Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

പ്രോ ചാന്‍സലര്‍ കൂടിയായ മന്ത്രി ആര്‍.ബിന്ദുവിന്റെ ശുപാര്‍ശ ഗവര്‍ണര്‍ തിരിച്ചയച്ചു. വി.സിയുടെ താത്കാലിക ചുമതല സാബു തോമസിന് കൈമാറാനുള്ള ഉത്തരവാദിത്വം പ്രോചാന്‍സലര്‍ക്ക് നല്‍കാനും നിര്‍ദ്ദേശിച്ചു

24 MAY 2023 11:10 AM IST
മലയാളി വാര്‍ത്ത

കര്‍ണാടക മന്ത്രി സഭ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരിയുടെ സാന്നിധ്യത്തെ ട്രോളിയ വി.ടി.ബല്‍റാമിനെതിരെ സൈബര്‍ സഖാക്കള്‍ ഉറഞ്ഞു തുള്ളുകയാണ്. വിളിച്ചു വരുത്തി ്അപമാനിച്ചെന്ന ആരോപണത്തില്‍ നിന്ന് അവര്‍ പിന്നാക്കം പോയിട്ടില്ല. ബല്‍റാമിന്റെ സാസ്‌കാരിക ബോധത്തെ മുളവടി കൊണ്ട് അളന്നു കൊണ്ടിരിക്കുയാണ് അവര്‍ . അപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറെ വിളിച്ചു വരുത്തി അതേ തെറ്റുതന്നെ ആവര്‍ത്തിച്ചിരിക്കുന്നു. പൊതുവേദിയിലിരുത്തി ഗവര്‍ണറെ പിണറായി വിജയന്‍ പൊരിച്ചതിന് പിന്നാലെ ഗവര്‍ണറും സര്‍ക്കാരിനിട്ടൊരു കൊട്ടുകൊടുത്തു.

നിയമസഭ പാസാക്കിയ ചില ബില്ലുകളില്‍ ഇപ്പോഴും ഗവര്‍ണര്‍ ഒപ്പിടാതെ തടഞ്ഞുവച്ചിരിക്കുന്നതിനെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് നിയമസഭാ മന്ദിരത്തിന്റെ 25ാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പ്രസംഗിച്ചത്.ഉപരാഷ്ട്രപതിയുടെയും ഗവര്‍ണറുടെയും സാന്നിദ്ധ്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ഗവര്‍ണര്‍ക്കെതിരെയുള്ള വിമര്‍ശനം എന്നതും ശ്രദ്ധേയമാണ്. കേരളത്തില്‍ നിയമ നിര്‍മ്മാണരംഗത്തെ നേട്ടങ്ങള്‍ എണ്ണിപ്പറയുമ്പോഴും നിയമസഭ പാസാക്കിയ ചില ബില്ലുകള്‍ അനുമതി കിട്ടാതെ കിടന്നതും അനിശ്ചിതകാല കാലതാമസമുണ്ടാകുന്നതും വിസ്മരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭ പാസാക്കിയ പല നിയമങ്ങളും സംസ്ഥാനത്തിന്റെ സാമൂഹ്യ, സാംസ്‌കാരിക, സാമ്പത്തിക മണ്ഡലങ്ങളിലും ജനജീവിതത്തിലും ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കിയിട്ടുണ്ട്. ഇവയുടെ ചുവടുപിടിച്ച് മറ്റ് സംസ്ഥാനങ്ങള്‍ മാത്രമല്ല, രാജ്യവും നിയമങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്.
 ഒരു സ്വതന്ത്ര സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി വിഭാവനം ചെയ്ത ഇന്ത്യയ്ക്ക് മൂന്ന് തൂണുകളാണുള്ളത്. ആ മൂന്ന് തൂണുകളുടെയും അധികാരങ്ങളില്‍ പരസ്പരനിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അവയെ അവഗണിച്ച് ഒരു ശാഖ മറ്റൊരു ശാഖയില്‍ കൈകടത്തുന്നുവെന്ന പരാതി ശക്തമാണ്. ആ ആരോപണത്തിന് അടിസ്ഥാനമില്ലെന്ന് ബോദ്ധ്യപ്പെടുത്തേണ്ടത് അനിവാര്യമാണ്.

മുഖ്യമന്ത്രിക്കുശേഷം സംസാരിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തോട് പ്രതികരിച്ചില്ല. എന്നാല്‍ കേരളത്തിന്റെ നിയമ നിര്‍മ്മാണരംഗത്തെ നേട്ടങ്ങളെ പുകഴ്ത്തി. രാജ്യത്തെ ഏറ്റവും പുരോഗമനപരമായ പല നിയമനിര്‍മ്മാണങ്ങള്‍ക്കും കേരള നിയമസഭ വേദിയായെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഈ നിയമസഭ പാസാക്കിയ പല നിയമങ്ങളും സംസ്ഥാനത്തിന്റെ സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളിലും ജനജീവിതത്തിലും വലിയ ചലനമുണ്ടാക്കി. ആദ്യത്തെ നിയമസഭ മുതല്‍ പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളെ ശാക്തീകരിക്കുന്നതിനും നമ്മുടെ ജനാധിപത്യത്തെയും ആരോഗ്യസംവിധാനത്തെയും കരുത്തുറ്റതാക്കുന്നതിനുമുള്ള ഇടപെടലുകളാണ് നമ്മുടെ സാമാജികരില്‍ നിന്നുണ്ടായത്. വേദിയിലിരുത്തി ഗവര്‍ണറെ പൊരിച്ചതിന് അദ്ദേഹം അവിടെ മറപടി പറഞ്ഞില്ല. പകര എംജി സര്‍വ്വകലാശാല വിഷയത്തില്‍ മന്ത്രി ബിന്ദുവിന്റെ ആവശ്യം അപ്പാടെ വെട്ടി കളഞ്ഞു.

ശനിയാഴ്ച കാലാവധി കഴിയുന്ന എം.ജി സര്‍വകലാശാല വി.സി പ്രൊഫ.സാബു തോമസിന് 4 വര്‍ഷത്തേക്ക് പുനര്‍നിയമനം നല്‍കണമെന്ന സര്‍ക്കാര്‍ ശുപാര്‍ശ തള്ളിക്കൊണ്ടാണ് മുഖ്യന്റെ പ്രംസഗത്തിന് മറുപടി നല്കയിത്. പകരം പുതിയ വി.സി വരുംവരെ താത്കാലികമായി തുടരാന്‍ അനുവദിക്കാമെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട്.  വാഴ്‌സിറ്റിയില്‍ ദേശീയ അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ  പരിശോധന അടുത്തമാസം നടക്കുന്നതിനാല്‍ വി.സി ഇല്ലാതിരിക്കുന്നത് ദോഷം ചെയ്യുമെന്നതുകൊണ്ടാണ് താല്കാലിക ചുമതല നല്കാന്‍ തീരുമാനിച്ചതെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രോ ചാന്‍സലര്‍ കൂടിയായ മന്ത്രി ആര്‍.ബിന്ദുവിന്റെ ശുപാര്‍ശ ഗവര്‍ണര്‍ തിരിച്ചയച്ചു. വി.സിയുടെ താത്കാലിക ചുമതല സാബു തോമസിന് കൈമാറാനുള്ള ഉത്തരവാദിത്വം പ്രോചാന്‍സലര്‍ക്ക് നല്‍കാനും നിര്‍ദ്ദേശിച്ചു. വി.സിയുടെ പുനര്‍നിയമനമാകാമെന്ന് എം.ജി വാഴ്‌സിറ്റി നിയമത്തിലുണ്ടെന്നും നിയമന സമയത്ത് 65വയസ് കവിയരുതെന്നേയുള്ളൂവെന്നും ശുപാര്‍ശയില്‍ മന്ത്രി അറിയിച്ചിരുന്നു. 61കാരനാണ് സാബുതോമസ്.
എന്നാല്‍ കണ്ണൂര്‍ സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കിയതിനെതിരായ കേസ് സുപ്രീംകോടതിയിലും നിയമനത്തില്‍ ക്രമക്കേടുള്ള വി.സിമാരെ പിരിച്ചുവിടാനുള്ള നോട്ടീസിനെതിരായ റിട്ട് അപ്പീല്‍ ഹൈക്കോടതി പരിഗണിക്കുന്നതിനാലും പുനര്‍നിയമനം നല്‍കാനാവില്ലെന്നായിരുന്നു ഗവര്‍ണറുടെ നിലപാട്.

അതേസമയം, പുനര്‍നിയമനം നല്‍കിയില്ലെങ്കിലും സാബുതോമസിന് അടുത്ത വി.സിയെ തിരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ അപേക്ഷിച്ച് നിയമനം നേടാനാകും. സാബുതോമസ് മലയാളം വാഴ്‌സിറ്റി വി.സിയുടെ താത്കാലിക ചുമതലയും വഹിക്കുന്നുണ്ട്. ഇത് മറ്റാര്‍ക്കെങ്കിലും കൈമാറാനുള്ള ശുപാര്‍ശയും സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കേണ്ടതുണ്ട്. വൈസ് ചാന്‍സിലര്‍  നിയമനത്തില്‍ കോടതിയുടെ തീരുമാനങ്ങള്‍ അന്തിമമായി എടുക്കാനാണ് ഗവര്‍ണര്‍ തീരുമാനിച്ചിട്ടുള്ളതെന്നറിയുന്നു.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവല്ലം ടോള്‍ പ്ലാസയ്ക്കു സമീപം ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു.  (4 minutes ago)

ഓപ്പറേഷന്‍ തൂഫാന് പൂര്‍ണ്ണ പിന്തുണയുമായി കര്‍ണാടക മുഖ്യമന്ത്രി  (9 minutes ago)

സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി; നടൻ വിനായകനെതിരെ കേസെടുത്ത് പൊലീസ്  (22 minutes ago)

തിരുവനന്തപുരം വർക്കലയിൽ പത്തൊൻപതുകാരിയായ നവവധു ജീവനൊടുക്കി....വിദേശത്തുള്ള ഭർത്താവ് ഈമാസം ഇരുപത്തി അഞ്ചിന് നാട്ടിൽ വരാനിരിക്കെയാണ് യുവതിയുടെ മരണം  (28 minutes ago)

ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ദക്ഷിണേന്ത്യൻ ഡിജിപിമാരുടെ യോഗം നാളെ തിരുവനന്തപുരത്ത്....ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ ചരിത്രത്തിൽ പുതിയൊരു സഹകരണ മാതൃകയ്ക്ക് തുടക്കം  (32 minutes ago)

ഉച്ചം തല മുതൽ കാൽ വരെ അടിച്ചുചതച്ചു കൊന്നു..! മുസ്ലിമാവാൻ സദറുലിന്റെ നിലവിളി..! ആണും പെണ്ണും ഒരേ ഹോസ്റ്റൽ മുറിയിൽ  (36 minutes ago)

ഖമനെയിയുടെ ശവമഞ്ചത്തെ അനു​ഗമിക്കാൻ പോർവിമാനമിറക്കി ഇറാൻ, സംസ്കാര ചടങ്ങുകൾ ഇന്ന് അവസാനിക്കും  (41 minutes ago)

പ്രവാസികൾ ഞെട്ടി വിളിച്ചു റൺവേയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; വിമാനത്തിന്‍റെ പിൻഭാഗം തക‍ർന്നു..! യാത്ര മുടങ്ങി  (49 minutes ago)

കൊടുംമഴ.. പുഴയിലൂടെ ഒഴുകി 3000 LPG സിലിണ്ടറുകൾ...! ചാടിയിറങ്ങി ജനം തൊടല്ലേ... പൊട്ടിത്തെറിക്കും..!കളക്ടർ..!!  (53 minutes ago)

മുണ്ടും മടക്കിക്കുത്തി ചാടിയിറങ്ങി പിണറായി..!ഇയാൾക്ക് ഇതെന്തൊരു കേടെന്ന് ഗോവിന്ദൻ..!'വിജയാ അറക്കാൻ തുടങ്ങിയതേ ഉള്ളൂ പിടക്കാതെ ''  (56 minutes ago)

'അമ്മ' സംഘടനയ്ക്കുള്ളിലെ ഏറ്റവും വലിയ പ്രശ്‌നം മറ്റൊരാളാണെന്ന് മായ വിശ്വനാഥ്  (2 hours ago)

ആലുവയില്‍ 523 കോടിയുടെ ശുദ്ധീകരണ പ്ലാന്റിന് ഭരണാനുമതി  (2 hours ago)

ഉച്ചം തല മുതൽ കാൽ വരെ അടിച്ചുചതച്ചു കൊന്നു..! മുസ്ലിമാവാൻ സദറുലിന്റെ നിലവിളി..! ആണും പെണ്ണും ഒരേ ഹോസ്റ്റൽ മുറിയിൽ  (2 hours ago)

പെരുമ്പാവൂരില്‍ യുവാക്കളെ ബലമായി തലമൊട്ടയടിപ്പിച്ചു  (2 hours ago)

ഓപ്പറേഷന്‍ തണ്ടർ : 24 മണിക്കൂറിനിടെ രജിസ്റ്റർ ചെയ്തത് 419 കേസുകൾ, 87 പേരെ അറസ്റ്റ് ചെയ്തു,  (3 hours ago)

Malayali Vartha Recommends