Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അദാനി എല്ലാം തീരുമാനിച്ചത് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത്.. അദാനി പിണറായി സർക്കാരിന് നൽകിയ കമ്മീഷന്റെ കണക്ക് പുറത്തുവരുമോ..?


സങ്കടമടക്കാനാവാതെ.... അസീർ മേഖലയിലുള്ള അൽജഅ്ദ ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ ആറ് പേർ ക്ക് ദാരുണാന്ത്യം


ആശുപത്രി വികസന സമിതികളിൽ എസ്.സി/എസ്.ടി, വനിതാ പ്രാതിനിധ്യം നിർബന്ധമാക്കി ഉത്തരവിറക്കി ആരോഗ്യ വകുപ്പ്....


തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി


വിദേശയാത്രയും ധനലാഭവും: വ്യാഴാഴ്ചയിലെ ഭാഗ്യരാശികൾ!

നാട് നടുങ്ങിയ പകല്‍... കോഴിക്കോട് ഹോട്ടലുടമയുടെ അരുംകൊലയില്‍ ദുരൂഹത തുടരുന്നു: 2 മുറികളുടെയും വാടക നല്‍കിയത് സിദ്ദിഖ്, മുറിയില്‍ രക്തകറ കണ്ടിരുന്നുവെന്നും ജീവനക്കാര്‍; അത് തിരിച്ചറിയാതിരിക്കാന്‍ ഫര്‍ഹാന വിദഗ്ധമായി കളിച്ചു; മനുഷ്യമാംസം നിറച്ച ബാഗുമായി പട്ടാപ്പകല്‍ നടുറോഡില്‍

27 MAY 2023 08:50 AM IST
മലയാളി വാര്‍ത്ത

More Stories...

ഭര്‍ത്താവ് കൊലപ്പെടുത്തിയെന്ന് അറിയിച്ച ഭാര്യയുടെ ജീവന്‍ പൊലീസ് രക്ഷിച്ചു...

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു

സുകുമാരക്കുറുപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറുപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച് റീ ഓപ്പൺ ചെയ്തതോടെ അത് സംഭവിച്ചേക്കും.

കോഴിക്കോട് ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകത്തില്‍ ഹോട്ടല്‍ ജീവനക്കാരുടെ മൊഴി പുറത്ത്. രണ്ട് മുറികളുടെയും വാടക നല്‍കിയത് സിദ്ദിഖ് തന്നെയാണെന്നാണ് ഹോട്ടല്‍ ജീവനക്കാര്‍ മൊഴി നല്‍കുന്നത്.

സിദ്ദിഖ് തുക അഡ്വാന്‍സായി നല്‍കുകയായിരുന്നുവെന്നും ഹോട്ടല്‍ ജീവനക്കാര്‍ മൊഴി നല്‍കി. മുറിയില്‍ രക്തകറ കണ്ടിരുന്നുവെന്നും ഇതെക്കുറിച്ച് ചോദിച്ചപ്പോള്‍ ഷിബിലും ഫര്‍ഹാനയും തങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നു. ആര്‍ത്തവ രക്തമാണ് എന്നാണ് ഷിബിലും ഫര്‍ഹാനയും പറഞ്ഞത് എന്നാണ് ജീവനക്കാരുടെ മൊഴി. അന്നേരം സംശയം തോന്നിയിരുന്നെങ്കില്‍ ഇവര്‍ നേരത്തെ കുടുങ്ങിയേനെ.

രണ്ട് മുറികളില്‍ ഒന്ന് സംഭവ ശേഷം മറ്റാരും ഉപയോഗിച്ചിട്ടില്ല. എന്നാല്‍, ഒരു മുറിയില്‍ പിന്നീട് കസ്റ്റമേഴ്‌സ് വന്നിരുന്നുവെന്നും ഹോട്ടല്‍ ജീവനക്കാര്‍ പൊലീസില്‍ മൊഴി നല്‍കി. സിദ്ദിഖിനെ കൊന്ന് കൊക്കയില്‍ തള്ളിയ കേസില്‍ ഇതുവരെ മൂന്ന് പേരാണ് പിടിയിലായത്. ഹോട്ടല്‍ ജീവനക്കാരനായിരുന്ന ഷിബിലി ഇയാളുടെ സുഹൃത്തുക്കളായ ഫര്‍ഹാന, ആഷിക് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ചെന്നൈയില്‍ പിടിയിലായ ഷിബിലിയെയും ഫര്‍ഹാനയെയും മലപ്പുറത്ത് എത്തിക്കും.

അടിമുടി ദുരൂഹത നിറഞ്ഞ കൊലപാതകം ചുരുളഴിഞ്ഞത് ഇരുപത്തി ഒന്നാം തിയതി സിദ്ദിഖിന്റെ ബന്ധുക്കള്‍ പൊലീസിന് കൊടുത്ത പരാതിക്ക് പിന്നാലെയാണ്. 18-ാം തിയതി വൈകീട്ട് മുതല്‍ സിദ്ദിഖിന്റെ ഫോണ്‍ സ്വിച്ച് ഓഫാണ്. വീട്ടില്‍ നിന്നും പോയ അന്ന് രാത്രിയാണ് ഫോണ്‍ സ്വിച്ച് ഓഫായത്. പണം പിന്‍വലിച്ചത് അങ്ങാടിപ്പുറം പെരിന്തല്‍മണ്ണ ഭാഗങ്ങളിലെ രണ്ട് എടിഎമ്മില്‍ നിന്നാണ്. അന്ന് തന്നെ ഗൂഗിള്‍ പേ വഴി പണം ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്തിരുന്നുവെന്ന് സിദ്ദിഖിന്റെ മകന്‍പറഞ്ഞു.

നഗരമധ്യത്തില്‍ എരഞ്ഞിപ്പാലം ട്രാഫിക് സിഗ്‌നലിനു തൊട്ടടുത്ത്, തിരക്കേറിയ റോഡരികിലാണു സിദ്ദീഖിനെ കൊലപ്പെടുത്തി വെട്ടിമുറിച്ച 'ഡി കാസ ഇന്‍' ലോഡ്ജ്. റോഡില്‍ വാഹനങ്ങളുടെയും കാല്‍നടയാത്രക്കാരുടെയും തിരക്കുള്ള സമയത്ത്, ആളുകള്‍ നോക്കി നില്‍ക്കെയാണ്, 2 പേര്‍ ചേര്‍ന്ന് കൂസലില്ലാതെ മൃതദേഹഭാഗങ്ങളടങ്ങിയ ബാഗ് കാറിലെടുത്തുവച്ച് കൊണ്ടുപോയത്.

തൊട്ടടുത്ത് സ്വകാര്യ ആശുപത്രിയുള്ളതിനാല്‍ ഈ ലോഡ്ജില്‍ ആളുകളെത്തുന്നതു പതിവാണ്. നേരത്തേ ചില പരാതികള്‍ ഉയര്‍ന്നതിനാല്‍ ലോഡ്ജ് ഏതാനും മാസം അടച്ചിട്ടിരുന്നു. 18 ന് ഉച്ചകഴിഞ്ഞ് 3.40നാണു ലോഡ്ജില്‍ സിദ്ദീഖ് എത്തിയത്. പിന്നീടു മുഹമ്മദ് ഷിബിലിയും ഫര്‍ഹാനയും എത്തി. സിദ്ദീഖിന്റെ പേരിലാണു മുറികള്‍ എടുത്തത്. 19ന് ഉച്ചതിരിഞ്ഞു 3.10 3.15 വരെ ഷിബിലിയും ഫര്‍ഹാനയും ചേര്‍ന്നു വലിയ ബാഗുകള്‍ കാറില്‍ കയറ്റുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറകളില്‍ നിന്നു കിട്ടി.

3.10നു ഷിബിലി ആദ്യ ബാഗ് കയറ്റി ഹോട്ടലിലേക്കു മടങ്ങിപ്പോയി. 3.15ന് ഫര്‍ഹാനയ്‌ക്കൊപ്പമെത്തി രണ്ടാമത്തെ ബാഗും കാറിന്റെ ഡിക്കിയില്‍ കയറ്റി. പിന്നീട് ഇരുവരും കാറില്‍ കയറിപ്പോയി. പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞാണു ശരീരഭാഗങ്ങള്‍ ബാഗിലേക്കു മാറ്റിയത്. ബാഗുകള്‍ കയര്‍ ഉപയോഗിച്ചു കെട്ടിയിരുന്നു.മുറിയില്‍ നിന്നു ശേഖരിച്ച രക്തസാംപിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്കയച്ചു.

ലോഡ്ജ് മുറിയില്‍ കൊല്ലപ്പെട്ട ഹോട്ടലുടമ തിരൂര്‍ സ്വദേശി സിദ്ദീഖിന്റെ മൃതദേഹം മൂന്നു കഷണങ്ങളാക്കിയിരുന്നതായി പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. മൂര്‍ച്ചയേറിയ നേര്‍ത്ത ആയുധമാണ് ഉപയോഗിച്ചെതെന്നാണു സൂചന. ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ചാണോ മുറിച്ചതെന്ന് അന്വേഷിക്കുമെന്നു പൊലീസ് പറഞ്ഞു.

ബലം പ്രയോഗിച്ചു കൊലപ്പെടുത്തിയതിനു സമാനമായ അടയാളങ്ങള്‍ മൃതദേഹത്തിലുണ്ടായിരുന്നു. തലയ്ക്ക് ആഴത്തില്‍ മുറിവേറ്റ പാടുണ്ട്. നെഞ്ചില്‍ ശക്തമായ ക്ഷതം ഏറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അവയവങ്ങള്‍ പലതും അഴുകിയ നിലയിലായിരുന്നു. ആന്തരികാവയവങ്ങളുടെ ഫൊറന്‍സിക് പരിശോധനയ്ക്കു ശേഷം അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കും.

രണ്ടു ട്രോളിബാഗുകളിലാക്കി പാലക്കാട് അട്ടപ്പാടി ചുരത്തില്‍നിന്നു കൊക്കയില്‍ തള്ളിയ മൃതദേഹഭാഗങ്ങള്‍ വീണ്ടെടുത്ത് ഇന്നലെ ഉച്ചകഴിഞ്ഞ് 1.50 നാണു മലപ്പുറം എഎസ്പി ഷഹനാഷ, തിരൂര്‍ ഡിവൈഎസ്പി കെ.എം.ബിജു എന്നിവരുടെ നേതൃത്വത്തില്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിലെത്തിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴ സ്വദേശിയായ യുവാവ് സൗദി അറേബ്യയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (26 minutes ago)

ഭര്‍ത്താവ് കൊലപ്പെടുത്തിയെന്ന് അറിയിച്ച ഭാര്യയുടെ ജീവന്‍ പൊലീസ് രക്ഷിച്ചു...  (35 minutes ago)

ഓഹരിവിപണിയിൽ നേട്ടം... ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി  (1 hour ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (2 hours ago)

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE  (2 hours ago)

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു  (3 hours ago)

സുകുമാരക്കുറിപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറിപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച്  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ  (3 hours ago)

കമ്മീഷൻ കണക്ക് പുറത്താകുമോ?  (3 hours ago)

ദ്വിദിന സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ഇന്ന് ഒമാനിലെത്തും...  (3 hours ago)

ഉസ്ബക്കിസ്ഥാനിൽ സുഹൃത്ത് ലാപ്ടോപ് ഉപയോ​ഗിച്ച് തലക്കടിച്ചുകൊന്ന മലയാളി വിദ്യാർഥിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും.  (3 hours ago)

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു;മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്  (4 hours ago)

കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്... പവന് 80 രൂപയുടെ വർദ്ധനവ്  (4 hours ago)

ഇടുക്കിയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ ജോലിക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം...  (4 hours ago)

Malayali Vartha Recommends