എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി ഷഹീന്‍ ബാഗില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ(എന്‍ഐഎ)റെയ്ഡ്... പ്രതി ഷാറൂഖ് സെയ്ഫിയുടെ വീട്ടിലും, സമീപ സ്ഥലങ്ങളിലുമായി ഒന്‍പത് സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്... റെയ്ഡിനെക്കുറിച്ച് എന്‍ഐഎ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല...

സെയ്ഫിയുടെ ഫോണിലെ വിവരങ്ങള്‍ എന്‍ഐഎ ശേഖരിച്ചിരുന്നു.അതില്‍ നിന്ന് ലഭിച്ച് വിവരങ്ങള്‍ കണത്തിലെടുത്താണ് ഇന്ന് കൂടുതല്‍ പരിശോധന നടത്തുന്നത്. കുറ്റകൃത്യത്തില്‍ തീവ്രവാദ ബന്ധമുണ്ടോ,ഷാറൂഖ് സെയ്ഫിക്ക് കൂടുതല്‍ പേരുടെ സഹായം കിട്ടിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുന്നത്.
ഏപ്രില്‍ രണ്ടിനാണ് കണ്ണൂരിലേക്ക് പോയ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസില്‍ ഷാറൂഖ് സെയ്ഫി യാത്രക്കാര്‍ക്കു നേരെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. സംഭവത്തില്‍ മൂന്നു പേര്‍ മരിച്ചു. ഏപ്രില്‍ മൂന്നിന് മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍നിന്നാണ് പ്രത്യേക അന്വേഷണസംഘം സെയ്ഫിയെ പിടികൂടിയത്. സെയ്ഫിയ്ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന സംശയം ബലപ്പെട്ടതോടെയാണ് കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയത്.
https://www.facebook.com/Malayalivartha


























