 hours ago)

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു  (10 hours ago)

Malayali Vartha Recommends