Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അദാനി എല്ലാം തീരുമാനിച്ചത് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത്.. അദാനി പിണറായി സർക്കാരിന് നൽകിയ കമ്മീഷന്റെ കണക്ക് പുറത്തുവരുമോ..?


സങ്കടമടക്കാനാവാതെ.... അസീർ മേഖലയിലുള്ള അൽജഅ്ദ ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ ആറ് പേർ ക്ക് ദാരുണാന്ത്യം


ആശുപത്രി വികസന സമിതികളിൽ എസ്.സി/എസ്.ടി, വനിതാ പ്രാതിനിധ്യം നിർബന്ധമാക്കി ഉത്തരവിറക്കി ആരോഗ്യ വകുപ്പ്....


തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി


വിദേശയാത്രയും ധനലാഭവും: വ്യാഴാഴ്ചയിലെ ഭാഗ്യരാശികൾ!

വീണ്ടും കേന്ദ്രത്തിന്റെ വക എട്ടിന്റെ പണി; വായ്പാപരിധി കേന്ദ്രം വെട്ടി, സാമ്പത്തിക നില കൂടുതൽ കടുക്കും...പണം തികയാതെ സംസ്ഥാന സർക്കാർ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക്....കേരളത്തെ ശ്വാസംമുട്ടിക്കാനുള്ള നീക്കമാണ് പൊട്ടിത്തെറിച്ച് ധന മന്ത്രി...

27 MAY 2023 10:10 AM IST
മലയാളി വാര്‍ത്ത

More Stories...

ഭര്‍ത്താവ് കൊലപ്പെടുത്തിയെന്ന് അറിയിച്ച ഭാര്യയുടെ ജീവന്‍ പൊലീസ് രക്ഷിച്ചു...

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു

സുകുമാരക്കുറുപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറുപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച് റീ ഓപ്പൺ ചെയ്തതോടെ അത് സംഭവിച്ചേക്കും.

എന്തിനും ഏതിനും വായ്പാ എടുക്കാൻ നിന്നാൽ അതെങ്ങനെ ശെരിയാവുമെന്ന് കേന്ദ്രം...ഏതായാലും എട്ടിന്റെ പണി ആണിപ്പോൾ കിട്ടിയത്...പിണറായിയും ബാലഗോപാലും തേഞ്ഞൊട്ടിരിക്കുകയാണ്..ഇപ്പോൾ കേന്ദ്രം വായ്പാ പരിധി വെട്ടിക്കുറച്ചതോടെ ദൈനംദിന ചെലവുകൾക്കും ബഡ്ജറ്റിൽ പ്രഖ്യാപിച്ച വികസന പദ്ധതികൾക്കും പണം തികയാതെ സംസ്ഥാന സർക്കാർ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക്. തീരുമാനം സർക്കാരിനു വലിയപ്രതിസന്ധി സൃഷ്ടിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.അടുത്ത മാർച്ച് 31വരെ കേരളത്തിന് എടുക്കാവുന്ന വായ്പ 15,390 കോടിരൂപയാണെന്ന് ഇന്നലെ അറിയിപ്പ് ലഭിച്ചു. കഴിഞ്ഞവർഷം 23,000കോടിരൂപ വായ്പയെടുക്കാൻ അനുവദിച്ചിരുന്നു. അതിൽ 7610കോടിയുടെ കുറവാണുണ്ടായിരിക്കുന്നത്. ഇതിനു പുറമേ, കമ്മി കുറയ്ക്കുന്നതിന്കിട്ടുന്ന സഹായധനത്തിൽ 10000കോടിയും ഈ വർഷം വെട്ടിക്കുറയ്ക്കും.മൊത്ത ആഭ്യന്തരഉൽപാദനത്തിന്റെ മൂന്നു ശതമാനം വായ്പയെടുക്കാമെന്ന വ്യവസ്ഥ പ്രകാരം 32,440 കോടി രൂപ സംസ്ഥാന സർക്കാർ പ്രതീക്ഷിച്ചിരുന്നു. ബഡ്ജറ്റിൽ പ്രഖ്യാപനങ്ങൾ നടത്തിയതും അതിന്റെ അടസ്ഥാനത്തിലാണ്. പക്ഷേ, അനുവദിച്ചത് ആഭ്യന്തരഉൽപാദനത്തിന്റെ 1.6% മാത്രം.ഇങ്ങനെ നോക്കുമ്പോൾ 17,110കോടിയുടെ കുറവാണ് വന്നിരിക്കുന്നത്.

ഇതോടെ, ജീവനക്കാരുടെ ശമ്പളത്തിനും ക്ഷേമപെൻഷനും അടക്കം തുക കണ്ടെത്താൻ ബുദ്ധിമുട്ട് നേരിടും.കിഫ്ബിയും ക്ഷേമപെൻഷൻ കമ്പനിയും വഴിയെടുത്ത ലോണുകൾ കേരളത്തിന്റെ വായ്പാപരിധിയിൽനിന്ന് വെട്ടിക്കുറയ്ക്കുമെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു.മൂന്ന് മാസത്തെക്ഷേമ പെൻഷൻ കുടിശികയാണ്. സർവീസ് പെൻഷൻ പരിഷ്‌കരണ കുടിശിക 2,800കോടിയും ക്ഷാമബത്തകുടിശിക 1,400കോടിയും കൊടുത്തു തീർക്കാനുണ്ട്. ഇതിൽ രണ്ട് ഗഡു ഈവർഷം നൽകാനിരിക്കുകയായിരുന്നു. ജീവനക്കാർക്കും പെൻഷൻകാർക്കും നൽകാനുള്ള 20,000കോടി മരവിപ്പിച്ച് നിർത്തിയാണ് ധനസ്ഥിതി പിടിച്ച് നിർത്തുന്നത്.ദൈനംദിനചെലവിന്റെ 64% തനത് വരുമാനത്തിൽ നിന്നാണ് കേരളം കണ്ടെത്തുന്നത്. മറ്റ് പല സംസ്ഥാനങ്ങളിലും ഇത് വെറും 30% മാത്രമാണ്. എന്നിട്ടും വായ്പലഭ്യത തടയുന്നത് രാഷ്ട്രീയ നീക്കം മാത്രമാണെന്ന് മന്ത്രി ബാലഗോപാൽ പറഞ്ഞു. ഇതിനെതിരെ സംസ്ഥാനത്തെ മുഴുവൻ ജനങ്ങളും കക്ഷിരാഷ്ട്രീയഭേദമ്രില്ലാതെ ഒരുമിച്ച് നിൽക്കണമെന്ന് ധനമന്ത്രി ആഹ്വാനം ചെയ്തു.കേരളത്തെ ശ്വാസംമുട്ടിക്കാനുള്ള നീക്കമാണ്. ജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാൻ സർക്കാർ പരമാവധി ശ്രമിക്കും, എന്നാണ് ധനമന്ത്രിയുടെ വാക്കുകൾ...കേരളത്തിന്റെ കടമെടുപ്പ് പരിധി വലിയ തോതിൽ വെട്ടിക്കുറച്ച കേന്ദ്രത്തിന്റെ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നു. ഏതു വിധേനയും സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുക എന്നതായി മാറിയിരിക്കുന്നു കേന്ദ്രത്തിന്റെ സമീപനം.കുറച്ചുനാളുകളായി കേരളത്തിനുള്ള ഗ്രാന്റുകളും വായ്പകളും നിഷേധിക്കുകയും വെട്ടിക്കുറക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.

 

നടപ്പു വർഷം 32442 കോടി രൂപയുടെ വായ്പ എടുക്കാനുള്ള അനുമതി സാമ്പത്തിക വർഷാരംഭത്തിൽ കേന്ദ്രം നൽകിയിരുന്നതാണ്. എന്നാൽ 15390 കോടി രൂപയുടെ അനുമതി മാത്രമാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗ്രാന്റിനത്തിൽ 10000 കോടിയുടെ വെട്ടിക്കുറവ് ഈ വർഷം വരുത്തിയതിന് പുറമെയാണിത്.ഇത് കേരളത്തിലെ ജനങ്ങൾക്കെതിരായുള്ള വെല്ലുവിളിയാണ്. സംസ്ഥാനത്തിന്റെ വികസന- ക്ഷേമ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുക എന്ന രാഷ്ട്രീയ ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. ജനങ്ങളാകെ ഒരുമിച്ച് നിന്ന് ഈ തെറ്റായ നടപടിക്കെതിരെ ശബ്ദമുയർത്തേണ്ടതുണ്ട്. രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ച് സംസ്ഥാനത്തിന്റെ ഉത്തമ താൽപര്യം സംരക്ഷിക്കാനായി എല്ലാവരും ഒരുമിച്ച് നിന്ന് പ്രതിഷേധിക്കേണ്ട സന്ദർഭമാണിത്.എന്നാണ് മന്ത്രി പൊട്ടിത്തെറിച്ചിരിക്കുന്നത്..പോംവഴി1.കാര്യകാരണസഹിതം കേന്ദ്രത്തെ ബോധ്യപ്പെടുത്തി വായ്പാപരിധി ഉയർത്താൻ ശ്രമിക്കാം2. രാഷ്ട്രീയ പ്രതിരോധം സൃഷ്ടിച്ചും സമ്മർദ്ദം ചെലുത്തിയും കേന്ദ്ര തീരുമാനം മാറ്റാം3.സർവ്വകക്ഷി സംഘത്തെ അയച്ച് സ്വാധീനം ചെലുത്തി പരിധി ഉയർത്താം4. നിയമപരമായ മാർഗങ്ങളിലൂടെ കേന്ദ്രത്തെ തിരുത്താം.. എന്നും കേന്ദ്രം കരുതുന്നു...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴ സ്വദേശിയായ യുവാവ് സൗദി അറേബ്യയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (24 minutes ago)

ഭര്‍ത്താവ് കൊലപ്പെടുത്തിയെന്ന് അറിയിച്ച ഭാര്യയുടെ ജീവന്‍ പൊലീസ് രക്ഷിച്ചു...  (33 minutes ago)

ഓഹരിവിപണിയിൽ നേട്ടം... ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി  (1 hour ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (2 hours ago)

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE  (2 hours ago)

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു  (3 hours ago)

സുകുമാരക്കുറിപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറിപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച്  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ  (3 hours ago)

കമ്മീഷൻ കണക്ക് പുറത്താകുമോ?  (3 hours ago)

ദ്വിദിന സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ഇന്ന് ഒമാനിലെത്തും...  (3 hours ago)

ഉസ്ബക്കിസ്ഥാനിൽ സുഹൃത്ത് ലാപ്ടോപ് ഉപയോ​ഗിച്ച് തലക്കടിച്ചുകൊന്ന മലയാളി വിദ്യാർഥിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും.  (3 hours ago)

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു;മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്  (4 hours ago)

കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്... പവന് 80 രൂപയുടെ വർദ്ധനവ്  (4 hours ago)

ഇടുക്കിയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ ജോലിക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം...  (4 hours ago)

Malayali Vartha Recommends