സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് ...

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് . തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റായ മോക്ക രൂപപ്പെട്ടു.
വെള്ളിയാഴ്ച വൈകുന്നേരത്തോടെ മോക്ക മധ്യബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ചുഴലിക്കാറ്റായി ശക്തമാകാന്‍ സാധ്യതയുണ്ട്. ഞായറാഴ്ചയോടെ ശക്തി കുറയും.
മേയ് 12 മുതല്‍ 14 വരെ വടക്കുകിഴക്ക് ബംഗാള്‍ ഉള്‍ക്കടലിലും മധ്യബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും മത്സ്യത്തൊഴിലാളികള്‍ പോകരുതെന്ന നിര്‍ദേശമുണ്ട്. ഇത് ചെറുകിട കപ്പലുകള്‍, ബോട്ടുകള്‍, ട്രോളറുകള്‍ എന്നിവയ്ക്കും ബാധകമാണ്.
അതേസമയം, കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല. ജൂണ്‍ 10 മുതല്‍ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്താന്‍ സാധ്യത. അന്തിമ തീരുമാനം ഈ ആഴ്ച മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന മത്സ്യത്തൊഴിലാളി സംഘടനകളുടെ യോഗത്തിലുണ്ടാകും.
"
https://www.facebook.com/Malayalivartha


























