Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അദാനി എല്ലാം തീരുമാനിച്ചത് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത്.. അദാനി പിണറായി സർക്കാരിന് നൽകിയ കമ്മീഷന്റെ കണക്ക് പുറത്തുവരുമോ..?


സങ്കടമടക്കാനാവാതെ.... അസീർ മേഖലയിലുള്ള അൽജഅ്ദ ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ ആറ് പേർ ക്ക് ദാരുണാന്ത്യം


ആശുപത്രി വികസന സമിതികളിൽ എസ്.സി/എസ്.ടി, വനിതാ പ്രാതിനിധ്യം നിർബന്ധമാക്കി ഉത്തരവിറക്കി ആരോഗ്യ വകുപ്പ്....


തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി


വിദേശയാത്രയും ധനലാഭവും: വ്യാഴാഴ്ചയിലെ ഭാഗ്യരാശികൾ!

വനപാലകര്‍ക്ക് ചങ്കിടിപ്പ്... അരിക്കൊമ്പന്‍ ദൗത്യത്തിന് വനം വകുപ്പ് ചെലവഴിച്ച 80 ലക്ഷം രൂപ വെള്ളത്തിലാകുമോയെന്ന് സംശയം; അരിക്കൊമ്പന്‍ ചിന്നക്കനാലിലേക്കുള്ള ദിശയില്‍; നിരീക്ഷിച്ച് കേരളാ തമിഴ്നാട് വനം വകുപ്പുകള്‍; അരിക്കൊമ്പന്‍ തിരിച്ചെത്തിയാല്‍ ഒന്നും ചെയ്യാനാകില്ല

27 MAY 2023 09:17 AM IST
മലയാളി വാര്‍ത്ത

More Stories...

ഭര്‍ത്താവ് കൊലപ്പെടുത്തിയെന്ന് അറിയിച്ച ഭാര്യയുടെ ജീവന്‍ പൊലീസ് രക്ഷിച്ചു...

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു

സുകുമാരക്കുറുപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറുപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച് റീ ഓപ്പൺ ചെയ്തതോടെ അത് സംഭവിച്ചേക്കും.

അങ്ങനെ അരിക്കൊമ്പന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. അരിക്കൊമ്പന്‍ ദൗത്യത്തിന് വനംവകുപ്പിന് 80 ലക്ഷത്തോളം രൂപയാണ് ചെലവഴിച്ചത്. രണ്ടുമാസമായി ഊണും ഉറക്കവുമില്ലാതെ വനംവകുപ്പിന്റേതുള്‍പ്പെടെ സംവിധാനങ്ങള്‍ ദൗത്യത്തിനായി പ്രവര്‍ത്തിക്കുകയായിരുന്നു. ഉദ്യോഗസ്ഥരും ജീവനക്കാരുമായി 40 പേര്‍ ഇതിന് പിറകിലുണ്ടായിരുന്നു. മുത്തങ്ങയില്‍ നിന്നടക്കം നാല് കുങ്കിയാനകളെ കൊണ്ടുവന്നു. അതിന്റെ യാത്ര, ക്യാമ്പ് ഒരുക്കല്‍, ഭക്ഷണം അടക്കം െചലവുകള്‍ ഇതിന്റെ ഭാഗമാണ്. നിരവധി വാഹനങ്ങള്‍ ദൗത്യത്തിന് വേണ്ടി ഇടതടവില്ലാതെ ഓടി.

അവസാനം ദിവസങ്ങളോളം നീണ്ടു നിന്ന ചാനല്‍ ലൈവ്. ചിന്നക്കനാലില്‍നിന്ന് മയക്കുവെടിവെച്ച് പിടികൂടിയ അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തിലെ ഉള്‍വനത്തില്‍ തുറന്നുവിടുകയായിരുന്നു. കുമളിയില്‍നിന്ന് 24 കിലോമീറ്റര്‍ അകലെ പെരിയാര്‍ റേഞ്ചിലെ മാവടിക്കും സീനിയറോടക്കും ഇടയിലാണ് തുറന്ന് വിട്ടത്. ഈ 80 ലക്ഷം പപ്പടമാക്കി അരിക്കൊമ്പന്‍ തിരിച്ചു വരുന്നെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.

അരിക്കൊമ്പന്‍ ലോവര്‍ ക്യാമ്പ് ഭാഗത്തു നിന്നും നീങ്ങിയതായി തമിഴ്‌നാട് വനം വകുപ്പ് പറയുന്നു. ഇപ്പോള്‍ കമ്പംമേട് ഭാഗത്തേക്ക് ആന നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇവിടെ നിന്ന് ബോഡിമേട്ടിലേക്ക് പോയാല്‍ ആനയ്ക്ക് ചിന്നക്കനാലിലേക്ക് പോകാനാവും. ഈ സാഹചര്യത്തില്‍ ആനയെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് വനം വകുപ്പ് ജീവനക്കാര്‍.

ഇന്നലെ രാത്രി തമിഴ്‌നാട്ടിലെ ലോവര്‍ ക്യാമ്പിനും ഗൂഡല്ലൂരിനും ഇടയിലുള്ള വനമേഖലയിലാണ് ആനയുണ്ടായിരുന്നത്. കുമളിയില്‍ നിന്നും പന്ത്രണ്ട് കിലോമീറ്ററോളം അകലെയായിരുന്നു ഇന്നലെ ആന. ചിന്നക്കനാലിലേക്ക് പോകാനുള്ള ദിശയിലാണെങ്കിലും കൂടുതല്‍ ദൂരം മുന്നോട്ടു പോയിട്ടില്ലെന്നാണ് ഇന്നലെ രാത്രി തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചത്. ഇരു സംസ്ഥാനങ്ങളിലെയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിനായി പ്രദേശത്ത് തുടരുകയാണ്.

രണ്ട് സംഘങ്ങളും വിഎച്ച്എഫ് ആന്റിനയുടെ സഹായത്തോടെയാണ് ആനയെ നിരീക്ഷിക്കുന്നത്. മേഘമലയില്‍ തമിഴ്‌നാട് വനംവകുപ്പ് ഉപയോഗിച്ചിരുന്ന ആന്റിനയാണ് ഇവിടേക്ക് എത്തിച്ചിരിക്കുന്നത്. ജിപിഎസ് കോളറില്‍ നിന്നുള്ള സിഗ്‌നലുകള്‍ തേക്കടിയിലും നിരീക്ഷിക്കുന്നുണ്ട്.

വ്യാഴാഴ്ച അര്‍ധരാത്രി കുമളി റോസാപ്പൂക്കണ്ടത്ത് ജനവാസമേഖലയ്ക്കു സമീപമെത്തിയ അരിക്കൊമ്പനെ വനപാലകര്‍ ആകാശത്തേക്കു വെടിവച്ചാണ് കാടുകയറ്റിയത്. ഇന്നലെ ഉച്ചയ്ക്കു ശേഷം തമിഴ്നാട് വനമേഖലയില്‍ കടന്ന ആന ഇപ്പോള്‍ ദേശീയപാത കടന്ന് ലോവര്‍ ക്യാംപ് പവര്‍ ഹൗസിനു സമീപത്തുകൂടി കമ്പംമെട്ട് ഭാഗത്തേക്കാണ് സഞ്ചരിക്കുന്നത്.

വ്യാഴാഴ്ച രാത്രിയാണ് അരിക്കൊമ്പന്‍ പെരിയാര്‍ വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള റോസാപ്പൂക്കണ്ടം, ഗാന്ധിനഗര്‍ കോളനി ഭാഗങ്ങളില്‍ എത്തിയത്. വനപാലകരുടെ സംഘം ശബ്ദമുണ്ടാക്കി ഗാന്ധിനഗര്‍ കോളനിയില്‍ നിന്ന് ഓടിച്ചപ്പോള്‍ ആന റോസാപ്പൂക്കണ്ടം ഭാഗത്തേക്കു മാറി. ഇവിടെ നിന്നു തുരത്താന്‍ ശ്രമിച്ചപ്പോള്‍ വനംവകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള വനപാലക സംഘത്തിന് നേരെ ചിന്നം വിളിച്ചെത്തി. ഓടി മാറിയ വനപാലകര്‍ പല തവണ ആകാശത്തേക്കു വെടിയുതിര്‍ത്തെങ്കിലും തിരിച്ചുപോകാന്‍ അരിക്കൊമ്പന്‍ കൂട്ടാക്കിയില്ല. പിന്നീടും പല റൗണ്ട് നിറയൊഴിച്ചും ബഹളംവച്ചുമാണ് ആനയെ കാടുകയറ്റിയത്.

രണ്ടാഴ്ച മുമ്പ് മേതകാനത്തുനിന്ന് തമിഴ്‌നാട്ടിലെ മേഘമലയില്‍ എത്തിയ ആന അവിടെ നിന്ന് തിരിച്ച് മേതകാനത്തു വന്നതും സഞ്ചരിച്ച വഴിയിലൂടെത്തന്നെയായിരുന്നു. അരിക്കൊമ്പന്‍ ഇപ്പോള്‍ നിലയുറപ്പിച്ചിട്ടുള്ള ലോവര്‍ക്യാംപ് പ്രദേശത്തു നിന്ന് ചിന്നക്കനാലിലേക്ക് എത്താവുന്ന വഴി. പശ്ചിമഘട്ടത്തിലൂടെ തിരിച്ച് ചിന്നക്കനാലിലെത്താന്‍ 100 കിലോമീറ്ററെങ്കിലും സഞ്ചരിക്കണം.

83 കിലോമീറ്ററാണ് ചിന്നക്കനാലില്‍ നിന്നു കുമളിയിലേക്കുള്ള ദൂരം. അരിക്കൊമ്പന്‍ ഇപ്പോള്‍ നിലയുറപ്പിച്ചിട്ടുള്ള പ്രദേശത്തു നിന്ന് പശ്ചിമഘട്ടത്തിലൂടെ യാത്ര ചെയ്താല്‍ ചിന്നക്കനാലിലെത്താന്‍ 100 കിലോമീറ്ററെങ്കിലും സഞ്ചരിക്കണം. ആനയുടെ ഇപ്പോഴത്തെ സഞ്ചാരപാതയിലൂടെ മുന്നോട്ട് നീങ്ങിയാല്‍ കമ്പംമെട്ടും രാമക്കല്‍മേടും പിന്നിട്ട് മതികെട്ടാന്‍ ചോലയിലെത്താം. ഇവിടെനിന്ന് ചിന്നക്കനാലിലും എത്താം. എന്താകുമെന്ന് കണ്ടറിയാം.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴ സ്വദേശിയായ യുവാവ് സൗദി അറേബ്യയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (27 minutes ago)

ഭര്‍ത്താവ് കൊലപ്പെടുത്തിയെന്ന് അറിയിച്ച ഭാര്യയുടെ ജീവന്‍ പൊലീസ് രക്ഷിച്ചു...  (36 minutes ago)

ഓഹരിവിപണിയിൽ നേട്ടം... ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി  (1 hour ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (2 hours ago)

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE  (2 hours ago)

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു  (3 hours ago)

സുകുമാരക്കുറിപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറിപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച്  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ  (3 hours ago)

കമ്മീഷൻ കണക്ക് പുറത്താകുമോ?  (3 hours ago)

ദ്വിദിന സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ഇന്ന് ഒമാനിലെത്തും...  (3 hours ago)

ഉസ്ബക്കിസ്ഥാനിൽ സുഹൃത്ത് ലാപ്ടോപ് ഉപയോ​ഗിച്ച് തലക്കടിച്ചുകൊന്ന മലയാളി വിദ്യാർഥിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും.  (3 hours ago)

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു;മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്  (4 hours ago)

കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്... പവന് 80 രൂപയുടെ വർദ്ധനവ്  (4 hours ago)

ഇടുക്കിയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ ജോലിക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം...  (4 hours ago)

Malayali Vartha Recommends