Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അദാനി എല്ലാം തീരുമാനിച്ചത് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത്.. അദാനി പിണറായി സർക്കാരിന് നൽകിയ കമ്മീഷന്റെ കണക്ക് പുറത്തുവരുമോ..?


സങ്കടമടക്കാനാവാതെ.... അസീർ മേഖലയിലുള്ള അൽജഅ്ദ ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ ആറ് പേർ ക്ക് ദാരുണാന്ത്യം


ആശുപത്രി വികസന സമിതികളിൽ എസ്.സി/എസ്.ടി, വനിതാ പ്രാതിനിധ്യം നിർബന്ധമാക്കി ഉത്തരവിറക്കി ആരോഗ്യ വകുപ്പ്....


തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി


വിദേശയാത്രയും ധനലാഭവും: വ്യാഴാഴ്ചയിലെ ഭാഗ്യരാശികൾ!

കേരളം പ്രത്യേക രാജ്യമായി തന്നെ നിലകൊള്ളുന്നു എന്നതിന് ഔദ്യോദിക സ്ഥിരീകരണമെന്നോണം ഒരു ഉത്തരവിറങ്ങി. ഭൂകമ്പത്തിൽ തകർന്ന തുർക്കിക്ക് 10 കോടി കൊടുക്കാൻ ഉത്തരവും ഇറങ്ങി.

27 MAY 2023 03:38 PM IST
മലയാളി വാര്‍ത്ത

More Stories...

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു

സുകുമാരക്കുറുപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറുപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച് റീ ഓപ്പൺ ചെയ്തതോടെ അത് സംഭവിച്ചേക്കും.

അദാനി എല്ലാം തീരുമാനിച്ചത് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത്.. അദാനി പിണറായി സർക്കാരിന് നൽകിയ കമ്മീഷന്റെ കണക്ക് പുറത്തുവരുമോ..?

കേരളം ഒരു രാജ്യമാണോ എന്ന് ലോക മലയാളികളെല്ലാം കളിയാക്കിയല്ലോ? എങ്കിലിതാ കേരളം പ്രത്യേക രാജ്യമായി തന്നെ നിലകൊള്ളുന്നു എന്നതിന് ഔദ്യോദിക സ്ഥിരീകരണമെന്നോണം ഒരു ഉത്തരവിറങ്ങി.  ഭൂകമ്പത്തിൽ തകർന്ന തുർക്കിക്ക് 10 കോടി കൊടുക്കുമെന്ന് കേരള സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നല്ലോ? അത് വിദേശ കാര്യമന്ത്രാലയത്തിന് നൽകി, ഇപ്പോൾ ഉത്തരവും ഇറങ്ങി.

ഇവിടെ കൊടുക്കാൻ കാശുണ്ടോ? എന്തിന് ഒരു സംസ്ഥാനം പ്രത്യേകം ധനസഹായം നൽകണം? രാജ്യം സഹായിച്ചതല്ലേ? എന്നൊന്നും ചോദിക്കരുത്...തുർക്കിയെപ്പറ്റി ഒരക്ഷരം മിണ്ടരുത്!. അത് കേരള സർക്കാരിന് ഇഷ്ടമല്ല. ഈ മാസം 24 ന് നോർക്ക പ്രിൻസിപ്പൽസെക്രട്ടറി തുർക്കിക്കുള്ള പണമനുവദിച്ച് ഉത്തരവിരക്കി.

കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിനാണ് സംസ്ഥാനം തുക കൈമാറുക. വിദേശ കാര്യ മന്ത്രാലയം ഈ തുക തുർക്കിക്ക് കൈമാറും.  ഒരു സംസ്ഥാനത്തിന് നേരിട്ട് ഒരു രാജ്യത്തിന് ഫണ്ട് കൈമാറാൻ സാധിക്കില്ല. കേന്ദ്ര വിദേശകാര്യമന്ത്രാലയം വഴിയെ ഫണ്ട് കൈമാറ്റം സാധിക്കൂ. ആ സാഹചര്യത്തിലാണ് കേരള സർക്കാർ നിബന്ധനകളെല്ലാം പാലിച്ച് തുർക്കിക്ക് 10 കോടി നൽകുന്നത്.

 പ്രളയ കാലത്ത് ലോകമൊന്നടങ്കം ഉള്ളവർ ബാങ്ക് വഴിയും മറ്റും ഇങ്ങോട്ടേക്ക് സഹായം എത്തിച്ചു.  ഇതിനൊക്കെ പുറമെ ലോകത്താകമാനം സഞ്ചരിച്ച് മുഖ്യമന്ത്രി പണപ്പിരിവ് നടത്തി. യുഎഇ കേന്ദ്രീകരിച്ച് ഒരു ഒന്നൊന്നര പിരിവ് നടത്തി.അന്ന് പണപ്പിരിവിനായി മുഖ്യമന്ത്രി ഗൾഫിലേക്ക് പോയതിൽ ലൻ എതിർപ്പാണ് മലയാളികൾക്കിടയിൽ ഉണ്ടായത്.

 

ദുബായിലേക്ക് സഹായം തേടിപ്പോയ മുഖ്യമന്ത്രി കേന്ദ്രത്തെ ഇക്കാര്യത്തിൽ അടുപ്പിച്ചേയില്ലെന്ന് മാത്രമല്ല, അന്നും കേരളം പ്രത്യേകമൊരു രാജ്യമെന്നപോലെയാണ് വാർത്താ സമ്മേളനം വരെ നടത്തിയത്. യുഎഇ കിരീടാവകാശിയും വ്യവസായി എം എ യൂസഫലിയും മാത്രമായി ബന്ധപ്പെട്ട് 700 കോടി കേരളത്തിന് കിട്ടുമെന്നായിരുന്നു വാർത്താ സമ്മേളനം നടത്തി മുഖ്യമന്ത്രി പറഞ്ഞത്.

എംഎ യുസഫലിയും യുഎഇ അധികൃതരുമായി ചേർന്ന് എല്ലാം സെറ്റാക്കി എന്നും കോടികൾ ഇത്തരത്തിൽ കേരളത്തിനായി കൊണ്ടുവരാനാണ് യാത്ര പോയതെന്നും പറഞ്ഞ് മുക്യമന്ത്രിയും പരിവാരങ്ങളും സംഗതി ന്യായീകരിച്ചു.  അന്നും മാധ്യമങ്ങളും സാമ്പത്തിക വിദഗ്ദ്ധരും ഇക്കാര്യത്തിൽ സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു.

അതായത് വിദേശ പണ്ട് സംസ്ഥാനത്തെത്തിക്കാൻ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി വേണമെന്നും ഫെമ എന്ന നിയമം അനുശാസിക്കുന്നത് അതാണെന്നും പറഞ്ഞിരുന്നു. എന്നാൽ പിണറായി വിജയന് കേന്ദ്രത്തെ ഇക്കാര്യത്തിൽ സമീപിക്കാനോ, ഫണ്ട് വിവരം സുതാര്യമാക്കാനോ താൽപ്പര്യമില്ലായിരുന്നു.

സംസ്താനം സ്വന്തമായി കാര്യങ്ങൾ നടത്തുമെന്നും കേന്ദ്രത്തിന്റെ ഇടപെടൽ വേണ്ടെന്നുമുള്ള ധാർഷ്യമായിരുന്നു അന്ന്.   അതുകൊണ്ട് തന്നെ ഒറ്റ ചില്ലിക്കാശ് പോലും അന്ന് ഇവിടേയ്ക്ക് കൊണ്ടുവരാൻ കഴിഞ്ഞില്ല. പിന്നീട് ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് സമുച്ചയം നിർമ്മിക്കാൻ റെഡ് ക്രസന്റ് എന്ന യുഎഇ സംഘടനയിൽ നിന്ന് കോടികൾ സ്വീകരിച്ചതിന്റെ പേരിലാണല്ലോ സർക്കാർ വെട്ടിലായത്.

അതും ഇത്തരത്തിൽ  കേന്ദ്രത്തെ ഇടപെടുത്താതെ കോടികൾ തട്ടിയെുക്കാനുള്ള സൂത്രമായിരുന്നു. എന്നാൽ റെഡ്ക്രസന്റ് ഇടപെടലിൽ പണികിട്ടി. ഫണ്ട് തിരിമറിയിൽ ,അഴിമതിയിൽ മുഖ്യന്ത്രിയുെടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കരൻ ഇപ്പോഴും അഴിക്കുള്ളിലാണ്. ഇന്നലെ വീണ്ടും ജാമ്യം നിഷേധിക്കുകയായിരുന്നു.

ഇത്തരത്തിൽ വിദേശ ഫണ്ട് സംബന്ധിച്ച് നല്ലോരു പാഠം പഠിച്ചതുകൊണ്ടല്ല, മറിച്ച് എന്ത് കാരണവശാലും സംസ്ഥാനം തുർക്കിക്ക് ഫണ്ട് കൊടുക്കുമെന്ന വാശിയാണ് ഇതെന്നാണ് സംഭവം വിലയിരുത്തപ്പെടുന്നത്. പ്രഖ്യാപനം നടത്തിയ മുഖ്യമന്ത്രിയും യൂസഫലിയും പിന്നീട് മിണ്ടിയിട്ടില്ല. തുർക്കിയിലെ ഭൂകമ്പം നാശം വിതച്ചപ്പോൾ, കേരളത്തിൽ ബജറ്റ് മറുപടി പ്രസംഗത്തിലാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ തുർക്കിക്ക് 10 കോടി ധനസഹായം കൊടുക്കുമെന്ന് അറിയിച്ചത്.

അതേസമയം കേന്ദ്ര സർക്കാർ തുർക്കിക്ക് വേണ്ട സഹായങ്ങളൊക്കെ ചെയ്തിരുന്നു.  മെഡിക്കൽ ഉപകരണങ്ങളുടെയും മരുന്നുകളുടെയും സഹായം എത്തിച്ചു, നിരവധി ആരോഗ്യ പ്രവർകരുടെ സംഘങ്ങളെയും പ്രശ്ന ബാധിത പ്രദേശത്ത് വിന്യസിച്ചു. അതിനിടയിലായിരുന്നു കേരളം വേറെ രാജ്യമാണോ എന്ന തരത്തിൽ ആക്ഷേപമുയർന്നത്. ഇതിനുള്ള തിരിച്ചടിയാവണം , ഇപ്പോൾ കേന്ദ്രത്തെ അറിയിച്ച് അനുമതി വാങ്ങി പണം കൊടുക്കുന്നത്.

ഇവിടെ ക്ഷേമ പെൻഷൻ മുടക്കമില്ലാതെ നൽകാനാവുന്നില്ല, പെൻഷനും സമ്പളവും കൊടുക്കാനാവുന്നില്ല. കടം വാങ്ങാൽ പരിധി എന്നേ അവസാനിച്ചു. സംസ്ഥാനത്തെ വിതസന പ്രവർത്തനങ്ങളെല്ലാം ഭാഗികമായെങ്കിലും നിലച്ചു. അത്തരത്തിൽ നികുതിഭാരം ജനങ്ങലിൽ ചുമത്തിയും, വിലക്കയറ്റം പിടിച്ചു നിർത്താൻ ശ്മിക്കാതെയും, ജനദ്രോഹ ഭരണം നടത്തുന്ന സർക്കാരാണ് തുർക്കിക്ക് 10 കോടി കൊടുക്കുന്നതെന്നോർക്കണം. സഹായം നൽകുന്നത് മോശം കാര്യമേയല്ല.

എന്നാൽ കേന്ദ്ര സർക്കാർ ആവശ്യമായ സഹായം ചെയ്തിട്ടും ഇത്തരത്തിൽ സാമ്പത്തികമായി കഷ്ടപ്പെടുന്ന കേരളമെന്ന് സംസ്ഥാനം മര്റൊരു രാജ്യത്തിന്  കോടികൾ കൊടുത്തു സഹായിക്കുമെന്ന വാശിയാണ് പ്രശ്നം.

സ്വന്തം കയ്യിലെ ശമ്പളമോ അലവൻസോ അല്ല ഇത്തരത്തിൽ കൊടുക്കുമെന്ന് അവർ പ്രഖ്യാപിച്ചതും കൊടുത്തതും. സർക്കാർ ഖജനാവിൽ നിന്ുള്ള പണമാണ്. അധികാരത്തിലേറിയാൽ സർക്കാർ ഖജനാവ് സ്വന്തം താൽപ്പര്യത്തിനും പാർട്ടി നിലപാടുകൾക്കും തീരുമാനങ്ൾങക്കും അനുസരിപ്പ്  വിനിയോഗിക്കാനും, ആണെന്ന ഈ ധാരണ എന്നവസാനിക്കും? 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹരിവിപണിയിൽ നേട്ടം... ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി  (8 minutes ago)

ആലപ്പുഴ സ്വദേശിയായ യുവാവ് സൗദി അറേബ്യയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (53 minutes ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (1 hour ago)

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE  (1 hour ago)

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു  (2 hours ago)

സുകുമാരക്കുറിപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറിപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച്  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ  (2 hours ago)

കമ്മീഷൻ കണക്ക് പുറത്താകുമോ?  (2 hours ago)

ദ്വിദിന സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ഇന്ന് ഒമാനിലെത്തും...  (2 hours ago)

ഉസ്ബക്കിസ്ഥാനിൽ സുഹൃത്ത് ലാപ്ടോപ് ഉപയോ​ഗിച്ച് തലക്കടിച്ചുകൊന്ന മലയാളി വിദ്യാർഥിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും.  (2 hours ago)

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു;മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്  (3 hours ago)

കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്... പവന് 80 രൂപയുടെ വർദ്ധനവ്  (3 hours ago)

ഇടുക്കിയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ ജോലിക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം...  (3 hours ago)

വയനാട് കള്ളാടി ദുരന്തം... ഇന്ന് പുലർച്ചെ മീനാക്ഷിപ്പുഴയോട് ചേർന്ന പ്രദേശത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി.... മരിച്ചവരുടെ എണ്ണം നാലായി....  (3 hours ago)

Malayali Vartha Recommends