തിരുവനന്തപുരത്ത് യുവാക്കളെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചശേഷം സ്വര്‍ണമാല കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയില്‍

തിരുവനന്തപുരത്ത് യുവാക്കളെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചശേഷം സ്വര്‍ണമാല കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയിലായി. കൊയ്ത്തൂര്‍ക്കോണം സ്വദേശി ശരത്(27), പോത്തന്‍കോട് പാലോട്ടുകോണം സ്വദേശികളായ രഞ്ജിത്ത്(37), സബിജു(30), ബിബിന്‍(26), സഹോദരന്‍ സെബിന്‍(24) എന്നിവരെയാണ് പോത്തന്‍കോട് പോലീസ് അറസ്റ്റ് ചെയ്തത്.
പോത്തന്‍കോട് ബാറിന് മുന്നില്‍ വച്ചായിരുന്നു കഴിഞ്ഞ ദിവസം സംഭവം നടന്നത്. ബാറില്‍ നിന്നും മദ്യപിച്ചെത്തിയ സംഘം പോത്തന്‍കോട് സ്വദേശികളായ വിപിന്‍, വിവേക് എന്നിവരെയാണ് തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചത്. തുടര്‍ന്ന് വിവേകിന്റെ രണ്ടര പവന്റെ മാല ബലമായി കൈവശപ്പെടുത്തുകയും ചെയ്തു.
തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികളെ പിടികൂടാനായി പ്രത്യേകം സ്‌ക്വാഡ് തയ്യാറാക്കിയിട്ടുണ്ടായിരുന്നു. അറസ്റ്റിലായവര്‍ നിരവധി കേസുകളില്‍ പ്രതികളാണെന്ന് പോലീസ് . ഇവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























