Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി


സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ


ഭൂമി ഇടപാടുകളിൽ വൻ വിജയം: ചൊവ്വാഴ്ചയിലെ ഭാഗ്യരാശികൾ!


ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും


കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....

വന്ദനയെ കൊന്നത് പിണറായി സർക്കാരാണെന്ന് രേഖകൾ....പ്രതിയെ ഡോക്ടർ പരിശോധിക്കുമ്പോൾ പോലീസ്, അടുത്തുനിൽക്കരുതെന്ന് സർക്കാർ ഇറക്കിയ ഉത്തരവാണ് വന്ദനയുടെ മരണത്തിന് കാരണമായത്....വന്ദനയെ ആശുപത്രിയിൽ ചികിത്സിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തു വന്നപ്പോൾ അതിൽ പോലീസിൻ്റെ സാന്നിധ്യം പോലും ഉണ്ടായിരുന്നില്ല....ഇതെല്ലം സൂചിപ്പിക്കുന്നത്..

11 MAY 2023 07:32 PM IST
മലയാളി വാര്‍ത്ത

More Stories...

വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരണം.... ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്ത്

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...

പത്തനംതിട്ട അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....

സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ

വന്ദനയെ കൊന്നത് പിണറായി സർക്കാരാണെന്ന് രേഖകൾ. പ്രതിയെ ഡോക്ടർ പരിശോധിക്കുമ്പോൾ പോലീസ് അടുത്തുനിൽക്കരുതെന്ന് സർക്കാർ  ഇറക്കിയ ഉത്തരവാണ് വന്ദനയുടെ മരണത്തിന് കാരണമായത്. വന്ദനയെ ആശുപത്രിയിൽ ചികിത്സിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തു വന്നപ്പോൾ അതിൽ പോലീസിൻ്റെ സാന്നിധ്യം പോലും ഉണ്ടായിരുന്നില്ല. ഇതാണ് യഥാർത്ഥത്തിൽ പ്രതിക്ക് തുണയായി മാറിയത്. പോലീസിനെ കുത്തി എന്ന് പറയുന്നുണ്ടെങ്കിലും പരിക്ക് സാരമുള്ളതല്ല. കുത്ത് കിട്ടിയത് ഡോക്ടർക്ക് മാത്രമാണ്.അറസ്റ്റിലായ വ്യക്തികളെ ആശുപത്രിയിലെത്തിച്ചു വൈദ്യപരിശോധനയ്ക്കു വിധേയമാക്കുമ്പോൾ ഒപ്പംവരുന്ന പോലീസുദ്യോഗസ്ഥർ ഡോക്ടറും പ്രതിയും തമ്മിലുള്ള സംസാരം കേൾക്കാതെ ദൂരെ മാറിനിൽക്കണമെന്നാണ് ഉത്തരവ്.

 

ഡോക്ടർ-പ്രതി ആശയവിനിമയത്തിന് സ്വകാര്യത ഉറപ്പുവരുത്താനാണ് നടപടി യെന്നാണ് പറയുന്നത്. എന്നാൽ പ്രതിക്ക് രക്ഷപ്പെടാൻ കഴിയാത്തത്ര അകലം പോലീസ് പാലിക്കണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു. പോലീസ് കസ്റ്റഡിയിൽ മർദനമേറ്റിട്ടുണ്ടെങ്കിൽ പ്രതിയോട് ചോദിച്ചുമനസ്സിലാക്കാൻ ഇതനുസരിച്ച് ഡോക്ടർക്ക് അവസരമുണ്ട്. പ്രതികളുടെ മുൻകാല രോഗവിവരങ്ങൾ ചോദിച്ചറിഞ്ഞ് റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്യാം.കസ്റ്റഡി പീഡനങ്ങൾ കണ്ടെത്തുന്നതിന് ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് കമ്മിഷൻ മുന്നോട്ടുവെച്ച നിർദേശങ്ങളിൽപെട്ടതായിരുന്നു പ്രതികളെ പരിശോധിക്കുമ്പോൾ പോലീസ് സാന്നിധ്യം ഒഴിവാക്കണമെന്നത്. താനൂർ സ്വദേശിയും താനാളൂർ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസറുമായ ഡോ. കെ. പ്രതിഭ ഇതു നടപ്പാക്കിക്കിട്ടാൻ പലവട്ടം സർക്കാരിനെ സമീപിച്ചു. ഒടുവിലവർ ഹൈക്കോടതിയെ സമീപിച്ചു. കോടതി ഡോക്ടറുടെ ആവശ്യം അംഗീകരിച്ചതോടെയാണ് ഉത്തരവിറക്കാൻ സർക്കാർ നിർബന്ധിതമായത്. കോടതി ഉത്തരവിൻ്റെ അപകടം ആവശ്യമെങ്കിൽ സർക്കാരിന്  ഹൈക്കോടതിയെ ബോധ്യപ്പെടുത്താമായിരുന്നു.എന്നാൽ സർക്കാർ ഒരക്ഷരം മിണ്ടാതെ ഉത്തരവിറക്കുകയായിരുന്നു.

2018-ൽ കണ്ണൂർ ജില്ലാ ആശുപത്രിയിൽ അത്യാഹിതവിഭാഗത്തിൽ  പ്രവർത്തിക്കവേ പ്രതികളുടെ വൈദ്യപരിശോധന ചട്ടപ്രകാരം നടത്തിയതിന് പോലീസ് തന്നോട് പ്രതികാരം കാട്ടിയെന്ന് ഡോ. പ്രതിഭ വെളിപ്പെടുത്തിയിരുന്നു. പരിശോധനയിൽ കണ്ടെത്തിയ പരിക്കുകളും രോഗവിവരങ്ങളും വിശദമാക്കി കോടതിക്ക് നൽകിയതാണ് പോലീസിനെ ചൊടിപ്പിച്ചത്. തുടർന്നാണ് ഡോ. പ്രതിഭ സർക്കാരിനെയും കോടതിയെയും സമീപിച്ചത്. സാധാരണ ഗതയിൽ ഹൈക്കോടതി ഉത്തരവുകളിൽ സർക്കാർ അപ്പീൽ പോകാറുണ്ട്. ഡോക്ടർക്ക് മുന്നിൽ പ്രതിയെ വിട്ടിട്ട് പോലീസ് മാറി നിന്നാൽ എന്താണ് സംഭവിക്കുന്നതെന്ന് ആർക്കറിയാം?ഡോക്ടർ വന്ദനയെ ആക്രമിക്കുമ്പോൾ ആ മുറിയിൽ പ്രതി ഒഴികെ മറ്റാരും ഉണ്ടായിരുന്നില്ല. പോലീസുകാരെല്ലാം ഓടി ഒളിച്ചു. പിന്നീട് ഡോക്ടറെ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് പോലീസുകാർക്ക് കുത്തേറ്റതെന്ന് എഫ്.ഐ.ആറിൽ  തെറ്റായ വിവരങ്ങൾ എഴുതിച്ചേർത്തു. തോക്ക് എവിടെയെന്ന് ഹൈക്കോടതി ചോദിച്ചപ്പോൾ പോലീസ് മേധാവി മിണ്ടാത്തത് അതുകൊണ്ടാണ്.

 

കഴിഞ്ഞ വർഷം മാത്രം ഡോക്ടർമാർക്കെതിരെ 137 അക്രമ കേസുകളാണുണ്ടായത്. അക്രമ സംഭവങ്ങളുണ്ടായപ്പോൾ ഡോക്ടർമാരെല്ലാം തനിച്ചായിരുന്നു.   സർക്കാർ ഉത്തരവിൻ്റെ പേരിൽ പ്രതിയെയും ഡോക്ടറെയും തനിച്ചാക്കി പോലീസ് മാറി നിൽക്കുന്നത് പതിവാണ്. മിക്കവാറും കേസുകളിലും ഇതാണ് സംഭവിച്ചത്.കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പൊലീസ് വൈദ്യപരിശോധനക്കെത്തിച്ച യുവാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഡോ. വന്ദനദാസ് മാതാപിതാക്കളുടെ ഏകമകളാണ്.. കോട്ടയം കടുത്തുരുത്തിക്കടുത്ത് മുട്ടുചിറ പട്ടാളമുക്ക് എന്ന സ്ഥലമാണ് സ്വദേശം. അബ്കാരി  ബിസിനസുകാരനായ അച്ഛൻ മോഹൻ ദാസും അമ്മ വസന്തകുമാരിയുമാണ് വന്ദനയുടെ മാതാപിതാക്കൾ. വീടിന്റെ മതിലിൽ ഡോ. വന്ദനദാസ് എംബിബിഎസ് എന്ന ബോർഡ്  സ്ഥാപിച്ചത് അടുത്ത കാലത്താണ്..

 

അസീസിയ മെഡിക്കൽ കോളേജിലാണ് എംബിബിഎസ് പൂർത്തിയാക്കിയത്. പ്ലസ് ടു വരെ നാട്ടിൽ തന്നെയാണ് പൂർത്തിയാക്കിയത്. വളരെ പ്രതീക്ഷയോടെയാണ് മാതാപിതാക്കൾ വന്ദനയെ വളർത്തിയതും പഠിപ്പിച്ചതും. നന്നായി പഠിക്കുന്ന വിദ്യാർഥിയായിരുന്നു വന്ദന. കുടുംബം നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവർ. എന്നാൽ, ഡോക്ടറായി ജോലി തുടങ്ങി അധികം താമസിയാതെയാണ് വന്ദനയെ ദുരന്തം തേടിയെത്തിയത്. സർജിക്കൽ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ പുലർച്ചെ തിരുവനന്തപുരത്തേക്ക് എത്തിച്ചതെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡോക്ടർക്ക് അഞ്ചിലേറെ തവണ കുത്തേറ്റു. നെഞ്ചിലേറ്റ കുത്ത്  ശ്വാസകോശത്തിലേക്കും കയറി. നട്ടെല്ലിന് കുത്തേറ്റു.  പാരിപ്പള്ളിയിൽ മെഡിക്കൽ കോളേജ് ഉണ്ടായിട്ടും വന്ദനയെ എത്തിച്ചത് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ്.  അപ്പോൾ പാരിപ്പള്ളി മെഡിക്കൽ കോളേജിൻ്റെ പ്രസക്തി എന്താണ്? സംസ്ഥാനത്തെ ആശുപത്രികളുടെ ദുരവസ്ഥയാണ് ഇതിൽ നിന്നും മനസിലാക്കുന്നത്. സർക്കാർ മെഡിക്കൽ കോളേജുകളെ സർക്കാരിന് പോലും വിശ്വാസമല്ലാതായി മാറിയിരിക്കുന്നു

 

ഡോ വന്ദനയെ സന്ദീപ് പിന്തുടർന്ന് കുത്തിയെന്നാണ്  എഫ്.ഐ.ആർ. കാലിലെ മുറിവിൽ മരുന്ന് വെയ്ക്കുന്നതിനിടെ സന്ദീപ് കത്രിക കൈക്കലാക്കുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ വന്ദനയുടെ തലയിൽ ആദ്യം കുത്തി. ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നിന്നെയൊക്കെ കുത്തികൊല്ലുമെന്ന് ആക്രോശിച്ചുവെന്നും എഫ്ഐആറിൽ പറയുന്നു. ഒബ്സർവേഷൻ റൂമിൽ അതിക്രമിച്ചു കയറിയും പ്രതി സന്ദീപ് ആക്രമിച്ചു. പിടലിക്കും,തലയിലും തുരുതുരാ കുത്തി പരിക്കേൽപ്പിച്ചു. വന്ദന അവശയായി നിലത്തു വീണപ്പോൾ നിലത്തിട്ടു കുത്തിയെന്നും എഫ്.ഐ.ആറിൽ പറയുന്നു. ആരോഗ്യ പ്രവർത്തകരുടെ സംരക്ഷണത്തിന് കേന്ദ്രനിയമം കൊണ്ടുവരാനുള്ള നീക്കം സർക്കാർ പാതിവഴിയിൽ അവസാനിപ്പിച്ചതും വിനയായി. നിയമത്തിനായുള്ള കരട് കേന്ദ്രസർക്കാർ പുറത്തിറക്കിയെങ്കിലും ഇത് പിന്നീട് പിൻവലിച്ചു. പല സംസ്ഥാനങ്ങളിലും നിയമമുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം നീക്കം മരവിപ്പിച്ചത്.

ആരോഗ്യപ്രവർത്തകരുടെ സംരക്ഷണത്തിന് കേന്ദ്രനിയമം ആവശ്യപ്പെട്ട് ഐഎംഎ 2021ൽ  പ്രതിഷേധം നടത്തിയിരുന്നു. ആരോഗ്യ പ്രവർത്തകർക്കെതിരെ അക്രമം തുടരുമ്പോഴും തത്കാലം കേന്ദ്ര നിയമം കോൾഡ് സ്റ്റോറേജിലാണ്. കേന്ദ്രനിയമം വേണമെന്ന ആവശ്യം ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. 2019 ലാണ് രാജ്യത്തെ ആരോഗ്യ പ്രവർത്തകരുടെയും സ്ഥാപനങ്ങളുടെയും സംരക്ഷണത്തിനുള്ള കേന്ദ്രനിയമത്തിന് നടപടി തുടങ്ങിയത്. കടുത്ത അതിക്രമത്തിന് മൂന്നുമുതല്‍ പത്തുവര്‍ഷം വരെ തടവും പത്തുലക്ഷം രൂപവരെ പിഴയുമായിരുന്നു വ്യവസ്ഥ. 2019 സെപ്തംബറിൽ നിയമത്തിന്റെ കരട് പുറത്തിറക്കി. ബന്ധപ്പെട്ടവരിൽ നിന്ന് അഭിപ്രായങ്ങളും തേടി. എന്നാൽ കഴിഞ്ഞവർഷം ജൂലായിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകിയ വിവരാവാകാശ രേഖയിൽ തുടർ നടപടി ഒഴിവാക്കിയെന്നാണ് വ്യക്തമാക്കുന്നത്. ക്രമസമാധാനം സംസ്ഥാന വിഷയമായതിനാൽ ഈ കാര്യത്തിൽ സംസ്ഥാനങ്ങൾ നിയമം പാസാക്കുന്നതാണ് ഉചിതമെന്ന നിലപാടാണ് തത്കാലം കേന്ദ്രം സ്വീകരിക്കുന്നത്.

 

സുപ്രീം കോടതിയിൽ എത്തിയ പൊതു താത്പര്യ ഹർജിയിലും സമാന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. കേരളമടക്കം 24 സംസ്ഥാനങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണത്തിനായി നിയമം പാസാക്കിയിട്ടുണ്ട്. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമത്തിൽ പൊലീസ് അവരുടെ വിവേചനാധികാരം ഉപയോഗിച്ച് മാത്രമാണ് ഇപ്പോഴും കേസെടുക്കുന്നത്. ഇതാണ് ഈ നിയമങ്ങള്‍ക്കുള്ള ന്യൂനത. 1897-ലെ പകര്‍ച്ചവ്യാധി നിയമം ഭേദഗതി ചെയ്ത് കൊവിഡ് പ്രവർത്തനങ്ങളിലുള്ള ആരോഗ്യപ്രവർത്തകർക്ക് സംരക്ഷണം നൽകിയെങ്കിലും മഹാമാരി കാലത്തിനിപ്പുറം ഇതിനും പ്രസക്തിയില്ലാതെയായി.

 

സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിനോട്  ഇന്ന് ഓൺലൈനായി കോടതിയിൽ ഹാജരാകാൻ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഡോക്ടർ വന്ദനയ്ക്കെതിരെ ആക്രമണം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കണം. സ്ഥലം മജിസ്ട്രേറ്റ് താലൂക്കാശുപത്രി സന്ദർശിച്ച് സംഭവങ്ങളും സാഹചര്യങ്ങളും സംബന്ധിച്ച് നാളെ രാവിലെ റിപ്പോർട്ട് നൽകണം. ഇക്കാര്യം ആശുപത്രി സൂപ്രണ്ട് ഉറപ്പാക്കണമെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു.. പ്രതികളെ മജിസ്ട്രേറ്റുമാർക്ക് മുന്നിൽ ഹാജരാക്കുമ്പോഴുളള അതേ സുരക്ഷാ ക്രമീകരണങ്ങൾ ഡോക്ടർമാരുടെ മുന്നിൽ ഹാജരാക്കുമ്പോഴും വേണമെന്ന് കോടതി ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ അതിനുളള നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിനോട് കോടതി നിർദ്ദേശിച്ചു.'

 

ഏറെ ദുഖകരമായ സംഭവമാണ് ഡോക്ടർ വന്ദന ദാസിന്റെ മരണമെന്ന് ഹൈക്കോടതി പറഞ്ഞു. കൊല്ലപ്പെട്ട വന്ദനയുടെ കുടുംബത്തിനും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും താങ്ങാനാകാത്ത സംഭവമാണെന്ന് അറിയാം. കൊല്ലപ്പെട്ട വന്ദനയ്ക്ക് ആദരാഞ്ജലികൾ രേഖപ്പെടുത്തുന്നു. രാജ്യത്ത് മുമ്പ് എവിടെയെങ്കിലും ഇത്തരമൊരു സംഭവം ഉണ്ടായാട്ടുണ്ടോ? ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ  ആശുപത്രികൾ അടച്ചു പൂട്ടുകയല്ലേ വേണ്ടതെന്നും സംസ്ഥാന  സർക്കാരിനോട് കോടതി ചോദിച്ചു.ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് ഹൈക്കോടതി നടത്തിയത്. സംഭവം ഏറെ ദുഖകരമാണെന്ന് പറഞ്ഞ കോടതി, പൊലീസിന്റെ കൈയ്യിൽ തോക്കുണ്ടായിരുന്നില്ലേയെന്നും എന്തിനാണ് പൊലീസിന് തോക്കെന്നും ചോദിച്ചു. ജനങ്ങളുടെ പ്രാഥമിക സുരക്ഷാ ചുമതല പൊലീസിനല്ലേയെന്നും കോടതി ചോദിച്ചു.. 

 

കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളെ എങ്ങനെ അഭിമുഖീകരിക്കുമെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. സർക്കാർ ആശുപത്രിയിലാണ് സംഭവം ഉണ്ടായത്. ആരാണ് ഉത്തരവാദിത്തം പറയേണ്ടത്? സമാനമായ സംഭവങ്ങൾ ഇനിയും ആവർത്തിക്കപ്പെടുമെന്ന് പറഞ്ഞ കോടതി, ഇത് തടയാൻ എന്താണ് ചെയ്യാൻ പറ്റുകയെന്ന് പറയാനും പൊലീസിനോട് ആവശ്യപ്പെട്ടു. എല്ലാവരും രണ്ടോ മൂന്നോ ദിവസം കഴിയുമ്പോൾ ഇത് മറക്കും. മരിച്ചയാളുടെ കുടുംബം ജീവിതകാലം മുഴുവൻ വേദന തിന്നും. നാലോ അഞ്ചോ പൊലീസുകാർ നോക്കിനിൽക്കുമ്പോഴാണ് യുവ ഡോക്ടർ കൊല്ലപ്പെട്ടത്. പ്രതിയുടെ പ്രത്യാക്രണങ്ങളെ തടയാൻ പരിശീലനം കിട്ടിയവരല്ലേ പൊലീസുകാരെന്നും കോടതി ചോദിച്ചു. ഈ ഘട്ടത്തിൽ ഡോ വന്ദന ദാസിന്റെ മരണത്തിന് കാരണം പൊലീസിന്‍റെ പരാജയമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ അഭിഭാഷകനും കുറ്റപ്പെടുത്തി.

 

പ്രതിയെ ആശുപത്രിയിലെത്തിച്ച പോലീസിൻ്റെ കൈയിൽ തോക്കുണ്ടായിരുന്നോ എന്ന് വ്യക്തമല്ല. ഹൈക്കോടതിയുടെ ചോദ്യത്തിനും സർക്കാർ മറുപടി നൽകിയിട്ടില്ല. തോക്കില്ലായിരുന്നു എന്നാണ് അനുമാനിക്കേണ്ടത്.  തോക്ക് ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും വെടി വയ്ക്കുമായിരുന്നു. തികച്ചും അപ്രതീക്ഷിതമായി ഉണ്ടായ സംഭവമാണെന്നാണ് സർക്കാർ  വിശദീകരിക്കുന്നത്.പോലീസിൻ്റെ ജോലി എപ്പോഴും  അപ്രതീക്ഷിത  സംഭവങ്ങൾ നിറഞ്ഞതായിരിക്കും. അതിനാൽ തോക്കില്ലെന്ന വാദം ന്യായീകരിക്കാനാവില്ല. തെറ്റായ സർക്കാർ ഉത്തരവുകൾ  ഇറക്കി ക്രമസമാധാനം  തകർക്കുമ്പോൾ ഇത്തരം ദുരന്തങ്ങൾ പുറകെ വരുന്നുണ്ടെന്ന് മനസിലാക്കുന്നത് നന്നായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകകപ്പ്‌ ഫുട്‌ബോൾ സെമി പോരാട്ടങ്ങൾക്ക്‌ ഇന്ന് തുടക്കം... ഫ്രാൻസും സ്‌പെയ്‌നും ഏറ്റുമുട്ടും  (12 minutes ago)

വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരണം.... ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്ത്  (29 minutes ago)

ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും...  (42 minutes ago)

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി  (1 hour ago)

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...  (1 hour ago)

പത്തനംതിട്ട അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....  (1 hour ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (2 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ  (2 hours ago)

അപകട മുന്നറിയിപ്പ്; ഈ രാശിക്കാർ അതീവ ജാഗ്രത പാലിക്കുക!  (2 hours ago)

തൊഴിൽ, വാഹനം, ദാമ്പത്യം: അറിയാം നിങ്ങളുടെ സമ്പൂർണ്ണ നക്ഷത്രഫലം!  (2 hours ago)

ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും  (3 hours ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....  (3 hours ago)

സ്‌കോളര്‍ഷിപ് പിന്‍വലിക്കാനെത്തിയ ഏഴാം ക്ലാസുകാരിയുടെ അക്കൗണ്ടില്‍ കോടികള്‍  (9 hours ago)

ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ കരണത്തടിച്ച് യുവതി  (9 hours ago)

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു  (10 hours ago)

Malayali Vartha Recommends