കൊല്ലം-തേനി ദേശീയപാതയില്‍ ചാരുംമൂടിന് സമീപം നിയന്ത്രണം വിട്ട കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം.. ഒരാള്‍ക്ക് പരുക്ക്

കൊല്ലം-തേനി ദേശീയപാതയില്‍ ചാരുംമൂടിന് സമീപം നിയന്ത്രണം വിട്ട കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
ഓട്ടോ ഡ്രൈവര്‍ ചുനക്കര തെക്ക് ചോണേത്ത് അജ്മുല്‍ ഖാന്‍ (തമ്പി - 59), ഓട്ടോയില്‍ ഉണ്ടായിരുന്ന യാത്രക്കാരി ചുനക്കര തെക്ക് രാമനിലയത്തില്‍ തങ്കമ്മ (70) എന്നിവരാണ് മരിച്ചത്.മറ്റൊരു യാത്രക്കാരിയായ ചുനക്കര നടുവില്‍ തെക്കണശ്ശേരില്‍ മണിയമ്മയ്ക്കാണ് (55) ഗുരുതരമായി പരുക്കേറ്റത്.
മണിയമ്മയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ കറ്റാനത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
" f
https://www.facebook.com/Malayalivartha






















