മന്ത്രി സജി ചെറിയാന് വിദേശയാത്ര അനുമതി നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍... നാളെ രാവിലെ അജ്മാനിലും വൈകിട്ട് ബഹ്‌റൈനിലും നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കാന്‍ ആണ് മന്ത്രി കേന്ദ്രത്തോട് വിദേശയാത്രാനുമതി തേടിയത്

മന്ത്രി സജി ചെറിയാന് വിദേശയാത്ര അനുമതി നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍. നാളെ രാവിലെ അജ്മാനിലും വൈകിട്ട് ബഹ്‌റൈനിലും നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കാന്‍ ആണ് മന്ത്രി കേന്ദ്രത്തോട് വിദേശയാത്രാനുമതി തേടിയത്. മലയാളം മിഷന്റെ പരിപാടികളില്‍ പങ്കെടുക്കാന്‍ ആയിരുന്നു മന്ത്രി ഗള്‍ഫിലേക്ക് പോകേണ്ടിയിരുന്നത്.
നാളെ രാവിലെ അജ്മാനിലും വൈകിട്ട് ബഹ്‌റൈനിലും നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കാന്‍ ആണ് മന്ത്രി കേന്ദ്രത്തോട് വിദേശയാത്രാനുമതി തേടിയത്. മന്ത്രിയുടെ വിദേശയാത്ര അനുമതി കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചതിനാല്‍ സജി ചെറിയാന്റെ യുഎഇ ബഹ്‌റൈന്‍ യാത്ര റദ്ദാക്കി. യുഎഇയിലെ അബുദാബി ബിസിനസ് മീറ്റിന് പങ്കെടുക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രാനുമതിയും കേന്ദ്രം നിക്ഷേധിച്ചിരുന്നു.
ഇപ്പോള്‍ മുഖ്യമന്ത്രിയുടെ അമേരിക്ക, ക്യൂബന്‍ സന്ദര്‍ശനങ്ങള്‍ക്കായും കേന്ദ്രത്തോട് യാത്രാനുമതി തേടിയിട്ടുണ്ട്.അടുത്തമാസമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും അമേരിക്കയും ക്യൂബയും സന്ദര്‍ശിക്കാനിരിക്കുന്നത്. ജൂണ്‍ 8 മുതല്‍ 18 വരെയാണ് സന്ദര്‍ശനം. യുഎസില്‍ ലോക കേരള സഭയുടെ റീജ്യണല്‍ സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും. ലോകബാങ്കുമായി യുഎസില്‍ ചര്‍ച്ച നടത്തും. സ്പീക്കറും ധനമന്ത്രിയും അടക്കം 11 അംഗങ്ങളാണ് സംഘത്തിലുള്ളത്. ക്യൂബയിലേക്കുള്ള യാത്രയില്‍ ആരോഗ്യമന്ത്രി മുഖ്യമന്ത്രിയെ അനുഗമിക്കും.
https://www.facebook.com/Malayalivartha
























