സ്വപ്‌നങ്ങളെല്ലാം വിഫലമായി.... ഉള്ളുലഞ്ഞ് 'പൊന്നുമോളേ, കണ്ണു തുറക്കൂയെന്ന് ' നിലവിളിക്കുന്ന ആ അമ്മയെ ആശ്വസിപ്പിക്കാന്‍ കഴിയാതെ കണ്ണീരോടെ ഉറ്റവരും ബന്ധുക്കളും നാട്ടുകാരും.... അച്ഛനും അമ്മയും ഒരുപാട് ഉമ്മകള്‍ കൊടുത്ത് മകളെ അന്ത്യയാത്രയാക്കുന്ന ആ കാഴ്ച മുട്ടുചിറ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി

ഉള്ളുലഞ്ഞ് 'പൊന്നുമോളേ, കണ്ണു തുറക്കൂയെന്ന് ' നിലവിളിക്കുന്ന ആ അമ്മയെ ആശ്വസിപ്പിക്കാന്‍ കഴിയാതെ കണ്ണീരോടെ ഉറ്റവരും ബന്ധുക്കളും നാട്ടുകാരും.... അച്ഛനും അമ്മയും ഒരുപാട് ഉമ്മകള്‍ കൊടുത്ത് മകളെ അന്ത്യയാത്രയാക്കുന്ന ആ കാഴ്ച മുട്ടുചിറ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി.
കരഞ്ഞ് കലങ്ങിയ കണ്ണുമായി തങ്ങളുടെ സ്വപ്നവും സ്വര്‍ഗവും ചിതയിലമരുന്നത് നിസ്സഹായതയോടെ നോക്കിനില്‍ക്കുകയായിരുന്നു വന്ദനയുടെ ച്ഛന്‍. വിവിധ മാദ്ധ്യമങ്ങളിലൂടെ ആ ദൃശ്യങ്ങള്‍ കണ്ട ഓരോ കുടുംബവും വിങ്ങിപ്പൊട്ടുകയായിരുന്നു. ആതുരസേവനത്തിനിടെ അക്രമിയുടെ പൈശാചികതയ്ക്ക് ഇരയായ ഡോ.വന്ദനയ്ക്ക് അന്തിമോപചാരമര്‍പ്പിക്കാനായി മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ വീട്ടിലേക്ക് പതിനായിരങ്ങളാണ് എത്തിയത്.
ബുധനാഴ്ച രാത്രി വീട്ടിനുള്ളില്‍ വന്ദനയുടെ മൃതദേഹത്തോടു ചേര്‍ന്ന് അച്ഛന്‍ മോഹന്‍ദാസും അമ്മ വസന്തകുമാരിയും മറ്റു ബന്ധുക്കളും ഉറങ്ങാതെയുണ്ടായിരുന്നു. ഇന്നലെ രാവിലെ എട്ടോടെ മൃതദേഹം വീട്ടുമുറ്റത്തെ പന്തലില്‍ പൊതുദര്‍ശനത്തിനു വച്ചു. പ്രിയ കൂട്ടുകാരിയെ അവസാനമായി കാണാനായി കൊല്ലം അസ്സീസിയ മെഡിക്കല്‍ കോളേജിലെ സുഹൃത്തുക്കളും നിരവധി ഡോക്ടര്‍മാരും എത്തിയിട്ടുണ്ടായിരുന്നു.
ഉച്ചയ്ക്ക് രണ്ടോടെയാണ് സംസ്‌കാരം നിശ്ചയിച്ചിരുന്നതെങ്കിലും രാഷ്ട്രീയ, സാംസ്‌കാരിക നേതാക്കളുള്‍പ്പെടെയുള്ള ജനങ്ങളുടെ അണമുറിയാത്ത പ്രവാഹത്തില്‍ സമയം നീണ്ടു.
അന്ത്യകര്‍മ്മങ്ങള്‍ക്കുശേഷം മൂന്നുമണിയോടെ മൃതദേഹം ചിതയിലേക്കെടുക്കുമ്പോഴേക്കും വസന്തകുമാരി തളര്‍ന്നുവീണു. വസന്തകുമാരിയുടെ സഹോദരന്‍ ബാബുവിന്റെ മകന്‍ പത്തുവയസുകാരന്‍ നിവേദ് ചിതയ്ക്ക് തീ കൊളുത്തി. മുത്തശ്ശന്‍ ഗോപാലനും മുത്തശ്ശി കല്യാണിയും അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തിനു സമീപത്തായാണ് വന്ദനയ്ക്കും ചിതയൊരുക്കിയത്. ഡോ.വന്ദനയുടെ മൃതദേഹം ചിതയില്‍ വച്ചപ്പോള്‍ ബന്ധുക്കളെല്ലാം വിതുമ്പിക്കരയുകയായിരുന്നു.
""
https://www.facebook.com/Malayalivartha


























