ഹോട്ടലില്‍ റൂമെടുത്തത് ഫര്‍ഹാനയുടെ ആവശ്യപ്രകാരം..തേൻ കെണിയിൽ സിദ്ധിഖിനെ വീഴ്ത്താൻ ഫര്‍ഹാനയ്ക്ക് ബുദ്ധി ഉപദേശിച്ചത് ഷിബിലി..!നഗ്നക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞ സിദ്ധിഖിനെ ആദ്യം ചുറ്റിക കൊണ്ട് ആക്രമിച്ചത് ഷിബിലി..! മറ്റ് പ്രതികളായ ഷിബിലയും ആഷിഖും സംഭവ സമയത്ത് ഹോട്ടലിലുണ്ടായിരുന്നു

കേരളത്തെ ഞെട്ടിച്ച തിരൂര്‍ സ്വദേശിയായ വ്യാപാരി സിദ്ദിഖിന്റെ കൊലപാതകം ഹണി ട്രാപ്പിനിടെയാണെന്ന് മലപ്പുറം എസ് പി സുജിത് ദാസ് അറിയിച്ചു. 'കേസില്‍ അറസ്റ്റിലായ ഫര്‍ഹാനയെ സിദ്ദിഖിന് നേരത്തെ അറിയാമായിരുന്നു. ഫര്‍ഹാനയുടെ ആവശ്യപ്രകാരമാണ് ഹോട്ടലില്‍ ഷിബിലിക്ക് ജോലി നല്‍കിയത്. ഹണി ട്രാപ്പിലൂടെ സാമ്പത്തിക നേട്ടമായിരുന്നു പ്രതികളുടെ ലക്ഷ്യം. എതിര്‍ത്തപ്പോള്‍ ചുറ്റിക കൊണ്ട് ആക്രമിച്ചതാണ് മരണകാരണമെന്നും' എസ് പി മാധ്യമങ്ങളെ അറിയിച്ചു.
സിദ്ദിഖിനെ നഗ്നനാക്കി ഫോട്ടോ എടുക്കാന്‍ പ്രതികള്‍ ശ്രമിച്ചു. ഇതിനെ എതിര്‍ത്തതോടെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ഫര്‍ഹാനയാണ് സിദ്ദിഖിനെ ലോഡ്ജിലേക്ക് വിളിച്ചത്. മറ്റ് പ്രതികളായ ഷിബിലയും ആഷിഖും സംഭവ സമയത്ത് ഹോട്ടലിലുണ്ടായിരുന്നു. ഫര്‍ഹാന കയ്യില്‍ കരുതിയ ചുറ്റിക കൊണ്ട് ഷിബിലി സിദ്ദിഖിന്റെ തലയ്ക്കടിക്കുകയായിരുന്നു. നിലത്ത് വീണ സിദ്ദിഖിനെ ആഷിഖ് നെഞ്ചില്‍ ചവിട്ടിയെന്നും പൊലീസ് അറിയിച്ചു.
കൊലയ്ക്ക് ശേഷമാണ് പ്രതികള്‍ ഇലക്ട്രിക്ക് കട്ടറും രണ്ട് ട്രോളി ബാഗുകളും വാങ്ങിയത്. സിദ്ദിഖും ഫര്‍ഹാനയുടെ പിതാവും നേരത്തെ സുഹൃത്തുക്കളായിരുന്നു. അതുവഴി സിദ്ദിഖിന് ഫര്‍ഹാനയെ നേരത്തെ അറിയാമായിരുന്നു. ഫര്‍ഹാന പറഞ്ഞിട്ടാണ് ലോഡ്ജില്‍ സിദ്ദിഖ് മുറിയെടുത്തത്. ചോദ്യം ചെയ്യലിലാണ് പൊലീസിന് ഇക്കാര്യങ്ങള്‍ വ്യക്തമായത്.
https://www.facebook.com/Malayalivartha






















