Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി


സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ


ഭൂമി ഇടപാടുകളിൽ വൻ വിജയം: ചൊവ്വാഴ്ചയിലെ ഭാഗ്യരാശികൾ!


ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും


കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....

ആയിരം തൊഴിലാളികളെ വഴിയാധാരമാക്കി. കേരള സര്‍ക്കാരിന് വിശ്വാസമുള്ള കമ്പനി, വികസന കാഴ്പ്പാടില്‍ മാത്രം പ്രവര്‍ത്തിക്കുന്ന കമ്പനി , ന്‌ലപതില്‍പരം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു ഇങ്ങനെ എസ് ആര്‍ ഐ ടി പോലും അവകാശപ്പെടാത്ത വിശേഷണങ്ങളാണ് കൈരളി അവര്‍ക്ക് നല്കിയിരിക്കുന്നത്

11 MAY 2023 03:24 PM IST
മലയാളി വാര്‍ത്ത

More Stories...

വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരണം.... ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്ത്

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...

പത്തനംതിട്ട അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....

സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ

കഴിഞ്ഞ രണ്ടു ദിവസമായി കൈരളി ചാനലില്‍ കൂട്ടനിലവിളികളും ചര്‍ച്ചകളുമാണ് നടക്കുന്നത്. ലോകത്തെ മികച്ചതെന്ന് കൈരളി പറയുന്ന എസ് ആര്‍ ഐടി കമ്പനിയെ കേരളത്തില്‍ നിന്നും വികസന വിരോധികളായ പ്രതിപക്ഷം ഒടിച്ചു കളഞ്ഞു എന്ന വിഷയത്തിലാണ് കൂലംകഷമായ വിവാദം നടത്തിക്കൊണ്ടിരിക്കുന്നത്. ആയിരം തൊഴിലാളികളെ വഴിയാധാരമാക്കി. കേരള സര്‍ക്കാരിന് വിശ്വാസമുള്ള കമ്പനി, വികസന കാഴ്പ്പാടില്‍ മാത്രം പ്രവര്‍ത്തിക്കുന്ന കമ്പനി , ന്‌ലപതില്‍പരം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു ഇങ്ങനെ എസ് ആര്‍ ഐ ടി പോലും അവകാശപ്പെടാത്ത വിശേഷണങ്ങളാണ് കൈരളി അവര്‍ക്ക് നല്കിയിരിക്കുന്നത്. ഇങ്ങനെയുള്ള കമ്പനിയേയാണ് പ്രതിപക്ഷത്തെ രമേശ് ചെന്നിത്തലയും, വി.ഡി.സതീശനും ചേര്‍ന്ന് കെട്ടുകെട്ടിച്ചതെന്നാണ് ചാനല്‍ നിറുത്താതെ പറഞ്ഞു കൊണ്ടിരിക്കുന്നത്. കമ്പനി കേരളത്തില്‍ ആദ്യം ഏറ്റെടുത്ത കെ ഫോണ്‍ പദ്ധതി പോലും എങ്ങുമെത്താതെ കിടക്കുമ്പോഴാണ് വിശേഷണങ്ങള്‍ കൊണ്ട് മൂടുന്നത്.

മുഖ്യമന്ത്രിയുടെ ബന്ധു ഉള്‍പ്പടെ നിരവധി സിപിഎം ബിനാമികള്‍ നയിക്കുന്ന പ്രസാഡിയോ കമ്പനിയിലേയ്ക്ക് കരാര്‍ എത്തിച്ചു കൊടുക്കുന്ന ജോലി മാത്രമാണ് എസ് ആര്‍ ഐ ടി ഇതുവരെ കേരളത്തില്‍ നടത്തിയിട്ടുള്ളതെന്ന് കമ്പനി അധികൃതരുടെ വെളിപ്പെടുത്തലില്‍ നിന്നും വ്യ്കതമായിരിക്കുകയാണ് .എഐ ക്യാമറ പദ്ധതിയും പദ്ധതിയുടെ കരാറും നിബന്ധനകളും തയ്യാറാക്കി എ്ല്ലാം തങ്ങളിലേയ്‌ക്കെത്തിക്കാന്‍ പ്രസാഡിയോ കമ്പനി ശ്രമിച്ചിരുന്നു എന്നതാണ് എസ്.ആര്‍.ഐ ടി കമ്പനിയുടെ വെളിപ്പെടുത്തലിലൂടെ പുറത്തു വന്നിരിക്കുന്നത്. പ്രതിപക്ഷം ആരോപിക്കുംപോലെ പ്രസിഡിയോ തന്നെയാണ് താരം. പിണറായി വിജയന്‍ തന്നെയാണ് നായകനും. എസ് ആര്‍ ഐ ടിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാക്കളെ കേസില്‍പ്പെടുത്തുമെന്ന ഭീഷണിയാണുയരുന്നത്.

റോഡ് ക്യാമറാ പദ്ധതിയില്‍ പങ്കാളിയായ പ്രസാഡിയോയെ പരിചയപ്പെടുത്തിയതു ട്രോയ്‌സ് കമ്പനി എംഡി ടി.ജിതേഷ് എന്നാണ് എസ്ആര്‍ഐടി കമ്പനി പറയുന്നത് .കെ ഫോണ്‍ പദ്ധതിയുടെ കരാര്‍ ലഭിച്ച സമയത്താണ്, അന്ന് എസ്ആര്‍ഐടി എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ജിതേഷ് പ്രസാഡിയോയെ ബന്ധപ്പെടുത്തിയതെന്ന് എസ്ആര്‍ഐടി സിഇഒ ഡോ. മധു നമ്പ്യാര്‍ പറഞ്ഞു. ക്യാമറാ പദ്ധതിയില്‍ സജീവ പങ്കാളികളായ പ്രസാഡിയോയും ട്രോയ്‌സും തമ്മില്‍ മുന്‍പേ അടുപ്പമുണ്ടായിരുന്നു എന്നതു ശരിവയ്ക്കുന്നതാണ് എസ്ആര്‍ഐടിയുടെ വെളിപ്പെടുത്തല്‍. ഇരു കമ്പനികളും കോഴിക്കോട് പുതിയറയിലെ വിലാസത്തില്‍ ഒരേ വര്‍ഷം രൂപീകരിക്കപ്പെട്ടവയാണെന്നും പരസ്പരബന്ധമുണ്ടെന്നും നേരത്തെ പുറത്തു വന്ന വിവരങ്ങള്‍ ശരിവെയ്ക്കുന്ന തരത്തിലാണ് വ്യക്തമാക്കിയിരിക്കുന്നത്.

ക്യാമറാ പദ്ധതിയുടെ തുടക്കം മുതല്‍ പ്രസാഡിയോ വലിയ ലാഭം ലക്ഷ്യമിട്ടു നീക്കം നടത്തിയിരുന്നുവെന്നു വ്യക്തമാക്കുന്നതാണ് എസ്ആര്‍ഐടിയുടെ വിശദീകരണം. കെ ഫോണില്‍ നിര്‍മാണ ജോലി ചെയ്തിരുന്ന പ്രസാഡിയോയെ ആ നിലയ്ക്കു തന്നെയാണ് ഒപ്പം കൂട്ടിയത്. എന്നാല്‍ കെല്‍ട്രോണുമായുള്ള കരാറില്‍ തങ്ങളുടെ പേരു കൂടി ചേര്‍ക്കണമെന്ന് പ്രസാഡിയോ എസ്ആര്‍ഐടിയോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് പ്രസാഡിയോയും ഇവര്‍ കൊണ്ടുവന്ന അല്‍ഹിന്ദും ഉപകരാറുകാരാണെന്നു കരാറില്‍ ചേര്‍ത്തു. പിന്നീട്, സിവില്‍ ജോലികള്‍ക്കു പുറമേ ഉപകരണങ്ങള്‍ വാങ്ങാനുള്ള ചുമതല കൂടി നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. പദ്ധതിയുടെ ലാഭത്തില്‍ 60% പ്രസാഡിയോയ്ക്കു ലഭിക്കുന്ന തരത്തില്‍ കണ്‍സോര്‍ഷ്യവും രൂപീകരിച്ചു. അതനുസരിച്ച് 76 കോടി രൂപയുടെ പര്‍ച്ചേസ് ഓര്‍ഡര്‍ എസ്ആര്‍ഐടി ഇവര്‍ക്കു നല്‍കി.

പ്രസാഡിയോയെ കെല്‍ട്രോണ്‍ കരാറില്‍ ഉള്‍പ്പെടുത്തി അറുപത് ശതമാനം ലാഭം കൊടുക്കാന്‍ തക്കത്തരത്തില്‍ പ്രസാഡിയോയ്ക്കുള്ള വലുപ്പം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. അവിടെയാണ് പ്രതിപക്ഷം ഉന്നയിക്കുന്ന പ്രസാഡിയോ ഉന്നത ബന്ധം സംശയനിഴലിലാകുന്നത്. ചുരുക്കത്തില്‍ സര്‍ക്കാരിന്റെ കരാറുകള്‍ പ്രസാഡിയോയ്ക്ക് സ്വന്തമാക്കാനുള്ള ഒരു പാലം മാത്രമായിരുന്നു എസ്.ആര്‍.ഐടി എന്നാണ് വെളിവാകുന്നത്.

13 കോടി രൂപ ലാഭം പ്രതീക്ഷിച്ചു തുടങ്ങിയ റോഡ് ക്യാമറാ പദ്ധതി നഷ്ടത്തിലായെന്നാണ് കരാറെടുത്ത എസ്ആര്‍ഐടി കമ്പനി പറയുന്നത്. ഇനി കേരളത്തില്‍ ഒരു പദ്ധതിയും ഏറ്റെടുക്കില്ലെന്നും കമ്പനി സിഇഒ ഡോ. മധു നമ്പ്യാര്‍, ഡയറക്ടര്‍ പി.സി.മാര്‍ട്ടിന്‍ എന്നിവര്‍ പറഞ്ഞു.23 കോടി രൂപ ജിഎസ്ടി ഉള്‍പ്പെടെ 151 കോടി രൂപയുടേതായിരുന്നു കരാര്‍. 100 കോടി രൂപ മുടക്കി. നിക്ഷേപത്തുക 6 കോടി പിന്നീട് തിരിച്ചുകിട്ടും. 44 കോടി രൂപ 5 വര്‍ഷത്തേക്കു ബാങ്ക് പലിശയുണ്ട്. ഇങ്ങനെ 138 കോടി രൂപയാണ് ആകെ ചെലവു വരിക. പ്രതീക്ഷിച്ച ലാഭം 13 കോടി രൂപയാണ്. എന്നാല്‍ ഒരു വര്‍ഷം പദ്ധതി മുടങ്ങിയതിനാല്‍ ബാങ്ക് പലിശയിനത്തില്‍ 12 കോടി കൂടി അധികച്ചെലവായി. ഏപ്രില്‍ മാസത്തില്‍ തുടങ്ങേണ്ടിയിരുന്ന പദ്ധതി ജൂണിലേയ്ക്ക് മാറ്റിയപ്പോള്‍ ഇനിയും പലിശയിനത്തില്‍ ഇനിയും കോടികള്‍ മറിയാനാണ് സാധ്യത.

ആരോപണമുന്നയിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, രമേശ് ചെന്നിത്തല എന്നിവര്‍ക്കും മാധ്യമങ്ങള്‍ക്കുമെതിരെ നിയമ നടപടി സ്വീകരിക്കാന്‍ നോട്ടിസ് അയച്ചിരിക്കുകയാണ് എസ് ആര്‍ ഐ ടി കമ്പനി.
എന്നാല്‍, കെല്‍ട്രോണ്‍ വഴി ടെന്‍ഡറിലൂടെ കരാറെടുത്ത റോഡ് ക്യാമറാ പദ്ധതി  ഉപകരാറല്ല നല്കിയതെന്നും  സംയുക്ത സംരംഭമായി നടപ്പാക്കാന്‍ ചില പങ്കാളികളെ കണ്ടെത്തുകയാണു ചെയ്തതെന്നുമാണ് എസ്ആര്‍ഐടി പറയുന്നത്.. എന്നാല്‍ 2020 ഒക്ടോബര്‍ ഒന്നിനു കെല്‍ട്രോണുമായി എസ്ആര്‍ഐടി ഒപ്പിട്ട കരാറില്‍ പറയുന്നത് ഇങ്ങനെയാണ്, കോഴിക്കോട് ആസ്ഥാനമായ അല്‍ഹിന്ദ് ഗ്രൂപ്പ് ആയിരിക്കും പ്രധാന ഉപകരാറുകാര്‍. ഇവര്‍ക്കൊപ്പം കോഴിക്കോട് ആസ്ഥാനമായ പ്രസാഡിയോ ടെക്‌നോളജീസുമുണ്ടാകും.' അല്‍ഹിന്ദ് പിന്‍മാറിയെങ്കിലും കരാര്‍ ഭേദഗതി ചെയ്തിട്ടില്ല.അപ്പോള്‍ പ്രസാഡിയോ ഉണ്ടാകും അല്ലെങ്കില്‍ ഉണ്ടാകണമെന്ന് കെല്‍ട്രോണ്‍ നിര്‍ദ്ദേശിച്ചിരുന്നു എന്നതാണ് രേഖകള്‍ സൂചിപ്പിക്കുന്നത്.

വിവാദ റോഡ് ക്യാമറകള്‍ വഴി ആദ്യ നാലുവര്‍ഷത്തിനകം ജനങ്ങളില്‍നിന്നു പിഴയിനത്തില്‍ പിരിച്ചെടുക്കാന്‍ കെല്‍ട്രോണ്‍ ലക്ഷ്യമിട്ടത് 462 കോടി രൂപ. ആദായനികുതി (ഐടി) വകുപ്പ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം കെല്‍ട്രോണിലെ 2 ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തപ്പോഴാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.കെല്‍ട്രോണ്‍ ധനകാര്യ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ശ്രീജന്‍, റോഡ് ക്യാമറ ചുമതലയുള്ള ഐടി വിഭാഗം മേധാവി സുബ്രഹ്‌മണ്യന്‍ എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.
462 കോടി വരുമാനം 4 വര്‍ഷം കൊണ്ടു ലഭിക്കുമെന്നു വെബ്‌സൈറ്റില്‍ ആദ്യം പ്രസിദ്ധപ്പെടുത്തിയതിനുശേഷം അതു നീക്കം ചെയ്തത് എന്തിനെന്നു ചോദിച്ചപ്പോള്‍ അതു തുടക്കത്തില്‍ സൈറ്റിലിടാന്‍ വേണ്ടി മാത്രം തയാറാക്കിയതാണെന്നും അതിനാലാണു നീക്കിയതെന്നും പറഞ്ഞു. ഐടി ഉദ്യോഗസ്ഥര്‍ ഇതു നേരത്തേ ഡൗണ്‍ലോഡ് ചെയ്തു സൂക്ഷിച്ചിരുന്നു.

128 കോടി രൂപ സര്‍ക്കാര്‍ ആദ്യം നല്‍കാമെന്നു സമ്മതിച്ചെങ്കിലും ഇതുവരെ പണം ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വരുമാനത്തിന്റെ 30% സര്‍ക്കാരിനും 70% കെല്‍ട്രോണിനും എന്നതായിരുന്നു ധാരണ. അന്തിമകരാര്‍ ഒപ്പിട്ടില്ലെന്നും ഇവര്‍ ഐടി ഉദ്യോഗസ്ഥരോടു പറഞ്ഞു. ഓഫിസിലുണ്ടായിരുന്ന കെല്‍ട്രോണ്‍ എംഡി എന്‍. നാരായണമൂര്‍ത്തിയോടു വിവരം ചോദിച്ചപ്പോള്‍ ഈ 2 പേരും കാര്യങ്ങള്‍ വിവരിക്കുമെന്ന് അദ്ദേഹം മറുപടി നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവരെ ചോദ്യം ചെയ്തത്. ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ ലഭിച്ചശേഷം അടുത്തയാഴ്ച ഐടി വകുപ്പ് തുടര്‍നടപടികളിലേക്കു കടക്കും. രേഖകള്‍ നല്‍കാന്‍ കെല്‍ട്രോണ്‍ രണ്ടാഴ്ച ആവശ്യപ്പെട്ടെങ്കിലും ഒരാഴ്ചയാണു നല്‍കിയിരിക്കുന്നത്.

പദ്ധതിയില്‍ നികുതിവെട്ടിപ്പു നടത്തിയിട്ടില്ലാത്തതിനാല്‍ ആദായനികുതി പരിശോധനയില്‍ ഭയമില്ലെന്ന്ാണ് കെല്‍ട്രോണ്‍ പറയുന്നത്. ഏതു പദ്ധതിക്കും വര്‍ഷംതോറും ലഭിക്കാവുന്ന തുക  പദ്ധതി റിപ്പോര്‍ട്ടിനൊപ്പം നല്‍കും. ഇത് ഉന്നതതലസമിതി ചര്‍ച്ച ചെയ്തതാണ്. അതിനുശേഷമാണു കെല്‍ട്രോണ്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ക്യാമറയും അനുബന്ധഉപകരണങ്ങളും സ്ഥാപിക്കാന്‍ കരാര്‍ നല്‍കിയ എസ്ആര്‍ഐടി കമ്പനിക്കു 128 കോടി രൂപയാണു ചെലവുവന്നത്. അത് 5 വര്‍ഷം കൊണ്ടു 20 തുല്യഗഡുക്കളായി നല്‍കുമെന്നു കരാറുണ്ട്. അവര്‍ സര്‍ക്കാരിലേക്കു 23 കോടി രൂപയുടെ നികുതിയും അടച്ചിട്ടുണ്ട് .

പുതിയ റോഡ് ക്യാമറാ പദ്ധതി വഴി നിയമലംഘനങ്ങള്‍ക്കു പിഴ ഈടാക്കുന്നത് ജൂണ്‍ 5 മുതല്‍. നേരത്തേ മേയ് 20 മുതല്‍ എന്നാണു പറഞ്ഞിരുന്നത്. ഇരുചക്രവാഹനത്തില്‍ രണ്ടുപേര്‍ക്കുപുറമേ, 12 വയസ്സില്‍ താഴെയുള്ള കുട്ടികളെ കൊണ്ടുപോകുന്നതിന് പിഴ ഈടാക്കേണ്ടെന്നു തത്വത്തില്‍ തീരുമാനിച്ചെങ്കിലും ഇക്കാര്യത്തില്‍ നിയമോപദേശം തേടും. കേന്ദ്രനിയമത്തിനു വിരുദ്ധമാകുമെന്നതിനാലാണ് കോടതി നടപടി ഒഴിവാക്കാന്‍ നിയമോപദേശം തേടുന്നത്.
പദ്ധതി സംബന്ധിച്ച് മന്ത്രിസഭ തീരുമാനിച്ച് ഏപ്രില്‍ 18ന് പുറത്തിറക്കിയ സമഗ്ര ഭരണാനുമതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കെല്‍ട്രോണുമായി അന്തിമകരാര്‍ രൂപപ്പെടുത്താന്‍ ഗതാഗത കമ്മിഷണര്‍ എസ്.ശ്രീജിത്തിനെ ചുമതലപ്പെടുത്തി. 24നു മുന്‍പ് കരാറിന്റെ കരട് തയാറാക്കി ഗതാഗത സെക്രട്ടറി ബിജു പ്രഭാകറിന്റെ നേതൃത്വത്തിലുള്ള സാങ്കേതികസമിതിയുടെ പരിശോധനയ്ക്കു വയ്ക്കും. തുടര്‍ന്നാകും അന്തിമ കരാറിലേക്കു പോകുകയെന്നാണ് വിലയിരുത്തപ്പെടുന്നത്..

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകകപ്പ്‌ ഫുട്‌ബോൾ സെമി പോരാട്ടങ്ങൾക്ക്‌ ഇന്ന് തുടക്കം... ഫ്രാൻസും സ്‌പെയ്‌നും ഏറ്റുമുട്ടും  (11 minutes ago)

വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരണം.... ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്ത്  (28 minutes ago)

ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും...  (41 minutes ago)

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി  (1 hour ago)

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...  (1 hour ago)

പത്തനംതിട്ട അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....  (1 hour ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (2 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ  (2 hours ago)

അപകട മുന്നറിയിപ്പ്; ഈ രാശിക്കാർ അതീവ ജാഗ്രത പാലിക്കുക!  (2 hours ago)

തൊഴിൽ, വാഹനം, ദാമ്പത്യം: അറിയാം നിങ്ങളുടെ സമ്പൂർണ്ണ നക്ഷത്രഫലം!  (2 hours ago)

ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും  (2 hours ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....  (3 hours ago)

സ്‌കോളര്‍ഷിപ് പിന്‍വലിക്കാനെത്തിയ ഏഴാം ക്ലാസുകാരിയുടെ അക്കൗണ്ടില്‍ കോടികള്‍  (9 hours ago)

ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ കരണത്തടിച്ച് യുവതി  (9 hours ago)

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു  (10 hours ago)

Malayali Vartha Recommends