മനുഷ്യ മാംസം കണ്ടു അറപ്പ് തീരാത്തവൾ...റോഡിൽ വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും തിരക്കുള്ള സമയത്ത്, ആളുകൾ നോക്കി നിൽക്കെയാണ്.... 2 പേർ ചേർന്ന് കൂസലില്ലാതെ മൃതദേഹഭാഗങ്ങളടങ്ങിയ ബാഗ് കാറിലെടുത്തുവച്ച് കൊണ്ടുപോയത്....ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്...

മനുഷ്യ മാംസം കണ്ടു അറപ്പ് തീരാത്തവൾ എന്നൊക്കെ കേട്ടിട്ടേ ഉള്ളൂ..അതാണ് ഫർഹാന ,വെറും 19 വയസ്സാണ് അവളുടെ പ്രായം, സാധാരണ ഈ സമയത്ത് പഠിച്ചു നടക്കേണ്ട പെൺകുട്ടി...പച്ചയ്ക്ക് ഒരു മനുഷ്യനെ രണ്ടായി വെട്ടി മുറിച്ചു കഷ്ണങ്ങളാക്കി എന്നുള്ള വാർത്ത ഏറെ ഞെട്ടലോടെയാണ് കേട്ടത്...19 വയസ് മാത്രമുള്ള ഫറഹാനയ്ക്ക് എങ്ങനെയാണ് ഇത്രയും ക്രൂരമായി ഒരാളെ കൊള്ളാൻ സാധിച്ചത്...പക്ഷെ അതി വിദഗ്തമായാണ് ഫർഹാന എല്ലാം കൈകാര്യം ചെയ്തത്..നഗരമധ്യത്തിൽ എരഞ്ഞിപ്പാലം ട്രാഫിക് സിഗ്നലിനു തൊട്ടടുത്ത്, തിരക്കേറിയ റോഡരികിലാണു സിദ്ദീഖിനെ കൊലപ്പെടുത്തി വെട്ടിമുറിച്ച ‘ഡി കാസ ഇൻ’ ലോഡ്ജ്. റോഡിൽ വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും തിരക്കുള്ള സമയത്ത്, ആളുകൾ നോക്കി നിൽക്കെയാണ്, 2 പേർ ചേർന്ന് കൂസലില്ലാതെ മൃതദേഹഭാഗങ്ങളടങ്ങിയ ബാഗ് കാറിലെടുത്തുവച്ച് കൊണ്ടുപോയത്.തൊട്ടടുത്തു സ്വകാര്യ ആശുപത്രിയുള്ളതിനാൽ ഈ ലോഡ്ജിൽ ആളുകളെത്തുന്നതു പതിവാണ്. നേരത്തേ ചില പരാതികൾ ഉയർന്നതിനാൽ ലോഡ്ജ് ഏതാനും മാസം അടച്ചിട്ടിരുന്നു. 18 ന് ഉച്ചകഴിഞ്ഞ് 3.40നാണു ലോഡ്ജിൽ സിദ്ദീഖ് എത്തിയത്. പിന്നീടു മുഹമ്മദ് ഷിബിലിയും ഫർഹാനയും എത്തി. സിദ്ദീഖിന്റെ പേരിലാണു മുറികൾ എടുത്തത്. 19ന് ഉച്ചതിരിഞ്ഞു 3.10 – 3.15 വരെ ഷിബിലിയും ഫർഹാനയും ചേർന്നു വലിയ ബാഗുകൾ കാറിൽ കയറ്റുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ നിന്നു കിട്ടി.
3.10നു ഷിബിലി ആദ്യ ബാഗ് കയറ്റി ഹോട്ടലിലേക്കു മടങ്ങിപ്പോയി. 3.15ന് ഫർഹാനയ്ക്കൊപ്പമെത്തി രണ്ടാമത്തെ ബാഗും കാറിന്റെ ഡിക്കിയിൽ കയറ്റി. പിന്നീട് ഇരുവരും കാറിൽ കയറിപ്പോയി. പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞാണു ശരീരഭാഗങ്ങൾ ബാഗിലേക്കു മാറ്റിയത്. ബാഗുകൾ കയർ ഉപയോഗിച്ചു കെട്ടിയിരുന്നു.മുറിയിൽ നിന്നു ശേഖരിച്ച രക്തസാംപിളുകൾ ഡിഎൻഎ പരിശോധനയ്ക്കയച്ചു. എരഞ്ഞിപ്പാലത്തെ ഡി കാസ ഇൻ ഹോട്ടലിൽ വ്യാപാരി കൊല്ലപ്പെട്ട സംഭവത്തിൽ അടിമുടി ദുരൂഹതയാണ്. ഹണി ട്രാപ്പ് ആണോ എന്ന് സംശയം ഉയർന്നിട്ടുണ്ടെങ്കിലും അതും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പണം കൈക്കലാക്കുവാനുള്ള ബ്ലാക്ക് മെയിലിങ്ങോ പ്രലോഭനമോ മറ്റോ ഹോട്ടൽമുറിയിൽ നടന്നിട്ടുണ്ടോ എന്നും അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു. റൂമിൽ അക്രമസംഭവങ്ങൾ ഉണ്ടായതായി ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് ഹോട്ടൽ ജീവനക്കാർ മൊഴി നൽകിയിട്ടുള്ളത്. ചെക്ക് ഔട്ട് ചെയ്തപ്പോഴും സംശയം തോന്നിയില്ല. ഇതിൽ ഒരു മുറി പിന്നീട് മറ്റൊരാൾക്ക് വാടകയ്ക്ക് കൊടുത്തിട്ടുണ്ട്. 18-ന് 3.45-നാണ് സിദ്ദിഖ് മുറികളെടുത്തത്. വാടക നേരത്തേ തന്നെ കൊടുത്തിട്ടുണ്ട്. ട്രോളി ബാഗുകൾ കയറ്റി സിദ്ദിഖിന്റെ കാറിൽ പ്രതികൾ പോകുന്നത് ഹോട്ടലിനു സമീപത്തെ സ്റ്റേഷനറി ക്കടയിലെ സി.സി. ടി.വി. ദൃശ്യങ്ങളിൽ വ്യക്തമാകുന്നുണ്ട്. പ്രതികൾ ലഹരിമരുന്നിന് അടിമകളായിരുന്നുവെന്നും പൊലീസ് കരുതുന്നു. കൊലയ്ക്കുശേഷം സംശയംപോലും തോന്നിക്കാത്ത വിധം മുറി വൃത്തിയാക്കിയാണ് കടന്നുകളഞ്ഞത്.
ചെന്നൈയിൽ നിന്നും കൊണ്ടു വന്ന പ്രതികളുടെ ചോദ്യം ചെയ്യൽ നിർണ്ണായകമാണ്. കൊലപാതകം നടത്തിയതിനെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചും കൂടുതൽ കാര്യങ്ങൾ അറിയേണ്ടതുണ്ട്. മാറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതും വ്യക്തമാകണം. കൊല്ലപ്പെട്ട സിദ്ദിഖിന്റെ മൃതദേഹം തിരൂർ കോരങ്ങാട് ജുമാ മസ്ജിദിൽ ഇന്നലെ അർധരാത്രിയോടെ ഖബറടക്കി. കോഴിക്കോട് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായ എരഞ്ഞിപ്പാലം ജംഗ്ഷനിലെ പാതയോരത്തുള്ള ഹോട്ടലിലാണ് സംഭവം നടന്നത്. 58 കാരനായ ഹോട്ടൽ ഉടമയെ 22 കാരനായ യുവാവും 19 കാരിയായ യുവതിയും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ട്രോളി ബാഗുകളിലാക്കി അട്ടപ്പാടി വനമേഖലയിൽ ഉപേക്ഷിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha






















