Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

മയക്കുവെടിയില്‍ ലക്ഷ്യം തെറ്റിയ അരിക്കൊമ്പന്‍ തമിഴ്‌നാട് അതിര്‍ത്തിയിലെത്തി ഇപ്പോള്‍ തിരികെ ലക്ഷ്യ സ്ഥാനത്തേയ്ക്ക് എത്താന്‍ തയ്യാറായിരിക്കുന്നതായാണ് ലഭിക്കുന്ന വിവരം. മാധ്യമങ്ങളിലും പ്രചരിക്കുന്ന കഥകളിലുടെയും മാത്രമാണ് ആരാധകര്‍ക്ക് അരിക്കൊമ്പനെ അറിയാന്‍ കഴിഞ്ഞിട്ടുള്ളത്. എങ്കിലും വല്ലാത്തൊരു ആകര്‍ഷണം അരിക്കൊമ്പനോട് മലയാളികള്‍ക്ക് വന്നിട്ടുണ്ട്.

24 MAY 2023 11:18 AM IST
മലയാളി വാര്‍ത്ത

ഇടുക്കി ചിന്നക്കനാലിലേയ്ക്ക് അരിക്കൊമ്പന്‍ തിരിച്ചെത്തണമെന്നാണ് ആനപ്രേമികള്‍ ആഗ്രഹിക്കുന്നത്. കേരളത്തില്‍ തെച്ചിക്കോട്ട് രാമചന്ദ്രനേക്കാള്‍ ആരാധകരാണ് അരിക്കൊമ്പനുള്ളത്. അക്രമകാരിയാണെങ്കിലും അവനെ അവന്റെ കുടുംബത്തില്‍ നിന്നും അകറ്റി തികച്ചും അപരിചിതമായ സ്ഥലത്തേയ്ക്ക് മാറ്റി വിട്ടതില്‍ ആനപ്രേമികള്‍ക്ക് മാത്രമല്ല കേരളത്തിനാകെ സങ്കടമായിരുന്നു. അവനെ തേടി അലയുന്ന അവന്റെ കുടുംബത്തിന്റെ അവസ്ഥയും സങ്കടത്തോടെയാണ് ആന പ്രേമികള്‍ കണ്ടത്. അരികൊമ്പന്റെ പേരില്‍ സൈബറിടത്തില്‍ നടക്കുന്ന പിരിവും അതിനെതിരെ പോലീസ് നടപടിയ്ക്കിറങ്ങിയതും കേരളത്തിലെ ആദ്യസംഭവങ്ങളാണ്.
മയക്കുവെടിയില്‍ ലക്ഷ്യം തെറ്റിയ അരിക്കൊമ്പന്‍ തമിഴ്‌നാട് അതിര്‍ത്തിയിലെത്തി ഇപ്പോള്‍ തിരികെ ലക്ഷ്യ സ്ഥാനത്തേയ്ക്ക് എത്താന്‍ തയ്യാറായിരിക്കുന്നതായാണ് ലഭിക്കുന്ന വിവരം. മാധ്യമങ്ങളിലും പ്രചരിക്കുന്ന കഥകളിലുടെയും മാത്രമാണ് ആരാധകര്‍ക്ക് അരിക്കൊമ്പനെ അറിയാന്‍ കഴിഞ്ഞിട്ടുള്ളത്. എങ്കിലും വല്ലാത്തൊരു ആകര്‍ഷണം അരിക്കൊമ്പനോട് മലയാളികള്‍ക്ക് വന്നിട്ടുണ്ട്.

ചിന്നക്കനാലില്‍നിന്നു പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിവിട്ട അതേ സ്ഥലത്തേക്ക് അരിക്കൊമ്പന്‍ തിരിച്ചെത്തിയെന്ന വിവരമാണ് വനംവകുപ്പ് നല്കുന്നത്. പെരിയാറിലെ സീനിയര്‍ ഓട എന്ന ഭാഗത്താണ് ഇപ്പോള്‍ അരിക്കൊമ്പന്‍ ഉള്ളത്. നാലുദിവസം മുന്‍പാണ് ആന തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിന്റെ വനമേഖലയില്‍ പ്രവേശിച്ചത്. വനപാലകര്‍ക്കുവേണ്ടി നിര്‍മിച്ച ഷെഡ് ഞായറാഴ്ച അരിക്കൊമ്പന്‍ തകര്‍ത്തു. ഇവിടെ ഉണ്ടായിരുന്ന ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. തന്റെ വരവു തന്നെ ജീവനക്കാരുടെ ഷെഡു തകര്‍ത്തു കൊണ്ടാണ്. കൊടിയ ആനപ്പകയിലാണ് അരിക്കൊമ്പനെന്ന് വ്യ്കതമാവുകയാണ്. ആനപ്പകയില്‍ പെരിയാര്‍ കടുവാസങ്കേതം വിട്ട് വീണ്ടും അരിക്കൊമ്പന്‍ ചിന്നക്കനാലില്‍ എത്തിയാല്‍ വനംവകുപ്പ് ഇപ്പോള്‍ അനുഭവിക്കുന്ന ദുരിതം ഇരട്ടിയാകും. വീടിന്റെ സിറ്റൗട്ടില്‍ പത്രം വായിച്ചിരുന്നയാളിനെയും, ടാപ്പിംഗ് തൊഴിലാളിയേയും കുത്തിക്കീറിയ കാട്ടുപോത്തിനെ വെടിവെച്ചു കൊന്നു ജനങ്ങളുടെ ജീവന് സംരക്ഷണം നല്കണമെന്ന തീരുമാനത്തിന് പോലും ഐക്യം ഉണ്ടാക്കിയെടുക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ അരിക്കെമ്പന്റെ മടങ്ങി വരവില്‍ എന്തു നടപടിയെടുക്കുമെന്ന കാര്യത്തിലും ആശങ്ക നിലനില്ക്കുകയാണ്.

അരിക്കൊമ്പന്റെ ആക്രമണം ഭയന്ന് മേഘമലയില്‍ വിനോദസഞ്ചാരികള്‍ക്ക് തമിഴ്‌നാട് വനം വകുപ്പ് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ഇനിയും നീക്കിയിട്ടില്ല. ആന പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്കു മാറിയിട്ട് നാലുദിവസം കഴിഞ്ഞെങ്കിലും ഇനിയും മടങ്ങിവരാനുള്ള സാധ്യത തമിഴ്‌നാട് തള്ളിക്കളയുന്നില്ല. അതിനാല്‍ നിരീക്ഷണത്തിനായി നിയോഗിച്ചിരിക്കുന്ന സംഘങ്ങളോട് അവിടെ തുടരാനാണു നിര്‍ദേശിച്ചിട്ടുള്ളത്.

'അതേസമയം, അരിക്കൊമ്പന് ഒരു ചാക്ക് അരി' എന്ന പേരില്‍ ഓണ്‍ലൈന്‍ ക്യാംപെയ്ന്‍ വഴി മൃഗസ്‌നേഹി ഗ്രൂപ്പിന്റെ അഡ്മിന്‍ ലക്ഷങ്ങള്‍ പിരിച്ചെടുത്തു. ചിന്നക്കനാലില്‍ നിന്ന് മയക്കുവെടിവച്ച് പിടിച്ച് പെരിയാര്‍ കടുവാസങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന് വൈദ്യസഹായവും ഭക്ഷണവും എത്തിക്കാനെന്നു പറഞ്ഞാണു പ്രവാസികളില്‍നിന്നടക്കം പണപ്പിരിവ് നടത്തിയിരിക്കുന്നത്. അരിക്കൊമ്പനെ ചിന്നക്കനാലിലേക്കു തിരികെ കൊണ്ടുവരുന്നതിനായി സുപ്രീം കോടതിയില്‍ കേസ് നടത്താനെന്ന പേരിലും സമൂഹമാധ്യമങ്ങള്‍ വഴി പണപ്പിരിവു നടക്കുന്നുണ്ട്.

സംഭവത്തെപ്പറ്റി അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ വന്ന ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ പണപ്പിരിവിനെപ്പറ്റി പ്രാഥമിക പരിശോധന നടത്താന്‍ കോടതി  പോലീസിന് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.എറണാകുളം സ്വദേശികളായ ചിലര്‍ ചേര്‍ന്ന് ഏപ്രില്‍ 30നു രൂപംകൊടുത്ത 'എന്നും അരിക്കൊമ്പനൊപ്പം' എന്ന വാട്‌സാപ് കൂട്ടായ്മ വഴി പിരിവു നടന്നെന്നാണു പരാതി. സൊസൈറ്റിയായി റജിസ്റ്റര്‍ ചെയ്യും മുന്‍പേ ഗ്രൂപ്പിലെ പ്രവാസികളില്‍ നിന്ന് എട്ടു ലക്ഷത്തോളം രൂപ പിരിച്ചതായി മറ്റ് അംഗങ്ങള്‍ ആരോപിക്കുന്നു.അരിക്കൊമ്പനു വേണ്ടി ചിലര്‍ ഏഴു ലക്ഷം രൂപ പിരിച്ചെന്നു വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പിരിവു നടക്കുന്നതായി ചില കര്‍ഷക സംഘടനകളും ആരോപിക്കുന്നുണ്ട്. അരിക്കൊമ്പന്റെ പേരില്‍ ഒട്ടേറെ ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളും ഫാന്‍സ് പേജുകളും നിലവിലുണ്ട

പത്തു വര്‍ഷം മുന്‍പൊരു കൊലകൊല്ലിയും , പിടി സെവനും നമ്മുടെ ചര്‍ച്ചകളില്‍ നിറഞ്ഞു നിന്നുരുന്നു. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തമായി അതിര്‍ത്തികള്‍ കടന്നും താരമായി മാറിയിരിക്കുകയാണ്  നമ്മുടെ അരിക്കൊമ്പന്‍. കേരളാ അതിര്‍ത്തികളില്‍ അരിക്കൊമ്പനായി വിലസിയിരുന്നവന്‍ തമിഴ്‌നാട് അതിര്‍ത്തിയിലെത്തിയപ്പോള്‍ കൊലയാളി കൊമ്പനെന്നും അരിശി കൊമ്പനെന്നും  വിളിപ്പേര് വീണിരുന്നു. എന്നാല്‍ കാടുകടത്തിയെ കൊമ്പന്‍ തിരികെ എത്തുമെന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് നിലനില്കകുന്നത്. അതിര്‍ത്തി കടന്നും അവന്‍ അക്രമം നടത്തിയിട്ടുണ്ടെങ്കില്‍ അവന്റെ കുടുംബത്തേയും കൂട്ടുകാരേയും തേടി പോയതായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മേഘമലയില്‍ ആനശല്യം കൂടിയപ്പോള്‍ അവര്‍ വീണ്ടും കേരള അതിര്‍ത്തിയിലേയ്ക്ക് ഓടിച്ചു വിട്ടു. കേരള അതിര്‍ത്തിയില്‍ അവന് ദിശ കിട്ടികഴിഞ്ഞതു കൊണ്ടാണ് കഴിഞ്ഞ ദിവസം ഇറക്കി വിട്ട സ്ഥലത്ത് അവന്‍ എത്തിയതെന്നുവേണം കരുതാന്‍. കക്കയം ഡാം കടന്ന് ചിന്നക്കനാലില്‍ തിരിച്ചെത്താന്‍ 20 കിലോമീറ്റര്‍ മാത്രമാണ് സഞ്ചരിക്കാനുള്ളതെന്നാണ് കണക്ക് കൂട്ടുന്നത്. എന്തായാലും സര്‍ക്കാരിനാണോ, കോടതിയ്ക്കാണോ ആനക്കാര്യത്തില്‍ പിഴവ് പറ്റിയതെന്ന് അരിക്കൊമ്പന്‍ തന്നെ തെളിയിക്കുന്ന സാഹചര്യമാണുണ്ടായിരിക്കുന്നത്.

അതേസമയം, അരിക്കൊമ്പന്‍ വിഷയത്തില്‍ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതായി ആരോപണവും ഉയര്‍ത്തി് കിഫ രംഗത്തെത്തിയിരുന്നു. മാര്‍ച്ച് 21ന് കേന്ദ്രമന്ത്രി ഭുപേന്ദ്ര യാദവ് 'മനുഷ്യ - കാട്ടാന സംഘര്‍ഷം' നേരിടുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു. ഇന്‍ഡോ-ജര്‍മന്‍ ജൈവ വൈവിധ്യ പദ്ധതിയുടെ ഭാഗമായി വിവിധ വര്‍ഗങ്ങളില്‍പെട്ട പത്തു വന്യജീവി വിഭാഗങ്ങളുമായുള്ള സംഘര്‍ഷം നേരിടുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും നാലു പൊതു മാര്‍ഗനിര്‍ദേശങ്ങളും ഉള്‍പ്പെടെ പതിനാലു മാര്‍ഗ നിര്‍ദേശങ്ങളടങ്ങിയ പുസ്തകങ്ങളാണ് പുറത്തിറക്കിയത്.

ഇതിലെ പ്രധാനപ്പെട്ട രണ്ട് നിര്‍ദേശങ്ങളാണ് അരിക്കൊമ്പന്‍ വിഷയത്തില്‍ ലംഘിക്കപ്പെട്ടതെന്ന് കേരള ഇന്‍ഡിപെന്റന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ അഥവാ, കിഫ ആരോപിച്ചു. കേന്ദ്ര മാര്‍ഗനിര്‍ദേശത്തിലെ രണ്ടു പ്രധാന നിര്‍ദേശങ്ങളാണ് ലംഘിക്കപ്പെട്ടതെന്നാണ് ആരോപണ. പിടികൂടുന്ന ആന ഏതെങ്കിലും മനുഷ്യരെ കൊന്നിട്ടുണ്ടെങ്കില്‍ അവയെ വീണ്ടും തുറന്നു വിടരുതെന്നതാണ് ലംഘിക്കപ്പെട്ട ഒരു നിര്‍ദേശം. ഇവയെ പ്രത്യേക കൂടൊരുക്കി സംരക്ഷിക്കണം. കേരളത്തില്‍ കോടനാട്, കോട്ടൂര്‍ ആനപരിപാലന കേന്ദ്രങ്ങളില്‍ എല്ലാ സൗകര്യങ്ങളുമുണ്ടായിട്ടും കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ആനയെ നാടുകടത്തിയത്. സര്‍ക്കാര്‍ തീരുമാന പ്രകാരമല്ല, കോടതി നിര്‍ദ്ദേശ പ്രകാരമാണ് അരിക്കൊമ്പനെ കാടുകടത്തിയത്.

എന്നാല്‍ മാര്‍ഗനിര്‍ദേശം പുറത്തുവന്ന കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ വനംവകുപ്പോ വനംവകുപ്പിന്റെ അഭിഭാഷകനോ തയാറായില്ലെന്നും കിഫ ആരോപിക്കുന്നു. ആന തിരിച്ചെത്തിയാല്‍, വ്യക്തമായ കേന്ദ്ര മാര്‍ഗനിര്‍ദേശം മുന്‍പിലുണ്ടായിട്ടും അതു പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് കിഫ ഭാരവാഹികള്‍ പറയുന്നത്. കോടതി ഉത്തരവ് നടപ്പിലാക്കുന്നതിന് മുമ്പെങ്കിലും കേന്ദ്രനിര്‍ദ്ദേശം കോടതിയെ അറിയിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാതെ ആനയെ ഇവിടെ നിന്ന് ഒഴിവാക്കാനാണ് ശ്രമിച്ചതെന്നാണ് ആരോപണമുയര്‍ന്നിരുന്നു.
 ആനക്കഥകള്‍ അതിര്‍ത്തി വിട്ടും പ്രചരിക്കുമ്പോഴാണ് എരുമേലിയില്‍ രണ്ടു പേരുടെ ജീവനെടുത്ത പോത്തിന് വേട്ടക്കാരുടെ വെടിയേറ്റിട്ടുണ്ടെന്ന വനം വകുപ്പിന്റെ വിശദീകരണം പുറത്തു വരുന്നത്. പോത്തിനെ വെടിവെച്ചു കൊല്ലാന്‍ ജില്ല കളക്ടര്‍ നല്കിയ ഉത്തരവ് നടപ്പാക്കാതെ മയക്കുവെടിവെച്ചു പിടിച്ച് തിരികെ വനത്തില്‍ വിടണമെന്ന വനംവകുപ്പിന്റെ നിലപാടില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. വനാതിര്‍ത്തിയില്‍ നിന്ന് 20 കിലോമീറ്ററോളം ദൂരമുള്ള അഞ്ചലില്‍ കാട്ടുപോത്ത് ഇറങ്ങി ഒരാളെ കുത്തി ക്കൊന്നതും, സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന വന്യജീവി ആക്രമണവു വനം വകുപ്പിന്റെ വീഴ്ചകളാണ് ചൂണ്ടികാണിക്കുന്നത്. വനവും വന്യജീവികളെയും സംരക്ഷിക്കാന്‍ വനംവകുപ്പ് നാളിതുവരെ എന്തു ചെയ്തു എന്ന ചോദ്യം എല്ലാ മേഖലകളില്‍ നിന്നും ഉയരുകയാണ്. വനവുമായി യാതൊരു ബന്ധവുമില്ലാത്ത വെള്ളനാട് കരടിയെത്തിയതും ഇപ്പോള്‍ പരിസര വാസികള്‍ കരടി കാല്‍പാടുകള്‍ കാണുന്നതും ജനത്തിന് വലിയ ആശങ്കകളാണ് നല്കുന്നത്. രാത്രിയോ പകലെന്നോ വ്യത്യാസമില്ലാതെ വന്യജീവി ഭയത്തിലൂടെയാണ് കേരളം കടന്നു പോകുന്നത്. എന്നിട്ടും അക്രമകാരി പോത്തിനെ പിടിച്ച് വീണ്ടും കാട്ടില്‍ വിടാനുള്ള സര്‍ക്കാരിന്റെ നടപടിയില്‍ ദുരൂഹതകള്‍ വര്‍ദ്ധി്ക്കുകയാണ്.

കര്‍ഷകരുടെയും മലയോര നിവാസികളുടെയും മാത്രമല്ല നഗരപ്രദേശങ്ങളും ഇപ്പോള്‍ വന്യജീവി ഭയത്തിലാണ്. ഏവിടെയും ഏതുസമയത്തും ഏതു മൃഗവും എത്തി അക്രമം നടത്താമെന്ന അവസ്ഥയിലേയ്ക്കാണ് കാര്യങ്ങള്‍ എത്തി നില്ക്കുന്നത് എന്നിട്ടും സര്‍ക്കാര്‍ മനുഷ്യ ജീവനേക്കാള്‍ വന്യമൃഗത്തോടാണ് മമത കാണിക്കുന്നത്. മൃഗങ്ങള്‍ക്ക് കാട്ടില്‍ വസിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും ഫലവൃക്ഷങ്ങള്‍ ധാരാളമായി നട്ടു വളര്‍ത്തണമെന്നുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേരള സര്‍ക്കാര്‍ അറിഞ്ഞിട്ടു പോലുമില്ലെന്നാണ് പറയുന്നത്. വനം മാഫിയകളുടെ കൊള്ളകള്‍ക്ക് കൂട്ടുനില്ക്കുന്ന വകുപ്പായി വനംവകുപ്പ് മാറിയിരിക്കുന്നു എന്നു വ്യ്കതമാണ്. മനുഷ്യ ജീവന് വില കല്പിക്കാതെ കാട്ടുമൃഗങ്ങളുടെ പിന്നാലെ പോകുന്ന സര്‍ക്കാര്‍ മലയോര ജനതയോട് കാണിക്കുന്ന ക്രൂരതയാണ്. അറിഞ്ഞു കൊണ്ട് ജനത്തെ കൊന്നൊടുക്കുന്നതിന് തുല്യമായി മാറും.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവല്ലം ടോള്‍ പ്ലാസയ്ക്കു സമീപം ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു.  (5 minutes ago)

ഓപ്പറേഷന്‍ തൂഫാന് പൂര്‍ണ്ണ പിന്തുണയുമായി കര്‍ണാടക മുഖ്യമന്ത്രി  (10 minutes ago)

സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി; നടൻ വിനായകനെതിരെ കേസെടുത്ത് പൊലീസ്  (23 minutes ago)

തിരുവനന്തപുരം വർക്കലയിൽ പത്തൊൻപതുകാരിയായ നവവധു ജീവനൊടുക്കി....വിദേശത്തുള്ള ഭർത്താവ് ഈമാസം ഇരുപത്തി അഞ്ചിന് നാട്ടിൽ വരാനിരിക്കെയാണ് യുവതിയുടെ മരണം  (29 minutes ago)

ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ദക്ഷിണേന്ത്യൻ ഡിജിപിമാരുടെ യോഗം നാളെ തിരുവനന്തപുരത്ത്....ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ ചരിത്രത്തിൽ പുതിയൊരു സഹകരണ മാതൃകയ്ക്ക് തുടക്കം  (33 minutes ago)

ഉച്ചം തല മുതൽ കാൽ വരെ അടിച്ചുചതച്ചു കൊന്നു..! മുസ്ലിമാവാൻ സദറുലിന്റെ നിലവിളി..! ആണും പെണ്ണും ഒരേ ഹോസ്റ്റൽ മുറിയിൽ  (37 minutes ago)

ഖമനെയിയുടെ ശവമഞ്ചത്തെ അനു​ഗമിക്കാൻ പോർവിമാനമിറക്കി ഇറാൻ, സംസ്കാര ചടങ്ങുകൾ ഇന്ന് അവസാനിക്കും  (42 minutes ago)

പ്രവാസികൾ ഞെട്ടി വിളിച്ചു റൺവേയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; വിമാനത്തിന്‍റെ പിൻഭാഗം തക‍ർന്നു..! യാത്ര മുടങ്ങി  (50 minutes ago)

കൊടുംമഴ.. പുഴയിലൂടെ ഒഴുകി 3000 LPG സിലിണ്ടറുകൾ...! ചാടിയിറങ്ങി ജനം തൊടല്ലേ... പൊട്ടിത്തെറിക്കും..!കളക്ടർ..!!  (54 minutes ago)

മുണ്ടും മടക്കിക്കുത്തി ചാടിയിറങ്ങി പിണറായി..!ഇയാൾക്ക് ഇതെന്തൊരു കേടെന്ന് ഗോവിന്ദൻ..!'വിജയാ അറക്കാൻ തുടങ്ങിയതേ ഉള്ളൂ പിടക്കാതെ ''  (57 minutes ago)

'അമ്മ' സംഘടനയ്ക്കുള്ളിലെ ഏറ്റവും വലിയ പ്രശ്‌നം മറ്റൊരാളാണെന്ന് മായ വിശ്വനാഥ്  (2 hours ago)

ആലുവയില്‍ 523 കോടിയുടെ ശുദ്ധീകരണ പ്ലാന്റിന് ഭരണാനുമതി  (2 hours ago)

ഉച്ചം തല മുതൽ കാൽ വരെ അടിച്ചുചതച്ചു കൊന്നു..! മുസ്ലിമാവാൻ സദറുലിന്റെ നിലവിളി..! ആണും പെണ്ണും ഒരേ ഹോസ്റ്റൽ മുറിയിൽ  (2 hours ago)

പെരുമ്പാവൂരില്‍ യുവാക്കളെ ബലമായി തലമൊട്ടയടിപ്പിച്ചു  (2 hours ago)

ഓപ്പറേഷന്‍ തണ്ടർ : 24 മണിക്കൂറിനിടെ രജിസ്റ്റർ ചെയ്തത് 419 കേസുകൾ, 87 പേരെ അറസ്റ്റ് ചെയ്തു,  (3 hours ago)

Malayali Vartha Recommends