നെടുമ്പാശേരി വിമാനത്താവളത്തില്‍ ഒരു കിലോഗ്രാമിലേറെ സ്വര്‍ണവുമായി ദമ്പതികള്‍ പിടിയില്‍

നെടുമ്പാശേരി വിമാനത്താവളത്തില്‍ ഒരു കിലോഗ്രാമിലേറെ സ്വര്‍ണവുമായി ദമ്പതികള്‍ പിടിയില്‍. ശ്രീലങ്കന്‍ സ്വദേശികളാണ് പിടിയിലായത്. ഇവരില്‍ നിന്ന് ഒരു കിലോ ഇരുന്നൂറ് ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്. ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ചാണ് ഇവര്‍ കൊളംബോയില്‍ നിന്ന് സ്വര്‍ണം കൊണ്ടുവന്നത്. 60 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. ദമ്പതിമാരായ മുഹമ്മദ് സുബൈര്‍, മുഹമ്മദ് ജനുഫര്‍ എന്നിവരാണ് സ്വര്‍ണം കൊണ്ടുവന്നത്.
https://www.facebook.com/Malayalivartha






















