Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അദാനി എല്ലാം തീരുമാനിച്ചത് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത്.. അദാനി പിണറായി സർക്കാരിന് നൽകിയ കമ്മീഷന്റെ കണക്ക് പുറത്തുവരുമോ..?


സങ്കടമടക്കാനാവാതെ.... അസീർ മേഖലയിലുള്ള അൽജഅ്ദ ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ ആറ് പേർ ക്ക് ദാരുണാന്ത്യം


ആശുപത്രി വികസന സമിതികളിൽ എസ്.സി/എസ്.ടി, വനിതാ പ്രാതിനിധ്യം നിർബന്ധമാക്കി ഉത്തരവിറക്കി ആരോഗ്യ വകുപ്പ്....


തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി


വിദേശയാത്രയും ധനലാഭവും: വ്യാഴാഴ്ചയിലെ ഭാഗ്യരാശികൾ!

വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപമുള്ള മെഡിക്കൽ സർവീസസ് കോർപറേഷ‌ന്റെ ഗോഡൗണിൽ തീപിടിത്തം. രണ്ടാഴ്ചയ്ക്കിടെ കേരളാ മെഡിക്കൽ സർവ്വീസസ് കോർപ്പറേഷന്റെ മൂന്ന് മരുന്നു സംഭരണ കേന്ദ്രങ്ങളാണ് കത്തിയമർന്ന്ത്.

27 MAY 2023 04:30 PM IST
മലയാളി വാര്‍ത്ത

More Stories...

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു

സുകുമാരക്കുറുപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറുപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച് റീ ഓപ്പൺ ചെയ്തതോടെ അത് സംഭവിച്ചേക്കും.

അദാനി എല്ലാം തീരുമാനിച്ചത് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത്.. അദാനി പിണറായി സർക്കാരിന് നൽകിയ കമ്മീഷന്റെ കണക്ക് പുറത്തുവരുമോ..?

വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപമുള്ള മെഡിക്കൽ സർവീസസ് കോർപറേഷ‌ന്റെ ഗോഡൗണിൽ തീപിടിത്തം. രണ്ടാഴ്ചയ്ക്കിടെ കേരളാ മെഡിക്കൽ സർവ്വീസസ് കോർപ്പറേഷന്റെ മൂന്ന് മരുന്നു സംഭരണ കേന്ദ്രങ്ങളാണ് കത്തിയമർന്ന്ത്.

മരുന്ന് സംഭരണ കേന്ദ്രത്തിൽ മാത്രം തീകത്തുക, അതും അനധികൃതമായി മരുന്നും മെഡിക്കൽ ഉപകരണങ്ങളും വാങ്ങിക്കൂട്ടിയ കേസ് ലോകായുക്ത പരിശോധിക്കുമ്പോൾ തന്നെ. ഇവിടെ മരുന്നുകൾ സൂക്ഷിക്കുന്നിടത്തേക്ക് തീ പടരുന്നതിന് മുമ്പ് അണക്കുകയായിരുന്നു.

ഇവിടെയും ബ്ലീച്ചിംഗ് പൗഡർ സൂക്ഷിക്കുന്നിടത്താണ് തീപിടുത്തം ഉണ്ടായത്. ഇതിപ്പോൾ ബ്ലീച്ചിംഗ് പൗഡറിന്റെ തീപിടിത്ത സാധ്യത പഠിക്കാനായി ആരോ ശ്രമിക്കുന്നതാണോ ഇനി. അല്ലെങ്കിൽ അടുപ്പിച്ച് മൂന്നിടങ്ങളിൽ ഇതെങ്ങനെ നടക്കുന്നു.

അനധികൃതമായി മരു്നനും വാക്സിനുകളും മെഡിക്കൽ ഉപകരണങ്ങളും വാങ്ങിയ വകയിൽ കോടികളുടെ അഴിമതി ആരോപിക്കപ്പെടുന്ന സാഹചര്യത്തിലരാണ് ഈ തീപിടുത്തങ്ങളൊക്കെ നടക്കുന്നതെന്നതാണ് ഏറെ സംശയാസ്പദം. മഹിളാ കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് വീണാ നായർ ഈ ക്രമക്കേടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലോകായുക്തക്ക് സമർപ്പിച്ച ഹർജി ഇനിയും തീരുമാനമായില്ല.

ആരോഗ്യമന്ത്രി കെ.കെ ഷൈലജയുടെ കാലത്താണ് ഹർജി ഫയൽ ചെയ്യുന്നത്. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും ഇതിൻമേൽ അന്വേഷണം നടന്നിട്ടില്ല.കൊല്ലത്ത് ഉളിയക്കെവിൽ  മരുന്ന് സംഭരണ കേന്ദ്രം കത്തിയത് ഈ മാസം 16 നാണ്.

ഇടിമിന്നലേറ്റ് ബ്ലീച്ചിംഗ് പൗഡർ കത്തിയപ്പോഴാണ് തീ പടർന്നത് എന്ന ന്യായം പറഞ്ഞ് നാക്ക് വായിലിട്ടില്ല, അതിന് മുന്നേ അടുത്തതും കത്തി. അത് തിരുവനന്തപുരം തുമ്പയിലുള്ള കിൻഫ്ര പാർക്കിൽ പ്രവർത്തിക്കുന്ന ഇതേ കെരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ മരുന്നു സംഭരണ കേന്ദ്രം.

 

  കെ.ടി.ജലീലിനെ ഇ ഡി വിളിപ്പിച്ചപ്പോൾ സെക്രട്ടേറിയറ്റിൽ തീപിടിച്ചു, ലൈഫ് മിഷൻ അന്വേഷണം പടിവാതിലിൽ എത്തിയപ്പോൾ സെക്രട്ടേറിയറ്റിൽ ഫയലുകൾ കത്തിപ്പോയി, മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ ബ്രഹ്മപുരം കത്തി.

ക്ലിഫ് ഹൗസിലേതടക്കം ക്യാമറകളെല്ലാം കത്തിപ്പോയി.... വിവാവദങ്ങളും ആരോപണങ്ങളും കാരണം സർക്കാരും ഓരോ വകുപ്പുകളും എയറിലാണ്. അതിനിടയിലാണ് വീണ്ടും ആലപ്പുഴ വണ്ടാനത്ത് വീണ്ടും തീപിടുത്തം. അതും കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷന്റെ ഗോഡൗണിൽ തന്നെ.

ഇവിടെ 30,000 കിലോഗ്രാം ബ്ലീച്ചിങ് പൗഡർ  നശിച്ചെന്നാണ് നിഗമനം.  ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിരുന്ന മുറികളിലാണ് പുലർച്ചെ ഒന്നരയോടെ തീപിടിച്ചത്. ഇതേ സമയത്ത് തന്നെയാണ് തിരുവനന്തപുരം തുമ്പയിലും തീ കത്തിയത്. കൊല്ലത്തും തിരുവനന്തപുരത്തും മരുന്നുകൾ കത്തിപ്പോയി, എന്നാൽ ആലപ്പുഴയിൽ ഇന്ന് നടന്ന തീപിടുത്തത്തിൽ ബ്ലീച്ചിംഗ് പൗഡർമാത്രമേ കത്തിയുള്ളൂ.

പതിവുപോലെ കെട്ടിടത്തിലെ അഗ്നിരക്ഷാ സംവിധാനം പ്രവർത്തിച്ചില്ല.തിരുവനന്തപുരത്തെ തീപിടിത്തത്തെ തുടർന്ന് ഇവിടെ അഗ്‌നിരക്ഷാ സേന അധികൃതർ പരിശോധന നടത്തിയിരുന്നു. സുരക്ഷാ പ്രശ്നങ്ങളില്ല എന്നായിരുന്നു വിലയിരുത്തൽ.  മരുന്നുകൾ സൂക്ഷിച്ച പ്രധാന കെട്ടിടത്തിലേക്കു തീ പടരുന്നതിനു മുൻപുതന്നെ നിയന്ത്രണവിധേയമാക്കുകയായിരുന്നു.

ആലപ്പുഴ ജില്ലയിലെ സർക്കാരാശുപത്രികളിലേക്കു മരുന്ന് എത്തിക്കുന്നത് ഇവിടെ നിന്നാണ്. ആലപ്പുഴയിൽനിന്നെത്തിയ ഫയർഫോഴ്സിന്റെ മൂന്നു യൂണിറ്റുകൾ ചേർന്ന് തീയണച്ചു. ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് ഗോഡൗണിൽ ഉണ്ടായിരുന്നത്.എന്നാൽ തീ പിടിച്ച മുറിയിൽ ഇപ്പോഴും തീ പൂർണമായി അണഞ്ഞിട്ടില്ലെന്ന് ജീവനക്കാർ പറഞ്ഞു.

തൊട്ടടുത്ത മുറിയിൽ ബ്ലീച്ചിങ് പൗഡർ നിറച്ച ചാക്കുകളുണ്ട്. തീയുടെയും വെയിലിന്റെയും ചൂടുള്ളതിനാൽ ഇപ്പോഴും അപകട സാധ്യതയുണ്ട്. എന്നാൽ, ഏതാനും ഗോഡൗൺ ജീവനക്കാർ മാത്രമാണ് ഇപ്പോൾ  ഇവിടെയുള്ളത്. അഗ്നിരക്ഷാ സേനയെ വീണ്ടും അറിയിച്ചിട്ടുണ്ടെന്ന് ജീവനക്കാർ പറഞ്ഞു.

കാര്യമായ അഗ്നിശമന സംവിധാനങ്ങൾ ഇല്ലായിരുന്നെന്ന് സംഭവ സമയത്ത് ഗോഡൗണിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരൻ അനിൽ പറയുന്നു. വെള്ളമൊഴിച്ചു തീ കെടുത്താൻ ശ്രമിച്ചുവെന്നും അനിൽ പറഞ്ഞു. കൊല്ലത്ത്, ബ്ലീച്ചിംഗ് പൗഡർ കത്തി, തിരുവനന്തപുരത്ത് ബ്രീച്ചിംഗ് പൗഡർ കത്തി, ആലപ്പുഴയിലും ബ്ലീച്ചിംഗ് പൗഡർ കത്തി.

കടുത്ത വേനലും ചൂടുമാണ് കാരമമെന്ന് പറഞ്ഞാൽ ഇതിനേക്കാൾ ചൂടുള്ളപ്പോൾ ഇതൊന്നും കത്തിപ്പോയില്ല, മാത്രമല്ല അഴിമതി ആന്വേഷണം വരുന്നതിനു മുൻപും ഇതൊന്നും കത്തിപ്പോയില്ല. അലപ്പുഴയിൽ ബ്ലീച്ചിംഗ് പൗഡർമാത്രം കത്തി. ചേർത്തുവായിക്കുമ്പോൾ കത്താൻ സാധ്യത ഉള്ള വസ്തുവായാണ് ബ്ലീച്ചിംഗ് പൗഡറെന്നും, അതുകൊണ്ട് ഇത് തന്നെയാണ് കാരണമെന്നുമുള്ള നിഗമനത്തിലേക്ക് എല്ലാവരും എളുപ്പം എത്താനുള്ള പദ്ധതിയുടെ ഭാഗമാണോ എന്നൊക്കെ ആലോചിക്കേണ്ടിവരും. കൊല്ലത്താണ് തീപിടുത്തം ആരംഭിച്ചത്.

കാരണം ആരോപണം നേരിടുന്ന സ്ഥലം അവിടെയാണ്. അവിടെയാണ് കൂടിയ വിലയിൽ ആനാവശ്യമായി മരുന്നും ഉപകരണങ്ങളും സംഭരിച്ചതായി പരാതി ഉള്ളത്.  ചില മരുന്നുകൾക്ക് ഈ വർഷം വില കുറഞ്ഞെങ്കിലും കഴിഞ്ഞ വർഷത്തെ ഉയർന്ന വില നൽകി വാങ്ങിയ മരുന്നുകൾ കൂട്ടത്തിൽ കത്തിപ്പോയിട്ടുണ്ട് എന്നാണ് കണക്കാക്കുന്നത്.

അപ്പോൾ തീപിടിച്ചതിന്റെ കാരണം ഏതാണ്ട് മനസിലാവും. അമിത വില നൽകി വാങ്ങിയ മരുന്നുകളഉം, കോവിഡ് കാലത്ത് കൂടിയ വിലയ്ക്ക് വാങ്ങിയ മെഡിക്കൽ ഉപകരണങ്ങളും  കേരള മെഡിക്കൽ സർവ്വീസ് കോർപ്പറേഷന്റെ   കൊല്ലം ഉളിയക്കോവിലുള്ള മരുന്നു സംഭരണ കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്നു. സംഭവത്തിൽ കടുത്ത ദുരൂഹതയാണ് അന്നുമുതൽ തന്നെ ആരോപിക്കപ്പെടുന്നത്.

അടുത്തിടെ വാങ്ങിയ 7.18 കോടി രൂപയുടെ മരുന്നും, കോവിഡ് കാലത്ത് വാങ്ങിയ 17.53 ലക്ഷം രൂപയുടെ പിപിഇ കിറ്റുകളും കത്തി നശിച്ചെന്നാണ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. ഇവ കൂടാതെ കോടിക്കണക്കിന് രൂപയുടെ മറ്റ് മരുന്നുകളും കത്തി നശിച്ചവയിലുണ്ട്.

15 കോടിയുടെ എങ്കിലും മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളുമാണ് കൊല്ലത്ത് കത്തി നശിച്ചതെന്നാണ് അനുമാനിക്കുന്നത്. അടുത്തിടെ ചില മരുന്നുകൾ വാങ്ങിയതിൽ വൻ ക്രമക്കേട് നടന്നു എന്ന് ആരോപണം ഉയർന്നിരുന്നു.

പേവിഷ ബാധയുടെയും പാമ്പു വിഷ ബാധയുടെയും കുത്തിവയ്പിനുള്ള മരുന്നുകളും, ഐ വി ഫ്ലൂയിഡുകളും ുൾപ്പെടെയുള്ള ചില മരുന്നുകൾ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്നായിരുന്നു ആരോപണം. ഈ മരുന്നുകൾ കോർപ്പറേഷൻ നേരത്തെ തന്നെ വേണ്ടത്ര വാങ്ങി സംഭരിച്ചിരുന്നു. എന്നാൽ ഇത് പോരെന്നും കൂടുതൽ മരുന്നുകൾ വാങ്ങണമെന്നും ആരോഗ്യവകുപ്പിലെ ഉന്നതൻ നിർദ്ദേശിച്ചു എന്നാണ് അറിയുന്നത്.

ഈ മരുന്നുകൾക്ക് ഈ വർഷം വില കുറഞ്ഞിരുന്നു എങ്കിലും കഴിഞ്ഞ വർഷത്തെ ഉയർന്ന വില കൊടുത്താണ് മരുന്നുകൾ വാങ്ങിയത് എന്ന് പറയപ്പെടുന്നു. അങ്ങനെ വാങ്ങിയതും ഈ ഉദ്യോഗസ്ഥന്റെ നിർബന്ധമാണത്രേ. ഇങ്ങനെ കൂടിയ വില നൽകി 2 കോടി 50 ലത്ഷം രൂപയുടെ മരുന്നുകൾ അധികമായി വാങ്ങി.

 ഈയിനത്തിൽ വൻ തുക വെട്ടിച്ചിട്ടുണ്ടെന്നാണ് ഉയരുന്ന ആരോപണം. ഇതിനെ തുടർന്നാണ് മഹിളാ കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി വീണാ നായറ്‍ പരാതി നൽകിയത്. കേസ് തള്ലിക്കളയേണ്ടതില്ലെന്ന് മേൽക്കോടതി നിർദ്ദേശിച്ചതനുസരിച്ച് അന്വേ,ണം ആരംഭിക്കാനിരിക്കെയാണ് തീകത്തൽ കഥ ആരംഭിച്ചത്.

ഇതൊക്കെ ഓഡിറ്റിംഗിലൂടെ കണ്ടെത്തിയാലുണ്ടാകുന്ന അപകടം കണക്കിലെടുത്ത് ഗോഡൗൺ തന്നെ കത്തിച്ചതെന്നാണ് വിവാദം. അനാവശ്യമായി മരുന്നു വാങ്ങി എന്ന വിവാദം പ്രചരിക്കാൻ തുടങ്ങിയതോടെ മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ഉദ്യോഗസ്ഥർ വെട്ടിലായി.

മരുന്ന് വേണ്ടത്ര ശേഖരിച്ചിരുന്നിട്ടും, വീണ്ടും മരുന്നു വാങ്ങാൻ നിർദ്ദേശിച്ച ഉദ്യോഗസ്ഥനെ ഇവർ വിവരം അറിച്ചെന്നും, തുടർന്നാണ് ഗോഡൗൺ കത്തി നശിച്ചതെന്നുമാണ് കരുതുന്നത്. സംഗതി മേലുദ്യോഗസ്ഥൻ പറഞ്ഞിട്ടാണ്  ജീവനക്കാർ മരുന്നുകൾ മാങ്ങിക്കൂട്ടിയതെങ്കിലും, ഇതിനുപിന്നിൽ വേറെയും കൈകളുണ്ടോ എന്നത് അന്വേഷിക്കണമെന്ന തരത്തിൽ മാധ്യമങ്ങളും  വാർത്തകൾ നൽകിയപ്പോഴാണ് വീണ്ടും തീപിടുത്തം. 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹരിവിപണിയിൽ നേട്ടം... ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി  (7 minutes ago)

ആലപ്പുഴ സ്വദേശിയായ യുവാവ് സൗദി അറേബ്യയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (52 minutes ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (1 hour ago)

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE  (1 hour ago)

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു  (2 hours ago)

സുകുമാരക്കുറിപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറിപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച്  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ  (2 hours ago)

കമ്മീഷൻ കണക്ക് പുറത്താകുമോ?  (2 hours ago)

ദ്വിദിന സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ഇന്ന് ഒമാനിലെത്തും...  (2 hours ago)

ഉസ്ബക്കിസ്ഥാനിൽ സുഹൃത്ത് ലാപ്ടോപ് ഉപയോ​ഗിച്ച് തലക്കടിച്ചുകൊന്ന മലയാളി വിദ്യാർഥിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും.  (2 hours ago)

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു;മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്  (3 hours ago)

കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്... പവന് 80 രൂപയുടെ വർദ്ധനവ്  (3 hours ago)

ഇടുക്കിയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ ജോലിക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം...  (3 hours ago)

വയനാട് കള്ളാടി ദുരന്തം... ഇന്ന് പുലർച്ചെ മീനാക്ഷിപ്പുഴയോട് ചേർന്ന പ്രദേശത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി.... മരിച്ചവരുടെ എണ്ണം നാലായി....  (3 hours ago)

Malayali Vartha Recommends