തീര്‍ത്തിട്ടും തീരാത്ത ദുരൂഹത... തിരൂര്‍ സ്വദേശിയായ ഹോട്ടലുടമ സിദ്ദീഖിനെ കൊന്ന് വെട്ടിനുറുക്കി കൊക്കയില്‍ തള്ളിയ കേസില്‍ ദുരൂഹത നീങ്ങുന്നില്ല; പ്രധാന പ്രതികളെ ഇന്നലെ രാത്രി തിരൂരിലെത്തിച്ചു

കോഴിക്കോടെ ക്രൂര കൊലപാതകത്തിന്റെ ചുരുളഴിയുന്നില്ല. അതിനിടെ തിരൂര്‍ സ്വദേശിയായ ഹോട്ടലുടമ സിദ്ദീഖിനെ (58) കൊന്ന് വെട്ടിനുറുക്കി കൊക്കയില്‍ തള്ളിയ കേസില്‍ ചെന്നൈയില്‍ പിടിയിലായ പ്രധാന പ്രതികളെ ഇന്നലെ രാത്രി വൈകി തിരൂര്‍ ഡിവൈ.എസ്.പി ഓഫീസില്‍ എത്തിച്ചു. സിദ്ദിഖിന്റെ ഹോട്ടലിലെ ജീവനക്കാരനായിരുന്ന പാലക്കാട് ചെര്‍പ്പുളശ്ശേരി ചളവറ സ്വദേശി ഷിബിലി (22), സുഹൃത്ത് ഫര്‍ഹാന (19) എന്നിവരെയാണ് എത്തിച്ചത്.
ഇവരുടെ സുഹൃത്തായ വല്ലപ്പുഴ സ്വദേശി മുഹമ്മദ് ആഷിഖ് എന്ന ചിക്കുവിനെ (26) കഴിഞ്ഞ ദിവസം പാലക്കാട്ട് വച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തു തുടങ്ങി. കഴിഞ്ഞ 18ന് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഡി കാസ ഇന്‍ ഹോട്ടലില്‍ വച്ചാണ് ഒളവണ്ണ കുന്നത്തുപാലത്തെ ചിക് ബേക്ക് ഹോട്ടല്‍ ഉടമ മേച്ചേരി സിദ്ദീഖിനെ കൊലപ്പെടുത്തിയത്.
തുടര്‍ന്ന് മൃതദേഹം വെട്ടിമുറിച്ച് രണ്ട് ട്രോളി ബാഗുകളിലാക്കി അട്ടപ്പാടി ചുരം വളവിലെ കൊക്കയില്‍ തള്ളുകയായിരുന്നു. അരയ്ക്ക് മുകളിലുള്ള ഭാഗം ഒരുട്രോളിയിലും ശേഷിക്കുന്നവ മറ്റൊരു ട്രോളിയിലും പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞാണ് ഒമ്പതാം വളവിലെ കൊക്കയില്‍ തള്ളിയത്. ഇന്നലെ രാവിലെ മലപ്പുറം എസ്.പി സുജിത് ദാസിന്റെ നേതൃത്വത്തില്‍ ആഷിഖുമായി നടത്തിയ തെരച്ചിലിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്.
വ്യാഴാഴ്ച വൈകിട്ട് ഏഴിന് ജാര്‍ഖണ്ഡിലേക്ക് കടക്കാന്‍ ശ്രമിക്കവേയാണ് ചെന്നൈ എഗ്‌മോര്‍ സ്റ്റേഷനില്‍ നിന്നാണ് ഷിബിലിയേയും ഫര്‍ഹാനയേയും പിടികൂടിയത്. സിദ്ദീഖിന്റെ ഹോട്ടലിലെ സപ്‌ളയറായിരുന്നു ഷിബിലി. 15 ദിവസം മാത്രമാണ് ഇവിടെ ജോലി നോക്കിയത്. ഇതിനിടെ മറ്റ് തൊഴിലാളികള്‍ ഷിബിലിയുടെ പെരുമാറ്റ ദൂഷ്യത്തെപ്പറ്റി പരാതിപ്പെട്ടതോടെ 18ന് ഉച്ചയോടെ ശമ്പളം നല്‍കി കടയില്‍ നിന്ന് ഒഴിവാക്കി. അരമണിക്കൂറിന് ശേഷം കടയില്‍ നിന്ന് പുറത്തുപോയ സിദ്ദീഖിനെ പിന്നീട് കാണാതാവുകയായിരുന്നു.
കൊലയ്ക്കുശേഷം പ്രതികള്‍ സിദ്ദീഖിന്റെ ഫോണിലെ ഗൂഗിള്‍ പേയിലൂടെ പണം ട്രാന്‍സ്ഫര്‍ ചെയ്തശേഷം എ.ടി.എമ്മില്‍ നിന്ന് പലയിടങ്ങളില്‍ നിന്നാണ് രണ്ടുലക്ഷം രൂപ പിന്‍വലിച്ചു.
22ന് സിദ്ദീഖിന്റെ മകന്‍ തിരൂര്‍ പൊലീസില്‍ പരാതി നല്‍കിയതെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. മൃതദേഹം കൊണ്ടുപോകാന്‍ പ്രതികള്‍ ഉപയോഗിച്ച സിദ്ദീഖിന്റെ കാര്‍ ചെറുതുരുത്തിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തിരൂര്‍ കോരങ്ങോത്ത് പള്ളിയില്‍ ഇന്നലെ രാത്രി 11.30 ഓടെ മൃതദേഹം കബറടക്കി.
ഫര്‍ഹാനയെ ഉപയോഗിച്ച് ഹണിട്രാപ്പിന് ശ്രമിച്ചതാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. മൃതദേഹം മുറിച്ചത്ഇലക്ട്രിക് കട്ടറിനാലാണെന്നും സംശയമുണ്ട്. സിദ്ദിഖിന്റെ നെഞ്ചിനേറ്റ ചവിട്ടാണ് മരണ കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. വാരിയെല്ലുകള്‍ക്ക് പൊട്ടലേറ്റിട്ടുണ്ട്. കൊലപ്പെടുത്തിയശേഷം ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് ശരീരം വെട്ടിമാറ്റുകയായിരുന്നു. തുടര്‍ന്നാണ് സിദ്ദിഖിന്റെതന്നെ കാറില്‍ മൃതദേഹാവശിഷ്ടങ്ങള്‍ തള്ളിയത്. ഇപ്പോഴും ഉത്തരം കിട്ടേണ്ട ചോദ്യങ്ങളാണ് സിദ്ദീഖ് എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ രണ്ട് മുറികള്‍ ബുക്ക് ചെയ്തത് എന്തിന്, ആര്‍ക്കൊക്കെ വേണ്ടി?
"
https://www.facebook.com/Malayalivartha






















