Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അദാനി എല്ലാം തീരുമാനിച്ചത് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത്.. അദാനി പിണറായി സർക്കാരിന് നൽകിയ കമ്മീഷന്റെ കണക്ക് പുറത്തുവരുമോ..?


സങ്കടമടക്കാനാവാതെ.... അസീർ മേഖലയിലുള്ള അൽജഅ്ദ ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ ആറ് പേർ ക്ക് ദാരുണാന്ത്യം


ആശുപത്രി വികസന സമിതികളിൽ എസ്.സി/എസ്.ടി, വനിതാ പ്രാതിനിധ്യം നിർബന്ധമാക്കി ഉത്തരവിറക്കി ആരോഗ്യ വകുപ്പ്....


തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി


വിദേശയാത്രയും ധനലാഭവും: വ്യാഴാഴ്ചയിലെ ഭാഗ്യരാശികൾ!

ഇടതുപക്ഷം ഭരണത്തിലേറിയതോടെ അടിമുടി അഴിമതിയും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും നടമാടുകയാണെന്ന് അനുഭവങ്ങളില്‍ നിന്നാണ് ഓരോ കേരളീയനും മനസിലാക്കി കൊണ്ടിരിക്കുന്നത്. അമിത നികുതി നല്കിയ ഇവിടെ ജീവിക്കുമ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങള്‍ സാധാരണക്കാര്‍ക്ക് കൈക്കൂലി കൊടുത്തേ അനുഭവിക്കാന്‍ കഴിയൂ എന്ന അവസ്ഥയിലേയ്ക്ക് കേരളം വളര്‍ന്നിരിക്കുന്നു

26 MAY 2023 10:54 PM IST
മലയാളി വാര്‍ത്ത

More Stories...

ഭര്‍ത്താവ് കൊലപ്പെടുത്തിയെന്ന് അറിയിച്ച ഭാര്യയുടെ ജീവന്‍ പൊലീസ് രക്ഷിച്ചു...

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു

സുകുമാരക്കുറുപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറുപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച് റീ ഓപ്പൺ ചെയ്തതോടെ അത് സംഭവിച്ചേക്കും.

രണ്ടാം പിണറായി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഉറപ്പു നല്കിയിരുന്ന വാഗ്ദാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു അഴിമതി രഹതി കേരളം. പേപ്പറിലും വാക്കുകളിലും മാത്രമാണ് കേരളത്തില്‍ അഴിമതി കുറഞ്ഞിരിക്കുന്നതെന്ന് ഓരോരുത്തര്‍ക്കും വ്യക്തമാണ്. ഇടതുപക്ഷം ഭരണത്തിലേറിയതോടെ അടിമുടി അഴിമതിയും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും നടമാടുകയാണെന്ന് അനുഭവങ്ങളില്‍ നിന്നാണ് ഓരോ കേരളീയനും മനസിലാക്കി കൊണ്ടിരിക്കുന്നത്. അമിത നികുതി നല്കിയ ഇവിടെ ജീവിക്കുമ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങള്‍ സാധാരണക്കാര്‍ക്ക് കൈക്കൂലി കൊടുത്തേ അനുഭവിക്കാന്‍ കഴിയൂ എന്ന അവസ്ഥയിലേയ്ക്ക് കേരളം വളര്‍ന്നിരിക്കുന്നു. ഒരു വില്ലേജ് അസിസ്റ്റന്റ് ചില്ലറകള്‍ മുതല്‍ ആയിരങ്ങള്‍ കൈക്കൂലിയായി വാങ്ങിയപ്പോള്‍ കിട്ടിയ കോടി തുകയാണെങ്കില്‍ ഉന്നത ഉദ്യോഗസ്ഥരുടെ സമ്പാദ്യം അതിലും എത്രയേ മടങ്ങായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഓരോ ഫയലിലും ഒരോ ജീവിതമാണ് എന്നു പറഞ്ഞു ഭരണം തുടങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന് ഏഴുവര്‍ഷമായിട്ടും സര്‍ക്കാര്‍ ജീവനക്കാരെ അതു പഠിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ഒരുവശത്ത് അഴിമതിയും മറുവശത്ത് ലഹരി മാഫിയും സംസ്ഥാനത്ത് അസ്വസ്ഥതകള്‍ വളര്‍ത്തികൊണ്ടിരിക്കുകയാണ്. അഴിമതി പഠിപ്പിക്കാനായി കേരള അഴിമതി യൂണിവേഴ്‌സിറ്റി തുടങ്ങി അതിന്റെ വൈസ് ചാന്‍സിലറായി പിണറായി വിജയനെ നിയമിക്കണമെന്നതാണ് സോഷ്യല്‍ മീഡിയ ഹിറ്റാക്കി കൊണ്ടിരിക്കുന്ന ആവശ്യം. കാരണം മുഖ്യന്റെ സീറ്റിനരികിലിരുന്ന് കോടികളുടെ അഴിമതി നടത്തി അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ ജാമ്യം പോലും കിട്ടാതെ ജയിലിലാണ്. പാലക്കയം വില്ലേജ് അസിസ്റ്റന്റ് ഒറ്റയ്ക്ക് ശ്രമിച്ചാല്‍ ഇത്രയും വലിയ കൈക്കൂലി സമ്പാദിക്കാനാവില്ല. അദ്ദേഹം ജോലി ചെയ്ത ഓഫീസുകളിലെ ജീവനക്കാര്‍ക്കെല്ലാം ഇതില്‍ പങ്കുണ്ടെന്ന് വ്യ്കതമാണ്. ശിവസങ്കര്‍ ജയിലിലാണെങ്കില്‍ അദ്ദേഹത്തിന്റെ തലപ്പത്തിരുന്ന മുഖ്യന്‍ ഇപ്പോഴും ഇതൊന്നുമറിയാത്ത പാവമായി തലപ്പത്ത് തന്നെയിരിക്കുന്നു. അന്വേഷണത്തിന്റെ പോക്കില്‍ സംശയം ബലപ്പെടുന്നതും അതു കൊണ്ടാണ്.

ലഹരി മരുന്നുകള്‍ പോലീസ് ക്വാര്‍ട്ടേഴ്‌സുകളിലേയ്ക്കും കടന്നു കയറിയിരിക്കുന്നതായുള്ള കൊച്ചി സിറ്റി പോലീസ് കമ്മിഷണറുടെ വെളിപ്പെടുത്തലിന് പിന്നാലെ കസ്റ്റംസ് രംഗത്തെത്തിയതും പിണറായി സര്‍ക്കാരിന് നാണക്കേടായി മാറിയിരിക്കുകയാണ്. കൊച്ചിയിലെ ലഹരി മരുന്ന ് വ്യപാരത്തിന്റെ പ്രധാന കേന്ദ്രം പോലീസ് ക്വാര്‍ട്ടേസുകളാണെന്ന വെളിപ്പെടുത്തല്‍ സര്‍ക്കാരിനെ വല്ലാതെ വെട്ടിലാക്കിയിരിക്കുകയാണ്.ഇന്നലെ നടന്ന കേരള് മുന്‍സിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍ സ്വയം അഴിമതിയുണ്ടെന്ന് അംഗീകരിക്കുന്നതിന് തുല്യമായിരുന്നു.തുടര്‍ഭരണത്തിന്റെ ഏഴാം വര്‍ഷത്തില്‍, ഉദ്യോഗസ്ഥരില്‍ ചിലര്‍ അഴിമതിയില്‍ 'ഡോക്ടറേറ്റ്' എടുത്തിട്ടുണ്ടെന്നു കുറ്റപ്പെടുത്തി വീണ്ടും അച്ചടക്കത്തിന്റെ വാളോങ്ങിയുമാണ്  മുഖ്യമന്ത്രി പിണറായി വിജയന്‍ അഴിമതിയെ കുറിച്ചു പറഞ്ഞത്. അഴിമതി ഏറ്റവും കുറവുള്ള നാട് എന്ന നിലയില്‍ അഭിമാനം കൊള്ളുമ്പോഴും അതില്‍ ഡോക്ടറേറ്റ് നേടിയ ഉദ്യോഗസ്ഥരും നമ്മുടെ നാട്ടിലുണ്ട്. അത്തരക്കാരോടു വിട്ടുവീഴ്ചയുണ്ടാകില്ല'' - മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരത്തില്‍ ഒരു ഉദ്യോഗസ്ഥനാണ് കഴിഞ്ഞ ദിവസം പിടിയിലായത്. ജനങ്ങളുമായി ഏറ്റവും അടുത്ത് ഇടപെടുന്നവയാണ് റവന്യു, തദ്ദേശ വകുപ്പുകള്‍. ഇവ രണ്ടിലും അഴിമതി ഇല്ലെന്ന് ഉറപ്പാക്കാന്‍ ജീവനക്കാര്‍ ജാഗ്രത പാലിക്കണം. വില്ലേജ് ഓഫിസ് ചെറിയൊരു ഓഫിസാണ്. അവിടെ ഒരാള്‍ വഴിവിട്ട് എല്ലാ കാര്യങ്ങളും ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ എനിക്ക് അറിയില്ല. ഞാന്‍ അഴിമതി നടത്തിയിട്ടില്ല എന്നു പറയുന്ന അവസ്ഥയാണ്. അടുത്തിരിക്കുന്ന ജീവനക്കാരന്‍ ശരിയായ രീതിയിലല്ല കാര്യങ്ങള്‍ ചെയ്യുന്നതെങ്കില്‍ ഇടപെടണം. പിടിയിലായ ഉദ്യോഗസ്ഥന്‍ ലോഡ്ജിലായിരുന്നു താമസം. വഴിവിട്ട കാര്യങ്ങള്‍ക്കു കേന്ദ്രമാക്കിയത് അവിടമാണ്. ചില ഉദ്യോഗസ്ഥര്‍ ചെയ്യുന്ന രീതിയാണിത്. പിടിയിലായാല്‍ വലിയ തോതിലുള്ള പ്രയാസം അനുഭവിക്കേണ്ടിവരും. വിട്ടുവീഴ്ച ഉണ്ടാകില്ല''- മുഖ്യമന്ത്രി പറഞ്ഞു. ഇതേ സാഹചര്യമാണ് മുഖ്യമന്ത്രിയ്ക്കുമുള്ളത്. ശിവശങ്കര്‍ അദ്ദേഹത്തിന്റെ തൊട്ടരുകിലിരുന്ന് വഴിവിട്ട് ചെയ്ത കൊള്ളത്തരങ്ങളൊന്നും കാണാനേ തിരുത്താനോ മുഖ്യമന്ത്രിയും ശ്രമിച്ചില്ലെന്ന ആരോപണമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. സര്‍ക്കാര്‍ ജീവനക്കാരും മുഖ്യമന്ത്രിയുടെ പാതയാണ് പിന്‍തുരടരുന്നത്.

അതേ സമയം,  എല്ലാ റാങ്കുകളിലുള്ള പൊലീസ് ഉദ്യോഗസ്ഥന്മാരുടെ മക്കളിലും ലഹരി മരുന്ന് ഉപയോഗിക്കുന്നവര്‍ ഉണ്ടെന്നും  സംസ്ഥാനത്തെ ഒരു എസ്പിയുടെ രണ്ട് മക്കളും ലഹരിയ്ക്ക് അടിമയായെന്നും കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കെ.സതുരാമന്‍ പറഞ്ഞത് പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സമ്മേളമത്തിലാണ്.
തിരുവനന്തപുരത്ത് ഒരു സഹപ്രവര്‍ത്തകന്റെ കുട്ടി ലഹരിമരുന്നിന് അടിമയായി മരിച്ചു. പൊലീസ് ക്വാര്‍ട്ടേഴ്‌സിലാണ് ഇതു സംഭവിച്ചത്. ലഹരിമരുന്നുപയോഗത്തില്‍ ദേശീയ ശരാശരി 2.5% ആണെങ്കില്‍ കേരളത്തില്‍ 1.2% മാത്രമാണ്. ലഹരിമരുന്നുപയോഗം ഇവിടെ വലിയ പ്രതിസന്ധിയായിട്ടില്ല. എങ്കിലും പൊലീസ് ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിത്. കാര്യക്ഷമമായ പ്രതിരോധം ഒരുക്കി മുന്നോട്ടുപോകണം. -സേതുരാമന്റവെളിപ്പെടുത്തലിന്റെ ഭാഗമായി പോലീസ് ക്വാര്‍ട്ടേഴ്‌സുകളില്‍ ഉള്‍പ്പടെ ലഹരി മരുന്ന് കേന്ദ്രങ്ങള്‍ തേടിയിറങ്ങാന്‍ കസ്റ്റംസ് വകുപ്പും സന്നദ്ധത ്അറിയിച്ചിട്ടുണ്ട്..

മണിചെയിന്‍ മാതൃകയില്‍  കേരളത്തില്‍ ലഹരി വില്‍പന വ്യാപിക്കുന്നതായി കേന്ദ്ര ലഹരിവിരുദ്ധ ഏജന്‍സിയായ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടും സജീവ ചര്‍ച്ചയാവുകയാണ്. ഇത്തരം കേസുകള്‍ ശ്രദ്ധയില്‍പെട്ടതായി സംസ്ഥാന എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗവും കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും സ്ഥിരീകരിച്ചു. ലഹരിമരുന്നു വ്യാപനം തടയാന്‍ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങള്‍ കേന്ദ്രീകരിച്ച് എക്‌സൈസ്-കസ്റ്റംസ് സംയുക്ത ഓപ്പറേഷനും നടപടി തുടങ്ങി.  

കേരളത്തിലേക്കു വന്‍തോതില്‍ ലഹരിപദാര്‍ഥങ്ങള്‍ എത്തി മണിക്കൂറുകള്‍ക്കകം അതു വില്‍പന ശൃംഖലയുടെ താഴെത്തട്ടുവരെ എത്താനുള്ള കാരണം മണി ചെയിന്‍ മാതൃകയിലുള്ള വിതരണ രീതിയാണ്. ഇതില്‍ കണ്ണിയായിരുന്ന യുവാവിനെ മാതാപിതാക്കള്‍ പുനരധിവാസ കേന്ദ്രത്തിലെത്തിച്ചപ്പോഴാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ഇതേക്കുറിച്ച് വിവരം ലഭിച്ചത്. കേരള പൊലീസിലെ സബ് ഇന്‍സ്‌പെക്ടറുടെ മകന്‍ പ്രതിയായ ആലുവയിലെ ലഹരി കടത്തു കേസിലും ഈ രീതിയായിരുന്നു. കേസിലെ മുഖ്യപ്രതിയായ മകനെ വിദേശത്തേക്കു കടക്കാന്‍ സഹായിച്ച എസ്‌ഐയെയും കേസില്‍ പ്രതിയാക്കി റിമാന്‍ഡ് ചെയ്തിരുന്നു. കൊച്ചി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ലഹരി സംഘത്തിന്റെ വിതരണ ശൃംഖലയിലെ രണ്ടാമത്തെ കണ്ണിയിലാണ് എസ്‌ഐയുടെ മകന്‍ ഉള്‍പ്പെട്ടത്. പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ വിദ്യാര്‍്തഥിനിയുടെ മരണവും ലഹരിയുടെ ഭാഗമായിരുന്നെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്.

കേരളത്തില്‍ അഴിമതിയ്ക്കും , ലഹരി കടത്തിനുമാണിപ്പോള്‍ പ്രാധാന്യമേറിയിരിക്കുന്നത്. കൈക്കൂലി കൊടുക്കാതെ സര്‍ക്കാര്‍ സേവനങ്ങള്‍ പൊതുജനത്തിന് ഒരു കാരണവശാലും ലഭിക്കില്ലെന്ന അവസ്ഥയുണ്ടാക്കിയതിന് പിന്നില്‍ സര്‍വ്വീസ് സംഘടനകളുടെ പങ്കും വളരെ വലുതാണ്. ഭരണകക്ഷിയിലെ സിപിഎം ഉള്‍പ്പടെയുള്ള പാര്‍ട്ടികളുടെ അമിതപണപിരിവും ഭീഷണിയും ഉദ്യോഗസ്ഥരെ കൂടുതല്‍ അഴിമതി കാണിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. പാര്‍ട്ടി സംഘടിപ്പിക്കുന്ന പരിപാടികള്‍ക്കെല്ലാം തുക നിശ്ചയിച്ച് ഉദ്യോഗസ്ഥര്‍ക്ക് ക്വോട്ട നല്കിയാണ് പിരിക്കുന്നത്. സ്വന്തം ശമ്പളത്തില്‍ നിന്നെടുത്ത് പണം കൊടുക്കാന്‍ കഴിയാത്ത ഉദ്യോഗസ്ഥര്‍ കൈക്കൂലിക്കായി പൊതുജനത്തെ നിരന്തരം ദ്രോഹിച്ചു കൊണ്ടിരിക്കുകയാണ്.

അതു കൊണ്ട് മുഖ്യമന്ത്രി എത്ര ഉച്ചത്തില്‍ ശാസിച്ചാലും ജീവനക്കാര്‍ കൈക്കൂലി ഒഴിവാക്കാന്‍ സാധ്യതയില്ല. സ്വന്തം പാര്‍ട്ടിയില്‍ നിന്നാണ് ശുദ്ധികലശം തുടങ്ങേണ്ടതെന്ന് മുഖ്യനും അദ്ദേഹത്തിന്റെ പാര്‍ട്ടി നേതൃത്വത്തിനും നന്നായി അറിയാവുന്നതാണ്. നേതാക്കളെല്ലാം കണ്ണടച്ച് തുറക്കുന്നതിന് മുന്‍പ് കേടികളുടെ സമ്പാദ്യത്തിന് ഉടമകളായി മാറി കൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെയാണ് ലഹരിക്കടത്ത് സംഘങ്ങളും വന്‍സാമ്പത്തിക ഉടമകളായി മാറുന്നു. എല്ലാറ്റിനും ഇരയാകേണ്ടി വരുന്നത ്‌സാധാരണക്കാരായ ജനങ്ങളുമെന്നതാണ് കഷ്ടം.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴ സ്വദേശിയായ യുവാവ് സൗദി അറേബ്യയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (26 minutes ago)

ഭര്‍ത്താവ് കൊലപ്പെടുത്തിയെന്ന് അറിയിച്ച ഭാര്യയുടെ ജീവന്‍ പൊലീസ് രക്ഷിച്ചു...  (35 minutes ago)

ഓഹരിവിപണിയിൽ നേട്ടം... ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി  (1 hour ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (2 hours ago)

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE  (2 hours ago)

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു  (3 hours ago)

സുകുമാരക്കുറിപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറിപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച്  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ  (3 hours ago)

കമ്മീഷൻ കണക്ക് പുറത്താകുമോ?  (3 hours ago)

ദ്വിദിന സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ഇന്ന് ഒമാനിലെത്തും...  (3 hours ago)

ഉസ്ബക്കിസ്ഥാനിൽ സുഹൃത്ത് ലാപ്ടോപ് ഉപയോ​ഗിച്ച് തലക്കടിച്ചുകൊന്ന മലയാളി വിദ്യാർഥിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും.  (3 hours ago)

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു;മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്  (4 hours ago)

കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്... പവന് 80 രൂപയുടെ വർദ്ധനവ്  (4 hours ago)

ഇടുക്കിയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ ജോലിക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം...  (4 hours ago)

Malayali Vartha Recommends