Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

സ്‌മൃതി ഇറാനിക്ക് പിന്നാലെ കേന്ദ്രത്തിൽ നിന്നും ആ സംഘം..! കേരള പൊലീസ് നടത്തുന്ന അന്വേഷണത്തിൽ വന്ദനയുടെ കുടുംബം അതൃപ്തിയിൽ..രേഖ ശർമ ഉൾപ്പെടുന്ന രണ്ടംഗ സമിതി നാളെ വന്ദനയുടെ കുടുംബത്തെ സന്ദർശിക്കും

24 MAY 2023 11:07 AM IST
മലയാളി വാര്‍ത്ത

കൊട്ടാരക്കര താലൂക്കാശുപത്രിയിൽ അക്രമിയുടെ കുത്തേറ്റു ഹൗസ് സർജൻ ഡോ. വന്ദന ദാസ് മരിച്ച സംഭവത്തിൽ ദേശീയ വനിതാ കമ്മിഷൻ അന്വേഷണം പ്രഖ്യാപിച്ചു. കമ്മിഷൻ അധ്യക്ഷ രേഖ ശർമ ഉൾപ്പെടുന്ന രണ്ടംഗ സമിതി നാളെ വന്ദനയുടെ കുടുംബത്തെ സന്ദർശിക്കും. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരിൽ നിന്നും വന്ദനയെ ചികിത്സിച്ച ഡോക്ടർമാരിൽ നിന്നും സമിതി വിവരങ്ങൾ ശേഖരിക്കും. സംഭവത്തിനു പിന്നാലെ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സമിതി ഡിജിപിക്കു കത്തു നൽകിയിരുന്നെങ്കിലും ഇതുവരെ മറുപടി ലഭിച്ചില്ല. കേരള പൊലീസ് നടത്തുന്ന അന്വേഷണത്തിൽ വന്ദനയുടെ കുടുംബം അതൃപ്തി അറിയിച്ച പശ്ചാത്തലത്തിലാണ് ഇടപെടലെന്നും കമ്മിഷൻ അറിയിച്ചു.

 

 

 

 

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ.വന്ദന ദാസിന്റെ വീട് സന്ദർശിച്ച് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും. ഡോ.വന്ദനാ ദാസിന്റെ കോട്ടയം കുറുപ്പന്തറയിലുള്ള വീട്ടിൽ വൈകുന്നേരം ആറുമണിയോടെയായിരുന്നു സന്ദർശനം.ഡോക്ടറുടെ മാതാപിതാക്കളായ ജി. മോഹൻദാസ്, വസന്തകുമാരി എന്നിവരോടൊപ്പം ഏകദേശം ഒരു മണിക്കൂറോളം ഇരു കേന്ദ്രമന്ത്രിമാരും ചെലവഴിക്കുകയും അവരെ സാന്ത്വനിപ്പിക്കുകയും ചെയ്തു. വീടിനു സമീപം നിർമിച്ച വന്ദനയുടെ അസ്ഥിത്തറയിൽ പ്രണാമം അർപ്പിച്ച ശേഷമാണു കേന്ദ്രമന്ത്രിമാർ മടങ്ങിയത്.

 

 

ഈ മാസം 10നാണ് പൊലീസ് വൈദ്യപരിശോധനയ്ക്കെത്തിച്ച സന്ദീപിന്റെ കുത്തേറ്റ് ഡോ.വന്ദന കൊല്ലപ്പെടുന്നത്. ശ്വാസകോശത്തിൽ തുളച്ചുകയറിയ ആഴത്തിലുള്ള മുറിവാണ് വന്ദനയുടെ മരണത്തിന് കാരണമായെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഡോ. വന്ദനയുടെ ശരീരത്തിൽ 17 മുറിവുകൾ ഉണ്ടായിരുന്നതായും ഇതിൽ 4 മുറിവുകൾ ആഴത്തിലായിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു.

 

 

ഡോ. വന്ദനാ ദാസ് കുത്തേറ്റു മരിച്ച സംഭവത്തില്‍ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജിയില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. കൊല്ലം മുളങ്കാടകം സ്വദേശി അഡ്വ. മനോജ് രാജഗോപാല്‍ നല്‍കിയ ഹരജി ആക്ടിങ് ചീഫ് ജസ്റ്റിസ് എസ് വി ഭാട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് പരിഗണിച്ചത്.

 

 

 

മെയ് പത്തിന് കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെയാണ് വന്ദന ദാസിനെ പ്രതി സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.അന്വേഷണത്തിന് ഹൈക്കോടതി മേല്‍നോട്ടം വഹിക്കണം, എല്ലാ ആശുപത്രികളിലും ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റു ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് സംരക്ഷണം നല്‍കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണം എന്നീ ആവശ്യങ്ങള്‍ ഹരജിയില്‍ ഉന്നയിച്ചിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവല്ലം ടോള്‍ പ്ലാസയ്ക്കു സമീപം ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു.  (5 minutes ago)

ഓപ്പറേഷന്‍ തൂഫാന് പൂര്‍ണ്ണ പിന്തുണയുമായി കര്‍ണാടക മുഖ്യമന്ത്രി  (10 minutes ago)

സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി; നടൻ വിനായകനെതിരെ കേസെടുത്ത് പൊലീസ്  (23 minutes ago)

തിരുവനന്തപുരം വർക്കലയിൽ പത്തൊൻപതുകാരിയായ നവവധു ജീവനൊടുക്കി....വിദേശത്തുള്ള ഭർത്താവ് ഈമാസം ഇരുപത്തി അഞ്ചിന് നാട്ടിൽ വരാനിരിക്കെയാണ് യുവതിയുടെ മരണം  (29 minutes ago)

ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ദക്ഷിണേന്ത്യൻ ഡിജിപിമാരുടെ യോഗം നാളെ തിരുവനന്തപുരത്ത്....ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ ചരിത്രത്തിൽ പുതിയൊരു സഹകരണ മാതൃകയ്ക്ക് തുടക്കം  (33 minutes ago)

ഉച്ചം തല മുതൽ കാൽ വരെ അടിച്ചുചതച്ചു കൊന്നു..! മുസ്ലിമാവാൻ സദറുലിന്റെ നിലവിളി..! ആണും പെണ്ണും ഒരേ ഹോസ്റ്റൽ മുറിയിൽ  (37 minutes ago)

ഖമനെയിയുടെ ശവമഞ്ചത്തെ അനു​ഗമിക്കാൻ പോർവിമാനമിറക്കി ഇറാൻ, സംസ്കാര ചടങ്ങുകൾ ഇന്ന് അവസാനിക്കും  (42 minutes ago)

പ്രവാസികൾ ഞെട്ടി വിളിച്ചു റൺവേയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; വിമാനത്തിന്‍റെ പിൻഭാഗം തക‍ർന്നു..! യാത്ര മുടങ്ങി  (50 minutes ago)

കൊടുംമഴ.. പുഴയിലൂടെ ഒഴുകി 3000 LPG സിലിണ്ടറുകൾ...! ചാടിയിറങ്ങി ജനം തൊടല്ലേ... പൊട്ടിത്തെറിക്കും..!കളക്ടർ..!!  (54 minutes ago)

മുണ്ടും മടക്കിക്കുത്തി ചാടിയിറങ്ങി പിണറായി..!ഇയാൾക്ക് ഇതെന്തൊരു കേടെന്ന് ഗോവിന്ദൻ..!'വിജയാ അറക്കാൻ തുടങ്ങിയതേ ഉള്ളൂ പിടക്കാതെ ''  (57 minutes ago)

'അമ്മ' സംഘടനയ്ക്കുള്ളിലെ ഏറ്റവും വലിയ പ്രശ്‌നം മറ്റൊരാളാണെന്ന് മായ വിശ്വനാഥ്  (2 hours ago)

ആലുവയില്‍ 523 കോടിയുടെ ശുദ്ധീകരണ പ്ലാന്റിന് ഭരണാനുമതി  (2 hours ago)

ഉച്ചം തല മുതൽ കാൽ വരെ അടിച്ചുചതച്ചു കൊന്നു..! മുസ്ലിമാവാൻ സദറുലിന്റെ നിലവിളി..! ആണും പെണ്ണും ഒരേ ഹോസ്റ്റൽ മുറിയിൽ  (2 hours ago)

പെരുമ്പാവൂരില്‍ യുവാക്കളെ ബലമായി തലമൊട്ടയടിപ്പിച്ചു  (2 hours ago)

ഓപ്പറേഷന്‍ തണ്ടർ : 24 മണിക്കൂറിനിടെ രജിസ്റ്റർ ചെയ്തത് 419 കേസുകൾ, 87 പേരെ അറസ്റ്റ് ചെയ്തു,  (3 hours ago)

Malayali Vartha Recommends