ആശുപത്രിയില്‍ നിന്നും ലൊക്കേഷനില്‍ തിരിച്ചെത്തി സുരേഷ് ഗോപി; പ്രചരിക്കുന്ന വാര്‍ത്ത വ്യാജം...!

നടന്‍ സുരേഷ് ഗോപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതം. തന്റെ ഏറ്റവും പുതിയ ചിത്രമായ ഗരുഡന്റെ ഷൂട്ടിങ്ങിനിടെ പതിവ് പരിശോധനകള്‍ നടത്താന്‍ വേണ്ടിയാണ് സുരേഷ് ഗോപി ആശുപത്രിയിലെത്തിയത്. പരിശോധനയില്‍ ആരോഗ്യസ്ഥിതി സാധാരണ നിലയിലാണെന്ന് കണ്ടതോടെ താരം ആശുപത്രി വിട്ട് ലൊക്കേഷനില്‍ തിരിച്ചെത്തി ഷൂട്ടിങ് പുനരാരംഭിച്ചു.
നവാഗതനായ അരുണ്‍ വര്‍മ സംവിധാനം ചെയ്യുന്ന് 'ഗരുഡന്‍' ലീഗല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്. മിഥുന്‍ മാനുവല്‍ തോമസിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിജു മേനോന്‍, അഭിരാമി, സിദ്ദിഖ്, ദിലീഷ് പോത്തന്‍, ജഗദീഷ്, മേജര്‍ രവി, നിഷാന്ത് സാഗര്‍, ജയ്‌സ് ജോസ്, രഞ്ജിത്ത് കങ്കോള്‍, രഞ്ജിനി, മാളവിക എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ പുരോഗമിക്കുന്നു.
11 വര്‍ഷങ്ങള്‍ക്കു ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ഗരുഡനുണ്ട്. 2010 ല്‍ രാമരാവണന്‍ എന്ന സിനിമയായിരുന്നു സുരേഷ് ഗോപിക്കൊപ്പം ബിജു മേനോന്‍ അവസാനമായി അഭിനയിച്ചത്. 'പത്രം' എന്ന സിനിമയ്ക്കു ശേഷം അഭിരാമിയും ബിജു മേനോനും സുരേഷ് ഗോപിയും ഒരുമിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണ് ഗരുഡന്‍.
https://www.facebook.com/Malayalivartha























