Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി


സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ


ഭൂമി ഇടപാടുകളിൽ വൻ വിജയം: ചൊവ്വാഴ്ചയിലെ ഭാഗ്യരാശികൾ!


ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും


കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....

ചിന്നക്കനാലിനെ വിറപ്പിച്ച് വിലസിയ അരിക്കൊമ്പന്‍ മേഘമലയിലെത്തി തമിഴ്‌നട്ടുകാരെ വിരട്ടി മസ്തകം ഉയര്‍ത്തി നില്ക്കുന്നതു പോലെയാണ് കേരളത്തില്‍ പ്രസാഡിയോ കമ്പനിയുടെ കരാറുകളും നില്ക്കുന്നത്. പദ്ധതി കണ്ടെത്തുന്നതും, നിബന്ധനകളുണ്ടാക്കുന്നതും ഒടുവില്‍ ആ കരുറുകളും ലാഭവും തങ്ങളിലേയ്‌ക്കെത്തുന്ന മാന്ത്രിക വിദ്യയാണ് പ്രസാഡിയോ ഉടമകള്‍ ചെയ്തു കൊണ്ടിരിക്കുന്നത്

11 MAY 2023 03:36 PM IST
മലയാളി വാര്‍ത്ത

More Stories...

വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരണം.... ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്ത്

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...

പത്തനംതിട്ട അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....

സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ

ചിന്നക്കനാലിനെ വിറപ്പിച്ച് വിലസിയ അരിക്കൊമ്പന്‍ മേഘമലയിലെത്തി തമിഴ്‌നട്ടുകാരെ വിരട്ടി മസ്തകം ഉയര്‍ത്തി നില്ക്കുന്നതു പോലെയാണ് കേരളത്തില്‍ പ്രസാഡിയോ കമ്പനിയുടെ കരാറുകളും നില്ക്കുന്നത്. പദ്ധതി കണ്ടെത്തുന്നതും, നിബന്ധനകളുണ്ടാക്കുന്നതും ഒടുവില്‍ ആ കരുറുകളും ലാഭവും തങ്ങളിലേയ്‌ക്കെത്തുന്ന മാന്ത്രിക വിദ്യയാണ് പ്രസാഡിയോ ഉടമകള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഭരണത്തലത്തിന്റെ തണലില്‍ അവര്‍ തഴച്ചു വളര്‍ന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് പ്രതിപക്ഷം ഇടങ്കോലിട്ടിരിക്കുന്നത്.മുഖ്യമന്ത്രിയുടെ ബന്ധു ഉള്‍പ്പടെ നിരവധി സിപിഎം ബിനാമികള്‍ നയിക്കുന്ന പ്രസാഡിയോ കമ്പനിയിലേയ്ക്ക് കരാര്‍ എത്തിച്ചു കൊടുക്കുന്ന ജോലി മാത്രമാണ് എസ് ആര്‍ ഐ ടി ഇതുവരെ കേരളത്തില്‍ നടത്തിയിട്ടുള്ളതെന്ന് കമ്പനി അധികൃതരുടെ വെളിപ്പെടുത്തലില്‍ നിന്നും വ്യ്കതമായിരിക്കുകയാണ് .

എഐ ക്യാമറ പദ്ധതിയും പദ്ധതിയുടെ കരാറും നിബന്ധനകളും തയ്യാറാക്കി എല്ലാം തങ്ങളിലേയ്‌ക്കെത്തിക്കാന്‍ പ്രസാഡിയോ കമ്പനി ശ്രമിച്ചിരുന്നു എന്നതാണ് എസ്.ആര്‍.ഐ ടി കമ്പനിയുടെ വെളിപ്പെടുത്തലിലൂടെ പുറത്തു വന്നിരിക്കുന്നത്. പ്രതിപക്ഷം ആരോപിക്കുംപോലെ പ്രസിഡിയോ തന്നെയാണ് താരം. പിണറായി വിജയന്‍ തന്നെയാണ് നായകനും. എസ് ആര്‍ ഐ ടിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാക്കളെ കേസില്‍പ്പെടുത്തുമെന്ന ഭീഷണിയാണുയരുന്നത്.

റോഡ് ക്യാമറാ പദ്ധതിയില്‍ പങ്കാളിയായ പ്രസാഡിയോയെ പരിചയപ്പെടുത്തിയതു ട്രോയ്‌സ് കമ്പനി എംഡി ടി.ജിതേഷ് എന്നാണ് എസ്ആര്‍ഐടി കമ്പനി പറയുന്നത് .കെ ഫോണ്‍ പദ്ധതിയുടെ കരാര്‍ ലഭിച്ച സമയത്താണ്, അന്ന് എസ്ആര്‍ഐടി എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ജിതേഷ് പ്രസാഡിയോയെ ബന്ധപ്പെടുത്തിയതെന്ന് എസ്ആര്‍ഐടി സിഇഒ ഡോ. മധു നമ്പ്യാര്‍ പറഞ്ഞു. ക്യാമറാ പദ്ധതിയില്‍ സജീവ പങ്കാളികളായ പ്രസാഡിയോയും ട്രോയ്‌സും തമ്മില്‍ മുന്‍പേ അടുപ്പമുണ്ടായിരുന്നു എന്നതു ശരിവയ്ക്കുന്നതാണ് എസ്ആര്‍ഐടിയുടെ വെളിപ്പെടുത്തല്‍. ഇരു കമ്പനികളും കോഴിക്കോട് പുതിയറയിലെ വിലാസത്തില്‍ ഒരേ വര്‍ഷം രൂപീകരിക്കപ്പെട്ടവയാണെന്നും പരസ്പരബന്ധമുണ്ടെന്നും നേരത്തെ പുറത്തു വന്ന വിവരങ്ങള്‍ ശരിവെയ്ക്കുന്ന തരത്തിലാണ് വ്യക്തമാക്കിയിരിക്കുന്നത്.

ക്യാമറാ പദ്ധതിയുടെ തുടക്കം മുതല്‍ പ്രസാഡിയോ വലിയ ലാഭം ലക്ഷ്യമിട്ടു നീക്കം നടത്തിയിരുന്നുവെന്നു വ്യക്തമാക്കുന്നതാണ് എസ്ആര്‍ഐടിയുടെ വിശദീകരണം. കെ ഫോണില്‍ നിര്‍മാണ ജോലി ചെയ്തിരുന്ന പ്രസാഡിയോയെ ആ നിലയ്ക്കു തന്നെയാണ് ഒപ്പം കൂട്ടിയത്. എന്നാല്‍ കെല്‍ട്രോണുമായുള്ള കരാറില്‍ തങ്ങളുടെ പേരു കൂടി ചേര്‍ക്കണമെന്ന് പ്രസാഡിയോ എസ്ആര്‍ഐടിയോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് പ്രസാഡിയോയും ഇവര്‍ കൊണ്ടുവന്ന അല്‍ഹിന്ദും ഉപകരാറുകാരാണെന്നു കരാറില്‍ ചേര്‍ത്തു. പിന്നീട്, സിവില്‍ ജോലികള്‍ക്കു പുറമേ ഉപകരണങ്ങള്‍ വാങ്ങാനുള്ള ചുമതല കൂടി നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. പദ്ധതിയുടെ ലാഭത്തില്‍ 60% പ്രസാഡിയോയ്ക്കു ലഭിക്കുന്ന തരത്തില്‍ കണ്‍സോര്‍ഷ്യവും രൂപീകരിച്ചു. അതനുസരിച്ച് 76 കോടി രൂപയുടെ പര്‍ച്ചേസ് ഓര്‍ഡര്‍ എസ്ആര്‍ഐടി ഇവര്‍ക്കു നല്‍കി.

പ്രസാഡിയോയെ കെല്‍ട്രോണ്‍ കരാറില്‍ ഉള്‍പ്പെടുത്തി അറുപത് ശതമാനം ലാഭം കൊടുക്കാന്‍ തക്കത്തരത്തില്‍ പ്രസാഡിയോയ്ക്കുള്ള വലുപ്പം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. അവിടെയാണ് പ്രതിപക്ഷം ഉന്നയിക്കുന്ന പ്രസാഡിയോ ഉന്നത ബന്ധം സംശയനിഴലിലാകുന്നത്. ചുരുക്കത്തില്‍ സര്‍ക്കാരിന്റെ കരാറുകള്‍ പ്രസാഡിയോയ്ക്ക് സ്വന്തമാക്കാനുള്ള ഒരു പാലം മാത്രമായിരുന്നു എസ്.ആര്‍.ഐടി എന്നാണ് വെളിവാകുന്നത്.

ആരോപണമുന്നയിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, രമേശ് ചെന്നിത്തല എന്നിവര്‍ക്കും മാധ്യമങ്ങള്‍ക്കുമെതിരെ നിയമ നടപടി സ്വീകരിക്കാന്‍ നോട്ടിസ് അയച്ചിരിക്കുകയാണ് എസ് ആര്‍ ഐ ടി കമ്പനി.
എന്നാല്‍, കെല്‍ട്രോണ്‍ വഴി ടെന്‍ഡറിലൂടെ കരാറെടുത്ത റോഡ് ക്യാമറാ പദ്ധതി  ഉപകരാറല്ല നല്കിയതെന്നും  സംയുക്ത സംരംഭമായി നടപ്പാക്കാന്‍ ചില പങ്കാളികളെ കണ്ടെത്തുകയാണു ചെയ്തതെന്നുമാണ് എസ്ആര്‍ഐടി പറയുന്നത്.. എന്നാല്‍ 2020 ഒക്ടോബര്‍ ഒന്നിനു കെല്‍ട്രോണുമായി എസ്ആര്‍ഐടി ഒപ്പിട്ട കരാറില്‍ പറയുന്നത് ഇങ്ങനെയാണ്, കോഴിക്കോട് ആസ്ഥാനമായ അല്‍ഹിന്ദ് ഗ്രൂപ്പ് ആയിരിക്കും പ്രധാന ഉപകരാറുകാര്‍. ഇവര്‍ക്കൊപ്പം കോഴിക്കോട് ആസ്ഥാനമായ പ്രസാഡിയോ ടെക്‌നോളജീസുമുണ്ടാകും.' അല്‍ഹിന്ദ് പിന്‍മാറിയെങ്കിലും കരാര്‍ ഭേദഗതി ചെയ്തിട്ടില്ല.അപ്പോള്‍ പ്രസാഡിയോ ഉണ്ടാകും അല്ലെങ്കില്‍ ഉണ്ടാകണമെന്ന് കെല്‍ട്രോണ്‍ നിര്‍ദ്ദേശിച്ചിരുന്നു എന്നതാണ് രേഖകള്‍ സൂചിപ്പിക്കുന്നത്.വിവാദ റോഡ് ക്യാമറകള്‍ വഴി ആദ്യ നാലുവര്‍ഷത്തിനകം ജനങ്ങളില്‍നിന്നു പിഴയിനത്തില്‍ 462 കോടി രൂപ പിരിച്ചെടുക്കാന്‍ കെല്‍ട്രോണ്‍ ലക്ഷ്യമിട്ടിരുന്നതിന്റെ വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകകപ്പ്‌ ഫുട്‌ബോൾ സെമി പോരാട്ടങ്ങൾക്ക്‌ ഇന്ന് തുടക്കം... ഫ്രാൻസും സ്‌പെയ്‌നും ഏറ്റുമുട്ടും  (11 minutes ago)

വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരണം.... ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്ത്  (28 minutes ago)

ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും...  (41 minutes ago)

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി  (1 hour ago)

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...  (1 hour ago)

പത്തനംതിട്ട അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....  (1 hour ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (2 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ  (2 hours ago)

അപകട മുന്നറിയിപ്പ്; ഈ രാശിക്കാർ അതീവ ജാഗ്രത പാലിക്കുക!  (2 hours ago)

തൊഴിൽ, വാഹനം, ദാമ്പത്യം: അറിയാം നിങ്ങളുടെ സമ്പൂർണ്ണ നക്ഷത്രഫലം!  (2 hours ago)

ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും  (2 hours ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....  (3 hours ago)

സ്‌കോളര്‍ഷിപ് പിന്‍വലിക്കാനെത്തിയ ഏഴാം ക്ലാസുകാരിയുടെ അക്കൗണ്ടില്‍ കോടികള്‍  (9 hours ago)

ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ കരണത്തടിച്ച് യുവതി  (9 hours ago)

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു  (10 hours ago)

Malayali Vartha Recommends