Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അദാനി എല്ലാം തീരുമാനിച്ചത് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത്.. അദാനി പിണറായി സർക്കാരിന് നൽകിയ കമ്മീഷന്റെ കണക്ക് പുറത്തുവരുമോ..?


സങ്കടമടക്കാനാവാതെ.... അസീർ മേഖലയിലുള്ള അൽജഅ്ദ ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ ആറ് പേർ ക്ക് ദാരുണാന്ത്യം


ആശുപത്രി വികസന സമിതികളിൽ എസ്.സി/എസ്.ടി, വനിതാ പ്രാതിനിധ്യം നിർബന്ധമാക്കി ഉത്തരവിറക്കി ആരോഗ്യ വകുപ്പ്....


തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി


വിദേശയാത്രയും ധനലാഭവും: വ്യാഴാഴ്ചയിലെ ഭാഗ്യരാശികൾ!

ഒളവണ്ണയിലെ ഹോട്ടലുടമയും തിരൂർ സ്വദേശിയുമായ സിദ്ദീഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഷിബിലിയും ഫർഹാനയും തമ്മിലുള്ള വിവാഹം നടത്തിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം

27 MAY 2023 04:19 PM IST
മലയാളി വാര്‍ത്ത

More Stories...

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു

സുകുമാരക്കുറുപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറുപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച് റീ ഓപ്പൺ ചെയ്തതോടെ അത് സംഭവിച്ചേക്കും.

അദാനി എല്ലാം തീരുമാനിച്ചത് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത്.. അദാനി പിണറായി സർക്കാരിന് നൽകിയ കമ്മീഷന്റെ കണക്ക് പുറത്തുവരുമോ..?

ഒളവണ്ണയിലെ ഹോട്ടലുടമയും തിരൂർ സ്വദേശിയുമായ സിദ്ദീഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഷിബിലിയും ഫർഹാനയും തമ്മിലുള്ള വിവാഹം നടത്തിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം സമീപിച്ചിരുന്നതായി ചളവറ ഇട്ടേക്കാട് മഹല്ല് സെക്രട്ടറി ഹസൻ. ഫർഹാനയുടെ ഉമ്മയുടെ കൂടെയാണ് ഇരുവരും എത്തിയത്. വിവാഹം നടത്താൻ പുരുഷന്റെ മഹല്ലിൽനിന്ന് കത്ത് ആവശ്യമാണെന്ന് അവരെ അറിയിച്ചു. ഒന്നരമാസത്തിന് ശേഷം വീണ്ടും ഫർഹാനയുടെ ഉമ്മ വന്ന് കത്ത് കിട്ടാൻ ബുദ്ധിമുട്ടാണെന്ന് അറിയിച്ചു. പിന്നീട് ഫർഹാനയുടെ പിതാവും വിവാഹം നടത്താൻ വേണ്ടി വന്ന് കണ്ടിരുന്നു. കത്തില്ലാതെ മഹല്ലിന് ഇടപെടാനാവില്ലെന്നും പഞ്ചായത്തിൽ വിവാഹം രജിസ്റ്റർ ചെയ്യാനാണ് അവരോട് നിർദേശിച്ചതെന്നും ഹസൻ മീഡിയവണിനോട് പറഞ്ഞു.

               

സിദ്ദീഖിന്റെ കൊലപാതകം ഹണിട്രാപായിരുന്നുവെന്നും ഹോട്ടലിൽ മുറിയെടുത്തത് ഇതിനായിരുന്നുവെന്നും മലപ്പുറം എസ്.പി സുജിത് ദാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മൂന്നുപേരെയും മലപ്പുറം ഡി.വൈ.എസ്.പി ഓഫീസിൽവെച്ച് എസ്.പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തിരുന്നു.

 

 

 

ഹണിട്രാപ് വിവരം മൂന്നു പ്രതികൾക്കും അറിയാമെന്നും 18ാം തിയ്യതി ഷൊർണൂരിൽ നിന്ന് ഫർഹാനയും ആശിഖും ട്രെയിനിൽ വന്നിരുന്നുവെന്നും ഷിബിലിയടക്കം മൂന്നു പ്രതികളും സംഭവ സ്ഥലത്തുണ്ടായിരുന്നുവെന്നും എസ്.പി പറഞ്ഞു. റൂമെടുത്ത ശേഷം രണ്ടു പേരും സംസാരിക്കവേ സിദ്ദീഖിന്റെ നഗ്നഫോട്ടോയെടുക്കാൻ പ്രതികൾ ശ്രമിച്ചെന്നും പണത്തിനായി തർക്കമുണ്ടായെന്നും വ്യക്തമാക്കി. ഇതോടെ പ്രതികളുമായുള്ള മൽപ്പിടുത്തത്തിൽ സിദ്ദീഖ് താഴെ വീണു, അപ്പോൾ ഫർഹാന കയ്യിൽ കരുതിയ ചുറ്റിക ഉപയോഗിച്ച് ഷിബിലി സിദ്ദീഖിനെ ആക്രമിച്ചു. തലയിലാണ് ആക്രമിച്ചത്. ആശിഖ് നെഞ്ചത്ത് ചവിട്ടുകയും ചെയ്തു. ഇതിൽ വാരിയെല്ലുകൾ തകർന്നു. തുടർന്ന് മൂവരും ചേർന്ന് ഇയാളെ മർദിച്ചു കൊല്ലുകയായിരുന്നു.

           

'സിദ്ദീഖിനെ ഹണിട്രാപ് ചെയ്യുമ്പോൾ ആക്രമണമുണ്ടായാൽ പ്രതിരോധിക്കാൻ ഒരുങ്ങിയാണ് പ്രതികൾ എത്തിയിരുന്നത്. കൊലപാതക ശേഷം മാനഞ്ചിറയിൽ പോയി അവർ ആദ്യം ഒരു ട്രോളി ബാഗ് വാങ്ങി. എന്നാൽ അതിൽ മൃതദേഹം കയറാത്തതിനാൽ പിറ്റേദിവസം കട്ടർ വാങ്ങി. തലേന്ന് പോയ അതേ കടയിൽ നിന്ന് ഒരു ട്രോളി ബാഗ് കൂടി വാങ്ങി. തുടർന്ന് ജി 4 റൂമിലെ കുളിമുറിയിൽ വെച്ച് കഷ്ണങ്ങളാക്കുകയും ബാഗിലാക്കി അട്ടപ്പാടി ചുരത്തിൽ കൊണ്ടുപോയി തള്ളി. തുടർന്ന് പ്രതികൾ ഉപയോഗിച്ച വസ്ത്രമടക്കമുള്ള കാര്യങ്ങൾ ഒരു സ്ഥലത്ത് കൊണ്ടുപോയി തള്ളി, കാറും ഉപേക്ഷിച്ചു. മറ്റു സാധനങ്ങൾ വേറൊരു സ്ഥലത്തും കൊണ്ടുപോയിട്ടു. ഈ സ്ഥലങ്ങൾ അവർ പറഞ്ഞിട്ടുണ്ട്. അവിടെങ്ങളിൽ പോയി ഉടൻ തെളിവ് ശേഖരിക്കും' എസ്.പി സുജിത് ദാസ് വ്യക്തമാക്കി.

       

ഷിബിലിയാണ് കാര്യങ്ങൾ ആസൂത്രണം ചെയ്‌തെന്നും ചെന്നൈയിലെത്തി അസമിലേക്ക് കടക്കാനായിരുന്നു പ്രതികളുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. സിദ്ദീഖുമായി ഫർഹാനയുടെ പിതാവിന് പരിചയമുണ്ടായിരുന്നുവെന്നും പറഞ്ഞു. കാർ ചെറുതിരുത്തിയിൽ കൊണ്ടുപോയി ഉപേക്ഷിച്ച ശേഷം ഫർഹാനയെ വീട്ടിൽ വിടുകയായിരുന്നുവെന്നും ഷിബിലിയാണ് കാർ ഓടിച്ചതെന്നും എസ്.പി പറഞ്ഞു.

 

 

 

അതേസമയം, സിദ്ദീഖിന്റെ മരണകാരണം നെഞ്ചിലേറ്റ ചവിട്ടാകാമെന്നാണ് പോസ്റ്റ്‌മോർട്ടം നിഗമനം. വാരിയെല്ലുകൾക്ക് പൊട്ടലുണ്ടെന്നും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. വാരിയെല്ലുകൾ പൊട്ടിയതായും തലയിൽ അടിയേറ്റ പാടുകളുള്ളതായും കണ്ടെത്തി. മരിച്ച ശേഷമാണ് സിദ്ദീഖിന്റെ ശരീരം പ്രതികൾ വെട്ടിമുറിച്ചത്. ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് കാലുകൾ മുറിച്ചുമാറ്റിയെന്നും കണ്ടെത്തലുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹരിവിപണിയിൽ നേട്ടം... ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി  (9 minutes ago)

ആലപ്പുഴ സ്വദേശിയായ യുവാവ് സൗദി അറേബ്യയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (54 minutes ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (1 hour ago)

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE  (1 hour ago)

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു  (2 hours ago)

സുകുമാരക്കുറിപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറിപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച്  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ  (2 hours ago)

കമ്മീഷൻ കണക്ക് പുറത്താകുമോ?  (2 hours ago)

ദ്വിദിന സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ഇന്ന് ഒമാനിലെത്തും...  (2 hours ago)

ഉസ്ബക്കിസ്ഥാനിൽ സുഹൃത്ത് ലാപ്ടോപ് ഉപയോ​ഗിച്ച് തലക്കടിച്ചുകൊന്ന മലയാളി വിദ്യാർഥിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും.  (2 hours ago)

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു;മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്  (3 hours ago)

കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്... പവന് 80 രൂപയുടെ വർദ്ധനവ്  (3 hours ago)

ഇടുക്കിയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ ജോലിക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം...  (3 hours ago)

വയനാട് കള്ളാടി ദുരന്തം... ഇന്ന് പുലർച്ചെ മീനാക്ഷിപ്പുഴയോട് ചേർന്ന പ്രദേശത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി.... മരിച്ചവരുടെ എണ്ണം നാലായി....  (4 hours ago)

Malayali Vartha Recommends