ഡോ. വന്ദനയെ കുത്തിക്കൊന്നത് ഓര്‍മയില്ലെന്നും കുറേപ്പേര്‍ ചേര്‍ന്ന് ഉപദ്രവിച്ചപ്പോള്‍ തിരിച്ചാക്രമിച്ചതാണെന്നും പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതി സന്ദീപ്

ഡോ. വന്ദനയെ കുത്തിക്കൊന്നത് ഓര്‍മയില്ലെന്നും കുറേപ്പേര്‍ ചേര്‍ന്ന് ഉപദ്രവിച്ചപ്പോള്‍ തിരിച്ചാക്രമിച്ചതാണെന്നും പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതി സന്ദീപ് ഉദ്യോഗസ്ഥരോട് പറഞ്ഞു. രണ്ട് ദിവസമായി ലഹരി ഉപയോഗിക്കാന്‍ കഴിയാത്ത വിഭ്രാന്തിയിലാകാം പ്രതി ഇത്തരത്തില്‍ സംസാരിക്കുന്നതെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥര്‍.
അതേസമയം, സന്ദീപിന് കാര്യമായ മാനസികാരോഗ്യ പ്രശ്‌നങ്ങളില്ലെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.ബുധനാഴ്ച രാത്രിയോടെയാണ് സന്ദീപിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിച്ചത്. ജയിലില്‍ എത്തിച്ചപ്പോഴും ഇന്നലെ രണ്ടു തവണയും മെഡിക്കല്‍ ഓഫീസര്‍മാര്‍ പരിശോധിച്ചു.
കൈവിലങ്ങ് അഴിച്ചാണ് പരിശോധന നടത്തുന്നത്. വളരെ ശാന്തനായാണ് പെരുമാറുന്നത്. നല്ല രീതിയില്‍ ഭക്ഷണവും കഴിക്കുന്നുണ്ട്.
അതേസമയം സന്ദീപിനെ പാര്‍പ്പിച്ചിരിക്കുന്നത് 24 മണിക്കൂറും പൊലീസ് കാവലും സി.സി.ടിവി നിരീക്ഷണവുമുള്ള യു.ടി.ബി ബ്ലോക്കിലാണ്. ആര്‍.പി 6223 നമ്പര്‍ തടവുകാരന്‍. റിപ്പര്‍ ജയാനന്ദന്‍, തടിയന്റവിട നസീര്‍ എന്നിവരെ പാര്‍പ്പിച്ചിരുന്ന സെല്ലിലാണ് സന്ദീപ്. റിമാന്‍ഡ് പ്രതികളെ അതീവസുരക്ഷ സെല്ലില്‍ പാര്‍പ്പിക്കുക വളരെ അപൂര്‍വ്വമായാണ് .
"
https://www.facebook.com/Malayalivartha


























