Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അദാനി എല്ലാം തീരുമാനിച്ചത് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത്.. അദാനി പിണറായി സർക്കാരിന് നൽകിയ കമ്മീഷന്റെ കണക്ക് പുറത്തുവരുമോ..?


സങ്കടമടക്കാനാവാതെ.... അസീർ മേഖലയിലുള്ള അൽജഅ്ദ ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ ആറ് പേർ ക്ക് ദാരുണാന്ത്യം


ആശുപത്രി വികസന സമിതികളിൽ എസ്.സി/എസ്.ടി, വനിതാ പ്രാതിനിധ്യം നിർബന്ധമാക്കി ഉത്തരവിറക്കി ആരോഗ്യ വകുപ്പ്....


തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി


വിദേശയാത്രയും ധനലാഭവും: വ്യാഴാഴ്ചയിലെ ഭാഗ്യരാശികൾ!

റബർ കർഷകരെ പിണറായി വലിപ്പിച്ചു...റബറിന് കിലോക്ക് 300 രൂപ താങ്ങുവില; ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുമ്പോൾ സംസ്ഥാനത്തെ ക്രൈസ്തവരെ കൈയിലെടുക്കാൻ രാപ്പകൽ സമരം...കർഷകരുടെ കണ്ണിൽ മണ്ണിടാനുള്ള സി പി എം നീക്കം പൊളിയുന്നു....

27 MAY 2023 02:12 PM IST
മലയാളി വാര്‍ത്ത

More Stories...

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു

സുകുമാരക്കുറുപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറുപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച് റീ ഓപ്പൺ ചെയ്തതോടെ അത് സംഭവിച്ചേക്കും.

അദാനി എല്ലാം തീരുമാനിച്ചത് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത്.. അദാനി പിണറായി സർക്കാരിന് നൽകിയ കമ്മീഷന്റെ കണക്ക് പുറത്തുവരുമോ..?

റബറിന്  കിലോക്ക്  300  രൂപ താങ്ങുവില പ്രഖ്യാപിക്കുന്ന തരത്തിലുള്ള ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുമ്പോൾ സംസ്ഥാനത്തെ ക്രൈസ്തവരെ കൈയിലെടുക്കാൻ രാപ്പകൽ സമരം നടത്തി  കർഷകരുടെ കണ്ണിൽ മണ്ണിടാനുള്ള സി പി എം നീക്കം പൊളിയുന്നു. സി പി എം സമരത്തിനിറങ്ങിയ പശ്ചാത്തലത്തിൽ തത്കാലം താങ്ങുവില പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് കേന്ദ്ര സർക്കാരിൻ്റെ തീരുമാനം. ഈ വർഷം ഒടുവിലോ അടുത്ത  വർഷം ആദ്യമോ ആയിരിക്കും തീരുമാനം ഉണ്ടാവുക. പാവം റബർ കർഷകരുടെ   ഉള്ള കഞ്ഞിയിൽ സി പി എം  പാറ്റയിട്ടു.  റബർ കർഷകരെ കൈയിലെടുക്കാനുള്ള കേന്ദ്ര നീക്കം പൊളിക്കാനുള്ള അടവാണ് പിണറായി രാജ്ഭവനിൽ കാട്ടി കൂട്ടിയത്.ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് റബര്‍ വിലയുടെ പേരില്‍ ക്രൈസ്തവ സഭകളെ ഒപ്പം നിര്‍ത്താനുള്ള ബിജെപി നീക്കം പൊളിക്കാന്‍ കേരള കര്‍ഷക സംഘത്തിന്‍റെ ആഭിമുഖ്യത്തിൽ തുടങ്ങിയ  രാപകല്‍ സമരം കർഷകർ തന്നെ തിരസ്കരിച്ചിരുന്നു. സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിലുള്ള സി പി എം പ്രവർത്തകരെ വാഹനങ്ങളിൽ കൊണ്ടുവന്ന് രാജ്ഭവന് മുന്നിലിരുത്തി നാട്ടുകാരെ ബുദ്ധിമുട്ടിക്കാൻ കഴിഞ്ഞു എന്നതിൽ കൂടുതൽ രാപ്പകൽ സമരം കൊണ്ട്  ഒരു പ്രയോജനവുമുണ്ടായില്ല..

 

 റബര്‍ താങ്ങുവില 300 രൂപയാക്കി കേന്ദ്ര സര്‍ക്കാര്‍ സംഭരിക്കണം എന്ന ആവശ്യമാണ് സിപിഎം പോഷകസംഘടനയായ കേരള കര്‍ഷക സംഘം മുന്നോട്ടുവയ്ക്കുന്നത്. റബര്‍ വില 300 രൂപയാക്കിയാല്‍ കേരളത്തില്‍ നിന്ന് എംപിയില്ലെന്ന ബിജെപിയുടെ വിഷമം മാറ്റിത്തരാമെന്ന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയില്‍ പ്രസംഗിച്ചത് രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിനിടെയാണ് താങ്ങുവില 300 രൂപയാക്കി കേന്ദ്ര സര്‍ക്കാര്‍ തന്നെ റബര്‍ സംഭരിക്കണം എന്നാവശ്യപ്പെട്ട് കേരള കര്‍ഷക സംഘം രാജ്ഭവനു മുന്നില്‍ രാപകല്‍ സമരം തുടങ്ങിയത്.റബര്‍ വിലയിടിവിന് കാരണം കേന്ദ്ര സര്‍ക്കാര്‍ നയങ്ങളാണെന്നും ബിജെപി പറയുന്നത് വിശ്വസിക്കരുതെന്നുമാണ്  അഖിലേന്ത്യ കിസാന്‍ സഭ നേതാവ് വിജു കൃഷ്ണന്‍ പറയുന്നത്. റബറിനെ കാര്‍ഷിക വിളയായി അംഗീകരിക്കുക, റബര്‍ ബോര്‍ഡ് ഓഫിസ് കേരളത്തില്‍ തന്നെ നിലനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളും കര്‍ഷക സംഘം ഉന്നയിക്കുന്നു. 1000 റബര്‍ കര്‍ഷകരെ സമരത്തില്‍ അണിനിരത്തിയിട്ടുണ്ട് എന്നാണ് വാദം. മാര്‍ച്ചിന് മുന്നോടിയായി മലയോര മേഖലയില്‍ റബര്‍ കര്‍ഷകരുടെ ലോങ് മാര്‍ച്ചും ഗൃഹസന്ദര്‍ശനവും സംഘടിപ്പിച്ചിരുന്നു.

റബറിന്റെ വില മുന്നൂറു രൂപയായി കേന്ദ്രസർക്കാർ പ്രഖ്യാപിക്കുകയാണെങ്കിൽ തിരഞ്ഞെടുപ്പിൽ ബി ജെ പിയെ സഹായിക്കുമെന്ന് തലശേരി രൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ളാനി പറഞ്ഞത് ബി ജെ പി നേതാക്കളെ കണ്ടതിന് ശേഷമാണ്.  ബിഷപ്പ് ഹൗസിലെത്തി ബി ജെ പി നേതാക്കൾ പാംപ്ളാനിയെ കണ്ടിരുന്നു. ഇതാണ് സി പി എമ്മിനെ ഭയപ്പെടുത്തിയത്.പ്രസ്താവനയ്ക്ക് രണ്ടുദിവസം മുൻപ് ബിഷപ്പിനെ കണ്ടതായി ബി ജെ പി ജില്ലാ പ്രസിഡന്റും ന്യൂനപക്ഷമോർച്ച ഭാരവാഹികളും അടക്കമുള്ളവർ സ്ഥിരീകരിച്ചു. സാധാരണ സന്ദർശനത്തിന്റെ ഭാഗമായാണ് കണ്ടതെന്നും ഇതിനിടെ കർഷകരുടെയും കുടിയേറ്റക്കാരുടെയും പ്രതിസന്ധികളെക്കുറിച്ച് ചർച്ച ചെയ്തുവെന്നും നേതാക്കൾ പറയുന്നു. ബിഷപ്പിന്റെ പ്രസ്താവന വന്നതിന് പിന്നാലെ ബി ജെ പി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഫേസ്‌ബുക്ക് പേജിൽ ബിഷപ്പിനെ സന്ദർശിക്കുന്നതിന്റെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ബിഷപ്പിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായും ഇതിൽ വ്യക്തമാക്കുന്നുണ്ട്.

 

ബി ജെ പി ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ്, ന്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡന്റ് അരുൺ തോമസ്, ജനറൽ സെക്രട്ടറി, ജോസ് എ വൺ, ലുയിസ് തുടങ്ങിയ നേതാക്കളാണ് ബിഷപ്പിനെ സന്ദർശിച്ചത്. ലവ് ജിഹാദ് പോലെയുള്ള സാമൂഹിക വിഷയങ്ങളിൽ ന്യൂനപക്ഷമോർച്ചയുടെ ഇടപെടൽ പ്രശംസനീയമാണെന്ന് കൂടിക്കാഴ്ചയിൽ പാംപ്ളാനി അഭിപ്രായപ്പെട്ടതായി ബി ജെ പി നേതാക്കൾ പറഞ്ഞു.കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപതയിൽ സംഘടിപ്പിച്ച കർഷകറാലിയിലായിരുന്നു ആർച്ച് ബിഷപ്പിന്റെ പരാമർശം.'റബറിന് വിലയില്ല. വിലത്തകർച്ചയിലാണ്. കേന്ദ്രം ഭരിക്കുന്ന സർക്കാർ വിചാരിച്ചാൽ റബറിന്റെ വില 250 രൂപയാക്കാൻ കഴിയും. തിരഞ്ഞെടുപ്പിൽ വോട്ടായി മാറാത്ത ഒരു പ്രതിഷേധത്തിനും ജനാധിപത്യത്തിൽ വിലയില്ലെന്ന സത്യമോർക്കുക. നമുക്ക് കേന്ദ്രസർക്കാരിനോട് പറയാം, നിങ്ങളുടെ പാർട്ടി ഏതുമായിക്കൊള്ളട്ടെ, ഞങ്ങൾ നിങ്ങളെ വോട്ട് ചെയ്ത് ജയിപ്പിക്കാം. നിങ്ങൾ വില 300 രൂപയായി പ്രഖ്യാപിച്ച് കർഷകരിൽ നിന്ന് റബർ എടുക്കുക. നിങ്ങൾക്ക് ഒരു എം പി പോലുമില്ലെന്ന വിഷമം ഈ കുടിയേറ്റ ജനത മാറ്റിത്തരാം'- എന്നായിരുന്നു ബിഷപ്പിന്റെ പ്രസ്താവന.ഇത് വിവാദമായതിന് പിന്നാലെ പ്രസ്താവനയിൽ അദ്ദേഹം വിശദീകരണവും നൽകി. താൻ പറഞ്ഞത് മലയോര കർഷകരുടെ നിലപാടാണ്. സഭയും ബി ജെ പിയും തമ്മിലുള്ള സഖ്യമായി ഇതിനെ ദുർവ്യാഖ്യാനം ചെയ്യേണ്ടതില്ല. കർഷകരുടെ കൂടിയാലോചിച്ചതിന് ശേഷമെടുത്ത തീരുമാനമാണിത്. അവരുടെ പൊതുവികാരം പ്രഖ്യാപിക്കുകമാത്രമാണ് ചെയ്തത്. സഭയുടെ ആശയം പ്രചരിപ്പിച്ചതല്ലെന്നും ബിഷപ്പ് വ്യക്തമാക്കിയിരുന്നു.

 

മുമ്പ് ഇടുക്കി ബിഷപ്പ് ഇത്തരം ഒരു പ്രസ്താവന നടത്തിയതിന്  പിന്നാലെയാണ് ജോയ്സ് ജോർജ്  ഇടുക്കി എം.പി  ആയത്. സഭാപിതാക്കൾമാരുടെ വാക്കുകൾ ഒരിക്കലും വെറുതെയാവില്ല. അങ്ങനെ സംശയിക്കുന്നവർക്കുള്ള മുന്നറിയിപ്പാണ് ജോയ്സ് ജോർജ്.കേരളത്തിലെ റബർ കർഷകർ വിലയിടിവ് കാരണം വലിയ ദുരിതമനുഭവിച്ചപ്പോൾ കൈത്താങ്ങാകുന്നതിനു കേരളാ കോൺഗ്രസ് എം ചെയർമാനും ധനകാര്യമന്ത്രിയുമായിരുന്ന കെ എം മാണി യാണ് വിവിധ വകുപ്പുകളെ ഏകോപിപിച്ച് റബർ വിലസ്ഥിരതാ പദ്ധതി ആവിഷ്കരിച്ചത് .നാളിതുവരെയും ഇതിനു സമാനമായ മറ്റൊരു പദ്ധതി ആവിഷ്കരിക്കുന്നതിനു കേന്ദ്ര -  കേരള വണ്മെൻറുകൾക്ക്  സാധിച്ചിട്ടില്ല എന്നാൽ റബ്ബർ വില മുന്നൂറാക്കിയാൽ ബിജെപിയെ പിന്തുണക്കാമെന്ന തലശ്ശേരി അതിരൂപത ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പരമാർശത്തിനെതിരെ സത്യദീപം മുഖപത്രം രംഗത്തെത്തി. ബിജെപിക്ക് മലയോര ജനത എംപിയെ നൽകിയാൽ എല്ലാത്തിനും പരിഹാരമുണ്ടാകും എന്ന് പറയുന്നത് ബാലിശമാണ്. കഴിഞ്ഞ 9 വർഷമായി ബിജെപി സർക്കാർ ഇറക്കുമതി ഉദാര നയങ്ങൾക്കെതിരെ ഒന്നും ചെയ്തിട്ടില്ല. കർഷകർക്ക് വേണ്ടി നടത്തിയെന്ന് പറയുന്ന പ്രസ്താവന അവർക്കുതന്നെ തിരിച്ചടിയായി. ഇതിലൂടെ കാർഷിക അവഗണന എന്ന വിഷയത്തെ ബിഷപ്പ് ലളിതവത്കരിക്കുകയാണ്. മലബാറിലെ കർഷകരുടെ പോലുള്ള പ്രശ്നമല്ല ഇടുക്കിയിലെയും കുട്ടനാട്ടിലെയും. പ്രസ്താവനയുടെ രാഷ്ട്രീയം മാത്രമാണ് ചർച്ചയായത് എന്ന മനസ്സിലാക്കിയിട്ടും പ്രസ്താവന പിൻവലിക്കാത്തത് എന്തെന്നാണ് മനസ്സിലാകാത്തത്. എറണാകുളം അങ്കമാലി അതിരൂപതയുടെ മുഖപത്രമാണ് സത്യപീപം. 

സിപി എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദനും തലശേരി ബിഷപ്പിനെതിരെ രംഗത്തെത്തിയിരുന്നു. റബറിന്റെ വില എന്നുപറയുന്നത് നിസാരവിഷയമായി എം.വി ഗോവിന്ദന് തോന്നുന്നുണ്ടാകാമെന്നാണ് ബിഷപ്പ് പറഞ്ഞത്.  എന്നാലത് മലയോര കര്‍ഷകര്‍ക്ക് നിസാരകാര്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. റബര്‍ മാത്രമാണോ ക്രിസ്‌ത്യാനിയുടെ പ്രശ്നമെന്നും വേറെയും നിരവധി പ്രശ്നങ്ങള്‍ ക്രിസ്‌ത്യാനിയ്ക്കുണ്ടെന്നുമായിരുന്നു എം വി ഗോവിന്ദന്‍ പറഞ്ഞത്.താന്‍ പറഞ്ഞത് മലയോര കര്‍ഷകരുടെ നിലപാടാണ്. അവർക്ക് ആകെയുള്ള വരുമാനം റബർ കൃഷിയിൽ നിന്നുമാണ്. മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങളുടെ മറവിലല്ല റബറിനെ ആരാണോ പിന്തുണയ്ക്കുന്നത് അവര്‍ക്ക് പിന്തുണ നല്‍കുമെന്ന് പറയുന്നത്. മറിച്ച്‌ കര്‍ഷകന്റെ അവസ്ഥ അത്രമേല്‍ ദയനീയമാണ് എന്ന് അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് വേണ്ടിയാണ്. അതിനെ സഭയും ബിജെപിയും തമ്മിലുള്ള സഖ്യമായി ദുര്‍വ്യാഖ്യാനം ചെയ്യേണ്ടതില്ല. കര്‍ഷകരുടെ കൂടിയാലോചിച്ചതിന് ശേഷമെടുത്ത തീരുമാനമാണിത്. അവരുടെ പൊതുവികാരം പ്രഖ്യാപിക്കുകമാത്രമാണ് ചെയ്തത്. സഭയുടെ ആശയം പ്രചരിപ്പിച്ചതല്ലെന്നും ബിഷപ്പ് വ്യക്തമാക്കി.

 

ഇപ്പോള്‍ ഞങ്ങളെ സഹായിക്കുന്നതിനായി നയം രൂപീകരിക്കാന്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിയ്ക്ക് സാധിക്കും. അതിനാലാണ് റബറിന്റെ ഇറക്കുമതി തീരുവയെക്കുറിച്ച്‌ തീരുമാനമെടുക്കുകയും റബറിന്റെ വില 300 രൂപയാക്കുകയും ചെയ്താല്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ മലയോര കര്‍ഷകര്‍ തയ്യാറാകുമെന്ന് പറഞ്ഞത്. അവര്‍ അത്രയേറെ ഗതികേടിലാണ്. പലരും ജപ്തി ഭീഷണി നേരിടുന്നുണ്ടെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു.റബര്‍ വില 300 രൂപയാക്കണമെന്നും കർഷകരെ സഹായിക്കുന്നവരുടെ പക്ഷത്തു നിൽക്കുമെന്നും പറഞ്ഞ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ വാക്കുകള്‍ വിവാദമാക്കിയ സിപിഎം ആണ് ഇപ്പോൾ  സമാന ആവശ്യവുമായി രംഗത്ത് എത്തിയത്. വിവാദങ്ങൾ കുത്തിപ്പൊക്കിയത് കെട്ടടങ്ങിതുടങ്ങിയതോടെ ആർച്ച്ബിഷപ്പിന്റെ ആവശ്യത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞ ഇടതുമുന്നണി കാർഷികമേഖലയിലെ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് കണ്ണൂർ ജില്ലയിൽ മലയോര ജാഥകൾ സംഘടിപ്പിച്ചിരുന്നു..

 

ഈ ജാഥയിലും റബർ വില തന്നെയായിരുന്നു പ്രധാന വിഷയം. ഇതിനു പിന്നാലെയാണ് റബറിന് 300 രൂപ താങ്ങുവിലയാക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് സിപിഎമ്മിന്റെ പോഷകസംഘടനയായ കേരള കർഷക സംഘം രാജ്ഭവനിലേക്ക് ലോംഗ് മാർച്ച് നടത്തിയത്. നേരത്തെ കണ്ണൂർ ജില്ലയിലെ ആലക്കോട് നടന്ന എകെസിസിയുടെ കർഷകസമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവേ കേന്ദ്രസർക്കാർ സഹായിച്ചാലും സംസ്ഥാന സർക്കാർ സഹായിച്ചാലും കർഷകരുടെ നിലപാട് ഇരുവരോടും ഒരുപോലെയായിരിക്കുമെന്നും വോട്ടായി മാറാത്ത ഒരു പ്രതിഷേധത്തിനും ജനാധിപത്യത്തിൽ വിലയില്ലെന്നും ആർച്ച് ബിഷപ്പ് പറഞ്ഞിരുന്നു. എന്നാൽ, ആർച്ച്ബിഷപ്പിന്റെ പ്രസ്താവന ബിജെപിയെ അനുകൂലിച്ചാണെന്നു പറഞ്ഞാണ് സിപിഎം നേതാക്കൾ രംഗത്തുവന്നത്.ഇതിനു പിന്നാലെ ആര്‍ച്ച് ബിഷപ്പിന് നേരെ ഇടതു സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്ന് സൈബര്‍ ആക്രമണവും അന്നു ഉണ്ടായി. റബറിന്റെ വില മാത്രമാണോ കർഷകർ നേരിടുന്ന പ്രശ്നമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അന്നു ചോദിച്ചത്. പാര്‍ട്ടി അധ്യക്ഷന്റെ പ്രതികരണം അണികളിലും എതിര്‍പ്പ് സൃഷ്ട്ടിച്ചിരിന്നു.ഇപ്പോഴത്തെ സമരം ഉണ്ടായിരുന്നില്ലെങ്കിൽ റബറിന് കേന്ദ്ര സർക്കാർ താങ്ങുവില പ്രഖ്യാപിക്കുമായിരുന്നു എന്നാണ് ഡൽഹിയിൽ നിന്നുള്ള വാർത്തകൾ. രാജ്ഭവന് മുന്നിൽ നടന്ന സമരത്തിൻ്റെ വിശദാംശങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേന്ദ്ര  സർക്കാരിനെ അറിയിച്ചിരുന്നു. ഇതിൽ നിന്നാണ് കേന്ദ്ര സർക്കാർ തീരുമാനം പുന:പരിശോധിച്ചത്.എന്നാൽ ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യത്തിൽ നിന്നും ബി ജെ പി പിൻവലിയാൻ സാധ്യതയില്ല.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹരിവിപണിയിൽ നേട്ടം... ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി  (9 minutes ago)

ആലപ്പുഴ സ്വദേശിയായ യുവാവ് സൗദി അറേബ്യയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (54 minutes ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (1 hour ago)

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE  (1 hour ago)

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു  (2 hours ago)

സുകുമാരക്കുറിപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറിപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച്  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ  (2 hours ago)

കമ്മീഷൻ കണക്ക് പുറത്താകുമോ?  (2 hours ago)

ദ്വിദിന സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ഇന്ന് ഒമാനിലെത്തും...  (2 hours ago)

ഉസ്ബക്കിസ്ഥാനിൽ സുഹൃത്ത് ലാപ്ടോപ് ഉപയോ​ഗിച്ച് തലക്കടിച്ചുകൊന്ന മലയാളി വിദ്യാർഥിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും.  (2 hours ago)

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു;മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്  (3 hours ago)

കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്... പവന് 80 രൂപയുടെ വർദ്ധനവ്  (3 hours ago)

ഇടുക്കിയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ ജോലിക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം...  (3 hours ago)

വയനാട് കള്ളാടി ദുരന്തം... ഇന്ന് പുലർച്ചെ മീനാക്ഷിപ്പുഴയോട് ചേർന്ന പ്രദേശത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി.... മരിച്ചവരുടെ എണ്ണം നാലായി....  (4 hours ago)

Malayali Vartha Recommends