അച്ഛനൊപ്പം റബര്‍ ടാപ്പിങ്ങിനിറങ്ങിനായി പോയ സംസാരശേഷിയില്ലാത്ത യുവാവിനെ കാട്ടുപോത്ത് ആക്രമിച്ചു.... യുവാവ് ഗുരുതര പരുക്കേറ്റ് ആശുപത്രിയില്‍

അച്ഛനൊപ്പം റബര്‍ ടാപ്പിങ്ങിനിറങ്ങിനായി പോയ സംസാരശേഷിയില്ലാത്ത യുവാവിനെ കാട്ടുപോത്ത് ആക്രമിച്ചു.... യുവാവ് ഗുരുതര പരുക്കേറ്റ് ആശുപത്രിയില്‍. താമരശ്ശേരി കട്ടിപ്പാറയിലാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്.
കട്ടിപ്പാറ അമരാട് മല അരീക്കരക്കണ്ടി ദാമോദരന്റെ മകന്‍ റിജേഷിനാണ് പരിക്കേറ്റത്. 35 വയസുകാരനായ റിജേഷ് ഭിന്നശേഷിക്കാരനാണ്. സംസാരശേഷിയില്ലാത്ത ഇദ്ദേഹം രാവിലെ അച്ഛനൊപ്പം റബ്ബര്‍ ടാപ്പിങിനായാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. രാവിലെ എട്ട് മണിയോടെ റബ്ബര്‍ ടാപ്പിങ് ജോലി ചെയ്തുകൊണ്ടിരിക്കെയാണ് കാട്ടുപോത്ത് ആക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ റിജേഷിനെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം റിജേഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. റിജേഷിന്റെ തലയ്ക്കും വയറിനുമാണ് പരുക്കേറ്റത്.
റിജേഷിന് സംസാര ശേഷിയില്ലാത്തതിനാല്‍ കാട്ടുപോത്തിന്റെ ആക്രമണം ആദ്യം പിതാവ് അറിഞ്ഞില്ല. പിന്നീട് തിരിഞ്ഞ് നോക്കിയപ്പോഴാണ് മകന്‍ വീണ് കിടക്കുന്നത് കണ്ടത്. കാട്ടുപന്നിയുടെ ആക്രമണം പതിവായ മേഖലയാണിത്.
https://www.facebook.com/Malayalivartha






















