കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് എസ്.വി. ഭട്ടിയെ ചീഫ് ജസ്റ്റിസായി നിയമിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം...

കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് എസ്.വി. ഭട്ടിയെ ചീഫ് ജസ്റ്റിസായി നിയമിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി.
മുന്‍ ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ വിരമിച്ച ശേഷം ഹൈക്കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയായ എസ്.വി ഭട്ടിയെ ആക്ടിങ് ചീഫ് ജസ്റ്റിസായി നേരത്തെ നിയമിച്ചിരുന്നു.
ജസ്റ്റിസ് ഭട്ടിയെ ചീഫ് ജസ്റ്റിസാക്കാന്‍ ഏപ്രില്‍ 19ന് സുപ്രീംകോടതി കൊളീജിയം കൈമാറിയ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ആന്ധ്രാ സ്വദേശിയാണ് ഭട്ടി.
നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാളാണ് നിയമന വിവരം ഇന്നലെ രാത്രി അറിയിച്ചത്. നാളെ മുതല്‍ കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് അദ്ദേഹം സേവനമാരംഭിക്കും. അദ്ദേഹത്തിന്റെ കാലാവധി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ബ്രഹ്മപുരം പ്ലാന്റ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ എസ്.വി ഭട്ടിയുടെ ബെഞ്ചാണ് പരിഗണിച്ചിരുന്നത്. പൊതുതാല്‍പര്യ ഹരജികള്‍ ഉള്‍പ്പെടെയുള്ളവ ആയിരിക്കും ഇനി അദ്ദേഹത്തിന്റെ പരിഗണനയ്ക്ക് വരിക.
2019 മാര്‍ച്ച് 19 മുതല്‍ കേരള ഹൈക്കോടതി ജഡ്ജിയാണ് ഭട്ടി. ആന്ധ്ര ഹൈക്കോടതിയില്‍ ജഡ്ജിയായിരിക്കെയാണ് കേരളത്തിലേക്ക് സ്ഥലംമാറിയെത്തിയത്.
""
https://www.facebook.com/Malayalivartha






















