പത്ര വിതരണക്കാരന്‍ അജ്ഞാത വാഹനം ഇടിച്ച് മരിച്ചു...പുലര്‍ച്ചെ അഞ്ചുമണിയോടെ കരുവാറ്റ ഹൈസ്‌കൂളിന് പടിഞ്ഞാറുവശം ദേശീയപാതയില്‍ ആയിരുന്നു അപകടം

പത്ര വിതരണക്കാരന്‍ അജ്ഞാത വാഹനം ഇടിച്ച് മരിച്ചു. കരുവാറ്റ രമ്യ ഭവനത്തില്‍ എം എച്ച് രാജു (62) ആണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചുമണിയോടെ കരുവാറ്റ ഹൈസ്‌കൂളിന് പടിഞ്ഞാറുവശം ദേശീയപാതയില്‍ ആയിരുന്നു അപകടം നടന്നത്.
പത്ര വിതരണത്തിനായി സൈക്കിളില്‍ പോകുമ്പോള്‍ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം മുക്കാല്‍ മണിക്കൂറോളം രക്തം വാര്‍ന്ന് റോഡില്‍ കിടന്നു.
തുടര്‍ന്ന് ക്ഷേത്രദര്‍ശനത്തിനായി പോയവര്‍ കാണുകയും ബന്ധുക്കളെ വിവരമറിയിക്കുകയും ആയിരുന്നു.
ബന്ധുക്കള്‍ എത്തി ആംബുലന്‍സില്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഭാര്യ: രാധ. മക്കള്‍: രമ്യ, രാജ്കുമാര്‍.
"
https://www.facebook.com/Malayalivartha






















