കെട്ടിടങ്ങളില്‍ തറ വിസ്തീര്‍ണം കൂട്ടുകയോ ഉപയോഗക്രമത്തില്‍ മാറ്റം വരുത്തുകയോ ചെയ്ത ഉടമകള്‍ക്ക് ഇക്കാര്യം തദ്ദേശ സ്ഥാപനത്തെ അറിയിക്കാനുള്ള സമയപരിധി നീട്ടി ഉത്തരവിറക്കി സര്‍ക്കാര്‍

കെട്ടിടങ്ങളില്‍ തറ വിസ്തീര്‍ണം കൂട്ടുകയോ ഉപയോഗക്രമത്തില്‍ മാറ്റം വരുത്തുകയോ ചെയ്ത ഉടമകള്‍ക്ക് ഇക്കാര്യം തദ്ദേശ സ്ഥാപനത്തെ അറിയിക്കാനുള്ള സമയപരിധി നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. പിഴ ഇല്ലാതെ ജൂണ്‍ 30 വരെ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്താവുന്നതാണ്.
വസ്തു (കെട്ടിട) നികുതി പരിഷ്‌കരിച്ച് മാര്‍ച്ച് 22ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ മെയ് 15നാണ് അവസാന തിയതിയായി നിശ്ചയിച്ചിട്ടുണ്ടായിരുന്നത്. എന്നാല്‍, നികുതി ക്രമവല്‍കരിക്കുന്നതിന്റെ ഭാഹമായി 9ബി എന്ന ഫോം ലഭ്യമായത് ഈ മാസം 10ന് ആണ്. ഈ സാഹചര്യത്തിലാണ് സമയം നീട്ടി ഭേദഗതി ഉത്തരവിറക്കിയത്. ഫോം 9ബി തദ്ദേശ വകുപ്പിന്റെ വെബ്‌സൈറ്റിലുണ്ട്.
"
https://www.facebook.com/Malayalivartha























