Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി


സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ


ഭൂമി ഇടപാടുകളിൽ വൻ വിജയം: ചൊവ്വാഴ്ചയിലെ ഭാഗ്യരാശികൾ!


ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും


കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....

വായിച്ചു തുടങ്ങുമ്പോൾ വന്ദേഭാരതിനെ പുകഴ്ത്തുന്ന പോസ്റ്റാണെന്ന് തോന്നും പക്ഷേ കെ-റെയിൽ നടപ്പാക്കാൻ മലയാളികൾക്ക് ധൃതി ഉള്ളതുകൊണ്ടാണ് വന്ദേഭാരതിൽ ഇത്ര ജനത്തിരക്ക് എന്നാണ് കവി ഉദ്ദേശിച്ചത്.

11 MAY 2023 05:42 PM IST
മലയാളി വാര്‍ത്ത

More Stories...

വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരണം.... ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്ത്

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...

പത്തനംതിട്ട അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....

സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ

കെ-റെയിലിനായുള്ള ഒദ്യോദിക ഫെയ്സ്ബുക്ക് പേജിൽ അധികൃതർ ഒരു കുറിപ്പ് പങ്ക് വച്ചിരിക്കുകയാണ്. ഇത് കണ്ട് കണ്ണുതള്ളി ഇരിക്കുകയാണ് മലയാളികൾ. കുറിപ്പ് വളരെ ചെറഉതും കൗതുക കരവുമാണ്. പക്ഷേ എന്തിന് ഇങ്ങനെ കുറിച്ചു എന്ന് പോസ്റ്റ് വായിക്കുമ്പോൾ മനസിലാവും.

പോസ്റ്റ് ഇങ്ങനെ....തിരുവനന്തപുരം - കാസർഗോഡ് വന്ദേഭാരത് എക്സ്പ്രസ്സ്‌
ആറ് ദിവസത്തിൽ യാത്ര ചെയ്തത് 27000 പേർ, വരുമാനം 2.7 കോടി രൂപ
മെയ്‌ 14 വരെ സീറ്റ്‌ ബുക്കിങ് ഫുൾ
ജനങ്ങൾക്ക് ധൃതിയുണ്ട് !

വായിച്ചു തുടങ്ങുമ്പോൾ വന്ദേഭാരതിനെ പുകഴ്ത്തുന്ന പോസ്റ്റാണെന്ന് തോന്നും പക്ഷേ  കെ-റെയിൽ നടപ്പാക്കാൻ മലയാളികൾക്ക് ധൃതി ഉള്ളതുകൊണ്ടാണ് വന്ദേഭാരതിൽ ഇത്ര ജനത്തിരക്ക് എന്നാണ് കവി ഉദ്ദേശിച്ചത്. എന്തിനുള്ള ധൃതിയാണ്, ആ വകുപ്പിൽ കോടികൾ വെട്ടിക്കാനാണോ എന്നാണ് ഇതിനോടുള്ള പ്രതികരണങ്ങൾ.

 

കെ-റെയിലിന്റെ പിആർ വർക്ക് ഇത്തിരി പിഴച്ചു പോയോ എന്നാണ് പ്രതികരണങ്ങൾ കാണുമ്പോൾ തോന്നുന്നത്. ഇത്ര തിരക്കാണെങ്കിൽ കുറച്ച് കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ കൂടി കേരളത്തിന് അനുവദിക്കണം എന്നാണ് പരിഹാസം.


 വന്ദേഭാരത് എക്സപ്രസിന്‍റെ കണക്കുകൾ കൃത്യമായി പങ്കുവച്ചിരിക്കുകയാണ് കെ റെയിൽ അധികൃതർ. കെ-റെയിൽ വരാൻ, കേരളത്തിലെ ജനങ്ങൾക്ക് ധൃതിയുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്നാണ് കെ റെയിൽ ഫേസ്ബുക്ക് പേജിലൂടെ പറയാൻ ശ്രമിക്കുന്നത്.

 തിരുവനന്തപുരം - കാസർകോട് വന്ദേഭാരത് എക്സ്പ്രസ്സിന്‍റെ ആദ്യത്തെ ആറ് ദിവസത്തെ കണക്കുമായാണ് കെ റെയിൽ കുറിപ്പ് പങ്ക് വച്ചിരിക്കുന്നത്. ആറ് ദിവസത്തിൽ യാത്ര ചെയ്തത് 27000 പേരാണെന്നും വരുമാനം 2.7 കോടി രൂപയാണെന്നും പറയുകയാണ്.

മെയ്‌ 14 വരെ സീറ്റ്‌ ബുക്കിങ് ഫുളാണെന്നും ഇത് ജനങ്ങൾക്ക് ധൃതിയുണ്ടെന്നതാണ് കാണിക്കുന്നതെന്നും കെ റെയിൽ, അവരുടെ ഔദ്യോഗിഗ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞിട്ടുണ്ട്.  ആദ്യത്തെ ആറ് ദിവസം കൊണ്ട് മാത്രം വന്ദേഭാരത് ടിക്കറ്റിനത്തിൽ മാത്രം നേടിയത് കോടികളാണ്.

അതിൽ തന്നെ ഏറ്റവും കൂടുതൽ വരുമാനുള്ളത് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രിപ്പിനായിരുന്നു. ഈ ഒരൊറ്റ ട്രിപ്പിന് വേണ്ടിയാണ് ഏറ്റവും കൂടുതൽ പേർ ബുക്ക് ചെയ്ത് ടിക്കറ്റ് എടുത്തത് എന്നാണ് കണക്കുകൾ കാണിക്കുന്നത്.

കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രിപ്പിലൂടെ മാത്രം വന്ദേഭാരതിന് ലഭിച്ചത് 1.17 കോടി രൂപയാണ്. ഏപ്രിൽ 28 മുതൽ മെയ് 3 വരെയുള്ള കണക്കുകളാണ് ഇത്. ശേഷം ദിവസങ്ങളിലെ കണക്ക് വരും ദിവസങ്ങളിൽ പുറത്തുവരും. വിവിധ പത്രങ്ങലിൽ വന്ന വന്ദേഭാരത് വാർത്തകളുെട ചിത്രങ്ങളടക്കമാണ് പോസ്റ്റ്.

ഇതിപ്പോൾ കെ-റെയില്‌‍ അധികൃതരൊണോ അതോ, കെ-റെയിൽ കൂട്ടത്തിൽ കയറിപ്പറ്റിയ ഏതെങ്കിലും സംഘപരിവാർ ശക്തികളാണോ ചെയ്തത് എന്നാണ് ഒരു പ്രകിരണം. സില്‍വര്‍ലൈന്‍ പത്ത് ലക്ഷത്തിലേറെ യാത്രക്കാരെ പ്രതിദിനം വഹിക്കാന്‍ ശേഷിയുള്ള സമഗ്ര റെയില്‍വേ പദ്ധതിയാണ്.

മണിക്കൂറില്‍ പരമാവധി 160 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന, തദ്ദേശീയമായി നിര്‍മിച്ച ആധുനിക ട്രെയിനാണ് വന്ദേഭാരത്.  രണ്ടും തമ്മില്‍ താരമത്യം ചെയ്യുന്നത് നിരര്‍ഥകമാണ്. എന്നൊക്കെയാണ് കെ-റെയിൽ പതിവായി പോസ്റ്റുകൾ ഇടുന്നത്. കെ-റെയിൽ എന്ന പേരിൽ കേരളത്തിൽ  പിണറായി സർക്കാർ നടത്തിയ പേക്കൂത്തുകൾ ജനം ഇനിയും മറന്നിട്ടില്ല, അതുകൊണ്ട് ഇനിയും ഒന്നും ഓർമ്മിപ്പിക്കല്ലേ എന്ന തരത്തിലാണ് പോസ്റ്റിനോടുള്ള അദികം പ്രതികരണങ്ങളും.

ഈ പാർട്ടി പോലെ തന്നെയാണ് ഇവരുടെ കക്കലിന്റെ ഒരു രീതിയും എന്നാണ് ഒരാൾ പ്രതികരിക്കുന്നത്. ആ പ്രതികരണം ഇങ്ങനെ......സ്റ്റേറ്റ് ഘടകം..ജില്ലാ ഘടകം...ഏരിയ ഘടകം..ലോക്കൽ ഘടകം എന്ന രീതിയിൽ താഴേക്ക് പോരും ഇവരുടെ കളവ്...കൃത്യമായ പ്ലാനോട്കൂടിയ സംഘടിത കൊള്ളയെ പൂട്ടാൻ പ്രയാസമാണ് മക്കളെ.....കാശ് പോക്കറ്റിലാക്കിയ യഥാർത്ഥ ആളുകൾ ഒരിക്കലും ചിത്രത്തിൽ വരില്ല...കടയോടെ കേരളത്തെ കക്കാൻ തീരുമാനിച്ച മനസാ അവരുടേത്....തടയാനാവില്ല നമ്മുക്ക്...ഇതാണ് പ്രതികരണക്കുറിപ്പ്. ഇത്രയുമൊക്കെയായിട്ടും കെ-റെയിൽ വരണമെന്നും, വരുത്തുമെന്നും വാശിപിടിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ജനങ്ങളുടെ ധൃതിയുടെ പേരുപറഞ്ഞ് കുറിപ്പുകൾ പ്രചരിപ്പിക്കുന്നത്.

ഏറെ വൈകാരികമായാണ് പൊതുജനങ്ങളിൽ പലരും പ്രതികരിക്കുന്നത്.  Ksrtc നന്നായി നടത്തി കാണിക്കു.  കാർ പാർക്കിംഗ് ബിൽഡിങ് നിർമിക്കാൻ അറിയാത്ത പഴ്ജന്മങ്ങൾ ആണോ മൂന്നു തലമുറയെ കടക്കെണിയിൽ പെടുത്തി പുതിയ റയിൽ ഉണ്ടാക്കാൻ തുനിഞ്ഞിറങ്ങുന്നത്. ജനസേവന ത്വര ഒന്നുമല്ല കമ്മീഷൻ ന്റെ വലുപ്പം തന്നെയാണ് ഇതിന്റെ പിന്നിലുള്ള ചേതോവികാരം.

നിങ്ങളുടെയൊന്നും മൂന്നു തലമുറ ഗതിപിടിക്കില്ല. നിർദോഷികളായ ജനത്തിനെ ചതിക്കാനിറങ്ങിയാൽ..എന്നാണ് അതിശക്തമായും വൈകാരികമായും ഒരാൾ പ്രതികരിക്കുന്നത്. മര്യാദയ്ക്ക് രണ്ടിലൊന്ന് വർത്തമാനം പറ , എന്റെ വസ്തു വീട് വയ്ക്കാൻ പറ്റുന്നില്ല.വീട് ലോൺ എടുക്കാൻ പറ്റുന്നില്ല .

കിട്ടുന്ന വിലയ്ക്ക് വിറ്റുമാറാനാണേ ആർക്കും വേണ്ട താനും. കെ-റെയിലിന്റെ പേരിൽ മഞ്ഞക്കുറ്റി നാട്ടിയ പറമ്പിന്റെ ഉടമയാവണം ഇദ്ദേഹം. പാരിസ്ഥിതിക പഠനം നടത്താതെ, കേന്ദ്രാനുമതിയില്ലാതെ കെ-റെയിൽ നടപ്പാക്കാൻ കാണിച്ച വ്യഗ്രത ഇപ്പോഴും അതേപടി നിലനിൽക്കുന്നുണ്ട എന്നുതന്നെയാണ് ഈ ഫെയ്സ് ബുക്ക് പോസ്റ്റിൽ നിന്ന് മനസിലാക്കേണ്ടത്. 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകകപ്പ്‌ ഫുട്‌ബോൾ സെമി പോരാട്ടങ്ങൾക്ക്‌ ഇന്ന് തുടക്കം... ഫ്രാൻസും സ്‌പെയ്‌നും ഏറ്റുമുട്ടും  (11 minutes ago)

വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരണം.... ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്ത്  (28 minutes ago)

ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും...  (41 minutes ago)

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി  (1 hour ago)

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...  (1 hour ago)

പത്തനംതിട്ട അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....  (1 hour ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (2 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ  (2 hours ago)

അപകട മുന്നറിയിപ്പ്; ഈ രാശിക്കാർ അതീവ ജാഗ്രത പാലിക്കുക!  (2 hours ago)

തൊഴിൽ, വാഹനം, ദാമ്പത്യം: അറിയാം നിങ്ങളുടെ സമ്പൂർണ്ണ നക്ഷത്രഫലം!  (2 hours ago)

ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും  (2 hours ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....  (3 hours ago)

സ്‌കോളര്‍ഷിപ് പിന്‍വലിക്കാനെത്തിയ ഏഴാം ക്ലാസുകാരിയുടെ അക്കൗണ്ടില്‍ കോടികള്‍  (9 hours ago)

ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ കരണത്തടിച്ച് യുവതി  (9 hours ago)

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു  (10 hours ago)

Malayali Vartha Recommends